മാസപ്പിറവി കാണലിന്‍റെ കാപ്പാടൻ പെരുമ

kappadan
ഖാദി പി.കെ. ശിഹാബുദ്ദീൻ ഫൈസി, എ.ടി. കോയ, കോയസ്സൻറകത്ത് അസ്സൈനാർ

കേരളം രണ്ട്​ പതിറ്റാണ്ടിനിപ്പുറം റമദാൻ, ഇൗദുൽഫിത്​ർ, ഇൗദുൽ അദ്​​ഹാ എന്നിവ നിശ്ചയിച്ചതിൽ ഏറിയ തവണയും ആ​ശ്രയിച്ചത്​ കാപ്പാട്​ ദൃശ്യമായ മാസപ്പിറവിയെ ആയിരുന്നു. ഇത്​ യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല. കാപ്പാട്​ മുനമ്പത്തെ ബൈത്തുൽ ഹാഫിളിൽ എ.ടി. കോയ എന്ന ‘മാസക്കോയ’യും സംഘവുമാണ്​ ഇൗ കാലയളവിൽ കാപ്പാടിനെ ശ്ര​ദ്ധാകേന്ദ്രമാക്കിയത്​. ഇപ്പോൾ നാൽപത്തിനാലിൽ എത്തിനിൽക്കുന്ന കോയ മാസം കാണാനുള്ള സംഘത്തിൽ ചേരു​േമ്പാൾ തൈക്കൂട്ടംപറമ്പിൽ ആലിക്കോയ, കാക്കച്ചിക്കണ്ടി അസൈനാർ, കാക്കച്ചിക്കണ്ടി ആലിക്കോയ, ചെറിയ പുരയിൽ അബ്​ദുറഹ്​മാൻ, കാക്കച്ചിക്കണ്ടി നജീബ്​ എന്നിവരായിരുന്നു പ്രമുഖർ. ആദ്യത്തെ രണ്ടുപേരും പത്തുവർഷം മുമ്പ്​ മരിച്ചു. നജീബ്​ ജോലിആവശ്യാർഥം വിദേശത്ത്​ പോയി.  

ബാക്കിയുള്ളവർ ഇപ്പോഴും മാസപ്പിറവിയുടെ പിറകെ ഉണ്ട്​. ഇപ്പോൾ പ്രധാനിയായ എ.ടി. ​കോയ സവിശേഷ ആൾക്കൂട്ടങ്ങളുടെ ബഹളങ്ങളിൽ നിന്നകന്ന്​ ഏകാന്തമായ അന്തരീക്ഷത്തിലാണ്​  മാസപ്പിറവി കാണാൻ കാത്തിരിക്കാറ്​. കാപ്പാട്​ ബീച്ചിലെ മുനമ്പത്ത്​ പള്ളി, കാക്കച്ചിക്കണ്ടി, കപ്പക്കടവ്​ ഭാഗങ്ങളിൽ തിരക്ക്​ കുറവായിരിക്കും. നല്ല കാഴ്​ചശക്​തിയുള്ളവർക്കേ മാസപ്പിറവി ദൃശ്യമാകൂ. അഞ്ചോ പത്തോ മിനിറ്റ്​ ചന്ദ്രൻ ആകാശത്തുണ്ടാവുമെങ്കിലും മേഘാവൃതമായ ച​ക്രവാളമായതിനാൽ പലപ്പോഴും ഒന്നോ രണ്ടോ മിനിറ്റ്​ മാത്രമേ കാണാൻ കഴിയൂ.

