ഒരു ഷോ​​ള​​യാർ​​ ര​​ക്ഷ​​പ്പെ​​ടൽ

  • ഉ​ര​​ു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന്​ ഷോ​ള​യാ​ർ വൈ​ദ്യു​തി നി​ല​യ​ത്തി​ൽ ഒറ്റപ്പെട്ട മൂ​​ന്നു പേ​​ർ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടിനെ കുറിച്ച് അ​സി. എ​ൻജിനീ​യ​റും തൃ​ശൂ​ർ സ്വദേശിയുമായ ജോസിന്‍റെ ഒാർമകൾ...

jose
ജോ​സ് (ചിത്രം: അഷ്കർ ഒരുമനയൂർ)

ര​​ണ്ടാംലോ​​ക ​​യു​​ദ്ധ​​കാ​​ല​​ത്ത്​ സാ​​ഗാ​​നി​​ലെ നാ​​സി ക്യാ​​മ്പി​​ലെ 76 യു​​ദ്ധ​ത്ത​​ട​​വു​​കാ​​രി​​ൽ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട്​ വീ​​ട്ടി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്​ മൂ​​ന്നു​ പേ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു. ​1942ൽ ​​ന​​ട​​ന്ന ഇൗ ​​സം​​ഭ​​വ​​ത്തെ െഎ​​തി​​ഹാ​​സി​​ക ര​​ക്ഷ​​പ്പെ​​ട​​ലാ​​യാ​​ണ്​ ച​​രി​​ത്രം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഏ​​ഴു​ പ​​തി​​റ്റാ​​ണ്ട്​ പി​​ന്നി​​ട്ട​​പ്പോ​​ൾ കേ​​ര​​ള ജ​​ന​​ത​​ക്കെ​​തി​​രെ പ്ര​​കൃ​​തി മ​​ഹാ​​യു​​ദ്ധം പ്ര​​ഖ്യാ​​പി​​ച്ചു. അ​​ത്​ തീ​​ർ​​ത്ത ഷോ​​ള​​യാ​​റി​​ലെ ‘ത​​ട​​വ​​റ’​​യി​​ൽ​നി​​ന്ന്​ മൂ​​ന്നു പേ​​ർ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട്​ പു​​റം​ലോ​​ക​​ത്തെ​​ത്തി. ഉ​​​രു​​​ൾ​​​പൊ​​​ട്ടി​​​യൊ​​​ലി​​​ച്ച മ​​​ല ക​​യ​​റി, പ്ര​​തി​​സ​​ന്ധി​​ക​​ളോ​​ട്​ പ​​ട​​വെ​​ട്ടി, ഷോ​​ള​​യാ​​ർ പെ​​രു​​ങ്കാ​​ട്ടി​​ലെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ വ​​ക​​വെ​​ക്കാ​​തെ... 

ചി​ല അ​നി​വാ​ര്യ​ത​ക​ൾ എ​ന്തും ചെ​യ്യാ​ൻ മ​നു​ഷ്യ​നെ പ്രേ​രി​പ്പി​ക്കും. അ​വി​ടെ ചി​ല​പ്പോ​ൾ ഒ​ന്നും ത​ട​സ്സമാ​കി​ല്ല. ഉ​ര​​ു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന്​ ഷോ​ള​യാ​ർ വൈ​ദ്യു​തിനി​ല​യ​ത്തി​ലും ഡാ​മി​ലും ഒ​റ്റ​പ്പെ​ട്ട 165 പേ​രി​ൽ അ​സി. എ​ൻജിനീ​യ​ർ തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി വ​രാ​ക്ക​ര സ്വ​ദേ​ശി ച​ക്കാ​ല​മ​റ്റം ജോ​സും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ര​ക്ഷ​പ്പെ​ട്ട ക​ഥ ഉ​ൾ​ക്കി​ട​ില​ത്തോ​ടെ​യ​ല്ലാ​തെ കേ​ൾ​ക്കാ​നാ​വി​ല്ല. സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ര​മാ​വ​ധി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ട്ടും ജീ​വ​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ ആ ​മൂ​ന്നു​ പേ​ർ ട്ര​പ്പീ​സ്​ അ​ഭ്യാ​സി​ക​ളെപ്പോലെ ന​ട​ന്നു ക​യ​റി. എ​വ്വി​ധ​വും ല​ക്ഷ്യംകാ​ണു​ക​യെ​ന്ന ഉ​ൽ​ക്ക​ട​മാ​യ ഉ​ൾ​പ്രേ​ര​ണ​യു​ടെ ഉൗ​ക്കി​ൽ മ​റ്റൊ​ന്നും അ​വ​ർ​ക്ക്​ കാ​ണാ​നാ​യി​ല്ല. 

