കനൽവഴികളിൽ ഒരമ്മ

ഹസനുൽ ബന്ന
15:33 PM
12/05/2019
bilkis bano
(ചിത്രീകരണം: വിനീത്​ എസ്​. പിള്ള)

ക​ലാ​പ​കാ​രി​ക​ളെ ഭ​യ​ന്ന്​ മൂ​ന്നു​ വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ സാ​ഹി​ല​യെ​യും ഒ​ക്ക​ത്തെ​ടു​ത്ത്​ ജീ​വ​നും കൊ​ണ്ടോ​ടു​ക​യാ​യി​രു​ന്നു ആ പ​ത്തൊമ്പതുകാരി. അ​ന്ന്​ അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന അ​വ​രു​ടെ ക​ൺ​മു​ന്നി​ൽ​വെ​ച്ചാ​ണ്​ ആ ​പി​​ഞ്ചോ​മ​ന​യെ ഭീ​ക​ര​ർ പാറക്കൂ​ട്ട​ത്തിൽ എ​റി​ഞ്ഞു ​കൊ​ന്ന​ത്. കൂ​ട്ട​ക്കു​രു​തി​ക്കി​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​റ്റ​വ​ർ​ക്കും ഉ​ട​യ​വ​ർ​ക്കും മു​ന്നി​ൽ​വെ​ച്ച്​ ആ ​വീ​ട്ട​മ്മ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു​മി​ര​യാ​യി. ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യു​ടെ ജീ​വി​ക്കു​ന്ന ര​ക്​​ത​സാ​ക്ഷി-ബിൽകീസ്​ ബാനു. നീ​തി​ക്കാ​യു​ള്ള വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​വ​രു​ടെ പോ​രാ​ട്ടം വി​ജ​യം ക​ണ്ടി​രി​ക്കു​ന്നു. ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ​നി​ന്നു​ള്ള ഒ​രു വി​ഹി​തം നീ​തി​ക്കാ​യി പോ​രാ​ടു​ന്ന മാതാക്കൾക്കായി നീ​ക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണ്​ അ​വ​ർ... 

ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീവെച്ച വാര്‍ത്ത പടര്‍ന്നപ്പോള്‍ തന്നെ ‘മുസ്​ലിംകളെ കൊല്ലൂ’ എന്ന് മുദ്രാവാക്യം മുഴക്കി ഗ്രാമത്തിലെ ആളുകൾ തെരുവിലിറങ്ങിയിരുന്നു. കിട്ടിയ വാഹനങ്ങള്‍ പിടിച്ച് ഗ്രാമത്തിലെ മുസ്​ലിംകള്‍ ഒന്നടങ്കം ജീവനുംകൊണ്ടോടിയത് അതുകൊണ്ടാണ്. അഞ്ചുമാസം ഗര്‍ഭിണിയാണെന്നതൊക്കെ മറന്നു. കിട്ടിയ വണ്ടിയില്‍ തൂങ്ങിപ്പിടിച്ചുകയറി ജീവനുംകൊണ്ടോടുകയായിരുന്നു. സ്വന്തം കണ്ണുകളില്‍നിന്നും ഹൃദയത്തില്‍നിന്നും ആ കാഴ്ചകള്‍ മറയുന്നില്ല. സ്വന്തം കണ്ണുകൾക്ക്​ മുന്നിലാണ് കല്ലിലിട്ടടിച്ച് സ്വന്തം മകളുടെ തല തല്ലിത്തകര്‍ത്തത്. കണ്‍മുന്നില്‍ കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ഉറ്റവരുടെ മയ്യിത്തുകള്‍ക്കിടയിലാണ് കൂട്ടമാനഭംഗത്തിനിരയാകുന്നത്്. മാനഭംഗത്തിനിരയായി അബോധാവസ്ഥയിലേക്ക് മറയുന്നതുവരെ അതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ടിവന്നത് ഇപ്പോഴും ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്. ആ ഭീകരകൃത്യങ്ങള്‍ എ​​​​​​െൻറ ബോധത്തെ മറച്ചതുകൊണ്ടാണ് മരിച്ചെന്നു കരുതി അക്രമികള്‍ എന്നെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അവരുടെ ക്രൂരകൃത്യങ്ങള്‍ കാണാനുള്ള ശേഷി എ​​​​​​െൻറ മനസ്സിനില്ലാതിരുന്നതുകൊണ്ട്​ മാത്രമാണ്​ ഇന്ന്​ ഞാൻ ജീവനോടെയിരിക്കുന്നത്​. അതു​കൊണ്ടുതന്നെയാണ്​ ആ നരാധമർക്ക്​ ശിക്ഷ വാങ്ങിക്കൊടുക്കാനും എല്ലാത്തിനും ഒത്താശ ചെയ്ത സര്‍ക്കാറില്‍നിന്നുതന്നെ നഷ്​ടപരിഹാരം വാങ്ങിയെടുക്കാനും കഴിഞ്ഞത്^പറയുന്നത്​ ഗുജറാത്ത്​ വംശഹത്യയുടെ ജീവിക്കുന്ന രക്​തസാക്ഷി ബിൽകീസ്​ യാകൂബ്​ റസൂൽ എന്ന ബിൽകീസ്​ ബാനു. 

