ഉറുമി വീശി റെക്കോഡ്​ തകർത്ത്​ ഹരികൃഷ്​ണൻ

13:06 PM
21/07/2019
harikrishnan
ഹരികൃഷ്​ണൻ

തൊ​ട്ടാ​ൽ മു​റി​യ​ു​ന്ന ഉ​റു​മി​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ശ​രീ​ര​ത്തി​ന്​ ചു​റ്റും ചു​ഴ​റ്റി ഹ​രി​കൃ​ഷ്​​ണ​ൻ. 37 സെ​ക്ക​ൻ​ഡി​ൽ 230 ത​വ​ണ ഇ​ര​ട്ട ഉ​റു​മി​ക​ൾ വീ​ശി ആ​റ്​ മാ​സ​ത്തി​ന​കം ഇൗ 23​കാ​ര​ൻ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്​ അ​റേ​ബ്യ​ൻ ബു​ക്​​സ്​ ഓ​ഫ്​ വേ​ൾ​ഡ്​ റെ​ക്കോ​ഡും ദേ​ശീ​യ റെ​ക്കോ​ഡും. 14 വ​ർ​ഷ​മാ​യി ക​ള​രി​പ്പ​യ​റ്റ്​ പ​രി​ശീ​ലി​ക്കു​ന്ന ഹ​രി​കൃ​ഷ്​​ണ​ൻ നാ​ല്​ വ​ർ​ഷ​മാ​യി ക​ള​രി അ​ധ്യാ​പ​ക​നു​മാ​ണ്. 

2013, 2014, 2015 ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ള​രി​പ്പ​യ​റ്റി​ൽ തു​ട​ർ​ച്ച​യാ​യി സ്വ​ർ​ണം നേ​ടി. 2013, 2015 റി​യ​ൽ​ഫൈ​റ്റ്, വാ​ൾ​പ​യ​റ്റ്​ എ​ന്നി​വ​യി​ൽ വെ​ള്ളി നേ​ട്ടം. പ​ത്താം വ​യ​സ്സി​ൽ ക​ള​രി പ​ഠ​നം തു​ട​ങ്ങി​യ ഹ​രി പു​ന്ന​പ്ര​യി​ലെ സി​ൽ​വാ​സ്​ ഗു​രു​ക്ക​ളി​ൽ നി​ന്നാ​ണ്​ തെ​ക്ക​ൻ സ​​മ്പ്ര​ദാ​യം പ​ഠി​ച്ച​ത്.

മ​ധ്യ കേ​ര​ള, വ​ട​ക്ക​ൻ സ​​മ്പ്ര​ദാ​യ​ങ്ങ​ൾ ആ​ല​പ്പു​ഴ​യി​ലെ ഇ​സ്​​മ​യി​ൽ ഗു​രു​ക്ക​ളി​ൽ​നി​ന്നും അ​ഭ്യ​സി​ച്ചു. ത​മി​ഴ്​​നാ​ടി​​​െൻറ ആ​യോ​ധ​ന ക​ല​യാ​യ സി​മ്പ​ല​ത്തി​ലും ഹ​രി​ക്ക്​ പ്രാ​വീ​ണ്യ​മ​ു​ണ്ട്. കാ​യി​ക ജേ​ഴ്​​സി​ക​ൾ വി​ൽ​ക്കു​ന്ന ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ ‘ക്വ​ഞ്ച്​ വെ​യ​ർ’ ക​മ്പ​നി ഇ​ദ്ദേ​ഹ​​ത്തെ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ്​ അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, ആ​റ​ന്മു​ള, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഹ​രി​കൃ​ഷ്​​ണ​​​െൻറ ക​ള​രി പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​ന്ന​പ്ര രാ​ജേ​ശ്വ​രി ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ ശ​ശീ​ന്ദ്ര​​​െൻറ​യും രാ​ജേ​ശ്വ​രി​യു​ടെ​യും മ​ക​നാ​ണ്.

Loading...
COMMENTS