Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകടല്‍കാക്കും...

കടല്‍കാക്കും പെണ്‍കരുത്ത്

text_fields
bookmark_border
tp-fara
cancel
camera_alt??.???. ??

കരയും ആകാശവും മാത്രമല്ല കടലും കൈക്കുമ്പിളിലാക്കാമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് മൂഴിക്കല്‍ സ്വദേശിനി ടി .പി. ഫറ. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും ഇത്തവണ പുറത്തിറങ്ങിയ ഏക മലയാളി വിദ്യാര്‍ഥിനിയാണ് ഫറ. അക്കാദമിയില്‍ ന ിന്നും ഇത്തവണ നവംബര്‍ 30ന് പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയിറങ്ങിയ രണ്ടു പെണ്‍കുട്ടികളിലൊരാളായ ഫറാ പഠനം പൂ ര്‍ത്തിയാക്കിയ ഉടനെ കോസ്​റ്റ്​ ഗാര്‍ഡില്‍ അസിസ്​റ്റൻറ്​ കമാന്‍ഡൻറായി തിരഞ്ഞെടുക്കപ്പെടുകയും ജോലിയില്‍ പ്ര വേശിക്കുകയും ചെയ്തു.

സ്കൂള്‍ പഠനം മുതല്‍ സ്പോര്‍ട്സില്‍ താല്‍പര്യമുണ്ടായിരുന്ന ഫറ, പത്താം ക്ലാസില്‍ പഠിക ്കുമ്പോള്‍ സ്​പോർട്​സ്​ അതോറിറ്റി ഓഫ് ഇന്ത്യയുടെ താരമായി. റഹ്​മാനിയ സ്കൂളിലെ പ്ലസ്ടു പഠനശേഷം വീട്ടുകാരുടെ താല്‍പര്യപ്രകാരം എം.ബി.ബി.എസ് പ്രവേശന പരീക്ഷയെഴുതി. അത് കിട്ടാതായപ്പോള്‍ ധാര്‍വാദ് അഗ്രിക്കൾചറല്‍ സര്‍വകലാശാലയില്‍ അഗ്രിക്കൾചറല്‍ സയന്‍സിന് ചേര്‍ന്നു.

അവി​േടയും സ്പോര്‍ട്സിലും മറ്റു കലാപരിപാടികളിലും സജീവമായിരുന്നു. ശേഷം ബോഗല്‍കോട്ട് യു.എച്ച്​.എസില്‍നിന്ന് ഹോര്‍ട്ടികൾചറില്‍ ഉപരിപഠനം നടത്തി. ആ സമയത്തായിരുന്നു പ്രതിരോധ സേനയുടെ ഭാഗമാകണമെന്ന ആഗ്രഹം മനസ്സിലുറച്ചത്. അതിനായി എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്​റ്റ്​ എഴുതി. എന്നാല്‍, പരാജയമായിരുന്നു മൂന്നുവട്ടവും ഫലം. ആ സമയത്തുതന്നെ കോസ്​റ്റ്​ ഗാര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്ന പ്രിലിമിനറി പരീക്ഷയും എഴുതിയിരുന്നു. അതില്‍ തിരഞ്ഞെടുക്കപ്പെട്ടു.

tp-fara

കോസ്​റ്റ്​ഗാർഡിലേക്ക്​ തിര​െഞ്ഞടുക്കപ്പെടുന്നതിനായി സൈക്കോളജി ൈടസ്​റ്റ്​, ഗ്രൂപ് ടെസ്​റ്റ്​, അഭിമുഖം എന്നിവയെല്ലാമുണ്ടായിരുന്നു. പൊതുവേ മുസ്​ലിം പെൺകുട്ടികൾ നേരിടുന്ന പ്രശ്​നങ്ങളെക്കുറിച്ചെല്ലാമായിരുന്നു അഭിമുഖത്തിന്​ നേരിട്ട ചോദ്യങ്ങൾ. കൂടാതെ, പൊതുവായ കാര്യങ്ങളും ചോദിച്ചു.

കൃത്യമായ പഠനവും കായിക പരിശീലനവും എട്ടുമണിക്കൂറുള്ള ഉറക്കവുമായിരുന്നു എ​​​​​െൻറ കോസ്​റ്റ്​ഗാർഡിലേക്കുള്ള വിജയത്തി​​​​​െൻറ വഴി. തിരഞ്ഞെടുക്കപ്പെട്ട്​ ഏഴിമല നാവിക അക്കാദമിയിലെ 22 ആഴ്​ചയിലെ പരിശീലനവും പൂർത്തിയാക്കി. യുദ്ധസമാനമായ സാഹചര്യ​െത്ത എ​െങ്ങന നേരിടാം എന്നതുമുന്നിൽ കണ്ടുകൊണ്ടായിരുന്നു ഇൗ പരിശീലനങ്ങളെല്ലാം. പരിശീലനത്തിനുശേഷം ഇന്ത്യൻ കോസ്​റ്റ്​ഗാർഡിലെ കമീഷൻഡ്​ ഒാഫിസർ പദവിയിലെത്തി.

ഏത്​ വിജയവും ആഗ്രഹവും കൈപ്പിടിയിലൊതുക്കണമെങ്കിൽ നമ്മിലുള്ള വിശ്വാസംത​െന്നയാണ്​ പ്രധാനം. നമ്മൾ തിര​െഞ്ഞടുത്ത പാത ശരിയാണെങ്കിൽ മറ്റുള്ളവർ എന്ത്​ പറയുന്നു എന്ന്​ ആലോചിക്കേണ്ടതി​െല്ലന്നും, പ്രായം ഒന്നിനും തടസ്സമാകില്ലെന്നും ഫറ പറയുന്നു. വിജയം കൈയെത്തിപ്പിടിക്കാൻ ദൈവത്തി​​​​​െൻറയും രക്ഷിതാക്കളുടെയും അനുഗ്രഹം മാത്രം കൂടെയുണ്ടായാൽ മതി. അധ്യാപകരായ വിരുപ്പിൽ നിലോഫർ വില്ലയിൽ മൊയ്​തീൻ കോയയുടെയും ശെരീഫയുടെയും മകളാണ്​ ഫറ. ​െഎഷ നിലോഫറാണ്​ സഹോദരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coast guardmalayali womenEzhimala naval academyLifestyle NewsTP FaraKozhikodu Moozhikkal
News Summary - Coast Guard Assistant Command TP Fara -Lifestyle News
Next Story