ചരിത്രത്തിലേക്ക് വളയം പിടിച്ചവർ

  • സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​​ ലൈ​സ​ൻ​സ്​ ല​ഭി​ച്ച ആ​ദ്യ ഇ​ന്ത്യ​ക്കാ​രി പ​ത്ത​നംതി​ട്ട​ക്കാ​രി സാ​റാ​മ്മ തോ​മ​സും ​ആ​ദ്യ മ​ല​യാ​ളി വ​നി​ത തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ഡോ. ​ഇ​ന്ദു​വും മറ്റ് സൗ​ദി വനിതകളും അനുഭവങ്ങൾ പങ്കുവെക്കുന്നു...

  • Women-Driving-saudi
  • dr.-indu-Women-Driving-saudi
    ഡോ. ​ഇ​ന്ദു ഡ്രൈ​വി​ങ്​ സീ​റ്റി​ൽ
  • saramma-saudi-driving
    സാ​റാ​മ്മ തോ​മ​സ് വാ​ഹ​ന​മോ​ടി​ക്കു​ന്നു

2017 സെ​പ്​​റ്റം​ബ​ർ 26ന്​ ​അ​ർ​ധ​രാ​ത്രി​യോ​ട​ടു​ത്താ​ണ്​ സൗ​ദി അ​റേ​ബ്യ​യി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക്​ നീ​ക്കി​ സ​ൽ​മാ​ൻ രാ​ജാ​വ്​ പ്ര​ത്യേ​ക വി​ളം​ബ​രം പു​റ​പ്പെ​ടു​വി​ച്ച​ത്. 2018 ജൂ​ൺ 24 മു​ത​ലാ​ണ്​ നി​രോ​ധ​നം നീ​ങ്ങു​ക​യെ​ന്നും പ്ര​ഖ്യാ​പി​ച്ചു. വ​നി​ത​ക​ൾ​ക്കാ​യി എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കാ​നാ​യി​രു​ന്നു ആ​റു​മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​ത്. സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പാ​ക്കാൻ വേ​ണ്ടി​യു​ള്ള ഒ​രു​ക്കം രാ​ജ​ക​ൽ​പ​ന വ​ന്ന​യു​ട​ൻ ത​കൃ​തി​യാ​യി തു​ട​ങ്ങി. ആ​ത്മാ​ർ​ഥ​മാ​യി സ്​​ത്രീ​ക​ളെ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു​ക്കം. സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ൾ, സ്​​ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പാ​ർ​ക്കി​ങ്​​ സൗ​ക​ര്യ​പ്പെ​ടു​ത്ത​ൽ, അ​വ​രു​ടെ സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി ഏ​ർ​പ്പാ​ടാ​ക്കി. ഒ​ടു​വി​ൽ ഒ​റ്റ രാ​ത്രി​കൊ​ണ്ട്​ വി​ല​ക്കു​ക​ളെ​ല്ലാം പ​ഴ​ങ്ക​ഥ​യാ​യി.

സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ
കൗ​തു​ക​ക​ര​മാ​യി​രു​ന്നു അ​ന്ന​ത്തെ അ​ർ​ധ​രാ​ത്രി. ഘ​ടി​കാ​ര സൂ​ചി ജൂ​ൺ 24നെ ​തൊ​ട്ട പു​ല​രി​യി​ൽ ത​ന്നെ ആ​ഘോ​ഷ​​പൂ​ർ​വം സൗ​ദി ന​ഗ​ര​ങ്ങ​ളി​ലെ രാ​ജ​പാ​ത​ക​ളി​ലേ​ക്ക്​ അ​വ​ർ കാ​റോ​ടി​ച്ചു​വ​ന്നു. നി​ലാ​വു​ദി​ച്ചു​നി​ന്ന രാ​വി​ൽ ഡ്രൈ​വി​ങ്​ സീ​റ്റി​ലി​രു​ന്ന്​ അ​വ​ർ ച​രി​ത്ര​ത്തി​ലേ​ക്ക്​ സ്വ​പ്​​ന​യാ​ത്ര ന​ട​ത്തി. നി​യോ​ൺ വെ​ളി​ച്ച​ങ്ങ​ൾ രാ​വി​നെ പ​ക​ലാ​ക്കു​ന്ന മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലെ വെ​ളി​ച്ച​ത്തി​ൽ അ​വ​ർ സ​ന്തോ​ഷ​ത്തി​െ​ൻ​റ മാ​ലാ​ഖ​മാ​രാ​യി തി​ള​ങ്ങി. പാ​ത​യോ​ര​ങ്ങ​ളി​ൽ ട്രാ​ഫി​ക്​ പൊ​ലീ​സ്​ അ​വ​ർ​ക്ക്​ പൂ​ച്ചെ​ണ്ടു​മാ​യി കാ​ത്തി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പൊ​ലീ​സ്​ പ​നി​നീ​ർ​പ്പൂ​ക്ക​ൾ സ​മ്മാ​നി​ച്ചു. അ​ഭി​വാ​ദ്യം​ചെ​യ്യാ​ൻ പു​രു​ഷ​സ​മൂ​ഹം വ​ഴി​യോ​ര​ങ്ങ​ളി​ൽ ത​ടി​ച്ചു​കൂ​ടി.  കോ​ർ​ണി​ഷു​ക​ളി​ൽ വ​നി​ത​ക​ൾ വ​ട്ടം​കൂ​ടി​നി​ന്ന്​ സെ​ൽ​ഫി​യെ​ടു​ത്തു. അ​തി​ർ​ത്തി​രാ​ജ്യ​ങ്ങ​ളാ​യ ബ​ഹ്​​റൈ​ൻ, കു​വൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സൗ​ദി വ​നി​ത​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ സ​ഹോ​ദ​രി​മാ​ർ കാ​റോ​ടി​ച്ചെ​ത്തി. വ​ഴി​യ​രി​കി​ൽ വ​ണ്ടി​നി​ർ​ത്തി ഇ​റ​ങ്ങി​വ​ന്ന്​ അ​വ​ർ പ​ര​സ്​​പ​രം ആ​ലിം​ഗ​നം ചെ​യ്​​തു. പൂ​ക്ക​ൾ കൈ​മാ​റി. കാ​ൽ​പ​നി​ക​മാ​യി​രു​ന്നു ചി​ല​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ.

Saudi-Women-Driving
സൗദി വനിതകളുടെ ആഹ്ലാദം
 


അ​ൽ​ഖോ​ബാ​റി​ലെ ക​ട​ൽ​ത്തീ​ര വ​സ​തി​യി​ൽ​നി​ന്ന്​ സ​മാ അ​ൽ​ഗു​സൈ​ബി എ​ന്ന സൗ​ദി വ്യാ​പാ​ര പ്ര​മു​ഖ ആ​റു ദ​ശ​കം പ്രാ​യ​മു​ള്ള ഷെ​വ​ർ​ലെ കാ​റു​മാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​ത്​ 24ന്​ ​അ​ർ​ധ​രാ​​ത്രി 12 മ​ണി​യോ​ടെ. വീ​ട്ടു​മു​റ്റ​ത്ത്​ തു​ട​ച്ചു​മി​നു​ക്കി നി​ർ​ത്തി​യി​ട്ട 1959 മോ​ഡ​ൽ ഷെ​വ​ർ​ലെ​യു​ടെ ഏ​റ്റ​വും വി​ശി​ഷ്​​ട​മാ​യ സീ​രീ​സി​ൽ പെ​ട്ട കോ​ർ​വെ​റ്റ്​ സി.​വ​ൺ വി​േ​ൻ​റ​ജ്​ കാ​റി​ൽ അ​വ​ർ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന ദൃ​ശ്യം മാ​ധ്യ​ങ്ങ​ളി​ൽ ഇ​ടം​നേ​ടി. രാ​ജ്യ​ത്തി​െ​ൻ​റ മാ​റ്റ​ത്തി​െ​ൻ​റ ച​ക്ര​ത്തി​നു പി​ന്നി​ൽ ഇ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു​വ​ഴി താ​ൻ ആ​ദ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു സ​മാ​യു​ടെ പ്ര​ഖ്യാ​പ​നം. ഉ​മ്മ​യു​ടെ ലെ​ക്​​സ​സ്​ കാ​റു​മാ​യി ശൂ​റ കൗ​ൺ​സി​ൽ അം​ഗം ലീ​ന അ​ൽ മ​ഇൗ​ന പ്ര​തീ​കാ​ത്മ​ക​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. എ​ന്നെ​ക്കു​റി​ച്ച്​ മാ​ത്ര​മ​ല്ല, സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ വ​നി​ത​ക​ളെ​ക്കു​റി​ച്ചും ആ​ഹ്ലാ​ദം തോ​ന്നു​ന്നു എ​ന്നാ​യി​രു​ന്നു റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ ആ​ദ്യ​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ ഡോ. ​ത​ഗ്​​രീ​ദ്​ അ​ൽ ഹാ​ലി പ്ര​തി​ക​രി​ച്ച​ത്.

