Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഒരു അന്താരാഷ്ട്ര...

ഒരു അന്താരാഷ്ട്ര ബ്ലോഗ് കഥ

text_fields
bookmark_border
Blogger-Nasrullah-Mambrol
cancel
camera_alt???????????? ?????????????

വാണിമേൽ എന്ന കോഴിക്കോടൻ ഗ്രാമത്തിലെ വീട്ടിലെ മുറിയിലിരുന്ന്​ ഒരു ചെറുപ്പക്കാരൻ ​േബ്ലാഗ്​ എഴുതുകയാണ്​. നമ ുക്കൊന്നും വേണ്ടിയല്ല ഇൗ എഴുത്ത്​. ഇന്നാട്ടുകാരുമല്ല അദ്ദേഹത്തി​​​​​െൻറ മുഖ്യ വായനക്കാർ. ലോകത്തി​​​​​െൻറ വിവിധഭാഗങ്ങളിൽനിന്നുള്ള അക്കാദമിക്കുകൾ​, സാഹിത്യപഠന വിദ്യാർഥികൾ, സാഹിത്യ വിമർശകർ എന്നിങ്ങനെ നൂറുകണക്കിനാളു കൾ ദിവസേന േബ്ലാഗ്​ സന്ദർശിക്കുന്നു, കുറിപ്പുകൾ എടുക്കുന്നു. അന്താരാഷ്​ട്ര മാധ്യമങ്ങളിൽ പുനഃപ്രസിദ്ധീകരിക്ക ുന്നു. നാ​ദാ​പു​രം ഗ​വ. കോ​ള​ജി​ലെ ​െഗ​സ്​​റ്റ്​ ​െല​ക്​​ച​ററാ​യ ന​സ്​​റു​ല്ല മാ​​മ്പ്രോ​ൽ ആ​ണ്​ ലോകശ്രദ ്ധ നേടിയ ഇൗ ബ്ലോ​ഗർ. ഇംഗ്ലീഷ്​ മീഡിയത്തിലല്ല നസ്​റുല്ല പഠിച്ചത്​. ​​ത​​​​​െൻറ ഗ്രാമത്തിലെ പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ ഒ​ന്നു​മു​ത​ൽ 12ാം​ ക്ലാ​സു​വ​രെ പ​ഠി​ച്ച സാധാരണ വിദ്യാർഥി. ചേന്ദമംഗലൂർ ഇസ്​ലാഹിയ കോളജിൽനിന്ന്​ ഇംഗ്ലീഷ്​ സാഹിത്യത്തിൽ ബിരുദവും തൃച്ചി ജമാൽ മുഹമ്മദ്​ കോളജിൽനിന്ന്​ അതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. കണ്ണൂർ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ എം.ഫിലും നേടി. www.literariness.org എന്ന നസ്​റുല്ലയുടെ ബ്ലോ​ഗിനെ ആശ്രയിക്കുന്നത്​ ഇം​ഗ്ല​ണ്ട്, അ​മേ​രി​ക്ക, കാ​ന​ഡ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, തു​ർ​ക്കി തു​ട​ങ്ങി നൂറിലധികം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

