Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
haleema-beevi
cancel
camera_alt?????????

​പത്രാധിപ, പത്രപ്രവർത്തക, സ്വാതന്ത്ര്യസമരസേനാനി, ഉജ്ജ്വലപ്രഭാഷക, മികച്ച സംഘാടക, സർ സി.പി.യെ സധീരം വിമർശിച്ച പത്രമുടമ, നവോത്ഥാന നായിക എന്നീ നിലകളിൽ പ്രസിദ്ധയായ എം. ഹലീമാബീവിയുടെ ജന്മശതാബ്​ദിവർഷമാണ് 2019. കേരളീയ നവോത്ഥാനചരിത്രത്തിലെ വിശിഷ്യ, മുസ്​ലിം മതപരിഷ്കരണ ചരിത്രത്തിലെ അദ്വിതീയ വനിതാ സാന്നിധ്യമാണ് ഹലീമാബീവി. ഹലീമാ ബീവിയുടെ സംഭാവനകളെപ്പറ്റി അക്കാദമിക് പഠനങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ടെങ്കിലും ഇന്നും നവോത്ഥാനത്തെക്കുറിച്ചുള്ള പൊതുമണ്ഡല ചർച്ചകളിലും സംവാദങ്ങളിലും ഈ പേര് ഏറെയൊന്നും പരാമർശിക്കപ്പെടാറില്ല എന്നതാണ് വസ്​തുത.

1918 നവംബർ 29ന്​ പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് ഹലീമാബീവി ജനിച്ചത്. തിരുവിതാംകൂറിൽനിന്ന് ആദ്യമായി ഹിന്ദിരാഷ്​ട്ര ഭാഷാ വിശാരദ് പരീക്ഷ പാസായ മൈതീൻബീവിയും ഉൽപതിഷ്ണുവായ പീർമുഹമ്മദുമാണ് മാതാപിതാക്കൾ. വക്കം മൗലവിയുടെ ശിഷ്യനും അൻസാരി മാസികയുടെ പത്രാധിപരുമായ കെ.എം. മുഹമ്മദ് മൗലവിയായിരുന്നു ഭർത്താവ്. പതിനേഴാം വയസ്സിലായിരുന്നു വിവാഹം. കെ.എം. മുഹമ്മദ്മൗലവിയുമായുള്ള വിവാഹമാണ് ഹലീമാബീവിയുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും വഴിത്തിരിവായത്.

അടൂർ എൻ.എസ്​.എസ്​ സ്​കൂളിൽ പഠിക്കുന്ന കാലത്ത് അവിടെ പ്രവർത്തിച്ചിരുന്ന എൻ.എസ്​.എസി​​​​​െൻറ വനിതാസമാജം ഹലീമാബീവിയെ ഏറെ ആകർഷിക്കുകയുണ്ടായി. അതി​​​​​െൻറ മാതൃകയിൽ മുസ്​ലിം പെൺകുട്ടികൾക്കിടയിൽ സംഘടനയുണ്ടാക്കണമെന്നും അതിലൂടെ വിദ്യാഭ്യാസത്തി​​​​​െൻറ പ്രാധാന്യം സമൂഹത്തെ ബോധവത്കരിക്കണമെന്നും സമുദായത്തിൽ അള്ളിപ്പിടിച്ചുനിൽക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടണമെന്നും അവർ ആഗ്രഹിച്ചു. അതി​​​​​െൻറ അടിസ്​ഥാനത്തിൽ ത​​​​​​െൻറ ഇരുപതാമത്തെ വയസ്സിൽ അവർ തിരുവല്ലയിൽ ഒരു വനിതാസമ്മേളനം നടത്തി. ആ സമ്മേളനത്തിൽ 200ലേറെ സ്​ത്രീകൾ പങ്കെടുക്കുകയുണ്ടായി. ഇത് മുസ്​ലിം നവോത്ഥാനചരിത്രത്തിലെ എന്നല്ല, കേരള ചരിത്രത്തിലെ തന്നെ ആദ്യ വനിതാ സമ്മേളനമാണ്. ഈ വർഷം പ്രസ്​തുത സമ്മേളനത്തി​​​​​െൻറ എൺപതാം വാർഷികം കൂടിയാണ്.