ആ​ഹ്ലാ​ദം സൗ​ദി​യി​ലൊ​തു​ങ്ങി​യി​ല്ല എ​ന്ന​താ​ണ്​ ര​സ​ക​രം. ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ താ​മ​സ​ക്കാ​രി​യാ​യ സൗ​ദി പാ​െ​ട്ട​ഴു​ത്തു​കാ​രി​യും ഗാ​യി​ക​യു​മാ​യ തം​തം ജൂ​ൺ 24​െൻ​റ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ പാ​ശ്ചാ​ത്യ സം​ഗീ​ത വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. സ​ന്തോ​ഷ​ത്തി​െ​ൻ​റ പാ​ട്ടു​പാ​ടി ലോ​സ്​ ആ​ഞ്​​ജ​ല​സി​െ​ൻ​റ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ  തം​ത​മും കൂ​ട്ടു​കാ​രി​ക​ളും വി​ല്ലീ​സി​ൽ  ക​റ​ങ്ങു​ന്ന വി​ഡി​യോ ആ​ൽ​ബം സൗ​ദി​യി​ലെ വ​നി​ത​ക​ൾ​ക്ക്​ അ​വി​ടെ നി​ന്നു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു.​ ഫ്ര​ഞ്ച്​ ഗ്രാ​ൻ​ഡ്​​പ്രീ സ​ർ​ക്യൂ​ട്ടി​ൽ ഫോ​ർ​മു​ല വ​ൺ കാ​ർ ഒാ​ടി​ച്ചാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ​ൻ മോ​േ​ട്ടാ​ർ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​നി​ലെ ആ​ദ്യ വ​നി​ത അം​ഗം അ​സീ​ൽ അ​ൽ ഹ​മ​ദ്​ ച​രി​ത്ര​ദി​ന​ത്തി​ലെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

Women-Driving-saudi

ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന്​ റീം ​ഫ​റാ​ഹ​ത്​ ക​ര​ഞ്ഞു
കാ​റീം ഒാ​ൺ​ലൈ​ൻ ടാ​ക്സി​യി​ലെ ആ​ദ്യ വ​നി​ത ഡ്രൈ​വ​ർ​മാ​രി​ലൊ​രാ​ളാ​ണ്​ റി​യാ​ദി​ലെ റീം ​ഫ​റാ​ഹ​ത്. ജൂ​ൺ 24െൻ​റ പു​ല​രി​ക്കാ​യി അ​വ​രും അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ‘‘ഡ്രൈ​വി​ങ്​ സീ​റ്റി​ലേ​ക്ക്​ ക​യ​റി​യി​രു​ന്ന​പ്പോ​ൾ ക​ണ്ണു നി​റ​ഞ്ഞു​പോ​യി. താ​ൻ സ്വ​പ്​​ന​ത്തി​ലാ​ണോ എ​ന്ന്​ സം​ശ​യി​ച്ചു​പോ​യി. മ​ന​സ്സി​ൽ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത വി​ങ്ങ​ൽ. സൗ​ദി​യു​ടെ നി​ര​ത്തു​ക​ളി​ലൂ​ടെ ഞാ​ൻ വ​ണ്ടി​യോ​ടി​ക്കു​ക​യാ​ണെ​ന്ന്​ എ​ന്നെ​ത്ത​ന്നെ വി​ശ്വ​സി​പ്പി​ക്കാ​നാ​വാ​ത്ത അ​വ​സ്​​ഥ’’ -റീ​മി​െ​ൻ​റ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

