Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dr.-jomy-augustine-neelakurinji
cancel
camera_alt??. ???? ??????????

മണിക്കൂറുകൾ നീളുന്ന യാത്രക്കൊടുവിൽ എത്തിച്ചേരുന്ന കോടമഞ്ഞ് മൂടിയ പശ്ചിമഘട്ട മലനിര. മരവിക്കുന്ന തണുപ്പിൽ മു ന്നിലെന്താണെന്നുപോലും അറിയാൻ കഴിയാത്ത നിലയിൽ കാഴ്ചയെ മറയ്​ക്കുന്ന മഞ്ഞ് പുകപടലംപോലെ പടർന്നിരിക്കുന്നു. അപൂ ർവതകളുടെ കലവറയായ ഇവിടെ വിജ്ഞാനകുതുകികൾ ജൈവസമ്പന്നതയെ തേടി കാടും കുന്നും താണ്ടി എത്താറുണ്ട്. ഇരുൾ മൂടുമ്പോഴും കോരിച്ചൊരിയുന്ന കനത്ത മഴയെയും മുഖംമറയ്​ക്കുന്ന മൂടൽമഞ്ഞിെനയും വകവെക്കാതെ നേർത്ത വെളിച്ചത്തി​​​െൻറ ബലത്തിൽ ചരിത്രത്തിലേക്കായിരുന്നു അവർ നടന്നുകയറിയത്.

ഏതെങ്കിലുമൊരു ചുരുങ്ങിയ ചുറ്റളവിൽ ഒതുങ്ങിനിൽക്കാതെ വിശാലമ ായ പഠനങ്ങൾ നടത്താൻ നിശ്ചയദാർഢ്യമുള്ളവർക്കേ ഇവിടം കീഴടക്കാൻ കഴിയൂ. സസ്യാന്വേഷണ പരീക്ഷണങ്ങളിൽ കുറിഞ്ഞിച്ചെടി കളുടെ വൈവിധ്യം തേടിയിറങ്ങിയാൽ മലനിരകളിൽ വിലമതിക്കാനാകാത്ത നിരീക്ഷണ ഫലങ്ങളാണ് നൽകുക. കേരളമുൾപ്പെടെ ആറു സംസ്‌ ഥാനങ്ങളിലായി താപ്‌തി നദി മുതൽ കന്യാകുമാരി വരെ 1500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ കുറിഞ്ഞി വൈവിധ്യം വിവരണാതീതമാണ്. പശ്ചിമഘട്ടത്തിൽ ഇത്തരത്തിൽ 64 തരം കുറിഞ്ഞികളുണ്ടെന്ന് സസ്യശാസ്ത്രകാരനും പാല ാ സ​​െൻറ് തോമസ് കോളജ് സസ്യശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. ജോമി അഗസ്​റ്റിൻ പറയുന്നു.

neela-ku   rinji
ഇരവികുളം ദേശീയോദ്യാനത് തിലെ വരയാടുകൾ. പൂത്തുനിൽക്കുന്ന കുറിഞ്ഞി പശ്ചാത്തലത്തിൽ


23 വർഷം നീണ്ട പശ്ചിമഘട്ടം കേന്ദ്ര ീകരിച്ചുള്ള യാത്രകളിലൂടെ കണ്ടെത്തിയ വിവരങ്ങൾ ഉപയോഗപ്പെടുത്തി ‘പശ്ചിമഘട്ടത്തിലെ കുറിഞ്ഞികൾ’ എന്നപേരിൽ എൻസൈ ക്ലോപീഡിയ മാതൃകയിൽ അദ്ദേഹം തയാറാക്കിയ പുസ്തകത്തിൽ വിശദമായി ഇവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇവയിലെ നാ ലു പുതിയ കുറിഞ്ഞികൾ ഇദ്ദേഹം തന്നെ കണ്ടെത്തിയതുമാണ്. പാലാ സ്വദേശിയായ ഇദ്ദേഹം ഇതിനകം പശ്ചിമഘട്ടത്തിലെ എല്ലാ മലനിരകളും കീഴടക്കിയിട്ടുണ്ട്. ഇവിടത്തെ ഓരോ മലയിലുമുള്ള കുറിഞ്ഞിച്ചെടികളെക്കുറിച്ചുള്ള അറിവ് ഹൃദിസ്ഥമാണ് ഡോ. ജോമി അഗസ്​റ്റിന്. കേരളം, കർണാടക, ഗോവ, മഹാരാഷ്​ട്ര എന്നിവിടങ്ങളിലായി എല്ലാ പശ്ചിമഘട്ട മലനിരകളെക്കുറിച്ചുമുള്ള വിശദമായ അന്വേഷണ പഠനത്തിലാണ് 64 ഇനം കുറിഞ്ഞികൾ പശ്ചിമ ഘട്ടത്തിലുണ്ടെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറയുന്നു.

