Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightസഹസ്രാദരത്തിന്‍റെ...

സഹസ്രാദരത്തിന്‍റെ നിറവിൽ

text_fields
bookmark_border
kodakara-unni
cancel
camera_alt????? ?????

43 വയസ്സിനിടെ ആയിരത്തോളം പേരെ പഞ്ചാരിമേളം പഠിപ്പിച്ച മേളകലാകാരനാണ് കൊടകര ഉണ്ണി. ഈ പ്രായത്തിനുള്ളില്‍ ഇത്രയേറ െ ശിഷ്യസമ്പത്തുള്ള വാദ്യകലാകാരന്മാര്‍ കേരളത്തില്‍ അധികമില്ല. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 65ഓളം ബാച്ചുകള്‍ക്കാണ് ഈ കലാകാരന്‍ മേളകലയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുത്തത്. ഓരോ ബാച്ചിലും ഒമ്പതു മുതല്‍ 20 വരെ വിദ്യാർഥികള്‍ മേളം അഭ്യസ ിച്ചു. മേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ വിവിധ കാലങ്ങള്‍ കോല്‍പെരുക്കത്തിലൂടെ ഉണ്ണിയില്‍നിന്ന് അഭ്യ സിച്ചവരില്‍ 10 വയസ്സുകാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുണ്ട്. എന്‍ജിനീയറിങ്​ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഇവരില ്‍ ഉള്‍പ്പെടുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മിക്കയിടങ്ങളിലും മേളപരിശീലന ക്ലാസുകള്‍. ഏതാനും സ്‌കൂളുകളിലും ഉണ്ണിയുടെ ശിക്ഷണത്തില്‍ ചെണ്ടമേള പരിശീലനം നടക്കുന്നു. ആറുമാസത്തോളം നീണ്ട പരിശീലന ക്ലാസിനുശേഷമാണ് മേളം അഭ്യസിക്കുന്നവര്‍ അരങ്ങേറ്റം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ കരിങ്കല്ലില്‍ കൊട്ടിയാണ് മേളവിദ്യാർഥികള്‍ പരിശീലനം നടത്തുന്നത്. അരങ്ങേറ്റത്തിനുമുമ്പായി ചെണ്ടയില്‍ കൊട്ടി പരിശീലിപ്പിക്കും. കൊടകര, മുപ്ലിയം, പുതുക്കാട്, ആമ്പല്ലൂര്‍, തൊട്ടിപ്പാള്‍, പോട്ട, തേശേരി, കോടാലി, മൂന്നുമുറി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൊടകര ഉണ്ണിക്ക് വലിയൊരു ശിഷ്യസമ്പത്തുണ്ട്. മേളരംഗത്ത് സജീവമായി നില്‍ക്കുന്ന യുവകലാകാരന്മാരില്‍ പലരും ഉണ്ണിയുടെ ശിഷ്യരാണ്. അഞ്ചുനൂറ്റാണ്ട് മുമ്പ് തൃശൂരിലെ പെരുവനം ക്ഷേത്രത്തി​​​െൻറ നടവഴിയില്‍ പിറവികൊണ്ട സംഗീതാത്മകമേളമായ പഞ്ചാരിക്ക് ഇന്നും ഏറെ ആസ്വാദകരുള്ളത് മധ്യകേരളത്തില്‍തന്നെ. പലയിടങ്ങളിലും പഞ്ചാരിമേളം അഭ്യസിപ്പിക്കുന്നത് മൂന്നാം കാലം മുതലാണെങ്കില്‍ കൊടകര ഉണ്ണിയുടെ ശിക്ഷണം ഒന്നാം കാലമായ പതികാലത്തില്‍ തുടങ്ങുന്നു.