കാ​ര​ണം
വൈ​ദ്യു​തിനി​ല​യ​ത്തി​ൽ അ​രിഭ​ക്ഷ​ണം തീ​ർ​ന്നി​രു​ന്നു. രോ​ഗി​യാ​യ ജോ​സി​ന്​ ഒ​രു നേ​ര​മെ​ങ്കി​ലും അ​രിഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും ര​ക്ത​സ​മ്മ​ർ​ദവും കു​റ​യു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, മ​ക​ൾ അ​നൂ​ജ​യെ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്ചി​െ​ൻ​റ (​െ​എ.​സി.​എ.​ആ​ർ) പ്ര​വേ​ശ​നപ​രീ​ക്ഷ​ക്ക്​ എ​ത്തി​ക്ക​ണ​വു​മാ​യി​രു​ന്നു. കു​റു​മാ​ലി പു​ഴ ക​രക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ വീ​ട്ടി​ൽ കു​ടു​ങ്ങി​യ വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൊ​ച്ചുകു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​മാ​യി​രു​ന്നു ര​ണ്ടാ​മ​നാ​യ സ​ബ്​ എ​ൻജി​നീ​യ​ർ സു​ധീ​ഷി​െ​ൻ​റ സ്വാ​സ്​​ഥ്യം കെ​ടു​ത്തി​യ​ത്. മൂ​ന്നാ​മ​ൻ ആ​ന​ന്ദി​െ​ൻ​റ വി​വാ​ഹനി​ശ്ച​യ​മാ​യി​രു​ന്നു തൊ​ട്ട​ടു​ത്ത നാ​ൾ. ഇൗ ​അ​നി​വാ​ര്യ​ത​ക​ൾ​ക്കു മു​ന്നി​ൽ ഇ​വ​ർ മ​റ്റെ​ല്ലാം മ​റ​ന്നു. എ​ങ്ങനെ​യും ര​ക്ഷ​പ്പെ​േ​ട്ട പ​റ്റൂ എ​ന്ന മാ​ന​സി​കാ​വ​സ്​​ഥ​യി​ൽ ആ​ഗ​സ്​​റ്റ്​ 19ന്​ ​അ​വ​ർ ആ ​തീ​രു​മാ​ന​മെ​ടു​ത്തു. മ​ഴ അ​പ്പോ​ഴും ഒ​ടു​ങ്ങി​യി​രു​ന്നി​ല്ല. ഉ​​രു​​ൾ​​പൊ​​ട്ടി​യൊ​ലി​ച്ച ചെ​​ങ്കു​​ത്താ​​യ മ​​ല​ ക​യ​റാ​തെ പു​റ​ത്തെ​ത്താ​ൻ ക​ഴി​യി​ല്ല. ഉ​​രു​​ൾ​​പൊ​​ട്ടി​യ ഭാ​ഗം ക​ട​ന്നാ​ൽത​ന്നെ​യും കാ​ട്ടാ​ന​യും പു​ലി​യും നി​ർ​ബാ​ധം വി​ഹ​രി​ക്കു​ന്ന ഘോ​രവ​ന​വും. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ നി​രു​ത്സാഹ​പ്പെ​ടു​ത്തി​യ​ത്​ ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​യി​രു​ന്നു. 

ഇ​നി ജോ​സ്​ പ​റ​യ​െ​ട്ട:
‘‘ഉ​രു​ൾപൊ​ട്ടി റോ​ഡ്​ പ​ല​യി​ട​ത്തും ഒ​ലി​ച്ചുപോ​യി​രു​ന്നു. നി​ല​യ​വും ഡാ​മും തൊ​ട്ട​ടു​ത്ത ആ​ദി​വാ​സി കോ​ള​നി​യും ഒ​റ്റ​പ്പെ​ട്ട​ത്​ അ​ങ്ങ​നെ​യാ​ണ്. ഉ​​രു​​ൾ​​പൊ​​ട്ടി​യ ചെ​​ങ്കു​​ത്താ​​യ മ​​ല​ ക​യ​റി​യി​റ​ങ്ങു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ടി​നരി​കു​ചേ​ർ​ന്ന്​ മ​ല ക​യ​റിത്തുട​ങ്ങി. വ​ടി കു​ത്തി​പ്പി​ടി​ച്ചാ​ണ്​ ക​യ​റി​യ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​ഴെ നി​ന്ന്​ കൂ​കിവി​ളി​ച്ച്​ ധൈ​ര്യം ന​ൽ​കി​ക്കൊണ്ടി​രു​ന്നു. മ​ല ക​​യ​​റി​​ത്തു​​ട​​ങ്ങി​​യ​േ​​​പ്പാ​​ഴാ​​ണ്​ അ​​പ​​ക​​ടം മ​​ന​​സ്സി​​ലാ​​യ​​ത്. മ​​ഴ​​യി​​ൽ കു​​തി​​ർ​​ന്ന പ​​ശി​​മ​​യു​​ള്ള മ​​ണ്ണ്. ന​​ല്ല വ​​ഴു​​ക്ക​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. മ​​ല പ​​കു​​തി ക​​യ​​റി​​യ​​പ്പോ​​ൾ കാ​​ലു​​ക​​ൾ ച​​ളി​​യി​​ൽ താ​​ഴ്​​​ന്നു. ത​​ള്ള​​വി​​ര​​ൽ ഉൗ​​ന്നി​യാ​ണ്​ അ​​ടു​​ത്ത ചു​​വ​​ടു​​വെ​​ക്കാ​നാ​യ​ത്. വീ​​ഴു​​മെ​​ന്നാ​​യ​​പ്പോ​​ഴൊ​​ക്കെ കൈ​​ക​​ൾ കു​​ത്തി ആ​​നന​​ട ന​​ട​​ന്നാ​​ണ്​ മ​​ല ക​​യ​​റി​​യ​​ത്. നി​വ​ർ​ന്നുനി​ൽ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ൽ താ​ഴേ​ക്ക്​ പ​തി​ച്ചേ​നെ. അ​ൽ​പം ത​ടി കൂ​ടു​ത​ലു​ള്ള ആ​ന​ന്ദ്​ മ​ല ക​യ​റാ​ൻ ഏ​റെ വി​ഷ​മി​ച്ചു. പ​ല​പ്പോ​ഴും ആ​ന​ന്ദി​നെ ഞ​ങ്ങ​ൾ വ​ലി​ച്ചുക​യ​റ്റി. ആ​നന​ട ന​ട​ന്ന​തോ​ടെ കൈ​​ക​​ൾ പൊ​​ട്ടി. അ​​ട്ട​​ക​​ളു​​ടെ ക​​ടി​​യും. കു​റ​ച്ച്​ ക​ഴി​ഞ്ഞ​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ക​ൽ കേ​ൾ​ക്കാ​ൻ പ​റ്റാ​താ​യി. ചീ​വീ​ടു​ക​ളു​ടെ ശ​ബ്​ദം മാ​ത്ര​മാ​യി ചു​റ്റും. ഇൗ ​സാ​ഹ​സം വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന്​ തോ​ന്നി​യ നി​മി​ഷ​ങ്ങ​ൾ. ചു​​വ​​ടൊ​​ന്ന്​ തെ​​റ്റി​​യി​​രു​​ന്നെ​​ങ്കി​​ൽ; മ​ഴ പെ​യ്​​തി​രു​​ന്നെ​ങ്കി​ൽ... ഒാ​​രോ നി​​മി​​ഷ​​വും മ​​ര​​ണ​ത്തെ മു​​ന്നി​​ൽ​ ക​​ണ്ടു.’’ 