മലകയറാം ഈ വൈവിധ്യത്തിനൊപ്പം
പശ്ചിമഘട്ടത്തിലെ കുറിഞ്ഞിച്ചെടികളെക്കുറിച്ചുള്ള പഠനം അത്ര എളുപ്പമുള്ളതല്ല. കിലോമീറ്ററുകൾ താണ്ടി മലകയറി അവയിലെ വ്യത്യസ്​ത ഇനങ്ങൾ കണ്ടുപിടിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ, വല്ലപ്പോഴും മാത്രം പൂക്കുന്ന കുറിഞ്ഞി നൽകുന്ന നിരാശ പലപ്പോഴും തിരിച്ചടിയാകാറുണ്ട്. വ്യത്യസ്​ത ഇനങ്ങളെ തിരിച്ചറിയുകയെന്നതാണ് മറ്റൊരു വെല്ലുവിളി. പൂക്കളിലെ വ്യത്യസ്​തതയൊന്നു മാത്രമായിരുന്നു ഇക്കാലമത്രയും കുറിഞ്ഞികളെ വേർതിരിച്ചറിയാനുള്ള മാനദണ്ഡമായി കണക്കാക്കിയിരുന്നത്.

neela-kurinji

പശ്ചിമഘട്ടത്തിലേക്ക് കുറിഞ്ഞി തേടിയിറങ്ങിയ ഡോ. ജോമി അഗസ്​റ്റിനും ആദ്യഘട്ട പഠനത്തിൽ ലഭിച്ചത് പുസ്തകങ്ങളിൽ പൂക്കളെക്കുറിച്ചുള്ള അറിവ് മാത്രമായിരുന്നു. ഇത്തരത്തിൽ ഓരോ കാടുകളിലെയും പൂക്കാലത്തി​​​െൻറ സമയം കണ്ടെത്തിയാണ് മലകയറിയതും. എന്നാൽ, കിലോമീറ്ററുകൾ സഞ്ചരിച്ച് മലനിരകൾ കീഴടക്കി അവിടെയെത്തുമ്പോൾ നിരാശയായിരുന്നു ഫലം. അവിടെ പൂക്കാലമെത്താൻ ഒന്നോ രണ്ടോ വർഷങ്ങൾ കൂടി കാത്തിരിക്കണമെന്ന് മനസ്സിലാക്കി മടങ്ങേണ്ടി വരും. നിരാശയുടെ താഴ്വരക്കപ്പുറം ലക്ഷ്യപ്രാപ്തിയുടെ പൂക്കാലമുണ്ടെന്ന് ഉറച്ചുവിശ്വസിച്ച് ഓരോ തവണയും മലയിറങ്ങിയ വ്യക്തിയാണ് ഡോ. ജോമി അഗസ്​റ്റിനും. എന്നാൽ, വാശിയും നിശ്ചയദാർഢ്യവും പുതിയ വഴി തുറന്നു. പഴയ രേഖകൾ പരിശോധിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുമ്പോഴായിരിക്കും പൂക്കാലമായിട്ടില്ല എന്ന് മനസ്സിലാകുന്നത്. മഹാബലേശ്വറിലും മറ്റും കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയപ്പോഴായിരുന്നു ഡോ. ജോമി ഇത് മനസ്സിലാക്കിയത്.

