കാ​ട്ടിലെ കൂ​ട്ടു​കാ​രി​ക​ള്‍

  • രാജ്യത്തെ ആദ്യ മുസ് ലിം വനിതാ ഫോറസ്റ്റ് റേഞ്ചറായി ചരിത്രം രചിച്ച, അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് എ. ഷജ്നയും ഗോത്ര സമുദായക്കാരിലെ ആദ്യ വനിത റേഞ്ചര്‍ എന്ന ബഹുമതി നേടിയ രമ്യ രാഘവനും മനസ് തുറക്കുന്നു...

shajna-ramya
ഫോറസ്റ്റ് റേഞ്ചർമാരായ എ. ഷജ്നയും രമ്യ രാഘവനും (ചിത്രങ്ങൾ: ഫ്രാൻസിസ്​ ബേബി മാനന്തവാടി)

ആ​ര​ണ്യ​ക​ങ്ങ​ളി​ൽ ഇ​വ​ർ മു​മ്പേ ന​ട​ക്കു​ക​യാ​ണ്. ഒ​റ്റ​യാന്‍റെ ചി​ന്നം​വി​ളി​ക​ളും ക​ടു​വ​ക​ളു​ടെ ഗ​ർ​ജ​ന​വു​മൊ​ക്കെ ഭീ​തി​ക്കു​പ​ക​രം ഇ​വ​രി​ലു​ണ​ർ​ത്തു​ന്ന​ത് ക​ർ​ത്ത​വ്യ നി​ർ​വ​ഹ​ണ​ത്തിന്‍റെ ചാ​രി​താ​ർ​ഥ്യം. ക​ല്ലും മു​ള്ളും നി​റ​ഞ്ഞ കാ​ന​ന​പാ​ത​ക​ളി​ലൂ​ടെ ഈ ​വ​യ​നാ​ട​ൻ വ​നി​ത​ക​ൾ പ​ത​റാ​തെ ചു​വ​ടു​വെ​ക്കു​മ്പോ​ൾ അ​ത് ച​രി​ത്ര​ത്തി​ൽ തി​രു​ത്താ​നാ​വാ​ത്ത സ​വി​ശേ​ഷ​ത​യാ​യി​രി​ക്കു​ന്നു. രാ​ജ്യ​ത്തെ ആ​ദ്യ മു​സ്​​ലിം വ​നി​ത ഫോ​റ​സ്റ്റ് റേഞ്ച​ർ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി എ. ​ഷ​ജ്ന പു​തു​ച​രി​ത​മെ​ഴു​തി ദ​ശാ​ബ്​​ദം പി​ന്നി​ടു​ന്ന വേ​ള​യി​ലാ​ണ് ഗോ​ത്ര​സ​മു​ദാ​യ​ക്കാ​രി​ലെ ആ​ദ്യ വ​നി​ത റേഞ്ച​ർ എ​ന്ന ബ​ഹു​മ​തി​യു​മാ​യി മീ​ന​ങ്ങാ​ടി​ക്കാ​രി ര​മ്യ രാ​ഘ​വ​ൻ കാ​ക്കി​യ​ണി​ഞ്ഞെ​ത്തു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ​ നി​ന്ന്് ഘോ​ര​വ​ന​ങ്ങ​ളു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്ക് മാ​റി​ന​ട​ക്കാ​ൻ വ​നി​ത​ക​ൾ പ്രാ​പ്ത​ര​ല്ലെ​ന്ന് ക​രു​തി​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യാ​ണ് ഷ​ജ്ന ത​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യും അ​ദ​മ്യ​മാ​യ അ​ഭി​രു​ചി​യുംകൊ​ണ്ട് തി​രു​ത്തി​യെ​ഴു​തി​യ​ത്. 