മൃതാവസ്ഥയില്‍ ബോധം തിരികെ കിട്ടി കണ്ണുതുറന്നപ്പോള്‍ ചുറ്റിലും ഇരുട്ടു മാത്രം. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. കുടുംബത്തില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു അഭയാര്‍ഥി ക്യാമ്പില്‍നിന്ന്​ മറ്റൊന്നിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയായതിനാല്‍ ഓട്ടം സുരക്ഷിതമല്ലെന്നും ജീവാപായം സംഭവിച്ചേക്കാമെന്നും ആളുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ, എന്തുചെയ്യാനാണ്. ആ അലച്ചിലിനിടയിലായിരുന്നു പ്രസവവും. 

കുഞ്ഞുമയ്യിത്ത് തേടിയലഞ്ഞ നാളുകള്‍
ആദ്യത്തെ കൺമണിയായിരുന്നു സാഹില. അവർ കല്ലിലെറിഞ്ഞുകൊല്ലുമ്പോള്‍ മൂന്നുവയസ്സായിരുന്നു അവള്‍ക്ക്. ഒരമ്മക്കും സഹിക്കാന്‍ കഴിയുന്നതല്ലിത്. ആ മോളുടെ മൃതദേഹം കിട്ടാത്തതിനാല്‍ മറമാടാന്‍ കഴിഞ്ഞില്ല. കൂട്ടമാനഭംഗത്തിനുശേഷം ബോധം തിരിച്ചുകിട്ടിയത് മുതല്‍ അവളുടെ മയ്യിത്ത് തേടി അലച്ചിൽ തുടങ്ങി. മയ്യിത്ത്​ കണ്ടെടുത്ത് ഇസ്​ലാമിക വിധി പ്രകാരം ഖബറടക്കണം എന്നാഗ്രഹമുണ്ടായിരുന്നു. സാഹിലയുടെ കുഞ്ഞു മയ്യിത്ത് കണ്ടുകിട്ടില്ലെന്ന് ഉറപ്പിച്ചതോടെ ഖബറടക്കാത്ത അവളുടെ റൂഹ് (ആത്മാവ്) അല്ലാഹുവിലേക്ക് എത്തിയിട്ടുണ്ടാവില്ലേ എന്ന ആധിയായിരുന്നു. അതോര്‍ത്ത് ഒരുപാട് നാള്‍ കരഞ്ഞുതീർത്തു. അല്ലാഹു എ​​​​​​െൻറ പ്രാർഥന സ്വീകരിക്കുമെന്നും ഒന്നുമറിയാത്ത എ​​​​​​െൻറ കുഞ്ഞുമോളെ സ്വര്‍ഗത്തിലെനിക്ക് കാണിച്ചുതരുമെന്നുമാണ് അറിവുള്ളവര്‍ പറഞ്ഞുതന്നത്.

bilkis-banu
ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാ​​​​​​െൻറ സഹോദരി മുശർറത്ത് ജഹാൻ, മാതാവ് ശമീമ കൗസർ എന്നിവർക്കൊപ്പം ബിൽകീസ്​ ബാനു
 