മഴ പശ്ചിമഘട്ടത്തിലെ ഗവേഷകർക്ക് വലിയ വെല്ലുവിളി തീർക്കാറുണ്ട്. കേരളത്തിൽ കുറിഞ്ഞി പൂവിടുന്നതിലധികവും തുലാവർഷ കാലയളവിലാണെന്നത് യാത്ര ദുസ്സഹമാക്കുന്നു. ശക്തമായ മഴമൂലം നിരവധി തവണ മലയിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് ഡോ. ജോമി പറയുന്നു. അട്ടയുെട ആക്രമണമാണ് മറ്റൊന്ന്. പശ്ചിമഘട്ടത്തിലെ ഏത് കുന്നിൽ ഏത് കുറിഞ്ഞി എപ്പോൾ പൂക്കുമെന്ന് ഇപ്പോൾ ഡോ. ജോമിക്ക് അറിയാം. ഇതുവരെ പൂക്കാത്ത കുറിഞ്ഞികളും പശ്ചിമ ഘട്ടത്തിലെ ചില മലനിരകളിലുണ്ട്. ഒരു പ്രദേശത്തുള്ള കുറിഞ്ഞികളിൽ ഒരേ ഇനത്തിൽപെട്ടവ ഒരുമിച്ചാണ് പൂക്കുന്നത്. 90 ശതമാനം കുറിഞ്ഞികളും പൂത്താൽ ആ വർഷംതന്നെ ഉണങ്ങും. എന്നാൽ, അടുത്തവർഷം വീണ്ടും വളർന്നുവരുകയും ചെയ്യും. എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞി മുതൽ 16 വർഷം പൂക്കാൻ കാലയളവ് വേണ്ടതും പശ്ചിമഘട്ടത്തിലുണ്ട്. മൂന്നു കുറിഞ്ഞികളാണ് 16 വർഷം കൂടുമ്പോൾ പൂക്കുന്നതായി കണ്ടെത്തിയത്.

neela-kurinji

കുറിഞ്ഞിയെ പ്രണയിച്ച് തുടങ്ങാം
സഞ്ചാരികളെ ആകർഷിച്ച് സാഗരനീലിമ തീർക്കുന്ന നീലക്കുറിഞ്ഞിയോട് തോന്നുന്ന ആകർഷണമല്ല കുറിഞ്ഞി ഗവേഷകർക്കുള്ളത്. കേട്ടും വായിച്ചുമറിഞ്ഞതിനപ്പുറം വിശാലമെന്നു വിശ്വസിച്ച കുറിഞ്ഞിച്ചെടികളുടെ ലോകത്തേക്ക് കുതിക്കണമെന്നുള്ള അടങ്ങാത്ത ആവേശമാണ്. അത് കുറിഞ്ഞി പ്രണയമായി തീരുമ്പോഴേ മലകളും കുന്നുകളും കീഴടക്കി വൈവിധ്യങ്ങളുടെ ലോകത്തേക്ക് കടന്നുവരാൻ കഴിയൂ. ഡോ. ജോമി തിരഞ്ഞെടുത്തത് ഇതുവരെ ആരും സഞ്ചരിക്കാത്ത വഴിയായിരുന്നു. 64 കുറിഞ്ഞികളെയും ഇല ഉപയോഗിച്ച് മനസ്സിലാക്കുന്ന രീതി രൂപപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. ഈ രീതി ലോകത്താദ്യമായി അവതരിപ്പിച്ചതിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം അഭിനന്ദനം ഇദ്ദേഹത്തെ തേടിയെത്തി. 64 എണ്ണത്തി​​​െൻറയും ഇലയുടെ സകല സവിശേഷതകളും ബുക്കിലുണ്ട്. രൂപവും നിറവുമെല്ലാം കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു. ഇത് പരിശോധിച്ചാൽ നിഷ്പ്രയാസം ആർക്കും കുറിഞ്ഞിയെ അറിയാം.

കാടും മലയും താണ്ടിയുള്ള യാത്രകൾ
‘‘അരിയും അത്യാവശ്യ സാധനങ്ങളുമായാണ് യാത്ര. 36 ദിവസം വരെ തുടർച്ചയായി നടക്കേണ്ട യാത്രകൾ വരെയുണ്ട്. ഒരു ചാക്ക് അരിയെടുത്ത് തോളിൽ വെക്കും. വാച്ചർമാരും ആദിവാസികളും സഹായത്തിനുണ്ടാകാറുണ്ട്. അരി തീരുമ്പോൾ തിരിച്ചിറങ്ങും. ഒരു സാധാരണ കാമറ, സ്ലീപ്പിങ് ബാഗ്, അട്ട കടിക്കാതിരിക്കാനുള്ള സോക്സ്​ എന്നിവ കൈയിൽ കരുതിയിട്ടുണ്ടാകും. വാഹനം കയറിപ്പോകുന്ന സ്ഥലങ്ങളല്ല ഒന്നും. നടന്നാണ് പോകുന്നത്. 52 കിലോമീറ്റർ വരെ ഒറ്റദിവസം ട്രക്കിങ് നടത്തിയിട്ടുണ്ട്’’ -ഡോ. ജോമി അഗസ്​റ്റിൻ പറയുന്നു. പശ്ചിമഘട്ടത്തിലെ കാടുകളിലൂടെയാണ് യാത്ര. അഗസ്ത്യമലയിലും മഹാബലേശ്വറിലും സിന്ധു ദുർഗിലുമെല്ലാം വ്യത്യസ്​ത കുറിഞ്ഞികളാണ് കാത്തിരിക്കുന്നത്. അംബോലി, സഫാര, കുതിരാൻമുഖ്, കുടജാദ്രി, കൂർഗ്, നീലഗിരി മലനിരകളെല്ലാം കണ്ടുതീരുമ്പോൾ കുറിഞ്ഞിച്ചെടികളുടെ വിസ്മയകരമായ അറിവ് ലഭിക്കും ഒരു സസ്യശാസ്ത്രകാരന്. ഓരോന്നിനെക്കുറിച്ചും വിശദമായി അടയാളപ്പെടുത്തിയായിരുന്നു യാത്രകൾ.