സാഹിത്യ വിമർശന പഠനങ്ങൾ
സാ​ഹി​ത്യ വി​മ​ർ​ശ​ന, നി​രൂ​പ​ണ പ​ഠ​ന​ങ്ങ​ൾ​ക്ക്​ (Literary theory and criticism) മാ​ത്ര​മാ​യി നി​ല​കൊ​ള്ളു​ന്ന​താ​ണ്​ ഇൗ ​ബ്ലോ​ഗ്. ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ പ​ഠ​ന​ങ്ങ​ൾ​ക്കും നി​രൂ​പ​ണ വി​മ​ർ​ശ​ന പ​ഠ​ന​ങ്ങ​ൾ​ക്കും പു​തി​യ തി​യ​റി​ക​ൾ​ക്കു​മാ​യി ഇ​ൻ​റ​ർ​നെ​റ്റി​ൽ വ​ള​രെ കു​റ​ച്ച്​ ഇ​ട​ങ്ങ​ൾ മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്ന്​ നസ്​റുല്ല തി​രി​ച്ച​റി​യുന്നത്​ യു.​ജി.​സി നെ​റ്റി​ന്​ ത​യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ്.​ ‘‘ ഇൗ ​മേ​ഖ​ല ശൂ​ന്യ​മായിരുന്നു​ എന്നുത​ന്നെ പ​റ​യാം. ഇൗ ശൂ​ന്യ​ത നി​ക​ത്താ​ൻ എന്നെ​ക്കൊ​ണ്ട്​ എ​ന്ത്​ ക​ഴി​യും എ​ന്ന ചി​ന്ത​യാ​ണ്​ ബ്ലോ​ഗ്​ എ​ഴു​ത്തി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. ക​ണ്ണൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ എം.​ഫി​ൽ ചെ​യ്യു​ന്ന സ​മ​യ​ത്ത്​ അ​വി​ടെ അ​ധ്യാ​പ​ക​നും ഇ​പ്പോ​ൾ ക​ണ്ണൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി ഇം​ഗ്ലീ​ഷ്​ വി​ഭാ​ഗം ത​ല​വ​നു​മാ​യ കു​റ്റ്യാ​ടി സ്വ​ദേ​ശി ഡോ. ​കെ.​കെ. കു​ഞ്ഞ​മ്മ​ദ്​ സാ​റി​െ​ൻ​റ ക്ലാ​സു​ക​ളാണ്​ ഇ​തി​ന്​ ഏ​റ്റ​വും പ്ര​ചോ​ദ​ന​മാ​യ​ത്. ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ലെ തി​യ​റി എ​ന്ന മേ​ഖ​ല​യി​ലേ​ക്ക്​ താ​ൽ​പ​ര്യം ഉ​ണ്ടാ​ക്കി​യ​ത്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ക്ലാ​സു​ക​ളാ​ണ്. പ​ഠ​നം ക​ഴി​ഞ്ഞ്​ ക​ണ്ണൂ​ർ, കാ​ലി​ക്ക​റ്റ്​ തു​ട​ങ്ങി​യ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ലും വി​വി​ധ കോ​ള​ജു​ക​ളി​ലും ദി​വ​സ വേ​ത​നാ​ടി​സ്​​ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്​​തു. ഇൗ ​ഒ​രു സ​മ​യ​ത്താ​ണ്​ ലേ​ഖ​ന​ങ്ങ​ളും പ്ര​ബ​ന്ധ​ങ്ങ​ളും ത​യാ​റാ​ക്കു​ന്നത്​. ഇ​ത്​ പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​നസ​ഹാ​യി ആയി ന​ൽ​കു​ക​യും ചെ​യ്​​തു. പി​ന്നീ​ട്​ 2016 മാ​ർ​ച്ച്​ 16ന്​ ​ആ​ണ്​ വേ​ഡ്​​പ്രസ്​ പ്ലാ​റ്റ്​​ഫോ​മി​ൽ www.literariness.org (ലി​റ്റ​റ​റി​ന​സ്.​ഒാ​ർ​ഗ്) എ​ന്ന​പേ​രി​ൽ ബ്ലോ​ഗ്​ ആ​രം​ഭി​ച്ച​ത്. ആ​ദ്യം സൗജന്യ പ്ലാറ്റ്​​ഫോ​മി​ൽ ആ​രം​ഭി​ച്ച ബ്ലോ​ഗി​ന്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ സ്വ​ന്ത​മാ​യി www.literariness.org എ​ന്ന ഡൊ​മൈ​ൻ വാ​ങ്ങി​ച്ച​ത്.’’

Blogger-Nasrullah-Mambrol

​പ്രതിമാസം ഒന്നര ലക്ഷം വായനക്കാർ
തു​ട​ങ്ങി ര​ണ്ട​ര​ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ്ര​തി​മാ​സം ഒ​ന്ന​ര​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വാ​യ​ന​ക്കാ​ർ സജീവമായുള്ള അ​ക്കാ​ദ​മി​ക്​ ഇ​ട​മാ​യി ബ്ലോ​ഗ്​ മാറി. ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ നൂറിലധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 14​ ല​ക്ഷ​ത്തി​ൽ അ​ധി​കം ആ​ളു​ക​ൾ ഇൗ ​ബ്ലോ​ഗി​ലെ സ​ന്ദ​ർ​ശ​ക​രാ​ണ്. അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ ബ്ലോ​ഗ്​ വാ​യ​ന​ക്കാ​ർ ന​സ്​​റു​ല്ല​ക്ക്​ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ ദി​നേ​ന വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്​ ബ്ലോ​ഗ്​ തു​റ​ന്നാ​ൽ കാ​ണാ​ം. ഇ​തി​​ന​കം​ 550ൽ ​അ​ധി​കം പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ പ​ഠ​ന സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ൾ ഗൂ​ഗ്​ളി​ൽ തി​ര​യു​േ​മ്പാ​ൾ ആ​ദ്യം വ​രു​ന്ന​ത്​ ന​സ്​​റു​ല്ല​യു​ടെ ബ്ലോ​ഗി​ലെ പ​ഠ​ന​ങ്ങ​ളാ​ണ്. ഏ​റ്റ​വും പു​തി​യ​കാ​ല​ത്തെ പ​ഠ​ന​മാ​യ അഫെ​ക്​​ട്​ തി​യ​റി (Affect theory) മു​ത​ൽ Zoo Criticism, Captivity narratives തു​ട​ങ്ങിയവയുടെ പ​ഠ​ന സ​ഹാ​യി​ക​ൾ വ​രെ. വി​ര​ള​മാ​യ, എ​ന്നാ​ൽ ഗ​വേ​ഷ​ണ​ത്തി​ന്​ അ​ന​ന്തസാ​ധ്യ​ത​ക​ളു​ള്ള ലേ​ഖ​ന​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ്, അ​ത്ത​രം വി​ഷ​യ​ങ്ങ​ളിൽ പ​ഠ​ന​ങ്ങ​ൾ ത​യാ​റാ​ക്കുന്നതിലാണ്​ നസ്​റുല്ല ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്​.