അവളെ ഓര്‍ക്കാതെ ഒരുദിവസം പോലും കഴിഞ്ഞുപോയിട്ടില്ല. ആ ഓര്‍മകള്‍ ഹൃദയത്തില്‍നിന്ന്​ മായ്ച്ചുകളയാനാകില്ല. സാഹിലയെ തിരിച്ചുകൊണ്ടുവരാനുമാകില്ല. എന്നും അവള്‍ക്കായി പ്രാർഥിക്കും. അവളുടെ പേരില്‍ എനിക്കവളെപ്പോലുള്ള കുഞ്ഞുമക്കളുടെ അമ്മമാരെ സഹായിക്കണം. നീതിക്കായുള്ള അമ്മമാരുടെ പോരാട്ടങ്ങള്‍ക്കുള്ളതാണ് എനിക്കനുവദിച്ച 50 ലക്ഷത്തില്‍നിന്നുള്ള ഒരു വിഹിതം. യാതനകള്‍ക്കിരയാകുമ്പോള്‍ ഗര്‍ഭത്തിലായിരുന്ന മകളെ പ്രസവിച്ചപ്പോഴേക്കും നീതിതേടിയുള്ള നിയമ പോരാട്ടത്തി​​​​​​െൻറ വഴിയിലേക്കിറങ്ങിയിരുന്നു. അന്ന്​ എ​​​​​​െൻറ ഉദരത്തിലിരുന്ന കുഞ്ഞിനിപ്പോൾ 16 വയസ്സ്​-പേര്​ ഹസ്​റ. എന്നെപ്പോലുള്ള ഇരകളായ അമ്മമാര്‍ക്ക് ഫീസില്ലാതെ വാദിക്കാന്‍ അവളെ അഭിഭാഷകയാക്കണമെന്ന അതിയായ ആഗ്രഹത്തിലാണിപ്പോൾ. (ചി​ത്രീ​ക​ര​ണ​ത്തി​ൽ ബി​ൽ​കീ​സ്​ ബാ​നു​വി​നൊ​പ്പ​മു​ള്ള​ത്​ ഇ​ള​യ​കു​ഞ്ഞാ​ണ്, അവൾക്കിപ്പോൾ മൂന്ന്​ വയസ്സ്​​).

ഈ രാജ്യത്ത് ഒരമ്മക്ക് നീതി നേടിയെടുക്കാമെന്ന സന്ദേശം നല്‍കാന്‍ എത്രയോ നാളെടുത്ത ഈ പോരാട്ടത്തിലൂടെ സാധിച്ചു. ഒരുപാടു സമയമെടുത്താലും നീതിലഭിക്കുമെന്ന് ഉറച്ചവിശ്വാസമുണ്ടായിരുന്നു. നിര്‍ഭാഗ്യകരമായ ഒട്ടനവധി സന്ദര്‍ഭങ്ങളെയാണ് അതിജീവിക്കേണ്ടിവന്നത്. ആ ഘട്ടത്തിലെല്ലാം കൂടെനിന്നവര്‍ക്ക് നന്ദിയുണ്ട്. ഭര്‍ത്താവ് യഅ്കൂബ് നല്‍കിയ പിന്തുണയായിരുന്നു വിചാരണ കോടതിയും ഹൈകോടതിയും താണ്ടി സുപ്രീംകോടതി വരെ നീണ്ട ഇത്രയും വര്‍ഷത്തെ നീണ്ട പോരാട്ടത്തിനുള്ള ഏറ്റവും വലിയ കരുത്ത്. ആത്മാര്‍ഥതയോടെ ഈ കേസ് അന്വേഷിച്ച് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തിയ ആ പൊലീസ് ഉദ്യോഗസ്ഥരോട് അങ്ങേയറ്റം നന്ദിയുണ്ട്. കൂടെ നിന്ന ശോഭ ഗുപ്ത അടക്കമുള്ള അഭിഭാഷകരോടും സുപ്രീംകോടതിയോടുമുള്ള കടപ്പാട് പറയാതിരിക്കാനാവില്ല. ജംഇയ്യതുല്‍ ഉലമായേ ഹിന്ദും മൗലാന മഹ്മൂദ് മദനിയും അടക്കം സമുദായത്തിനകത്തുനിന്ന് നല്‍കിയ പിന്തുണ മറക്കാനാവില്ല. 

ഇത്രയും നീണ്ട പോരാട്ടത്തിനൊടുവില്‍ സംതൃപ്തിയായോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. 17 വര്‍ഷമെന്നത് ചെറിയ കാലയളവല്ല. ഈ  കാലത്തിനിടക്ക് പലയിടങ്ങളിലായി മാറിമാറി താമസിക്കേണ്ടിവന്നു. ഗുജറാത്തില്‍നിന്ന് നീതി ലഭ്യമാകില്ല എന്നുതോന്നിയതുകൊണ്ടാണ് വിചാരണ സംസ്ഥാനത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റേണ്ടിവന്നത്. ഓരോ ഘട്ടത്തിലും സുപ്രീംകോടതി നടത്തിയ നിര്‍ണായക ഇടപെടലുകള്‍ കൊണ്ടാണ് അത് സാധ്യമായത്. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇരക്ക് ആവശ്യമായ പിന്തുണയാണ് കോടതി അതിലൂടെ നല്‍കിയത്. ആ നിലക്ക് സംതൃപ്തിയേ ഉള്ളൂ. സര്‍ക്കാര്‍ ജോലിയോ വീടോ നഷ്​ടപരിഹാരമോ ഏതാണ് സംതൃപ്തി പകരുന്നതെന്ന് പലരും ചോദിച്ചു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സമാധാനത്തോടെ കഴിയുന്നതില്‍പരം സംതൃപ്തി മറ്റൊന്നുമില്ല. ഇത്രയും നീണ്ട പോരാട്ടത്തിന് ഈ ധൈര്യം എങ്ങനെ ലഭിച്ചുവെന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്. കണ്‍മുന്നില്‍ കുടുംബാംഗങ്ങളൊന്നാകെ അതിക്രൂരമായി കൊല്ലപ്പെടുന്നതു കാണേണ്ടിവന്ന ഒരു സ്ത്രീക്ക് അതിൽകൂടുതൽ എന്തു ഭയമെന്ന്​ തിരിച്ചുചോദിക്കുമ്പോള്‍ അവര്‍ക്കൊന്നും പറയാനില്ല. ആ വേട്ടക്കാര്‍ക്ക് ലഭിച്ച ശിക്ഷയില്‍ സംതൃപ്തയാണ്. 