ലൈ​ല ആ​ശ്​​രി എ​ന്ന യാ​ത്ര​ക്കാ​രി​യാ​ണ്​ റീ​മിെ​ൻ​റ ആ​ദ്യ ക​സ്​​റ്റ​മ​ർ. അ​വ​രു​ടെ അ​ടു​ത്തെ​ത്തു​ന്ന​തു​വ​രെ ത​െ​ൻ​റ ആ​ദ്യ ക​സ്​​റ്റ​മ​റെ കാ​ണാ​നു​ള്ള തി​ടു​ക്ക​വും കൗ​തു​ക​വും. ആ​ദ്യ ഒാ​ൺ​ലൈ​ൻ വ​നി​ത ടാ​ക്​​സി​ക്കാ​രി​യെ ക​ണ്ട​പ്പോ​ൾ ലൈ​ല​യും സ​ന്തോ​ഷ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടി. തി​ര​ക്കു​ള്ള ന​ഗ​ര​ത്തി​ലൂ​ടെ ലൈ​ല​യെ കാ​റി​ലി​രു​ത്തി റീം ​ഫ​റാ​ഹ​ത്​ വ​ണ്ടി​യോ​ടി​ക്കു​േ​മ്പാ​ൾ അ​ത്​ ഇ​രു​വ​ർ​ക്കും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ആ​ഹ്ലാ​ദ​മാ​ണ്​  ന​ൽ​കി​യ​ത്. സ്​​ത്രീ​ക​ൾ​ക്ക്​ വാ​ഹ​ന​േ​മാ​ടി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ നീ​ക്കി​യ ഉ​ട​ൻ പ്ര​മു​ഖ ഒാ​ൺ​ലൈ​ൻ ടാ​ക്​​സി ക​മ്പ​നി​ക​ളും സ്​​ത്രീ​ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കാൻ​ തു​ട​ങ്ങി​യി​രു​ന്നു. കാ​റീം, ഉ​ബ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ വ​നി​ത​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​മ്പി​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു എ​ന്ന​തും കൗ​തു​ക​മാ​യി. മൂ​വാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​രാ​ണ്​ കാ​റീ​മി​ന്​ മാ​ത്രം ല​ഭി​ച്ച​ത്. ക​മ്പ​നി​ക​ൾ സൗ​ദി​യി​ൽ വ​നി​ത ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ പ്ര​േ​ത്യ​ക താ​ൽ​പ​ര്യ​മെ​ടു​ക്കാ​ൻ കാ​ര​ണം അ​വ​രു​ടെ ക​സ്​​റ്റ​മേ​ഴ്​​സി​ൽ 80 ശ​ത​മാ​ന​വും സ്​​ത്രീ​ക​ളാ​ണ്​ എ​ന്ന​തു​കൊ​ണ്ടാ​ണ്.

