Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഒരു വ്യക്തി, ഒരു...

ഒരു വ്യക്തി, ഒരു വസ്​ത്രം, ഒരു ഷോപ്പിങ്​ ബാഗ്​

text_fields
bookmark_border
ഒരു വ്യക്തി, ഒരു വസ്​ത്രം, ഒരു ഷോപ്പിങ്​ ബാഗ്​
cancel

21 ദിവസം നീളുന്ന ലോക്​ഡൗണിനിടെ പലർക്കും പല അത്യാവശ്യ കാര്യങ്ങൾക്കും പുറത്തുപോകേണ്ടി വരും. അത്​ ഒരുപക്ഷേ ഭക്ഷ്യ സാധനങ്ങളോ മരുന്നോ വാങ്ങാൻ വേണ്ടിയാകും. ഒഴിച്ചുകൂടാനാകാത്ത അത്തരം പുറത്തിറങ്ങലുകൾക്കുമുമ്പ്​ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.

വ്യക്തി: -അത്യാവശ്യങ്ങൾക്ക്​ പുറത്തുപോകാൻ വീട്ടിൽനിന്നും ഒരാളെ തിരഞ്ഞെടുക്കുക. അവർ മാത്രം ഷോപ്പിങ്ങിനും മറ്റും പുറത്ത​ുപോക​െട്ട. പൂർണ ആരോഗ്യവാനായ ഒരാളെങ്കിൽ നല്ലത്​​. വയസായവരെയും ആരോഗ്യ പ്രശ്​നങ്ങളുള്ളവരെയും ഇതിൽനിന്നും ഒഴിവാക്കണം. അവശ്യ സാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രമായിരിക്കണം പുറത്തിറങ്ങേണ്ടത്​. വ്യക്തി വീട്ടിലെത്തിയാൽ ഉടനെ തന്നെ കുളിച്ച്​ വൃത്തിയായി വേണം അ​കത്തേക്ക്​ പ്രവേശിക്കാൻ.

വസ്​ത്രം: -പുറത്തുപോകു​േമ്പാൾ ഒരേ വസ്​ത്രമായിരിക്കണം സ്​ഥിരമായി ഉപയോഗിക്കേണ്ടത്​. അവ അകത്തേക്ക്​ പ്രവേശിപ്പിക്കാതിരിക്കാതിരിക്കാൻ ശ്രമിക്കണം. സാധനങ്ങൾ വാങ്ങി തിരിച്ചെത്തി കഴിയു​േമ്പാൾ പുറത്തുവെച്ചുതന്നെ വസ്​ത്രങ്ങൾ അണുവിമുക്തമാക്കണം.

ഷോപ്പിങ്​ ബാഗ്​: -ഒരു ഷോപ്പിങ് ബാഗ്​​ മാത്രം എന്നും ​ൈകയിൽ കരുതുക. പുറത്തു​േപാകുന്ന വ്യക്തിമാത്രം അവ ഉപയോഗിക്കുക. വീടിനകത്തേക്ക്​ കയറ്റാതെ പുറത്തുമാത്രം അവ സൂക്ഷിച്ചുവെക്കുക. മറ്റുള്ളവർ ആ ബാഗ്​ കൈകാര്യം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

പഴ്​സ്​-: ഒരു പഴ്​സ്​ മാത്രമായിരിക്കണം എന്നും പുറത്തുപോകു​േമ്പാൾ കരുതേണ്ടത്​. എ.ടി.എം കാർഡും ഒന്നുതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ മറ്റാരും എടുക്കാത്ത തരത്തിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

വാഹനം: -പുറത്തുപോകു​േമ്പാൾ സ്​ഥിരമായി ഒരു വാഹനത്തിൽ തന്നെ പോകാൻ ശ്രമിക്കണം. കഴിവതും പൊതു വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക. സ്വന്തം വാഹനം ഉപയോഗിക്കു​േമ്പാൾ മറ്റുള്ളവർ ഈ വാഹനം ഉപയോഗിക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തണം. പുറത്തുപോയി വന്നാലുടൻ വാഹനം അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച്​ കഴുകി വേണം പിന്നീട്​ ഉപയോഗിക്കാൻ.

യാത്ര: -ഒരു യാത്രയിൽ ത​ന്നെ എല്ലാ കാര്യങ്ങളും ചെയ്​​തു തീർക്കാൻ ​ശ്രദ്ധിക്കണം. പലപ്പോഴായി പുറത്തുപോകുന്നത്​ ഒഴിവാക്കണം. ഓരോ ആവശ്യങ്ങൾക്കും ഓരോ യാത്ര നടത്തുന്നത്​ ജാഗ്രതക്കുറവിന്​ കാരണമാകും. പുറത്തുപോകു​േമ്പാൾ വാ​ങ്ങേണ്ട സാധനങ്ങളുടെയോ ചെയ്യേണ്ട കാര്യങ്ങളുടെയോ വിവരം രേഖപ്പെടുത്തി കെ​ാണ്ടുപോകാം.

ഇവക്കുപുറമെ മൊബൈൽ ഫോൺ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അഥവാ മൊബൈൽ ഫോൺ എടുത്തിട്ടുണ്ടെങ്കജിൽ അവ സാനിറ്റൈസർ ഉപയോഗിച്ച്​ തുടച്ചശേഷം മാത്രം ഉപയോഗിക്കണം.

ആവശ്യമില്ലാത്ത സ്​ഥലങ്ങളിൽ സ്​പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈയുറകൾ ധരിക്കുന്നത്​ അഭികാമ്യം. അവ കൃത്യമായി അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.

ആൾക്കൂട്ടത്തിൽ തിക്കിതിരക്കാൻ നിൽക്കരുത്​. കഴിവതും ആളുകളുമായി അടുത്തിടപഴകുന്നത്​ ഒഴിവാക്കണം. മാസ്​കോ തൂവാലയോ ഉപയോഗിച്ച്​ മുഖം മറക്കാൻ ശ്രദ്ധിക്കുമല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoppingmalayalam newsLifestyle Newslockdown
News Summary - Covid 19 Family Lockdown Lifestyle -Lifestyle news
Next Story