വ്യോ​മ​സേ​ന​യി​ലെ ആ​ദ്യ വ​നി​ത ഫ്ലൈ​റ്റ് എ​ൻ​ജി​നീ​യ​റാ​യി ഹി​ന ജ​യ്സ്വാ​ൾ

Hina-Jaiswal
ഹി​ന ജ​യ്സ്വാ​ൾ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ പു​രു​ഷ​ന്മാ​ർ കു​ത്ത​ക​യാ​ക്കി​വെ​ച്ച ഫ്ലൈ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ ഇ​നി ഹി​ന ജ​യ്സ്വാ​ൾ എ​ന്ന വ​നി​ത​യു​മു​ണ്ടാ​കും. ബം​ഗ​ളൂ​രു​വി​ലെ യെ​ല​ഹ​ങ്ക വ്യോ​മ​സേ​നാ ആ​സ്ഥാ​ന​ത്തെ 112 ഹെ​ലി​കോ​പ്ട​ർ യൂ​നി​റ്റി​ൽ​നി​ന്ന്​ ആ​റു​മാ​സ​ത്തെ ഫ്ലൈ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ച​ണ്ഡി​ഗ​ഢ്​ സ്വ​ദേ​ശി​നി​യാ​യ ഫ്ലൈ​റ്റ് ല​ഫ്റ്റ​ന​ൻ​റ് ഹി​ന ജ​യ്സ്വാ​ൾ ച​രി​ത്ര​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ​ത്. വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​ർ യൂ​നി​റ്റ് ഒാ​പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് നി​യ​മ​നം. 

ആ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സി​യാ​ച്ചി​ൻ മ​ല​നി​ര​ക​ളി​ലും ആ​ൻ​ഡ​മാ​ൻ ദ്വീ​പു​ക​ളി​ലും വ്യോ​മ​സേ​ന​ക്കൊ​പ്പം ഇ​നി ഹി​ന​യും ഉ​ണ്ടാ​കും. വ്യോ​മ​സേ​ന ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ ഒാ​പ​റേ​ഷ​നി​ലും സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ലും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യെ​ന്ന സു​പ്ര​ധാ​ന ദൗ​ത്യ​മാ​ണ് ഹീ​ന​യെ തേ​ടി എ​ത്തി​യ​ത്.  

hina-jaiswal

2015 ജ​നു​വ​രി അ​ഞ്ചി​നാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ ഹി​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. എ​യ​ര്‍ മി​സൈ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഫ​യ​റി​ങ് ടീം ​ചീ​ഫാ​യും ബാ​റ്റ​റി ക​മാ​ൻ​ഡ​റാ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ച​രി​ത്ര​മു​ഹൂ​ര്‍ത്ത​ത്തി​​​​െൻറ ഭാ​ഗ​മാ​യ​ത്. 

2018ലാ​ണ് വ്യോ​മ​സേ​ന​യു​ടെ ഫ്ലൈ​റ്റ് എ​ൻ​ജീ​നി​യ​റി​ങ് വി​ഭാ​ഗ​ത്തി​ലേ​ക്ക് വ​നി​ത​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ങ്ങ​നെ ആ ​വി​ഭാ​ഗ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​യി. ക​ഠി​ന പ​രി​ശീ​ല​ന​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ഹി​ന പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. ഡി.​കെ. ജ​യ്‌​സ്വാ​ള്‍, അ​നി​ത ജ​യ്‌​സ്വാ​ള്‍ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​ണ് ഹി​ന. 

Loading...
COMMENTS