jose

വ​ര​ന്ത​ര​പ്പി​ള്ളി വ​രാ​ക്ക​ര​യി​ൽ ഉ​ണ്ണി​യേ​ശു പ​ള്ളി​ക്ക​ടു​ത്തു​ള്ള വീ​ട്ടി​ലി​രു​ന്ന്​ അ​ക്കാ​ര്യ​ങ്ങ​ൾ ഒാ​ർ​ത്തെ​ടു​ത്ത​​േ​പ്പാ​ൾ ജോ​സി​െ​ൻറ മു​ഖ​ത്ത്​ വി​ട​ർ​ന്ന​ത്​ നി​റ​ഞ്ഞ ചി​രി​യാ​ണ്. ആ​ശ്വാ​സ​ത്തി​െ​ൻ​റ​യും സ​മാ​ധാ​ന​ത്തി​െ​ൻറ​യും ചി​രി. ഭാ​ര്യ ജെ​ന്നി​യും മ​ക്ക​ളാ​യ അ​നൂ​ജ​യും ജോ​നാ​ഥ​നും ആ ​ചി​രി പ​കു​ത്തെ​ടു​ത്തു. ജോ​സ്​ വീ​ട്ടി​ലെ​ത്തുംവ​രെ ജെ​ന്നി​യും മ​ക്ക​ളും ഒ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ വൈ​ദ്യു​തിബ​ന്ധം അ​റ്റ​തി​നാ​ൽ ടി.​വി വ​ഴി​യു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നി​ല്ല. പ​ത്ര​ങ്ങ​ളി​ൽ ഷോ​ളയാ​റി​ലെ സം​ഭ​വ​ങ്ങ​ൾ പു​റ​ത്തുവ​ന്ന​ത്​ പി​ന്നീ​ടാ​യി​രു​ന്നു. ‘‘ജീ​വ​ൻ പ​ണ​യംവെ​ച്ചാ​ണ്​ ചേ​ട്ട​ൻ ര​ക്ഷ​പ്പെ​െ​ട്ട​ത്തി​യ​ത്​ എ​ന്ന​റി​ഞ്ഞ​പ്പോ​ൾ വ​ല്ലാ​തെ പേ​ടി​ച്ചു​പോ​യി’’ -​ജെ​ന്നി പ​റ​ഞ്ഞു.

