ലോക്ഡൗണ്‍ തന്നിലെ ചിത്രകാരിക്ക് വിട്ടുകൊടുത്ത് ഫെമി

16:48 PM
30/05/2020
Fathima-Fuda
ഫാത്തിമ ഹുദയും വരച്ച ചിത്രവും

ലോക്ഡൗണ്‍ കാലം വെറുതെയിരിപ്പ് കാലമായിരുന്നില്ല, തന്നിലെ ചിത്രകാരിക്കായി വിട്ടുകൊടുത്തിരിക്കുകയാണ് ഫാത്തിമ ഹുദ എന്ന ഫെമി. നിരവധി രചനകളാണ് ഈ കൊറോണക്കാലത്ത് മാത്രമായി ചെയ്തു തീര്‍ത്തത്.

കോഴിക്കോട് എരഞ്ഞിപ്പാലം മേഴ്സി കോളജില്‍ ബി.എ. സോഷ്യോളജി മൂന്നാം വർഷ വിദ്യാര്‍ഥിനിയാണ്. ചിത്രരചനയും ക്രാഫ്റ്റിങ്ങും ഇഷ്ടപ്പെടുന്ന ഫെമിയുടെ രചനകളെല്ലാം കൈയ്യൊതുക്കം വന്ന ചിത്രകാരിയുടേതാണ്. 

Fathima-Fuda

എന്നാല്‍, ചിത്രരചനയെകുറിച്ചോ ക്രാഫിറ്റിങ്ങിനെ കുറിച്ചോ പരിശീലനം നേടിയില്ല. ഒന്നും പഠിക്കാതെ തന്നെ താനറിയാതെ തന്നിലെ ചിത്രകാരിയെ പുറത്തു ചാടുകയായിരുന്നു. കുട്ടിക്കാലം മുതൽ ചിത്രരചന കൂടെ കൊണ്ടു നടന്നിരുന്നു. ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 

Fathima-Fuda

അടുത്ത കാലത്താണ് കുടുംബ സുഹൃത്തുക്കളും മറ്റും ഫെമിയിലെ ചിത്രകാരിയെ തിരിച്ചറിയുന്നത്. ഇതിനകം തന്നെ മദ്രസ, സ്കൂള്‍, കോളജ് തലങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത് വെങ്ങളം ചീറങ്ങോട്ട് കുനിയില്‍ അഷ്റഫിന്‍റെയും ഷെരീഫയുടെയും മകളാണ്. സഹോദരന്‍: ഫെബിന്‍. 

Loading...
COMMENTS