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന അഭിപ്രായമുള്ളവരുണ്ട്. പലരും ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്. എനിക്ക് നീതി മതി, പ്രതികാരം വേണ്ട എന്നാണ് അവരോട് പറഞ്ഞത്. അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നു പറഞ്ഞപ്പോഴും വധശിക്ഷ തന്നെ വേണമെന്ന് ആവശ്യപ്പെടാതിരുന്നത് അതുകൊണ്ടാണ്. അനുഭവിച്ച പീഡനങ്ങള്‍ക്ക് സുപ്രീംകോടതി നടത്തിയ ഹൃദയത്തില്‍ തട്ടിയ ക്ഷമാപണം എന്നെപ്പോലുള്ള മുഴുവന്‍ അമ്മമാരോടുമാണ്.  

ഇരയാക്കപ്പെടുന്ന മാതാക്കളുടെ പ്രതീകം 
ബിൽകീസ് രാജ്യത്തെ ഇരയാക്കപ്പെടുന്ന അമ്മമാരുടെ ഉജ്ജ്വല പ്രതീകമായി മാറിയെന്നുപറയുന്നത് പോരാട്ടവീഥിയില്‍ അവര്‍ക്ക് താങ്ങും തണലുമായിനിന്ന ഫാറ നഖ്​വിയാണ്. വര്‍ഗീയകലാപങ്ങളും ആള്‍ക്കൂട്ട കൊലകളും കാരണം  ഈ രാജ്യത്ത് സുരക്ഷിതരല്ലെന്ന വികാരം മുസ്​ലിംകള്‍ക്കിടയില്‍ രൂഢമൂലമായിട്ടുണ്ട്. അത്തരമൊരു അരക്ഷിതാവസ്ഥക്കിടയിലാണ് ഓരോ മുസ്​ലിമും ആത്യന്തികമായി ഈ രാജ്യത്തെ ഒരു പൗരനാണ് എന്ന ആത്മവിശ്വാസം ഈ വിധിയിലൂടെ സാധാരണക്കാരിയായ വീട്ടമ്മ ബിൽകീസ് ബാനു പകര്‍ന്നുകൊടുത്തത്.
bilkis-banu
ഏറക്കാലം ഇതിനായി പോരാട്ടം നടത്തേണ്ടിവന്നുവെന്നത് ശരിയാണ്. ഇന്ത്യയിലെ ഒരു മുസ്​ലിം സ്ത്രീക്ക് ഈ രാജ്യത്തെ പൗരയെന്ന അവകാശം വകവെച്ചുകിട്ടിയ പോരാട്ടം കൂടിയാണിത്. അവര്‍ ഈ അനുഭവിച്ചതത്രയും ഒരു മുസ്​ലിം സ്ത്രീ ആയതുകൊണ്ടുകൂടിയാണ് എന്നതും ഒരു വസ്തുതയാണ്. ഇന്ത്യയിലെ മറ്റു സ്ത്രീകളെ പോലെ ഒരു മുസ്​ലിം വീട്ടമ്മയും രാജ്യത്തി​​​​​​െൻറ പൗരയാണെന്നും അവള്‍ക്കും തുല്യ അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതാണ് ഈ പോരാട്ടത്തി​​​​​​െൻറ ഏറ്റവും വലിയ നേട്ടം. ഭരണഘടനയിലെഴുതിവെച്ച അവകാശങ്ങളെല്ലാം അനുവദിച്ചുതരാനുള്ളതാണ് എന്ന് ഈ രാജ്യത്തെ ഓരോരുത്തരെയും വിശ്വസിപ്പിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. 