shajna-ramya

വ​നം​വ​കു​പ്പി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മ​ട​ക്കം നേ​ടി ഷ​ജ്ന ക​രു​ത്തു​ കാ​ട്ടി​യ​പ്പോ​ൾ ര​മ്യ​യ​ട​ക്ക​മു​ള്ള പി​ന്മുറ​ക്കാ​ർ​ക്ക് അ​തു വ​ലി​യ പ്ര​ചോ​ദ​ന​മാ​വു​ക​യാ​യി​രു​ന്നു. വ​ന്യ​മാ​യ സ്വ​പ്ന​മെ​ന്നു പ​റ​ഞ്ഞ് പ​ല​രും പു​രി​കം​ചു​ളി​ച്ച​പ്പോ​ഴും പ​ച്ച​പ്പ​ണി​ഞ്ഞ മോ​ഹ​ങ്ങ​ളി​ൽ​ നി​ന്ന്, ഇ​രു​വ​രും ഒ​ട്ടും പി​ന്നാ​ക്കം പോ​യി​ല്ല. ഷ​ജ്ന​ക്ക് ഇ​ത് പാ​ര​മ്പ​ര്യ വ​ഴി​യാ​ണെ​ങ്കി​ൽ കാ​ട​റി​ഞ്ഞ ഗോ​ത്ര​ പാ​ര​മ്പ​ര്യ​മാ​ണ് ര​മ്യ​യു​ടെ കൈ​മു​ത​ൽ. വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്​​ട്രി ഡി​വി​ഷ​നി​ൽ അ​സിസ്റ്റ​ൻ​റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ്​ പ​ദ​വി​യി​ലാ​ണ് ഷ​ജ്ന​യി​പ്പോ​ൾ. ക​ഴി​ഞ്ഞ മേ​യി​ൽ റേ​ഞ്ച​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ര​മ്യ​ക്ക് പേ​ര്യ റേ​ഞ്ചി​ൽ വ​ര​യാ​ൽ സെ​ക്​​ഷ​നി​ലാ​ണ് ജോ​ലി. ബേ​ഗൂ​രി​ൽ ഷ​ജ്ന ഫോ​റ​സ്​​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കാ​ല​ത്ത് ര​മ്യ മ​ണ്ണു​ത്തി​യി​ൽ ബി.​എ​സ്​​സി ഫോ​റ​സ്​​ട്രി​ക്കു പ​ഠി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് കോ​ഴ്സിന്‍റെ ഭാ​ഗ​മാ​യ െട്ര​യിനി​ങ്ങി​ന് കൂ​ട്ടു​കാ​രി​ക​ൾ​ക്കൊ​പ്പം ബേ​ഗൂ​രി​ലെ​ത്തി​യ​ത് ര​മ്യ​ക്കു ന​ല്ല ഓ​ർ​മ​യു​ണ്ട്. ഷ​ജ്ന മാ​ഡ​ത്തിന്‍റെ ജോ​ലി​യി​ലെ പ്ര​തി​ബ​ദ്ധ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും അ​ന്നേ ആ​ക​ർ​ഷി​ച്ചു​വെ​ന്ന് ഇ​ള​മു​റ​ക്കാ​രി​യു​ടെ സാ​ക്ഷ്യം. കാ​ടിന്‍റെ കാ​വ​ലാ​ളു​ക​ളാ​യി പു​തി​യ ച​രി​ത്ര​മെ​ഴു​തി​യ ഇ​രു​വ​രും കാ​ടിന്‍റെ ക​ഥ​ക​ളു​മാ‍യി ‘ മാധ്യമം കു​ടും​ബ’​ത്തി​നു​ വേ​ണ്ടി ഒ​ന്നി​ച്ച​പ്പോ​ൾ... 