kodakara-unni

കൊടകര കുണ്ടനാട്ട് നാരായണന്‍ നായരുടെ മകനായ ഉണ്ണി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മേളകലയിലേക്ക് കടന്നുവരുന്നത്. ഇലത്താള വിദഗ്ധനായ പിതാവിനോടൊപ്പം കൊടകര പൂനിലാര്‍ക്കാവില്‍ ശീവേലിയില്‍ പങ്കെടുത്താണ് തുടക്കം. തൃപ്പേക്കുളം ഉണ്ണിമാരാരുടെ ശിക്ഷണത്തില്‍ മേളവും കേളത്ത് കുട്ടപ്പമാരാരുടെ ശിക്ഷണത്തില്‍ തായമ്പകയും അഭ്യസിച്ച ഉണ്ണി അന്നമനട പരമേശ്വരമാരാരുടെ കീഴില്‍ തിമിലയിലും പരിശീലനം നേടിയിട്ടുണ്ട്. മധ്യ കേരളത്തിലെ ഒട്ടുമിക്ക പൂരങ്ങളിലും ഉത്സവത്തിലും മേളനിരയിലുള്ള ഈ കലാകാരന്‍ കഴിഞ്ഞ 27 വര്‍ഷമായി തൃശൂര്‍പൂരത്തിലെ പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണികത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിലെ സജീവസാന്നിധ്യമാണ്.

തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട തുടങ്ങിയ പ്രധാന ഉത്സവങ്ങളിലും മേളനിരയില്‍ ഉണ്ണിയുണ്ട്. മലയാളത്തില്‍ ബി.എ ബിരുദം നേടിയ ഉണ്ണി മേളകലയോടൊപ്പം മാധ്യമപ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലയിലും സജീവമാണ്. വാദ്യകലയുടെ പോഷണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനുമായി കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേളകലാ സംഗീതസമിതിയുടെ സ്ഥാപക സെക്രട്ടറികൂടിയാണ് കൊടകര ഉണ്ണി.

ആസ്‌ട്രേലിയയിലെ മെല്‍ബണിലും കാനഡയിലെ ടൊറ​േൻറായിലുമുള്ള മേളപ്രേമികള്‍ക്ക് ഓണ്‍ലൈന്‍ വഴി കൊടകര ഉണ്ണി മേളം അഭ്യസിപ്പിക്കുന്നുണ്ട്. മെല്‍ബണിലെ മലയാളികളുടെ കൂട്ടായ്മയായ ഉത്സവ് എന്ന സംഘടനയിലെ അംഗങ്ങളായ 13 പേരാണ് ഓണ്‍ലൈന്‍ വഴി പഞ്ചാരിമേളം അഭ്യസിക്കുന്നത്. അവധിദിവസങ്ങളില്‍ മെല്‍ബണിലെ ക്ലബില്‍ ഒത്തുകൂടുന്ന ഇവര്‍ക്ക് വിഡിയോ കോൺഫറൻസ്​ വഴി അദ്ദേഹം പഞ്ചാരിയുടെ പതികാലം മുതല്‍ കൊട്ടി ശിക്ഷണം നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസമാണ് ഓണ്‍ലൈന്‍ വഴിയുള്ള പരിശീലനം.

കല്ലില്‍ കൊട്ടിയാണ് പഞ്ചാരിമേളത്തി​​​െൻറ ബാലപാഠങ്ങള്‍ പഠിക്കേണ്ടതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ചെണ്ടയില്‍ കൊട്ടിതന്നെയാണ് ഇവരുടെ പഠനത്തിന് തുടക്കംകുറിച്ചത്. കാനഡയിലെ ടൊറ​േൻറായിലെ രണ്ടു മലയാളികളും അടുത്തിടെ ഓണ്‍ലൈന്‍ മേളപഠനം തുടങ്ങിയിട്ടുണ്ട്. ദൽഹിയില്‍ ജോലി ചെയ്യുന്ന മലയാളി പൊലീസ്​ ഉദ്യോഗസ്ഥനെയും കൊടകര ഉണ്ണി ഓണ്‍വഴി പഞ്ചാരിമേളം പഠിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodakara UnniChenda Melam ArtistLifestyle News
News Summary - Chenda Melam Artist Kodakara Unni -Lifestyle News
Next Story