Saudi-Women-Driving
റീം ഫറാഹത് ഒാൺലൈൻ ടാക്​സി ഡ്രൈവറുടെ സീറ്റിൽ
 


40 വ​ർ​ഷ​ത്തെ ഒ​ളി​ച്ചോ​ടി​ക്ക​ൽ
അം​സ ഹാ​തെ​ൽ എ​ന്ന സൗ​ദി വ​നി​ത ജൂ​ൺ 24ന്​ ​വേ​ണ്ടി കാ​ത്തി​രു​ന്നി​ല്ല. ​​അ​ൽ​ബാ​ഹ​യി​ലെ ഇൗ ​അ​റു​പ​തു​കാ​രി സൗ​ദി​യി​ൽ 40 വ​ർ​ഷ​മാ​യി വ​ണ്ടി​യോ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യം അ​വ​രെ വാ​ഹ​ന​മോ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​ക്കു​ക​യാ​യി​രു​ന്നു. വി​ല​ക്കു​ക​ൾ ലം​ഘി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ട​ല്ല. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദം അം​സ​യെ വ​ള​യം പി​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​ക്കി. ‘‘പി​താ​വ്​ വ​ള​രെ നേ​ര​ത്തേ മ​രി​ച്ചു​പോ​യി. രോ​ഗി​യാ​യ ഉ​മ്മ​യെ സ്​​ഥി​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ കൊ​​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്നു. അ​ത് കാ​ര​ണ​മാ​ണ്​ വാ​ഹ​ന​മെ​ടു​ത്ത്​  ഒാ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. കാ​റി​ൽ ഉ​മ്മ​യെ​യു​മാ​യി ട്രാ​ഫി​ക്​ പൊ​ലീ​സി​െ​ൻ​റ ക​ണ്ണി​ൽ​പെ​ടാ​തെ വ​ണ്ടി​യോ​ടി​ക്കും.​അ​മ്മാ​വ​ൻ കാ​റോ​ടി​ക്കു​ന്ന​ത്​ ക​ണ്ടാ​ണ്​ ഡ്രൈ​വി​ങ്​ പ​ഠി​ച്ച​ത്. ആ​രും പ​രി​ശീ​ലി​പ്പി​ക്കാ​തെ ത​ന്നെ ഡ്രൈ​വി​ങ്​ പ​ഠി​ച്ചു.

ത​െ​ൻ​റ ഗ്രാ​മ​ത്തി​ൽ യാ​ത്രാ​വ​ഴി​ക​ൾ ദു​ഷ്​​ക​ര​മാ​യി​രു​ന്നു. പ്ര​േ​ത്യ​കി​ച്ച്​ പൊ​ലീ​സ്​ കാ​ണാ​തി​രി​ക്കാ​ൻ ടാ​റി​ങ്​ ഇ​ല്ലാ​ത്ത വ​ഴി​ക​ളി​ലൂ​ടെ വ​ണ്ടി​യോ​ടി​ക്കും. നാ​ട്ടു​കാ​രാ​രും ത​ന്നെ എ​തി​ർ​ത്തി​ല്ല. ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​വു​ന്ന​യാ​ളോ​ട്​ ആ​ദ്യം സ​മ്മ​തം വാ​ങ്ങി, വി​വാ​ഹ​ത്തി​നുശേ​ഷ​വും താ​ൻ കാ​റോ​ടി​ക്കു​മെ​ന്ന്. അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. പി​ന്നീ​ട്​ ത​ന്നെ ഉ​പേ​ക്ഷി​ച്ച്​ ഭ​ർ​ത്താ​വ്​ റി​യാ​ദി​ലേ​ക്ക്​ പോ​യി. ഇ​തോ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ്വ​യം​പ​ര്യാ​പ്​​ത​യാ​വാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി. കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​യി. നാ​ൽ​പ​തു​ വ​ർ​ഷ​മാ​യി ക​രു​ത​ലോ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്നു. ഇ​തു​വ​രെ ഒ​രു അ​പ​ക​ട​വും വ​രു​ത്തി​യി​ട്ടി​ല്ല’’ -അം​സ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. അ​ൽ​ബാ​ഹ മേ​ഖ​ല​യി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭി​ച്ച ആ​ദ്യ വ​നി​ത കൂ​ടി​യാ​ണ്​ അം​സ ഹാ​തെ​ൽ. രാ​ജ്യ​ത്തെ മ​റ്റു വ​നി​ത​ക​ൾ​ക്കും ഇ​നി ധൈ​ര്യ​മാ​യി അ​നു​മ​തി​യോ​ടു​കൂ​ടി ത​ന്നെ വാ​ഹ​ന​മോ​ടി​ക്കാ​വു​ന്ന ദി​നം വ​ന്ന​ണ​ഞ്ഞ​തി​ൽ അ​തി​ര​റ്റ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ഇൗ ​വ​നി​ത.

