Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightനാട്യരാഗഭാവതാളലയം......

നാട്യരാഗഭാവതാളലയം... കലയിവർക്ക്​ കുടുംബകാര്യം...

text_fields
bookmark_border
നാട്യരാഗഭാവതാളലയം... കലയിവർക്ക്​ കുടുംബകാര്യം...
cancel

കൊ​ച്ചി: സ​ക​ല​ക​ല​യു​ടെ നാ​ട്യ​രാ​ഗ​ഭാ​വ​താ​ള​ല​യ വേ​ദി​യാ​ണ് എ​റ​ണാ​കു​ളം ക​ലൂ​ർ-​ക​ട​വ​ന്ത്ര റോ​ഡി​ലെ കു​മാ​ര​നാ​ശാ​ൻ ജ​ങ്​​ഷ​നി​ലു​ള്ള നെ​ല്ലാ​യി നൃ​ത്താ​ഞ്ജ​ലി എ​ന്ന വീ​ട്. ഈ ​വീ​ട്ടി​ലെ അ​ച്ഛ​നും അ​മ്മ​ക്കും ര​ണ്ട്​ മ​ക്ക​ൾ​ക്കും ക​ല​യെ​ന്നാ​ൽ കു​ടും​ബ​കാ​ര്യ​വു​മാ​ണ്. അ​ച്ഛ​ൻ സു​നി​ൽ നെ​ല്ലാ​യി നാ​ടെ​ങ്ങും ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ള്ള നൃ​ത്താ​ധ്യാ​പ​ക​നും നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളേ​റ്റു​വാ​ങ്ങി​യ കൊ​റി​യോ​ഗ്രാ​ഫ​റു​മാ​ണ്. അ​മ്മ ര​ശ്മി നാ​രാ​യ​ണ​ൻ പാ​ട്ടി​​​​​െൻറ വ​ഴി​യേ​യും. അ​റി​യ​പ്പെ​ടു​ന്ന ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും വ​ടു​ത​ല ചി​ന്മ​യ സ്കൂ​ൾ സം​ഗീ​താ​ധ്യാ​പി​ക​യു​മാ​യ ഇ​വ​ർ ഒ​ട്ടേ​റെ വേ​ദി​ക​ളി​ൽ സം​ഗീ​ത​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് സം​ഗീ​തം പ​ഠി​ച്ചി​റ​ങ്ങി​യ​ത് ഒ​ന്നാം റാ​ങ്കോ​ടെ​യാ​യി​രു​ന്നു. അ​ച്ഛ​​​​​െൻറ​യും അ​മ്മ​യു​ടെ​യും ശേ​ഷി​ക​ൾ​ക്കൊ​പ്പം സി​നി​മ അ​ഭി​ന​യ​മു​ൾ​െ​പ്പ​ടെ മ​റ്റ്​ ചി​ല മേ​ഖ​ല​ക​ളി​ലും തി​ള​ങ്ങു​ക​യാ​ണ് മ​ക്ക​ളാ​യ മാ​ള​വി​ക​യും മാ​ധ​വും. ചു​രു​ക്ക​ത്തി​ൽ, ക​ല ഇ​വ​ർ​ക്കെ​ല്ലാം ജീ​വ​താ​ള​ത്തി​നൊ​പ്പം കു​ടും​ബ​കാ​ര്യ​വു​മാ​ണ്.

നെ​ല്ലാ​യി നൃ​ത്താ​ഞ്ജ​ലി ഡാ​ൻ​സ് സ്കൂ​ളി​​​​​െൻറ ഡ‍യ​റ​ക്ട​റാ​യ സു​നി​ലി​ന് ആ​ൺ​കു​ട്ടി​ക​ളാ​യി​ത​ന്നെ നൂ​റോ​ളം ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ണ്ട്, പെ​ൺ​കു​ട്ടി​ക​ൾ അ​തി​ലേ​റെ​യും. തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ളേ​ജി​ലെ ആ​ദ്യ പു​രു​ഷ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പോ​ലും നി​ര​വ​ധി വേ​ദി​ക​ളി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ച്ച്, വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