shajna-ramya

ഫിസിക്സ് പഠിച്ച് ഫോറസ്റ്റിലേക്ക്
ഡി.​എ​ഫ്.​ഒ ആ​യി വി​ര​മി​ച്ച എക്കണ്ടി അ​ബ്​​ദു​ല്ല​യു​ടെ മ​ക​ളു​ടെ ജീ​വി​ത​ത്തി​ലെ​പ്പോ​ഴും കാ​ടിന്‍റെ പ​ച്ച​പ്പും കാ​ട്ട​രു​വി പ​ക​രു​ന്ന ത​ണു​പ്പു​മാ​യി​രു​ന്നു കൂ​ട്ട്. പി​താ​വിന്‍റെ സ്​​ഥ​ലം ​മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു പ​റി​ച്ചു​ന​ട​പ്പെ​ട്ട ബാ​ല്യ​വും കൗ​മാ​ര​വു​മാ​ണ് കാ​ടി​നെ തൊ​ട്ട​റി​യാ​ൻ ഇൗ ​പെ​ൺ​കു​ട്ടി​യെ പ​ഠി​പ്പി​ച്ച​ത്. പ്രാ​യം കൂ​ടു​ന്തോ​റും പ​ച്ച​പ്പി​നോ​ടു​ള്ള പ്ര​ണ​യ​വും കൂ​ടി​വ​ന്ന​ത് അ​ന്നു​മി​ന്നും അ​തി​ശ​യ​ത്തോ​ടെ മാ​ത്ര​മേ ഷ​ജ്ന​ക്ക് ഓ​ർ​ത്തെ​ടു​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ. ഓ​രോ സ്​​ഥ​ലം​മാ​റ്റ​ത്തി​നു പി​ന്നാ​ലെ​യു​മു​ള്ള പു​തി​യ അ​ന്ത​രീ​ക്ഷം അ​തി​നു വി​ത്തും വ​ള​വു​മേ​കി. ഉൗ​ർ​ജ​ത​ന്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ശേ​ഷം കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ൽ ​െഗ​സ്റ്റ് ​െല​ക്ച​റ​റാ​യ​തോ​ടെ​യാ​ണ് കാ​ട് തീ​ർ​ക്കു​ന്ന നി​ശ്ശ​ബ്​​ദ​സം​ഗീ​തം ഷ​ജ്ന​യി​ൽ​നി​ന്ന് അ​ൽ​പ​മൊ​ന്ന് അ​ക​ന്ന​ത്. പി​ന്നീ​ട് തൊ​ട്ട​ടു​ത്തു​ള്ള ഫാ​റൂ​ഖ് ഹൈ​സ്​​കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യും പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ൽ സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യും ജോ​ലി​നോ​ക്കി. ശേ​ഷം, ക​ണ്ണൂ​ർ ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യി. 2006ലാ​ണ് ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ റേ​ഞ്ച​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്കു​ന്ന​ത്. 