സമ്മേളനത്തി​​​​​െൻറ മുഖ്യലക്ഷ്യം മുസ്​ലിം വനിതകൾക്കായി ഒരു സംഘടനയുണ്ടാക്കുകയും അതിന് എല്ലാ കലാലയങ്ങളിലും യൂനിറ്റുകൾ തുടങ്ങുകയും ചെയ്യുക എന്നതുമായിരുന്നു. മുസ്​ലിം പെൺകുട്ടികൾക്ക് സ്​കൂൾ ഫീസ്​​ റദ്ദാക്കുക, പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കുക, അഭ്യസ്​തവിദ്യരായ വനിതകൾക്ക് ഉദ്യോഗം നൽകുക എന്നിവയായിരുന്നു സമ്മേളനം അംഗീകരിച്ച മറ്റുചില പ്രമേയങ്ങൾ. സമ്മേളനത്തി​​​​​െൻറ സ്വാഗതപ്രസംഗത്തിൽ ഹലീമാബീവി ഇങ്ങനെ പറഞ്ഞു: ‘‘അസ്വാതന്ത്ര്യ കാരാഗാരത്തിൽ വലയുന്ന സ്​ത്രീകളുള്ള സമുദായത്തിലെ പുരുഷന്മാർക്ക് ഒരിക്കലും അവരുടെ പ്രവൃത്തികളുടെ സുന്ദരമായ ഫലം അനുഭവിക്കുന്നതിനു സാധിക്കയില്ല, ഭാവി പൗരന്മാരുടെ ധിഷണാവിലാസത്താൽ ഉത്തരോത്തരം പ്ര​േശാഭനമായി തീരേണ്ടുന്ന ലോകം കേവലം ഭൂഭാരത്തിനു മാത്രം അവശേഷിക്കുന്ന യുവാക്കളെയും ശിശുക്കളെയും ആരാധിച്ചുകഴിയണമെന്നു വന്നാൽ അത് പ്രകൃത്യാ നിഷ്പ്രഭമായിത്തീർന്നുപോകും. അവരെ ചുമതലാബോധമുള്ളവരും വിവേകികളും വിജ്ഞാനികളും ആക്കിത്തീർക്കേണ്ട ഭാരം ആർക്കാണുള്ളതെന്നും അൽപം ആലോചിച്ചുനോക്കുവിൻ...’’

സമ്മേളനത്തിൽ രൂപംകൊണ്ട അഖില തിരുവിതാകൂർ മുസ്​ലിം വനിത സമാജം എന്ന സംഘടനക്ക്​ തിരുവിതാംകൂറിൽ പലേടത്തും പിന്നീട്​ യൂനിറ്റ്​ കമ്മിറ്റികൾ രൂപവത്​കരിക്കപ്പെട്ടു. ആയിരത്തിലേറെ മുസ്​ലിം സ്​ത്രീകൾ ഈ സംഘടനയിൽ അംഗത്വമെടുത്തതായാണ് കണക്ക്. തുടർന്ന് സംഘടനയുടെ ചെറുതും വലുതുമായ ഒട്ടേറെ സമ്മേളനങ്ങൾ നടന്നു. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലേയും മുസ്​ലിം സ്​ത്രീകളിൽ സാമൂഹിക, സാംസ്​കാരിക വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുന്നതിലും ശാക്​തീകരണത്തിലും ഈ വനിതാകൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല.

അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും സ്​ത്രീസമൂഹത്തെ രക്ഷിക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്​തീകരിക്കുക തുടങ്ങിയ ത​​​​​​െൻറ നവോത്ഥാന, പരിഷ്കരണ സ്വപ്നങ്ങൾ സഫലീകരിക്കുന്നതിനുവേണ്ടി ഹലീമാബീവി കണ്ട രണ്ടു മാർഗങ്ങൾ പത്രപ്രവർത്തനവും പ്രഭാഷണവുമായിരുന്നു. അതിനായി ഹലീമാബീവിയുടെ പത്രാധിപത്യത്തിൽ മുസ്​ലിം വനിത(1938), ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ് (1946), ഭാരതചന്ദ്രിക ദിനപത്രം(1947), ആധുനികവനിത(1970) എന്നീ പത്രമാസികകൾ നടത്തുകയുണ്ടായി. ഹലീമാബീവി മാനേജിങ്​ എഡിറ്ററും പബ്ലിഷറുമായിരുന്ന ഭാരതചന്ദ്രികയിൽ വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്​ദുൽ ഖാദർ, വെട്ടൂർ രാമൻനായർ എന്നിവർ സബ്​ എഡിറ്റർമാരായിരുന്നു. ബഷീറി​​​​​െൻറ പാത്തുമ്മയുടെ ആട്, വിശുദ്ധരോമം, നീലവെളിച്ചം എന്നിവ ആദ്യം അച്ചടിമഷി പുരണ്ടത് ഭാരതചന്ദ്രികയിലാണ്. ചങ്ങമ്പുഴ, പൊൻകുന്നം വർക്കി, ബാലാമണിയമ്മ, പി.എ. സെയ്ദ് മുഹമ്മദ്, ഒ.എൻ.വി. കുറുപ്പ്, എസ്​. ഗുപ്തൻനായർ തുടങ്ങി അക്കാലഘട്ടത്തിലെ മുൻനിര എഴുത്തുകാരിൽ പലരും ഭാരതചന്ദ്രികയിൽ എഴുതിയിട്ടുണ്ട്.

ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്​ വൻ സ്വീകാര്യത കിട്ടിയതേടെ ഒരു പത്രം തുടങ്ങാൻ പലരും ഹലീമാബീവിയെ േപ്രരിപ്പിച്ചു. അങ്ങനെയാണ് ഭാരതചന്ദ്രിക ദിനപത്രം ആരംഭിച്ചത്. ഭാരതചന്ദ്രികയിൽ സർ സി.പിയുടെ ഭീകര ഭരണത്തിനെതിരെ തുറന്നെഴുതിയതുകാരണം ഹലീമാബീവിക്കു കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. ഒരുഘട്ടത്തിൽ തനിക്കനുകൂലമായി എഴുതിയാൽ മേത്തരം പ്രിൻറിങ്​ മെഷീൻ ജപ്പാനിൽനിന്ന് വരുത്തിത്തരാമെന്ന വാഗ്ദാനവുമായി സർ സി.പിയുടെ ദൂതർ ഹലീമാബീവിയെ സമീപിച്ചു. വാഗ്ദാനം നിരസിച്ചതോടെ ഭർത്താവ് മുഹമ്മദ് മൗലവിയുടെ ടീച്ചിങ്​ ലൈസൻസ്​ റദ്ദാക്കി സർ സി.പി പ്രതികാരം ചെയ്തു. ഇക്കാലത്ത് കെ.എം. മാത്യുവിനും മറ്റും ലഘുലേഖകളും നോട്ടീസുകളും അതി രഹസ്യമായി ഭാരതചന്ദ്രികയിൽ നിന്ന്​ കാ​േമ്പാസിങ്ങും പ്രിൻറിങ്ങും ചെയ്​തു കൊടുത്തിരുന്നുവ​െത്ര. മലയാള മനോരമ ദിനപത്രം നിരോധിക്ക​െപ്പട്ട ഘട്ടമായിരുന്നു അത്.

ഭാരതചന്ദ്രിക ദിനപത്രത്തിന് ഏറെക്കാലം പിടിച്ചുനിൽക്കാനായില്ല. സാമ്പത്തിക പരാധീനതകൾമൂലം 1949ൽ പൂട്ടി. അതോടെ പത്രപ്രവർത്തന രംഗത്തുനിന്ന് താൽക്കാലികമായി അവർ വിടവാങ്ങുകയും സാമൂഹിക–രാഷ്​ട്രീയ മേഖലകളിൽ സജീവമാവുകയുംചെയ്തു. 1953ൽ കൊച്ചിയിൽ നടന്ന മുജാഹിദ് വനിത സമ്മേളനത്തിലും 1956ൽ കോഴിക്കോട് ഇടിയങ്ങരയിൽ നടന്ന മുജാഹിദ് പൊതുസമ്മേളനത്തിലും ഹലീമാബീവി നടത്തിയ പ്രഭാഷണങ്ങൾ ഏറെ പ്രസിദ്ധമാണ്. എറണാകുളത്ത് ഇന്ദിര ഗാന്ധി പങ്കെടുത്ത ഒരു സമ്മേളനത്തിൽ ഹലീമാബീവി നടത്തിയ ഉജ്ജ്വലപ്രഭാഷണം അവർ എന്നും ഓർക്കാറുണ്ടായിരുന്നുവെന്ന് മകൾ അൻസാർ ബീഗം പറയുന്നു.