സി​നി​മ​ക​ളി​ലും സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലും ത​​​​​െൻറ സ്വ​ര​മാ​ധു​രി പ​ല​ത​വ​ണ തെ​ളി​യി​ച്ചി​ട്ടു​ണ്ട് ര​ശ്മി. മ​നോ​ജ് കെ. ​ജ​യ​ൻ മു​ഖ്യ​വേ​ഷം ചെ​യ്ത ‘സ​ഹ​പാ​ഠി 1975’ എ​ന്ന സി​നി​മ​യി​ൽ ഒ​രു പാ​ട്ടെ​ഴു​തി, സം​ഗീ​തം ന​ൽ​കി, ആ​ല​പി​ക്കു​ക​യും ചെ​യ്തു. ഹി​റ്റ് സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​രാ​ണ് ഇ​വ​രു​ടെ മ​ക്ക​ളാ​യ മാ​ള​വി​ക​യും മാ​ധ​വും. ‘അ​ച്ചു​വി​​​​​െൻറ അ​മ്മ’ എ​ന്ന ചി​ത്ര​ത്തി​ൽ മീ​രാ ജാ​സ്മി​​​​​െൻറ കു​ട്ടി​ക്കാ​ലം അ​ഭി​ന​യി​ച്ച ഈ ​മി​ടു​ക്കി, ‘ഇ​ന്ന​ത്തെ ചി​ന്താ​വി​ഷ​യം’ ഉ​ൾ​െ​പ്പ​ടെ വേ​റെ​യും ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു. ന​ല്ലൊ​രു പാ​ട്ടു​കാ​രി​കൂ​ടി​യാ​ണ്​ മാ​ള​വി​ക. യു​ക്രൈ​നി​ൽ എം.​ബി.​ബി.​എ​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​വി​ഡ് ഭീ​തി​യെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് വ​രാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ ​പെ​ൺ​കു​ട്ടി.

സ്വാ​മി അ​യ്യ​പ്പ​ൻ സീ​രി​യ​ലി​ലെ അ​യ്യ​പ്പ​നാ​ണ് മാ​ധ​വ്. ഇ​തു കൂ​ടാ​തെ, ‘ജോ​ണി ജോ​ണി എ​സ് അ​പ്പ’ എ​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​​​​​െൻറ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ച്ചു. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​വ​സ​രം തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. മൃ​ദം​ഗം, ക​രാ​ട്ടേ, ബാ​ഡ്മി​ൻ​റ​ൺ എ​ന്നി​വ​യി​ലും പ്ര​തി​ഭ​യാ​ണ് ആ​റാം ക്ലാ​സു​കാ​ര​ൻ കു​ഞ്ചു​വെ​ന്ന മാ​ധ​വ്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ഇ​വ​രു​ടെ കു​ടും​ബ യു ​ട്യൂ​ബ് ചാ​ന​ലാ​യ നെ​ല്ലാ​യി നൃ​ത്താ​ഞ്ജ​ലി​യി​ലൂ​ടെ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് മൂ​വ​രും. ഇ​ത്​ ചെ​യ്യു​മ്പോ​ൾ മ​ക​ളെ ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​ണ്ട്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ ഊ​ഷ്മ​ള​ത വ​ർ​ധി​പ്പി​ക്കാ​നും തി​ര​ക്കു​ക​ളി​ൽ നി​ന്നൊ​ഴി​ഞ്ഞ് ന​മ്മു​ടേ​താ​യ സ​മ​യം ക​ണ്ടെ​ത്താ​നും ലോ​ക്ഡൗ​ൺ സ​ഹാ​യി​െ​ച്ച​ന്ന് ഈ ​കു​ടും​ബം പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle Newsinternational family daysunil nellayireshmi narayanan
News Summary - international family day sunil nellayi reshmi narayanan -Lifestyle news
Next Story