shajna-ramya

കാ​ടി​നോ​ടു​ള്ള താ​ൽ​പ​ര്യം കൈ​യേ​റ്റ​ങ്ങ​ൾ​ക്കൊ​ന്നും വി​ധേ​യ​മാ​വാ​തെ മ​ന​സ്സി​ൽ പ​ച്ച​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ പി​താ​വിന്‍റെ പി​ൻ​ഗാ​മി​യാ​വാ​ൻ ത​ന്നെ​യാ​യി​രു​ന്നു തീ​രു​മാ​നം. മി​ക​ച്ച ത​യാ​റെ​ടു​പ്പി​നൊ​ടു​വി​ൽ പ​രീ​ക്ഷ പാ​സാ​യി. കോ​യ​മ്പ​ത്തൂ​രി​ലെ ഫോ​റ​സ്റ്റ് സ​ർ​വി​സ്​ കോ​ള​ജി​ൽ ഒ​ന്ന​രവ​ർ​ഷ​ത്തെ െട്ര​യിനി​ങ് കോ​ഴ്സ്. റേ​ഞ്ച​ർ​മാ​രു​ടെ ഓ​ൾ ഇ​ന്ത്യ ​െട്ര​യിനി​ങ്ങി​ൽ ഷ​ജ്ന​ക്ക് ഒ​ന്നാം റാ​ങ്കാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ദ്യ പോ​സ്​​റ്റി​ങ് നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ മാ​ന​ന്ത​വാ​ടി റേ​ഞ്ചി​ൽ. പി​ന്നീ​ട് ബേ​ഗൂ​ർ, തോ​ൽ​പെ​ട്ടി, ക​ണ്ണ​വം, തി​രു​നെ​ല്ലി തു​ട​ങ്ങി​യ റേ​ഞ്ചു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2014ൽ ​ഡി​സ്​​ട്രി​ക്ട് വൊ​ക്കേ​ഷ​ന​ൽ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ് ല​ഭി​ച്ചു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ടു​ക്കി​യാ​യി​രു​ന്നു ഷ​ജ്ന എ​സ്.​എ​സ്.​എ​ൽ.​സി പാ​സാ​യ​ത് ജി​ല്ല​യി​ലെ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രി​യാ​യാ​ണ്. സം​സ്​​ഥാ​ന​ത്തെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​വുമു​ണ്ടാ​യി​രു​ന്നു. ബി.​എ​സ്​​സി ഫി​സി​ക്സ്​ പാ​സാ​യ​ത് എ​ട്ടാം റാ​ങ്കോ​ടെ. തു​ട​ർ​ന്ന് എം.​എ​സ്​​സി ഫി​സി​ക്സി​നും പി​ന്നാ​ലെ ബി.​എ​ഡി​നും മൂ​ന്നാം റാ​ങ്ക്. ജി​ല്ല സ്​​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ മൂന്നതവണ ക​ലാ​തി​ല​ക​മാ​യി​. സം​സ്​​ഥാ​ന ശാ​സ്​​ത്ര​മേ​ള​യി​ൽ നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി​. ബി​രു​ദ​ധാ​രിയായ ഉ​മ്മ സു​ലേ​ഖ​യാ​ണ് ത​ന്‍റെ എ​ല്ലാ വി​ജ​യ​ങ്ങ​ൾ​ക്കും പി​ന്നി​ലെ ശ​ക്തി​േ​സ്രാ​ത​സ്സെ​ന്ന് ഷ​ജ്ന. പൊ​ലീ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റാ​യ എം.​എം. അ​ബ്​​ദു​ൽ ക​രീം ആ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ മി​ഹ്റാ​ജ് ക​രീം ഒ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഷ​മീ​ർ, ഷ​റീ​ജ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. 

shajna-ramya

പരിമിതികളെ മറികടന്ന് രമ്യ
ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​ടെ പ​രി​മി​ത​മാ​യ ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച ജോ​ലി​യി​ലേ​ക്ക് ര​മ്യ പൊ​രു​തി​ക്ക​യ​റി​യ​ത്. മീ​ന​ങ്ങാ​ടി അ​മ്പ​ല​പ്പ​ടി മ​ന്ദ​ത്ത് രാ​ഘ​വ​ന്‍റെ​യും കു​ഞ്ഞി​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ ര​മ്യ റേ​ഞ്ച​ർ ത​സ്​​തി​ക​യി​ൽ ഒ​രുവ​ർ​ഷ​ത്തെ പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി​യി​ലാ​ണി​പ്പോ​ൾ. കു​റു​മ സ​മു​ദാ​യാം​ഗ​മാ​യ ര​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്. പ്ല​സ്​ ടു ​വ​രെ മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. മ​ണ്ണു​ത്തി വെ​ള്ളാ​നി​ക്ക​ര ഫോ​റ​സ്റ്റ് കോ​ള​ജി​ൽ​ നി​ന്ന് ഫോ​റ​സ്​​ട്രി​യി​ൽ ബി.​എ​സ്​​സി​യും എം.​എ​സ്​​സി​യും പാ​സാ​യി.കാ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളു​മൊ​ക്കെ മു​ഖ്യ​മാ​വു​ന്ന ജോ​ലി​യാ​യ​തി​നാ​ൽ മ​ക​ൾ ഈ ​വ​ഴി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ അ​മ്മ​ക്ക് ആ​ധി​യു​ണ്ടാ​യി​രു​ന്നു. ത​നി​ക്കി​ഷ്​​ട​പ്പെ​ട്ട ജോ​ലി​യാ​ണി​തെ​ന്നും സ്​​ത്രീ​യാ​യ​തു ​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഷ​ജ്ന മാ​ഡ​ത്തി​നെ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് ര​മ്യ പ​റ​യു​ന്നു. സ​ഹോ​ദ​രി ര​ജി​ത വി​വാ​ഹി​ത​യാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ര​ജി​ത്ത് ബാ​ലു​ശ്ശേ​രി ഗ​വ. കോ​ള​ജ് അ​ധ്യാ​പ​ക​നാണ്​. 