neela-kurinji

ചിത്രങ്ങൾ പകർത്തി കൂടുതൽ പഠനത്തിന് വിധേയമാക്കി. ഇനി കയറാൻ പശ്ചിമഘട്ടത്തിൽ മലകളില്ലെന്നും അദ്ദേഹം പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ തരം കുറിഞ്ഞികൾ ഇന്ന് കാണപ്പെടുന്നത് ഇടുക്കി ജില്ലയിലാണെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ കുറിഞ്ഞികളെക്കുറിച്ച് പഠിച്ചായിരുന്നു തുടക്കം. എന്നാൽ, അത് മാത്രം പോരെന്നുള്ള ചിന്ത ഡോ. ജോമിയെ കൊണ്ടെത്തിച്ചത് പശ്ചിമഘട്ട മലനിരകളിലായിരുന്നു. അതോടെ പശ്ചിമഘട്ടത്തിലെ മുഴുവൻ കുറിഞ്ഞികളെയും പഠനത്തിന് ആധാരമാക്കാൻ തീരുമാനിച്ചു. ആയിരക്കണക്കിന്​ കിലോമീറ്റർ യാത്രചെയ്തു. മൂന്നു വർഷത്തിലധികം നീണ്ട പഠനത്തിന്​ സ്വന്തം പണം മുടക്കി. കഴിഞ്ഞ 15 വർഷമായി ശമ്പളത്തി​​​െൻറ മുക്കാൽ ശതമാനത്തോളം ചെലവാക്കിയത് കുറിഞ്ഞി പഠനത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറയുന്നു.

കുടുംബം തന്നോട് സഹകരിച്ചു എന്നല്ല സഹിച്ചു എന്നുപറയാനാണ് തനിക്കിഷ്​ടമെന്നും അദ്ദേഹം പറയുന്നു. 11 ലക്ഷത്തോളം രൂപ ഇൗയിനത്തിൽ ചെലവായി. എല്ലാം സ്വന്തം ശമ്പളത്തിൽ നിന്ന് തന്നെ മുടക്കി. കാടുകയറാൻ രണ്ടു സുഹൃത്തുക്കളുടെ സഹായവുമുണ്ടായിരുന്നു. കാസർകോട്​ ഗവ. കോളജിലെ ബോട്ടണി അധ്യാപകൻ പി. ബിജു, തലശ്ശേരി ബ്രണ്ണൻ കോളജിലെ ബോട്ടണി അധ്യാപകൻ ഇ.ജെ. ജോസ്കുട്ടി എന്നിവരാണവർ. നാട്ടിൽനിന്ന്​ കാസർകോട്​ വരെ ബസിൽ യാത്ര ചെയ്ത് തുടർന്ന് ഇരുവരെയും കൂട്ടി കാറിൽ യാത്ര തിരിക്കും. മഹാരാഷ്​ട്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കാറോടിച്ച് പോകും. ഈ വഴികളിലെല്ലാമുള്ള കുന്നുകളിലും കയറും. താൻ ആവശ്യപ്പെടുന്ന അത്രയും യാത്രചെയ്യാൻ അത്രയധികം സന്തോഷത്തോെടയായിരുന്നു ബിജുവും ജോസ്കുട്ടിയും എത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണനും ജോമിയും
തേക്കടിയിലെ ഉൾക്കാടുകളുടെ സ്പന്ദനമറിയുന്ന ഒരു വാച്ചർ ജീവിച്ചിരുന്നു. വനാന്തരങ്ങളിലെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞ ‘താടിക്കണ്ണനെ’ന്ന വാച്ചർ കണ്ണൻ. കാടുകാണാൻ എത്തുന്ന വിജ്ഞാനാന്വേഷികൾക്ക് എന്നും തുണയായിരുന്നു ഇദ്ദേഹം. ഡോ. ജോമി അഗസ്​റ്റി​​​​െൻറ യാത്രകൾക്കും ഇദ്ദേഹം ഒപ്പം കൂടിയിരുന്നു. കാടിനുള്ളിലെ വലിയ നീർച്ചാലുകളും വെള്ളച്ചാട്ടങ്ങളും കടന്ന് അക്കരെയെത്തേണ്ടിവരുമ്പോൾ കണ്ണൻ ജോമിയെ തോളിലേറ്റും. കാട്ടിലൊരു ഇലയനങ്ങിയാൽ കണ്ണനറിയാം ഇനിയെന്തെന്നുള്ളത്. കുറിഞ്ഞി ഗവേഷണത്തിൽ കണ്ണ​​​​െൻറ സേവനം തനിക്ക് വിലമതിക്കാനാകാത്തതാണെന്ന് ജോമി പറ‍യുന്നു.