ഷോ​ള​യാ​റി​ൽ സം​ഭ​വി​ച്ച​ത്​
ആ​ഗ​സ്​​റ്റ്​ 15ന്​ ​വൈ​കീട്ട്​ മു​ത​ൽ പെ​യ്​​ത പേ​മാ​രി​യാ​ണ്​ കേ​ര​ള​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ലാ​ഴ്​​ത്തി​യ​ത്. ഷോ​ള​യാ​റി​ന്​ മു​ക​ളി​ൽ വാ​ൾ​പ്പാ​റ​യി​ൽ അ​ന്ന്​ വൈ​കു​ന്നേ​രം ആ​റു​ മു​ത​ൽ 10 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി പെ​യ്​​ത​ത്​ 410 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ്. ഷോ​ള​യാ​റി​ൽ 358 മി​ല്ലി മീ​റ്റ​ർ മ​ഴ​യും. നാ​സ വ​രെ ഇ​ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കാ​ല​വ​ർ​ഷം ഉ​ഗ്ര​രൂ​പം പ്രാ​പി​ച്ച​തോ​ടെ ഷോ​ള​യാ​റി​നും മ​ല​ക്ക​പ്പാ​റ​ക്കു​മി​ട​യി​ൽ ആ​റി​ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി. 36 കി​ലോ​മീ​റ്റ​റി​നി​ടെ റോ​ഡ്​ പ​ല​യി​ട​ത്ത്​ ഒ​ലി​ച്ചു​പോ​യി. വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ ഒ​ടി​ഞ്ഞു. കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡി​ൽ വീ​ണു. വ​ലി​യൊ​രു മേ​ഖ​ല​യി​ൽ ആ​ശ​യ​വി​നി​മ​യബ​ന്ധ​ങ്ങ​ൾ അ​റ്റു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ത​മി​ഴ്​​നാ​ടി​െ​ൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​പ്പ​ർ ഷോ​ള​യാ​ർ, പ​റ​മ്പി​ക്കു​ളം, തൂ​ണ​ക്ക​ട​വ്​ ഡാ​മു​ക​ൾ തു​റ​ന്നുവി​ട്ടു. അ​വ​യു​ടെ പ​ര​മാ​വ​ധി ശേ​ഷി​യു​ടെ ഏ​താ​ണ്ട്​ പ​കു​തി​യാ​ണ്​ തു​റ​ന്നുവി​ട്ട​ത്. ഇൗ ​വെ​ള്ള​മ​ത്ര​യും കേ​ര​ള ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത്​ ഡാ​മു​ക​ളി​ലു​മാ​ണ്​​ എ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ചാ​ല​ക്കു​ടി പു​ഴ​യി​ലും. വെ​ള്ള​വും ച​ളി​യും ക​യ​റി പെ​രി​ങ്ങ​ൽ​കു​ത്ത്​ നി​ല​യ​ത്തി​ൽ ഉ​ൽ​പാ​ദ​നം നി​ല​ച്ചു. അ​പ്പോ​ഴും ഷോ​ള​യാ​ർ നി​ല​യം പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യംത​ന്നെ അ​വി​ടെ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ തു​ട​ങ്ങി​യ അ​റ്റ​കുറ്റ​പ്പ​ണി​ക​ൾ തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഇൗ ​പ​ണി​ക്കാ​യി നൂറിലേ​റെ ഇ​ത​ര സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ​ഷോ​ള​യാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. 

കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ൽനി​ന്ന്​ 14 കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ്​ വൈ​ദ്യു​തി​നി​ല​യം. ഡാ​മി​ൽ ഒ​രു അ​സി. എ​ൻജി​നീ​യ​റും സ​ബ്​ എ​ൻജി​നീ​യ​റും ഒാപ​റേ​റ്റ​ർ​മാ​രു​മ​ട​ക്കം എ​ട്ടു​പേ​ർ ഡ്യൂ​ട്ടി​യി​ല​ുണ്ടാ​യി​രു​ന്നു. മ​ഴ ക​ന​ക്കു​ന്തോ​റും സ്​​ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യി​ക്കൊണ്ടി​രു​ന്നു. 15ന്​ ​അ​ർ​ധ​രാ​ത്രി​യോ​ടെ അ​പ്പ​ർ ഷോ​ള​യാ​ർ, ​പ​റ​മ്പി​ക്കു​ളം, തൂ​ണ​ക്ക​ട​വ്​ ഡാ​മു​ക​ൾ കൂ​ടു​ത​ലാ​യി തു​റ​ക്കു​ക​യാ​ണെ​ന്ന വി​വ​രം ഷോ​ള​യാ​ർ നി​ല​യ​ത്തി​ലെ​ത്തി. നി​ല​യ​ങ്ങ​ളും ക​ള​മ​ശ്ശേരി​യി​ലെ ലോ​ഡ്​ ഡെ​സ്​​പാ​ച്ചി​ങ്ങ്​ സെ​ൻ​റ​റും (​സം​സ്​​ഥാ​ന​ത്തെ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഇ​വി​ടെനി​ന്നാ​ണ്​ നി​യ​ന്ത്രി​ക്കു​ന്ന​ത്) ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യം ചെ​യ്യു​ന്ന​ത്​ ​ൈവ​ദ്യു​തി ലൈ​നി​ലൂ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ക​രി​യ​ർ ഫോ​ണി​ലൂ​ടെ​യാ​ണ്. ത​മി​ഴ്​​നാ​ട്​ ഡാ​മു​ക​ൾ കൂ​ടു​ത​ൽ തു​റ​ക്കു​ന്ന വി​വ​രം ക​ള​മ​ശ്ശേ​രി​യി​ൽനി​ന്ന്​ ഇൗ ​ഫോ​ൺ വ​ഴി​യാ​ണ്​ ഷോ​ള​യാ​റി​ൽ എ​ത്തി​യ​ത്. അ​തേ​സ​മ​യം, ഡാ​മി​ലു​ള്ള​വ​ർ ഇ​ത​റി​ഞ്ഞി​രു​ന്നി​ല്ല. നി​ല​യ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​ന്​ സി​ഗ്​​ന​ൽ കി​ട്ടി​ല്ല. അ​വി​ടെനി​ന്ന്​ അ​ര കി​ലോ​മീ​റ്റ​ർ ന​ട​ന്ന്​ ക​യ​റി പോ​യാ​ലേ സി​ഗ്​​ന​ൽ കി​ട്ടൂ. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ങനെ ന​ട​ന്നു​പോ​​കേ​ണ്ടെ​ന്ന്​ നി​ല​യ​ത്തി​ലു​ള്ള​വ​ർ തീ​രു​മാ​നി​ച്ചു. വി​വ​രം ഡാ​മി​ൽ അ​റി​യി​ക്കാ​ൻ ജീ​പ്പി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ചു. 
jose
ദു​ര​ന്ത​ത്തി​ൽ നി​ന്ന്​ മു​ടി​നാ​രി​ഴ​ക്കൊ​രു ര​ക്ഷ​പ്പെ​ട​ൽ
പ്ര​തി​കൂ​ലാ​വ​സ്​​ഥ​യി​ൽ മ​ര​ങ്ങ​ൾ വീ​ഴു​ക​യോ മ​റ്റോ ചെ​യ്​​താ​ൽ വെ​ട്ടി​മാ​റ്റാ​നു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി ജീ​പ്പി​ൽ കൊ​ള്ളാ​വു​ന്ന​വ​രു​മാ​യാ​ണ്​ ഡാ​മി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. അ​വ​ർ മു​ന്നോ​ട്ടുനീ​ങ്ങി അ​ധി​ക​മാ​കുംമു​മ്പ്​ ജീ​പ്പി​െ​ൻ​റ മു​ന്നി​ൽ ഘോ​രശ​ബ്​​ദ​ത്തോ​ടെ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി. ജീ​പ്പി​ലു​ള്ള​വ​ർ ഇ​റ​ങ്ങി മ​രം വെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ ഏ​താ​നും മീ​റ്റ​ർ മു​ന്നി​ൽ ഉ​രു​ൾപൊ​ട്ടി. മ​രം വീ​ണ്​ മു​ന്നോ​ട്ടു​ള്ള പോ​ക്ക്​ ത​ട​സ്സമാ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ജീ​പ്പി​ലു​ള്ള​വ​ർ ഉ​രു​ൾപൊ​ട്ട​ലിൽപെ​േ​ട്ട​നെ. മു​ടി​നാ​രി​ഴ​ക്കാ​ണ്​ അ​വ​ർ വ​ൻ ദു​ര​ന്ത​ത്തി​ൽനി​ന്ന്​ ​ ര​ക്ഷ​പ്പെ​ട്ട​ത്. മ​രം വെ​ട്ടിമാ​റ്റു​ന്ന​തി​നി​ടെ തൊ​ട്ടുപി​ന്നി​ലും മ​രം വീ​ണു. അ​തോ​ടെ അ​വ​ർ കൊ​ടുംമ​ഴ​യി​ൽ ഘോ​രവ​ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു. ഡാ​മി​ലേ​ക്ക്​ പോ​കാ​ൻ പ​റ്റാ​തെ മ​ണി​ക്കൂ​റു​ക​ൾ​ക്കുശേ​ഷം അ​വ​ർ വൈ​ദ്യു​തിനി​ല​യ​ത്തി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി. 

അ​പ്പോ​ഴേ​ക്കും സ്​​ഥി​തി​ഗ​തി​ക​ൾ കൈ​വി​ട്ടു​പോ​യി​രു​ന്നു. വൈ​ദ്യു​തിനി​ല​യ​ത്തി​ലേ​ക്ക്​ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്​ ക​യ​റിത്തുട​ങ്ങി. കി​ട്ടാ​വു​ന്ന എ​ല്ലാ സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി ഏ​വ​രും.  പു​ല​രു​വോ​ളം ഉ​റ​ങ്ങാ​തെ ഇൗ ​പ​ണി​യി​ലാ​യി​രു​ന്നു. അ​തി​നി​ടെ പെ​രി​ങ്ങ​ൽ നി​ല​യ​ത്തി​ൽ വെ​ള്ള​വും ച​ളി​യും ക​യ​റി ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ച്ചു​വെ​ന്നും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഒാ​ടി ര​ക്ഷ​പ്പെ​െ​ട്ട​ന്നു​മു​ള്ള വി​വ​രം ക​ള​മ​ശ്ശേ​രി​യി​ൽനി​ന്ന്​ കി​ട്ടി. അ​തോ​ടെ ഷോ​ള​യാ​ർ-​പെ​രി​ങ്ങ​ൽ​കു​ത്ത്​ ഫീ​ഡ​ർ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. 