നീണ്ട ഇടവേളക്കുശേഷം 1970ൽ ഹലീമാബീവി പത്രപ്രവർത്തനത്തിലേക്കു തിരിച്ചുവന്നു. ആധുനികവനിത എന്നപേരിൽ പെരുമ്പാവൂരിൽനിന്ന്​ ഒരു മാസിക ഹലീമാബീവി മുഖ്യപത്രാധിപരായി ആരംഭിച്ചു. വീടും പറമ്പും വിറ്റാണ് അതിനുള്ള പണം അവർ സ്വരൂപിച്ചത്. ഫിലോമിന കുര്യൻ, ബി.സുധ, കെ.കെ. കമലാക്ഷി, എം. റബീഗം, ബേബി ജെ. മുരിക്കൻ എന്നിവരായിരുന്നു ആധുനികവനിതയുടെ പത്രാധിപസമിതി അംഗങ്ങൾ. ലേഖനം, നോവൽ എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യ–സാംസ്​കാരിക മാസികയായിരുന്നു ‘ആധുനികവനിത’. സി. അച്യുതമേനോൻ, സി.എച്ച്. മുഹമ്മദ്കോയ, കെ.എം. ജോർജ്, കെ. അവുക്കാദർകുട്ടിനഹ, ബാലാമണിയമ്മ, ഡോ. പി.കെ. അബ്​ദുൽഗഫൂർ, അബുസബാഹ് മൗലവി, പി.എ. സെയ്ദ്മുഹമ്മദ്, കെ.എം. ചെറിയാൻ എന്നിവർ ആദ്യലക്കത്തിൽ ആശംസകൾ അർപ്പിച്ചവരിൽ ചിലരാണ്. മാനേജിങ്​ എഡിറ്റർ, സഹപത്രാധിപന്മാർ, പ്രിൻറർ, പബ്ലിഷർ എന്നിവരെല്ലാം വനിതകളായിരുന്നെന്നൊരു പ്രത്യേകതകൂടി ആധുനികവനിതക്കുണ്ട്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയെല്ലാം രചനകൾ പ്രസിദ്ധീകരിച്ചിരുന്ന ആധുനിക വനിത കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 1971 ൽ പ്രസിദ്ധീകരണം നിർത്തി.

കേരളത്തിൽ സ്​ത്രീവിമോചന പ്രസ്​ഥാനങ്ങൾ ആരംഭിക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുമ്പേ സ്​ത്രീകളെ സംഘടിപ്പിച്ച്, അവരെ ശാക്​തീകരിക്കുന്നതിനുംവേണ്ടി അക്ഷീണം പ്രവർത്തിച്ച ഹലീമാബീവി ഉത്തരവാദിത്ത പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്​റ്റ്​ വരിച്ചിട്ടുണ്ട്. രാഷ്​ട്രീയത്തിലും ഹലീമാബീവി സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്. വനിതാലീഗ് രൂപംകൊള്ളുന്നതിനും പതിറ്റാണ്ടുകൾക്കുമുമ്പ് തിരുവല്ല താലൂക്ക് മുസ്​ലിം ലീഗ് സെക്രട്ടറിയായിട്ടുണ്ട് ഹലീമാബീവി. ധാരാളം സ്​ത്രീകൾ അന്ന്​ തിരുവിതാംകൂർ സ്​റ്റേറ്റ് മുസ്​ലിംലീഗിൽ സജീവമായി പ്രവർത്തിക്കുകയും കമ്മിറ്റികളിൽ അംഗങ്ങളാവുകയും ചെയ്തിരുന്നു. ഹലീമാബീവി രൂപവത്​കരിച്ച വനിതാസമാജത്തി​​​​​െൻറ പ്രതിഫലനം കൂടിയായിരുന്നു അത്.അവസാനകാലത്ത് കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹലീമാബീവി എറണാകുളം ഡി.സി.സി അംഗവും സേവാദൾ കോൺഗ്രസി​​​​​​െൻറ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. അഞ്ചുവർഷക്കാലം തിരുവല്ല നഗരസഭ കൗൺസിലറായിട്ടുണ്ട്. നവോത്ഥാനവും സ്​ത്രീവിമോചനവും സജീവ വിഷയമായ വർത്തമാനകാലത്ത് ഈ രണ്ടുകാര്യത്തിലും മുമ്പേ സഞ്ചരിച്ച ഹലീമാബീവിയെ തമസ്​കരിക്കുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom fighterM Haleema BeeviLifestyle Newswoman
News Summary - Freedom Fighter M Haleema Beevi -Lifestyle News
Next Story