വനിതകള്‍ക്ക് വനം വെല്ലുവിളിയല്ല
ര​മ്യ: ഏ​തു ഫീ​ൽ​ഡാ​ണെ​ങ്കി​ലും അ​തിന്‍റേതാ​യ റി​സ്​​ക് ഉ​ണ്ട്. വ​ന്യ​ത എ​ന്ന​ത് ന​മു​ക്ക് മു​ൻ​കൂ​ർ പ്ര​വ​ചി​ക്കാ​ൻ ക​ഴി​യു​ന്ന​തൊ​ന്നു​മ​ല്ല​ല്ലോ. ജോ​ലി​യോ​ടു​ള്ള ഇ​ഷ്​​ടം ത​ന്നെ​യാ​ണ് ഏ​തു ജോ​ലി​യി​ലും ന​മ്മ​ളെ മു​ന്നോ​ട്ടു​ ന​യി​ക്കു​ന്ന ഘ​ട​കം. മാ​ഡ​ത്തി​നൊ​പ്പം െട്ര​യി​നി​ങ് കോ​ഴ്സി​നു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ നി​ങ്ങ​ളി​ൽ​ നി​ന്ന് ഞ​ങ്ങ​ൾ ഒ​രു​പാ​ടു പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ രീ​തി​ക​ളൊ​ക്കെ കാ​ണു​മ്പോ​ൾ അ​ന്ന് ഞ​ങ്ങ​ൾ മു​ഖ്യ​മാ​യും ച​ർ​ച്ച ചെ​യ്തി​രു​ന്ന​ത് ഈ ​മേ​ഖ​ല​യോ​ടു​ള്ള താ​ൽ​പ​ര്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു.
ഷ​ജ്ന: ഞാ​ൻ െട്ര​യിനി​ങ്ങി​ന് പോ​യ സ​മ​യ​ത്താ​ണ് സ്​​ത്രീ​ക​ൾ ആ​ദ്യ​മാ​യി പ​രി​ശീ​ല​ന​ത്തി​നു വ​രു​ന്ന​ത്. അ​ന്ന് ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത് ‘ലേ​ഡി ഓ​ഫി​സ​ർ’ എ​ന്നി​ല്ല, ‘ഓ​ഫി​സ​ർ െട്ര​യിനി’ എ​ന്നു മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ്. ആ​ൺ-പെ​ൺ വേ​ർ​തി​രി​വൊ​ന്നും െട്ര​യി​നി​ങ്ങി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​തൊ​ക്കെ ന​മ്മ​ളെ പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി.  

shajna-ramya

വനത്തിനും ജനത്തിനുമിടയില്‍
ര​മ്യ: പു​സ്​​ത​ക​ങ്ങ​ളി​ൽ പ​ഠി​ച്ച തി​യ​റികളിൽ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​ണ് കാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി. ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നതിനാൽ അ​വ​രു​മാ​യി ന​ല്ല പ​ര​സ്​​പ​ര​ ധാ​ര​ണ​യി​ൽ പോ​കേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ചാ​ൽ കു​റെ പ്ര​ശ്ന​ങ്ങ​ളെ ഗു​ണ​പ​ര​മാ​യി​ത്ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും.  
ഷ​ജ്ന: ഏ​തു കാ​ര്യം ചെ​യ്യു​മ്പോ​ഴും ന​മു​ക്കു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടു​ കൂ​ടി മാ​ത്ര​മേ ചെ​യ്യാ​ൻ പ​റ്റൂ. പ​രി​സ്​​ഥി​തി​യാ​യാ​ലും വ​ന​വും വ​ന്യ​ജീ​വി​ക​ളു​മാ​യാ​ലും ആ ​രീ​തി​യി​ലേ കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ ക​ഴി​യൂ. ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ പൊ​ലീ​സി​ന് പ്ര​ശ്നം വ​രു​ന്ന​തു പോ​ലെ​ത്ത​ന്നെ​യാ​ണ് ഇ​വി​ടെ​യും. 