അ​തി​നി​ടെ, തൊ​ട്ടടു​ത്ത ആ​ദി​വാ​സി കോ​ള​നി വെ​ള്ള​ത്തി​ൽ മു​ങ്ങി. അ​വി​ടെ​യു​ള്ള 80ഒാ​ളം പേ​ർ വൈ​ദ്യു​തി നി​ല​യ​ത്തി​ൽ അ​ഭ​യം തേ​ടി. പെ​െ​ട്ട​ന്ന്​ ഞെ​ട്ടി​ക്കു​ന്ന മ​റ്റൊ​രു വി​വ​ര​വും ക​രി​യ​ർ ഫോ​ൺ വ​ഴി ക​ള​മ​ശ്ശേരി​യി​ൽ​നി​ന്ന്​ കൈ​മാ​റി. ക​ള​മ​ശ്ശേ​രി​യി​ൽനി​ന്നു​ള്ള ട​വ​റു​ക​ളി​ൽ ഒ​ന്ന്​ നി​ല​യ​ത്തി​നു പു​റ​ത്ത്​ ച​രി​ഞ്ഞു​വെ​ന്ന​താ​യി​രു​ന്നു അ​ത്. ഉ​രു​ൾ​പൊ​ട്ട​ലാ​യി​രു​ന്നു കാ​ര​ണം. എ​ല്ലാ​വ​രും ഭ​യ​ന്ന നി​മി​ഷ​ങ്ങ​ൾ. ട​വ​ർ ഒ​ടി​ഞ്ഞാ​ൽ നി​ല​യം ഇ​രു​ട്ടി​ലാ​വും. അ​വ​ശേ​ഷി​ച്ച ക​രി​യ​ർ ഫോ​ൺ വ​ഴി​യു​ള്ള ആ​ശ​യ​വി​നി​മ​യ​വും ഇ​ല്ലാ​താ​വും. അ​ടു​ത്ത നി​മി​ഷ​ത്തി​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും നി​ല​ച്ചു. അ​തോ​ടെ, ഇ​നി ര​ക്ഷ​യി​ല്ലെ​ന്ന മാ​ന​സി​കാ​വ​സ്​​ഥ​യി​ലാ​യി എ​ല്ലാ​വരും. പ​​േക്ഷ, ഭാ​ഗ്യ​വ​ശാ​ൽ വൈ​ദ്യു​തിബ​ന്ധം പു​നഃസ്​​ഥാ​പി​ച്ചു. നി​ല​യ​ത്തി​നു മു​ക​ളി​ലും താ​ഴെ​യു​മാ​യി ഉ​രു​ൾപൊ​ട്ടി​യി​രു​ന്നു. മ​ല​ക്ക​പ്പാ​റ പൊ​ലീ​സി​നും നി​ല​യ​ത്തി​ 
േ​ല​ക്കോ ഡാ​മി​ലേ​ക്കോ എ​ത്താ​ൻ പ​റ്റി​യി​ല്ല.  

എ​യ​ർ ലി​ഫ്​​റ്റി​ങ്​
ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ടി​യ​ന്തര യോ​ഗം വി​ളി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ഭ​യാ​ശ​ങ്ക​കൾ മാ​റ്റു​ക​യാ​യി​രു​ന്നു ആ​ദ്യം ചെ​യ്​​ത​ത്. ഒ​പ്പം ഭ​ക്ഷ​ണനി​യ​ന്ത്ര​ണം വ​ര​ു​ത്തി. സ്​​റ്റോ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ അ​ത്യാ​വ​ശ്യം ഭ​ക്ഷണം മാ​ത്രം ഉ​ണ്ടാ​ക്കി​യാ​ൽ മ​തി​യെ​ന്ന്​ തീ​രു​മാ​നി​ച്ചു. ആ​ദി​വാ​സി​ക​ൾകൂ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​രി​യും മ​റ്റു സാ​മ​ഗ്രി​ക​ളും പെ​െ​ട്ട​ന്ന്​ തീ​രു​മെ​ന്ന്​ ക​ണ്ട​തി​നാ​ലാ​യി​രു​ന്നു ഇ​ങ്ങ​നെ ചെ​യ്​​ത​ത്. അ​തി​നി​ടെ, പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ പ​ദ്ധ​തിപ്ര​കാ​രം കേ​ര​ള​വും ത​മി​ഴ്​​നാ​ടും ജ​ലം പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത​്​ക​രി​ച്ചി​ട്ടു​ള്ള സം​യു​ക്ത ജ​ലനി​യ​ന്ത്ര​ണ ബോ​ർ​ഡി​െ​ൻ​റ അ​പ്പ​ർ ഷോ​ള​യാ​ർ ഡാ​മി​ലെ മ​ല​യാ​ളി ഉ​ദ്യേ​ാഗ​സ്​​ഥ​ൻ സ്​​ഥി​തിഗ​തി​ക​ൾ പാ​ല​ക്കാ​ട്​ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ർ​ഡ്​ ഒാ​ഫിസി​ൽ അ​റി​യി​ച്ചു. അ​വ​ർ തൃ​ശൂ​ർ ജി​ല്ല ക​ല​ക്​​ട​ർ ടി.​വി. അ​നു​പ​മ​ക്ക്​ വി​വ​രം കൈ​മാ​റി. ക​രി​യ​ർ ഫോ​ൺ വ​ഴി ഷോ​ള​യാ​റി​ൽനി​ന്ന്​ ക​ള​മ​ശ്ശേ​രി​യി​ൽ കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നു. അ​വ​ർ വൈ​ദ്യു​തി ബോ​ർ​ഡ്​ ഉ​ന്ന​ത​രെ​യും അ​റി​യി​ച്ചു. 