watcher-kannan
വാച്ചർ കണ്ണൻ


ഒരിക്കൽ പശ്ചിമഘട്ടത്തിൽനിന്ന്​ പുതിയൊരു കുറിഞ്ഞി കണ്ടെത്തിയപ്പോഴാണ് കണ്ണൻ ലോകത്തോട് വിടപറഞ്ഞെന്ന വാർത്ത ജോമി അഗസ്​റ്റിൻ അറിയുന്നത്. കണ്ടെത്തിയ കുറിഞ്ഞിക്കിടാൻ മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്. ‘സ്ട്രോബിലാന്തസ് കണ്ണനി’ എന്ന പേര് നൽകി അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ജോമി അഗസ്​റ്റിൻ ചേർത്തുപിടിച്ചു. കണ്ണനി എന്ന് പേരുനൽകിയപ്പോൾ അത് കാടി​​​െൻറ സ്പന്ദനമറിയുന്ന വാച്ചർക്കുള്ള ആദരംകൂടിയായി. കാട്ടിൽ​െവച്ചുതന്നെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു അദ്ദേഹം.

ഇതും ചേർത്ത് നാലു പുതിയ കുറിഞ്ഞികളാണ് ജോമി അഗസ്​റ്റിൻ കണ്ടുപിടിച്ചത്. സ്വന്തം കോളജി​​​െൻറ പേരാണ് മറ്റൊന്നിനിട്ടത്. ‘സ്ട്രോബിലാന്തസ് സെയിൻതോമിയാനസ്’ എന്നാണ് അതിന് നൽകിയ പേര്. മലബാർ ഭാഗത്തുനിന്ന് കണ്ടെത്തിയ ഒന്നിന് ‘സ്ട്രോബിലാന്തസ് മലബാറിക്ക’ എന്നും പേര് നൽകി. കാസർകോട്ട് കണ്ടെത്തിയ ഒരിനം കുറിഞ്ഞിക്ക് ഡോ. ജോമിയുടെ ശിഷ്യർ അദ്ദേഹത്തി​​​െൻറ പേരിട്ടു. സ്ട്രോബിലാന്തസ് ജോമി ഭാര്യ ഷേർളിയും മക്കളും വലിയ പിന്തുണയാണ് ഇദ്ദേഹത്തിന് നൽകിവരുന്നത്. ഷേർളി മുരിക്കാശേരി സ​​​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ബോട്ടണി അധ്യാപികയാണ്. മൂത്തമകൾ ഏലിയാമ്മ ബിരുദത്തിന് തിരഞ്ഞെടുത്തിരിക്കുന്നതും ബോട്ടണി തന്നെ. മകൻ അഗസ്​റ്റിൻ പ്ലസ്​ ടു വിദ്യാർഥിയാണ്. മൂന്നാമെത്ത മകൻ ആബേൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇവരെയും യാത്രകളിൽ ഒപ്പംകൂട്ടാറുണ്ട് ഡോ. ജോമി അഗസ്​റ്റിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varayaduMunnar Neelakurinjidr. jomy augustineSt Thomas College PalaiLifestyle News
News Summary - dr. jomy augustine munnar neelakurinji Varayadu -Lifestyle News
Next Story