Women-Driving-saudi
ബഹ്​റൈനിൽ നിന്നെത്തിയ വനിതകൾ സൗദി വനിതകളുടെ ആഹ്ലാദത്തിൽ പങ്കുചേരുന്നു
 


മാ​റ്റ​ത്തോ​ടൊ​പ്പം മ​ല​യാ​ളി മ​ങ്ക​മാ​രും
സൗ​ദി​യി​ലെ മാ​റ്റ​ത്തി​ന്​ വേ​ണ്ടി പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വും കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.  ജോ​ലി​ക്ക്​ പോ​കു​ന്ന പ്ര​വാ​സി വ​നി​ത​ക​ൾ ഏ​റെ​യു​ണ്ടി​വി​ടെ. എ​ണ്ണ​യു​ടെ നാ​ടാ​യ​തി​നാ​ൽ വാ​ഹ​നം സ്വ​ന്ത​മാ​യു​ള്ള​വ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ചെ​ല​വ്​ കു​റ​വാ​ണ്. (ട്രാ​ഫി​ക്​ പി​ഴ കി​ട്ടാ​തെ നോ​ക്ക​ണം.) സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​​ ലൈ​സ​ൻ​സ്​ ല​ഭി​ച്ച ആ​ദ്യ ഇ​ന്ത്യ​ക്കാ​രി എ​ന്ന ബ​ഹു​മ​തി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്​ പ​ത്ത​നം തി​ട്ട​ക്കാ​രി സാ​റാ​മ്മ തോ​മ​സാ​ണ്. 

saramma-saudi-driving
സാ​റാ​മ്മ തോ​മ​സ് വാ​ഹ​ന​മോ​ടി​ക്കു​ന്നു
 


ജു​ബൈ​ൽ കി​ങ്​ അ​ബ്​​ദു​ൽ​അ​സീ​സ് നേ​വ​ൽ ബേ​സ് മി​ലി​റ്റ​റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്‌​സാ​ണി​വ​ർ. കു​മ്പ​ഴ പു​തു​പ്പ​റ​മ്പി​ൽ മേ​ലേ​തി​ൽ മാ​ത്യു പി. ​തോ​മ​സി​െ​ൻ​റ ഭാ​ര്യ. ഡ്രൈ​വി​ങ്​​ വി​ല​ക്ക്​ നീ​ക്കി സ​ൽ​മാ​ൻ രാ​ജാ​വി​െ​ൻ​റ വി​ജ്​​ഞാ​പ​നം വ​ന്ന​ത്​ മു​ത​ൽ സാ​റാ​മ്മ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ ഇ​വ​ർ​ക്ക്​ ലൈ​സ​ൻ​സു​ള്ള​തി​നാ​ൽ അ​ത്​ പ്ര​കാ​രം ഇ​വി​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. നോ​ട്ടീ​സ്​ വ​ന്ന ഉ​ട​ൻ ലൈ​സ​ൻ​സ്​ കി​ട്ടാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. ടെ​സ്​​റ്റു​ക​ളെ​ല്ലാം ആ​ദ്യ​ഘ​ട്ടം ത​ന്നെ പാ​സാ​യി. പ​ത്ത്​ വ​ർ​ഷ​ത്തേ​ക്കു​ള്ള ലൈ​സ​ൻ​സ്​ കാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി. ജൂ​ൺ 24 ന്​ ​ത​ന്നെ സാ​റാ​മ്മ​യും സ​വാ​രി തു​ട​ങ്ങി.