Sholayar-Dam
ഷോളയാർ ഡാം
 


നി​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പ​രി​യാ​രം സ്വ​ദേ​ശി​യും ഹൃ​ദ്രോ​ഗി​യു​മാ​യ മോ​ഹ​ന​ൻ അ​പ്പോ​ഴേ​ക്കും അ​വ​ശ​നാ​യി​രു​ന്നു. അ​േ​ദ്ദ​ഹ​ത്തി​ന്​ പ്ര​മേ​ഹ​ത്തി​ന്​ കു​ത്തി​വെ​ക്കാ​റു​ള്ള ഇ​ൻ​സു​ലി​ൻ തീ​രാ​റാ​വു​ക​യും ചെ​യ്​​തു. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സം​സാ​രം കു​ഴ​ഞ്ഞുതു​ട​ങ്ങി​രു​ന്നു. ഇ​തെ​ല്ലാം ക​ണ്ട​തു​കൊ​ണ്ടാ​ക​ണം കു​മാ​ര​ൻ, സ​ബ്​ എ​ൻജി​നീ​യ​ർ ജോ​ബി​ൻ സി​റി​യ​ക്​ എ​ന്നി​വ​രും അ​വ​ശ​രാ​യി. ഇ​ത്​ മ​റ്റു​ള്ള​വ​രി​ൽ സ​മ്മ​ർ​ദമു​ണ്ടാ​ക്കു​കയാ​ണ്​ ചെ​യ്​​ത​ത്. ക​ല​ക്​​ട​ർ അ​ട​ക്ക​മു​ള്ള അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നുപ്ര​വ​ർ​ത്തി​ച്ചു. മോ​ഹ​ന​ൻ അ​ട​ക്ക​മു​ള്ള മൂ​ന്നു പേ​രെ നാ​വി​ക​സേ​ന​യ​ു​ടെ സ​ഹാ​യ​ത്തോ​ടെ ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷി​ക്കാ​നും നി​ല​യ​ത്തി​ലും ഡാ​മി​ലും ഉ​ള്ള​വ​ർ​ക്ക്​ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തി​നി​ടെ, ഡാ​മി​ലു​ള്ള എ​ട്ടു​ പേ​ര​ും സു​ര​ക്ഷി​ത​രാ​ണെ​ന്ന വി​വ​രം ല​ഭി​ച്ചു. 

ആ​ഗ​സ്​​റ്റ്​ 18ന്​ ​ഹെ​ല​ികോ​പ്​​ട​ർ ഷോ​ള​യാ​റി​നു മു​ക​ളി​ലെ​ത്തി. പ​​േക്ഷ, ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്​ മൂ​ലം നി​ല​യ​വും ഡാ​മും ക​ണ്ടെ​ത്താ​ൻ ഹെ​ലി​കോ​പ്​ട​റി​ലു​ള്ള​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ വ​ള​രെ ഉ​യ​ർ​ത്തി പ​റ​ത്തി​യ കോ​പ്​​ട​റി​ൽനി​ന്ന്​ ബ്രെ​ഡും റെ​സ്​​ക്കും മ​റ്റും പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ൽ പൊ​തി​ഞ്ഞുകെ​ട്ടി താ​ഴേ​ക്ക്​ ഇ​ട്ടു​കൊ​ടു​ത്തു. പ​​േക്ഷ, ആ ​ശ്ര​മം പൂ​ർ​ണ​മാ​യി ഫ​ലംക​ണ്ടി​ല്ല. ഭ​ക്ഷ​ണക്കെ​ട്ടു​ക​ളി​ൽ പ​ല​തും കൊ​ടുംകാ​ട്ടി​ലാ​ണ്​ വീ​ണ​ത്. ചി​ല​ത്​ നി​ല​യ​ത്തി​െ​ൻ​റ ആ​സ്​​ബ​സ്​റ്റോ​സ്​ ഷീ​റ്റി​ലും. ഷീ​റ്റ്​ പൊ​ട്ടി അ​വ വെ​ള്ള​ത്തി​ലാ​ണ്​ വീ​ണ​ത്. കെ​ട്ട്​ പൊ​ട്ടി ബ്രെ​ഡും റെ​സ്​​ക്കും ന​ന​ഞ്ഞ്​ കു​ഴ​മ്പുപ​രു​വ​ത്തി​ലാ​വു​ക​യും ചെ​യ്​​തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ​മൂ​ലം കോ​പ്​​ട​ർ തി​രി​ച്ചുപോ​യി. എ​വ്വി​ധ​വും നി​ല​യ​ത്തി​ൽനി​ന്ന്​ പു​റ​ത്തെ​ത്തി​യേ മ​തി​യാ​വൂ എ​ന്നാ​യ​പ്പോ​ൾ ആ ​മൂ​ന്നു പേ​രും പു​റ​ത്തു ക​ട​ക്കാ​ൻ തീ​ര​ു​മാ​നി​ച്ചു. പു​റ​ത്തുക​ട​ന്നാ​ൽ നി​ല​യ​ത്തി​ലെ സ്​​ഥി​തി പൊ​ലീ​സി​നെ​യും മ​റ്റ്​ അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യും ചെ​യ്യാ​മെ​ന്നും അ​വ​ർ ക​രു​തി. ‘‘രാ​വി​ലെ ആ​റു​ ക​ഴി​ഞ്ഞ​തോ​ടെ പൊ​ട്ടി​യി​റ​ങ്ങി​യ മ​ല ക​യ​റി തു​ട​ങ്ങി. 