മറക്കാനാവാത്ത മരണപ്പാച്ചില്‍
വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ൾ പ​ല​തു​ണ്ട് ഷ​ജ്ന​യു​ടെ മ​ന​സ്സി​ൽ. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​ നി​ന്നു ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം​ ത​ന്നെ. ‘‘മാ​ന​ന്ത​വാ​ടി-​കു​ട്ട റോ​ഡ​രി​കി​ൽ ആ​ന പ്ര​സ​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​ത്. ആ​ന​ക്കു​ട്ടി എ​ന്തോ അ​സു​ഖം ബാ​ധി​ച്ച് എ​ഴു​ന്നേ​ൽ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. അ​തി​നെ അ​വി​ടെ​നി​ന്ന് എ​ടു​ത്തു​കൊ​ണ്ടു​വ​ന്നാ​ൽ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. ര​ണ്ടു​മൂ​ന്നു ത​വ​ണ അ​തി​നെ എ​ടു​ക്കാ​ൻ പോ​യെ​ങ്കി​ലും ആ​ന​ക്കൂ​ട്ടം അ​വി​ടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. അ​വ ഞ​ങ്ങ​ളെ വി​ര​ട്ടി​യോ​ടി​ച്ചു. പി​ന്നീ​ട് ആ​ന​ക്കൂ​ട്ടം ഇ​ല്ല എ​ന്നു തീ​ർ​ച്ച​യാ​ക്കി​യ സ​മ​യ​ത്ത് കു​ട്ടി​യെ എ​ടു​ക്കാ​ൻ തു​നി​യ​വെ ആ​ന പെ​ട്ടെ​ന്ന് പാ​ഞ്ഞ​ടു​ത്തു. ചെ​റി​യ ദൂ​ര​ത്തി​ൽ ആ​ന ഞ​ങ്ങ​ളെ പി​ന്തു​ട​ർ​ന്നു. സാ​ധാ​ര​ണ ൈഡ്ര​വ​ർ വ​ണ്ടി സ്​​റ്റാ​ർ​ട്ട് ചെ​യ്ത് ഞ​ങ്ങ​ളെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. അ​ന്ന് താ​ൽ​ക്കാ​ലി​ക ൈഡ്ര​വ​റാ​യി​രു​ന്നു കൂ​ടെ. അ​യാ​ളും ഞ​ങ്ങ​ൾ​ക്കൊ​പ്പം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ല്ലാ​വ​രും ഓ​ടി ​ര​ക്ഷ​പ്പെ​ട്ടു. റോ​ഡി​ൽ ഞാ​നും ആ​ന​യും മാ​ത്രം. തു​മ്പി​ക്കൈ​കൊ​ണ്ട് എ​ന്നെ തൊ​ട്ടു​തൊ​ട്ടി​ല്ലെ​ന്ന മ​ട്ടി​ലെ​ത്തി. ആ​ന​യെ കാ​ണാ​നെ​ത്തി​യ എന്‍റെ സ​ഹോ​ദ​രീ​ ഭ​ർ​ത്താ​വും സു​ഹൃ​ത്തും ഈ ​സ​മ​യ​ത്ത് ജീ​പ്പു​മാ​യെ​ത്തി റോ​ഡി​ൽ​നി​ന്നു ത​ന്നെ എ​ന്നെ പൊ​ക്കി വ​ണ്ടി​യി​ലേ​ക്കി​ട്ട്് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.’’

Loading...
COMMENTS