dr.-indu-Women-Driving-saudi
ഡോ. ​ഇ​ന്ദു ഡ്രൈ​വി​ങ്​ സീ​റ്റി​ൽ
 


തി​രു​വ​ന​ന്ത​പു​രം മു​ള​വ​ന സ്വ​ദേ​ശി​നി ഡോ. ​ഇ​ന്ദു​വി​െ​ൻ​റ സൗ​ദി​യി​ലെ ആ​ദ്യ ഡ്രൈ​വി​ങ്​ മ​ക്ക​യി​ൽ നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്കാ​യി​രു​ന്നു. ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ച്ച​പ്പോ​ൾ മ​ക്ക​യി​ലാ​ണ് ടെ​സ്​​റ്റ് ല​ഭി​ച്ച​ത്​.​ 20 വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ ഡ്രൈ​വി​ങ്​​​ ലൈ​സ​ൻ​സു​ള്ള ഇ​ന്ദു ആ​ദ്യ ടെ​സ്​​റ്റി​ൽ ത​ന്നെ പാ​സാ​യി. ഉ​ട​നെ ത​ന്നെ ലൈ​സ​ൻ​സ് ല​ഭി​ച്ചു. ഭ​ർ​ത്താ​വ്​ പെ​രി​ന്ത​ൽമ​ണ്ണ സ്വ​ദേ​ശി നൗ​ഷാ​ദി​നൊ​പ്പ​മാ​ണ്​ ടെ​സ്​​റ്റി​ന്​ പോ​യ​ത്. തി​രി​ച്ച്​ വ​രു​േ​മ്പാ​ൾ ഡോ. ​ഇ​ന്ദു ഡ്രൈ​വ​റാ​യി.  ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യാ​ണ്​ ഡോ. ​ഇ​ന്ദു. 13 വ​ർ​ഷ​മാ​യി ജി​ദ്ദ​യി​ൽ ജോ​ലി​ചെ​യ്യു​ന്നു. സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ആ​ദ്യ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭി​ച്ച മ​ല​യാ​ളി വ​നി​ത ഇ​വ​രാ​ണ്. ഭ​ർ​ത്താ​വ്​ നൗ​ഷാ​ദ്​ ജി​ദ്ദ​യി​ൽ ബി​സി​ന​സ്​ ന​ട​ത്തു​ക​യാ​ണ്.

അ​വ​ർ​ക്ക്​ ആഹ്ലാ​ദം, ഇ​വി​ടെ നെ​ഞ്ചി​ടി​പ്പ്​
വ​നി​ത​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച്​ രാ​ജ​വി​ജ്ഞാ​പ​നം വ​ന്ന​തു​മു​ത​ൽ കേ​ര​ള​ക്ക​ര​യി​ലെ പ​ല കു​ടും​ബ​ങ്ങ​ളി​ലും നെ​ഞ്ചി​ടി​പ്പു​ണ്ടാ​യി. ഹൗ​സ്​ ഡ്രൈ​വ​ർ വി​സ​യി​ൽ സൗ​ദി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ നാ​ടാ​ണ്​ കേ​ര​ളം. സൗ​ദി​യി​ൽ പ​ല​ത​രം തൊ​ഴി​ൽ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യ​പ്പോ​ഴും ഹൗ​സ്​ ഡ്രൈ​വ​ർ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ അ​ലോ​സ​ര​ങ്ങ​ളു​ണ്ടാ​യി​ല്ല. വ​നി​ത​ക​ൾ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി​യി​ല്ല എ​ന്ന കാ​ര​ണം ത​ന്നെ​യാ​ണ്​ സൗ​ദി​യി​ൽ ഇ​ത്ര​മാ​ത്രം തൊ​ഴി​ല​വ​സ​രം ഉ​ണ്ടാ​ക്കി​യ​ത്. സ്​​​ത്രീ​ക​ൾ വ​ണ്ടി​യോ​ടി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ പി​ന്നെ ആ ​തൊ​ഴി​ല​വ​സ​രം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക അ​സ്​​ഥാ​ന​ത്ത​ല്ല.

Loading...
COMMENTS