 

എ​ങ്ങോ​ട്ടാ​ണ്​ എ​ത്തു​ക എ​ന്ന്​ നി​​ശ്ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​​ത്തി​​യ​​തോ വീ​​ണ്ടും ഉ​​രു​​ൾ​​പൊ​​ട്ടി​​യ മ​​റ്റൊ​​രു ഭാ​​ഗ​​ത്ത്’’ -​േ​ജാ​സ്​ പ​റ​ഞ്ഞു. വീ​​ണ്ടും ന​​ട​​ന്നു. മ​ല ഇ​റ​ങ്ങി​യാ​ൽ ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലെ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഷോ​ള​യാ​റി​ൽനി​ന്ന്​ 66 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ ചാ​ല​ക്കു​ടി. ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ​അ​ങ്ങ്​ താ​ഴെ ചെ​റി​യ വ​രപോ​ലെ റോ​ഡ്​ ക​ണ്ടു. അ​​പ്പോ​​ഴു​​ണ്ടാ​​യ സ​​ന്തോ​​ഷം പ​​റ​​ഞ്ഞ​​റി​​യി​​ക്കാ​​നാ​​വി​​ല്ല. ഒ​ടു​വി​ൽ  ഷോ​​ള​​യാ​​ർ നി​​ല​​യ​​ത്തി​​ൽനി​​ന്ന്​ 14 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ കു​​മ്മാ​​ട്ടി​​യി​​ൽ എ​​ത്തി. സ​മ​യം ഉ​ച്ച​യോ​ടടുത്തി​രു​ന്നു. റോ​​ഡി​​ൽ ഒ​​രാ​​ൾ​​ക്ക്​ ന​​ട​​ന്നു​​പോ​​കാ​​ൻ പ​​റ്റു​​ന്ന സ്​​​ഥ​​ല​​മൊ​​ഴി​​ച്ച്​ പൂ​​ർ​​ണ​​മാ​​യും ഇ​​ടി​​ഞ്ഞി​​രു​​ന്നു. അ​വി​ടെ മാ​ത്രം മൂ​ന്നി​ട​ത്താ​ണ്​ ഇ​ങ്ങ​നെ റോ​ഡ്​ ഒ​ലി​ച്ചുപോ​യ​ത്. അ​​തും ക​​ട​​ന്ന്​ അ​​ൽ​​പം മു​​ന്നോ​​ട്ടു​​പോ​​യി പു​ളി​യി​ല​പ്പാ​റ എ​ന്ന സ്​​ഥ​ല​ത്തെ​ത്തി​യ​​പ്പോ​​ൾ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക​​ണ്ട​ു. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത്​ അം​ഗം റി​ജേ​ഷി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു. 

jose
ജോ​സും കുടുംബവും
 


അ​വ​രെ ക​ണ്ട​പ്പോ​ൾ വ​ള​രെ ആ​ശ്വാ​സ​വും സ​മാ​ധാ​ന​വും തോ​ന്നി. പു​റ​പ്പെ​ടുംമു​മ്പ്​ ക​രി​യ​ർ ഫോ​ണി​ലൂ​ടെ ക​ള​മ​ശ്ശേ​രി എ​ൽ.​ഡി സെ​ൻ​റ​ർ വ​ഴി ആ​ന​ന്ദി​െ​ൻ​റ തൃ​ശൂ​ർ അ​ടാ​ട്ടി​ലെ വീ​ട്ടി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. കാ​റു​മാ​യി വ​ര​ണ​മെ​ന്ന സ​​ന്ദേ​ശം അ​നു​ജ​നാ​ണ്​ കൈ​മാ​റി​യ​ത്. ഏ​താ​ണ്ട്​ ഉ​ച്ച ഒ​രു​മ​ണി​യോ​ടെ ആ​ന​ന്ദി​െ​ൻ​റ അ​നു​ജ​ൻ കാ​റു​മാ​യി എ​ത്തി. പി​ന്നീ​ട്​ അ​തി​ര​പ്പി​ള്ളി പൊ​ലീ​സ്, വി​ല്ലേ​ജ്​ ഒാ​ഫി​സ്, പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സ്, കെ.​എ​സ്.​ഇ.ബി ​ഒാ​ഫി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വി​വ​രം ന​ൽ​കി. 20ന്​ ​നാ​വി​ക​സേ​ന കോ​പ്ട​റി​ൽ വീ​ണ്ടും ര​ക്ഷാ​ദൗ​ത്യ​വു​മാ​യി എ​ത്തി. മോ​ഹ​ന​ൻ, കു​മാ​ര​ൻ, ജോ​ബി​ൻ സി​റി​യ​ക്​ എ​ന്നി​വ​രെ എ​യ​ർ​ലി​ഫ്​​റ്റ്​ ചെ​യ്​​ത്​ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു -ജോ​​സ്​ പ​​റ​​ഞ്ഞു.                                                         

Loading...
COMMENTS