റമദാനിലും ശവ്വാലിലും മാസപ്പിറവി കാണുമെന്ന്​പ്രതീക്ഷിച്ച്​ ദൂരദേശങ്ങളിൽ നിന്നൊക്കെ നിരവധി പേർ കാപ്പാട്​ തീരത്തെത്താറുണ്ട്​. പ​േക്ഷ, ചന്ദ്ര​​​െൻറ സ്​ഥാനം എവിടെയായിരിക്കും എന്ന ധാരണ ഇല്ലാത്തതിനാൽ പലർക്കും കാണാൻ കഴിയാറില്ല. 35ഒാളം മഹല്ലുകളുടെ ഖാദിസ്​ഥാനം അലങ്കരിക്കുന്ന ഇപ്പോഴത്തെ ഖാദി പി.കെ. ശിഹാബുദ്ദീൻ ഫൈസി (മുൻമന്ത്രി പി.കെ.കെ. ബാവയുടെ സഹോദരനാണിദ്ദേഹം) ത​​​െൻറ കുട്ടിക്കാലത്ത്​ അഴിക്കുന്നത്ത്​ മമ്മത്​കോയ, കപ്പോളിക്കാൻറകത്ത്​ താമസിച്ചിരുന്ന ഹൈദ്രോസ്​ എന്നിവരുടെ നേതൃത്വത്തിൽ മാസം കാണാറുള്ളത്​ ഒാർക്കുന്നു.

ഇവരുടെ വി​േയാഗത്തിനു​ശേഷം പിന്നീട്​ കു​െറക്കാലം ആരും രംഗത്തുവരാത്തതിനെ തുടർന്ന്​ കാപ്പാട്​ മാസം കാണാറുണ്ടായിരുന്നില്ല. ഇപ്പോഴുള്ള സംഘം സജീവമായതോടെയാണ്​ വീണ്ടും കാപ്പാട്​ വാർത്തകളിൽ ഇടംപിടിച്ചത്​. ഇവി​െട മാസപ്പിറവി ദൃശ്യമായാൽ ആദ്യം ഉറപ്പിക്കുന്നത്​ കാപ്പാട്​ ഖാസിമാരാണ്​. ഇവർ വിവരമറിയിക്കുന്നതിനെത്തുടർന്ന്​ കോഴിക്കോട്​ ഖാദി, പാണക്കാട്​ തങ്ങന്മാർ മുതലായ പ്രമുഖർ മാസപ്പിറവി ഉറപ്പിക്കും.  

മാസം കണ്ട അസ്സനാർക്ക
മലപ്പുറം പുറത്തൂർ കൂട്ടായി കാട്ടിലെപ്പള്ളി സ്വദേശിയായ  കോയസ്സൻറകത്ത് അസ്സൈനാറിനെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് മാസം കണ്ട അസ്സനാര്‍ക്ക. ഈ എഴുപത്കാരന്‍ പത്തിലേറെ തവണ നഗ്​നനേത്രം കൊണ്ട് പെരുന്നാളി​​​െൻറയും നോമ്പി​​​െൻറയും മാസം കണ്ടിട്ടുണ്ട്. 1992ലെ റമദാനും 1994ലെ ചെറിയ പെരുന്നാളും കേരളം ഉറപ്പിച്ചത് അസ്സനാര്‍ക്ക കണ്ട മാസപ്പിറവിയുടെ അടിസ്​ഥാനത്തിലാണ്. കൂട്ടായി ഖാദി പരേതനായ അബ്​ദുല്ലക്കുട്ടി ഹാജിയെയാണ് നേരില്‍ച്ചെന്ന് കണ്ട് മാസംകണ്ട വിവരം അറിയിച്ചത്. നമസ്‌കാരവും നോമ്പുമെല്ലാം കൃത്യമായി അനുഷ്​ഠിക്കുന്ന അസ്സൈനാറിനെ