ഇ-ബുക്കുകളും ജേണലുകളും
ന​സ്​​റു​ല്ല​യു​ടെ ബ്ലോ​ഗി​െ​ൻ​റ മ​റ്റൊ​രു സ​വി​ശേ​ഷ​ത ഇ​തി​ൽ ഇരുപത്തിനാലായിരത്തിൽ ​അ​ധി​കം ഇ​ല​ക്​​ട്രോ​ണി​ക്​ പു​സ്​​ത​ക​ങ്ങളുണ്ട്​ എ​ന്ന​താ​ണ്​ (E books). വാ​യ​ന​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ഇൗ ​പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ക്കാം. കൂ​ടാ​തെ മ​റ്റൊ​രു സ​വി​ശേ​ഷ​ത ഇ-​ജേ​ണ​ൽ​സ് ആണ്​. ഇ​ൻ​റ​ർ​നെ​റ്റി​ൽ പണം കൊ​ടുത്താൽ മാ​ത്രം വാ​യി​ക്കാ​ൻ പ​റ്റു​ന്ന ഇ^ജേ​ണ​ലു​ക​ൾ ന​സ്​​റു​ല്ല ബ്ലോ​ഗി​ലൂ​ടെ വാ​യ​ന​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. മ​റ്റൊ​രു സ​വി​ശേ​ഷ​ത ഒാ​ഡി​യോ ലെ​ക്​​ചേ​ഴ്​​സ് ആണ്​. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്​​ത​രാ​യ അ​ധ്യാ​പ​ക​രു​ടെ ക്ലാ​സു​ക​ളു​ടെ ഒാ​ഡി​യോ രൂ​പ​മാ​ണ്​ ഇ​ത്. ടീ​ച്ചി​ങ്​ ക​മ്പ​നി എ​ന്ന ഒാ​ൺ​ലൈ​ൻ സം​രം​ഭ​മാ​ണ്​ ഇൗ ​ഒാ​ഡി​യോ അ​ധ്യാ​പ​ന​ങ്ങ​ൾ ഇ​ൻ​റ​ർ​നെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ഇ^ക്ലാ​സു​ക​ളും ന​സ്​​റു​ല്ല പണം കൊ​ടു​ത്ത്​ വാ​ങ്ങി​ച്ച്​ ത​െ​ൻ​റ ബ്ലോ​ഗി​ലൂ​ടെ സൗ​ജ​ന്യ​മാ​യി വാ​യ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​യി​രു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്​ ലോ​ക​ത്തി​െ​ൻ​റ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇൗ ​ബ്ലോ​ഗ്​ അ​ത്ര​മേ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ ഇംഗ്ലീഷ്​ ഒാൺലൈൻ എ​ന്ന​പേ​രി​ൽ വാ​ട്​​സ്​​ആപ്​ കൂ​ട്ടാ​യ്​​മ​യും ഇൗ ചെറുപ്പക്കാരൻ ന​ട​ത്തി​വ​രു​ന്നു. ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്​ ഇൗ ​കൂ​ട്ടാ​യ്​​മ​യി​ലു​ള്ള​ത്. ഇ​പ്പോ​ൾ നാ​ല്​ ക​മ്യൂ​ണി​റ്റി​ക​ളി​ലാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ ഇ​തി​െ​ൻ​റ ഉ​പ​ഭോ​ക്താ​ക്ക​ൾ. എ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ്​ ഇൗ ​ബ്ലോ​ഗി​െ​ൻ​റ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

