വാ​യ​ന​ശാ​ല നി​ങ്ങ​ളെ തേ​ടി​യെ​ത്തും

13:11 PM
01/05/2018
Ghaith-sooc
ഗെയിത്ത് സഞ്ചരിക്കുന്ന വായനശാലക്ക് മുന്നിൽ 

വാ​യി​ക്കാ​ൻ ഏ​റെ താ​ൽ​പ​ര്യ​മാ​ണ്. എ​ന്നാ​ൽ, ലൈ​ബ്ര​റി​യി​ൽ ഒ​ന്നു​പോ​യി പു​സ്ത​ക​മെ​ടു​ക്കാ​ൻ പോ​ലും സ​മ​യ​മി​ല്ല -വാ​യി​ക്കാ​റു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഇൗ ​സ്ഥി​രം മ​റു​പ​ടി ഇ​നി ജോ​ർ​ഡ​നി​ൽ ചെ​ല​വാ​കി​ല്ല. വാ​യി​ക്കാ​ൻ ഇ​ഷ്​​ട​മു​ള്ള​വ​രാ​ണെ​ങ്കി​ൽ വാ​യ​ന​ശാ​ല ​ത​ന്നെ അ​വ​രെ തേ​ടി​യെ​ത്തു​ന്ന ത​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി​ക്ക് രൂ​പം​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ജോ​ർ​ഡ​നി​ലെ മ​ദ​ബ തെ​രു​വി​ൽ ഗെ​യി​ത്ത് എ​ന്ന ഇ​രു​പ​ത്തി​യേ​ഴു​കാ​ര​ൻ. കാ​റി​ന​ക​ത്തും ഡി​ക്കി​യി​ലും നി​റ​യെ പു​സ്ത​ക​ങ്ങ​ളു​മാ​യി ‘ബു​ക്സ് ഓ​ൺ റോ​ഡ്’ എ​ന്ന പേ​രി​ലു​ള്ള സ​ഞ്ച​രി​ക്കു​ന്ന പു​സ്ത​ക​ശാ​ല തെ​രു​വി​ലെ​ത്തു​മ്പോ​ൾ വാ​യ​ന​ക്കാ​ർ മാ​ത്ര​മ​ല്ല അ​ല്ലാ​ത്ത​വ​രും കാ​റി​നെ പൊ​തി​യു​ന്ന കാ​ഴ്ച​യാ​ണ് മ​ദ​ബ​യി​ൽ ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. 

Books on the Road

സാ​ഹി​ത്യ​ത്തോ​ടും വാ​യ​ന​യോ​ടു​മുള്ള ഗെ​യി​ത്തിന്‍റെ അ​ട​ങ്ങാ​ത്ത പ്ര​ണ​യ​മാ​ണ് കേ​ൾ​ക്കു​മ്പോ​ൾ​ത​ന്നെ കൗ​തു​കം തോ​ന്നു​ന്ന ഇൗ ​വേ​റി​ട്ട രീ​തി​ക്ക് പി​ന്നി​ൽ. കോ​ർ​പ​റേ​റ്റ് രം​ഗ​ത്ത് വ​ലി‍യ ശ​മ്പ​ള​മു​ള്ള ജോ​ലി വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തും അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള അ​ഭി​നി​വേ​ശം ത​ന്നെ. 2015ൽ ​ജോ​ലി ഉ​പേ​ക്ഷി​ച്ച് ക​വോ​ൺ എ​ന്ന​പേ​രി​ൽ ഒ​രു പു​സ്ത​ക​ശാ​ല​യാ​ണ് ഗെ​യി​ത്ത് ആ​ദ്യം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വെ​ല്ലു​വി​ളി​യാ​യ​തോ​ടെ പു​സ്ത​ക​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. 

അ​പ്പോ​ഴും വാ​യ​ന​യെ​ന്ന ല​ഹ​രി​യെ കൈ​യൊ​ഴി​യാ​ൻ ഇൗ ​യു​വാ​വ് ത​യാ​റാ​യി​ല്ല. ഇ​നി എ​ന്ത് എ​ന്ന ഗെ​യി​ത്തിന്‍റെ ചി​ന്ത​യാ​ണ് പു​സ്ത​ക​ശാ​ല സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി​യാ​യി രൂ​പ​മാ​റ്റം സം​ഭ​വി​ച്ച​തി​നു പി​ന്നി​ൽ. കൈ​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു പു​സ്ത​ക​ങ്ങ​ൾ സ്വ​ന്തം കാ​റി​ലേ​ക്ക് മാ​റ്റേ​ണ്ട താ​മ​സ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ പി​ന്നീ​ടെ​ന്ന് ഗെ​യി​ത്ത് പ​റ​യു​ന്നു. ജോ​ർ​ഡ​നി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ബു​ക്സ് ഓ​ൺ റോ​ഡ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ഇൗ ​സാ​ഹി​ത്യ​കു​തു​കി​യാ​യ യു​വാ​വ്.

Loading...
COMMENTS