അവിശ്വസിക്കേണ്ടതില്ലാത്തതിനാല്‍ ഖാദി അബ്​ദുല്ലക്കുട്ടി ഹാജി കോഴിക്കോട് ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളെ അറിയിച്ച് പെരുന്നാളും റമദാനും ഉറപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം എല്ലാ മാസത്തിലും  മാസപ്പിറവി കാണുന്നതില്‍  ശ്രദ്ധിക്കാറുണ്ടായിരുന്നു. കടല്‍ത്തീരത്ത് ഒറ്റയ്ക്കു ചെന്നിരുന്ന്  മാസപ്പിറവി ദര്‍ശിക്കുന്നത് ചെറുപ്പകാലത്തുതന്നെയുള്ള ശീലമായിരുന്നു. അതു കൊണ്ടാണ് പത്തിലേറെ തവണ കൃത്യമായി നോമ്പി​​​െൻറയും പെരുന്നാളി​​​െൻറയും മാസപ്പിറവി കാണാനുള്ള ഭാഗ്യം ലഭിച്ചത്. മറ്റിടങ്ങളില്‍ മാസപ്പിറവി കണ്ടതായി ഉറപ്പിച്ചതിനാലാണ് ഖാദിയെ രണ്ടു തവണ മാത്രം പോയി മാസപ്പിറവി കണ്ട കാര്യം അറിയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

കടല്‍ത്തീരത്തെ തെളിഞ്ഞ ആകാശം കണ്ടാല്‍ ചന്ദ്രമാസം എത്രയായി എന്ന് മനസ്സിലാക്കാനാകും. അറബി മാസം 29 തികയുന്ന ദിവസമാണ് മാസപ്പിറവി കാണാന്‍ അദ്ദേഹം കടപ്പുറത്ത് ചെന്നിരിക്കാറുള്ളത്. തങ്ങളെയും മാസപ്പിറവി കാണിച്ചുതന്നതായി മക്കളായ കുഞ്ഞിക്കോയയും അബ്​ദുല്ലക്കോയയും സാക്ഷ്യപ്പെടുത്തുന്നു. വാര്‍ധക്യത്തി​​​െൻറ വിഷമങ്ങള്‍ ഉണ്ടെങ്കിലും മാസപ്പിറവി ഇനിയും കാണാന്‍ ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

കൂക്കി വിളിയെന്ന അറിയിപ്പ്
വിശ്വാസം ജീവിതത്തി​​െൻറ ഭാഗമായി കാണുന്നവരാണ് ദ്വീപുകാർ. പുതിയ വാർത്താവിനിമയ വിദ്യകൾ ദ്വീപിലേക്കെത്തിയിട്ടും  അവരുടെ മാസപ്പിറവി കാണൽ പണ്ടത്തെപ്പോലെതന്നെയാണ്. നോമ്പ് തുടങ്ങാനും അവസാനിക്കാനും ആകാശത്ത് പിറ കാണണമെന്നത് നിർബന്ധമാണ്. ദ്വീപുകള്‍ തമ്മിൽ പരസ്പരം കാണാത്തത്ര അകലമുള്ളതുകൊണ്ട് ഓരോ ഇടത്തെയും ആഘോഷങ്ങളിൽ വ്യത്യാസങ്ങളുണ്ട്. ഏതെങ്കിലും ഒരു ദ്വീപിലെ ചന്ദ്രപ്പിറവിയെ ആശ്രയിച്ചല്ല മറ്റു ദ്വീപുകളിലെ നോമ്പ്.

എല്ലായിടത്തും മാസപ്പിറവി ദൃശ്യമാകണം. പരമ്പരാഗതമായി കിട്ടിയ കൂക്കി വിളിയാണ് മറ്റൊരു പ്രത്യേകത. പുറം ലോകത്തേക്ക് ചരക്കുമായും തിരികെയും വരുന്ന ഓടങ്ങൾ ദൃശ്യമാകുമ്പോഴും കൂക്കിവിളിച്ചാണ് അറിയിക്കുന്നത്. ഐശ്വര്യപൂർണമായ ഒരു സുദിനത്തി​​െൻറ വരവ്‌ അറിയിക്കുന്നതും ഇത്തരം കൂക്കിവിളികളുമായാണ്.

Loading...
COMMENTS