Blogger-Nasrullah-Mambrol

ഗ​വേ​ഷ​ക​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​പ​ക​രി​ക്കു​ന്ന നോ​ട്ടു​ക​ളും ഡി​ജി​റ്റ​ൽ പു​സ്​​ത​ക​ങ്ങ​ളും ഇൗ ​കൂട്ടായ്​മ വഴി ന​ൽ​കി​വ​രു​ന്നു. ബ്ര​ിട്ട​നി​ൽ​നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സീ​സ്​​ഫ​യ​ർ മാ​ഗ​സി​ൻ, ദി ​ഗാ​ർ​ഡി​യ​ൻ പ​ത്രം, അ​മേ​രി​ക്ക​ൻ മാ​ഗ​സി​ൻ ആ​യ മ​ന്ത്​​ലി റി​വ്യൂ, കാ​ലി​േ​ഫാ​ർ​ണി​യ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഫെം ​മാ​ഗ​സി​ൻ തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും ന​സ്​​റു​ല്ല​യു​ടെ ലേ​ഖ​ന​ങ്ങ​ൾ പലകുറി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​സ്​​കോ​ൻ​ൺസൻ യൂ​നി​വേ​ഴ്​​സി​റ്റി, യേ​ൽ യൂ​നി​വേ​ഴ്​​സി​റ്റി, മാ​ക്​ ഇ​വാ​ൻ യൂ​നി​വേ​ഴ്​​സി​റ്റി കാ​ന​ഡ, സീ​സ​ർ​റി​ട്​​സ്​ കോ​ള​ജ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ തു​ട​ങ്ങി നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഒാ​ൺ​ലൈ​ൻ കോ​ഴ്​​സു​ക​ളി​ൽ പ​ഠ​ന സ​ഹാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്​ ന​സ്​​റു​ല്ല​യു​ടെ ബ്ലോ​ഗ്​ ആ​ണ്.

ബ്ലോ​ഗി​ലെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ​യും പ​ഠ​ന​ങ്ങ​ളു​ടെ​യും പോ​സ്​​റ്റ​റു​ക​ൾ ന​സ്​​റു​ല്ല ത​ന്നെ​യാ​ണ്​ ഡി​സൈ​ൻ ചെ​യ്യു​ന്ന​ത്. ഇൗ ​പോ​സ്​​റ്റ​റു​ക​ൾ ക​ണ്ടി​ട്ട്​ നി​ര​വ​ധി യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ​നി​ന്നും ​േകാ​ള​ജി​ൽ​നി​ന്നും അന്വേഷണങ്ങൾ വന്നതായി അദ്ദേഹം പറയുന്നു. അ​വ​രു​ടെ സെ​മി​നാ​റു​ക​ളു​ടെ​യും കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ​യും പോ​സ്​​റ്റർ തയാറാക്കി നൽകാനാണ്​ അത്​. സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്ക്​ പ​ര​സ്യവാ​ച​ക​ങ്ങ​ൾ ചെ​യ്​​ത്​ കൊ​ടു​ക്കാ​നും ഇ​ദ്ദേ​ഹ​​ത്തെ സ​മീ​പി​ക്കു​ന്നവരുണ്ട്. നെറ്റ്​, സെറ്റ്​ പ​രീ​ക്ഷ​ക​ളു​ടെ​യും പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളു​ടെ​യും ഉ​ത്ത​ര സൂ​ചി​ക​യും ത​െ​ൻ​റ ​േബാ​ഗി​ലൂ​ടെ ന​സ്​​റു​ല്ല പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​രു​ന്നു. യു.​പി.​എ​സ്.​സി അ​ഖി​ലേ​ന്ത്യാത​ല​ത്തി​ൽ ന​ട​ത്തി​യ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ പ​രീ​ക്ഷ​യി​ൽ മൂ​ന്നാം​സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി​യി​രു​ന്നു ഇൗ ​യു​വ അ​ധ്യാ​പ​ക​ൻ. വാ​ണി​മേ​ൽ ക്ര​സ​ൻ​റ്​ ഹൈ​സ്​​കൂ​ൾ റി​ട്ട. ഹെ​ഡ്​​മാ​സ്​​റ്റ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​എ. വാ​ണി​മേ​ലി​െ​ൻ​റ​യും ജ​മീ​ല​യു​ടെ​യും മൂ​ന്ന്​ മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ്​ ന​സ്​​റു​ല്ല. ഭാ​ര്യ ഷം​സീ​റ നാ​ദാ​പു​രം സ​ല​ഫി പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ ഗ​ണി​ത​ശാ​സ്​​ത്ര അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൾ ലെ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bloggerBlogger Nasrullah MambrolNasrullah MambrolLifestyle News
News Summary - Blogger Nasrullah Mambrol -Lifestyle News
Next Story