രാജ്യത്ത് നിരവധി വര്‍ഗീയകലാപങ്ങള്‍ നടന്നിട്ടുണ്ട്. ഈ കലാപങ്ങളിലെല്ലാം സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറിയിട്ടുമുണ്ട്. എന്നാല്‍, ഗുജറാത്ത് കലാപത്തിലേത് രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. അക്രമം അരങ്ങേറിയ തെരുവുകളിലും കവലകളിലും നടുറോഡിലുമാണ് ബിൽകീസിനെ  പോലെ നൂറുകണക്കിന് സ്ത്രീകളും അമ്മമാരും കൂട്ടമാനഭംഗത്തിനിരയായത്. ഒരു സമുദായത്തെ ആക്രമിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി ആ സമുദായത്തിലെ സ്ത്രീകളുടെ ശരീരമാണെന്ന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ രാജ്യത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ഗുജറാത്ത്​ വംശഹത്യയിലൂടെ. ഇത് തിരിച്ചറിയു​േമ്പാഴാണ്​ നമ്മള്‍ ഈ രാജ്യത്തെ സ്ത്രീകളോട് ബിൽകീസ് ചെയ്ത സേവനത്തി​​​​​​െൻറ വിലയറിയുക. ത​​​​​​െൻറ കുടുംബം തകര്‍ത്തെറിഞ്ഞവര്‍ക്കും തന്നെ പിച്ചിച്ചീന്തിയവര്‍ക്കും 2008ല്‍ ആദ്യ വിധിയിലൂടെ ശിക്ഷ വാങ്ങിക്കൊടുത്തപ്പോഴാണ് ഗുജറാത്ത് കലാപത്തില്‍ അരങ്ങേറിയ കൂട്ടമാനഭംഗങ്ങള്‍ രാജ്യത്തിന് മുമ്പാകെ വന്നത്. അതുവഴി ബിൽകീസ് മറ്റു ഇരകളുടെ പോരാട്ടങ്ങള്‍ക്കുമുള്ള വഴി എളുപ്പമാക്കിക്കൊടുക്കുകയാണെന്നും ഫാറ കൂട്ടിച്ചേർക്കുന്നു.

ഏതുതരത്തിലുള്ള മാറ്റമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വേണ്ടതെന്ന് ബിൽകീസ് ബാനു കേസ് തെളിയിക്കുന്നുണ്ടെന്ന് പറയുന്നത് അവര്‍ക്കൊപ്പം അവസാനം വരെ അടിയുറച്ചുനിന്ന് പോരാടിയ അഭിഭാഷക ശോഭ ഗുപ്തയാണ്. അത്തരമൊരു പോരാട്ടത്തിനുള്ള ധാര്‍മികപിന്തുണ ഭര്‍ത്താവില്‍നിന്നും കുടുംബത്തില്‍നിന്നും അവര്‍ക്ക് കിട്ടിയെന്നതാണ് പ്രധാന ഘടകം. ആ ഒരു താങ്ങി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തു​പോ​ലെ ഇ​ര​യാ​ക്ക​പ്പെ​ട്ട സ്ത്രീ​ക്ക് കേ​സ് ന​ട​ത്തി​പ്പി​െ​ൻ​റ എ​ല്ലാ പ​ടി​ക​ളും ച​വി​ട്ടി​ക്ക​യ​റാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ല്‍ ഒ​ന്നും ബാ​ക്കി​യി​ല്ലാ​ത്ത ആ ​മ​നു​ഷ്യ സ്ത്രീ​ക്കൊ​പ്പം താ​ങ്ങും ത​ണ​ലു​മാ​യി ആ ​മ​നു​ഷ്യ​ന്‍ നി​ന്നു. ആ ​ത​ണ​ൽ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വി​ചാ​ര​ണ കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും തോ​റ്റു​കൊ​ടു​ക്കാ​ന്‍ മ​ന​സ്സി​ല്ലാ​തെ സു​പ്രീം​കോ​ട​തി വ​രെ വ​രാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​രു ഇ​ര​ക്കും എ​ളു​പ്പ​മ​ല്ല ഇ​ത്. ഇ​ങ്ങ​നെ വേ​ട്ട​യാ​ട​പ്പെ​ട്ട ഇ​ര​യോ​ടൊ​പ്പം ഒ​രു കു​ടും​ബ​വും സ​മൂ​ഹ​വും എ​ങ്ങ​നെ നി​ല്‍ക്ക​ണ​മെ​ന്ന പാ​ഠം കൂ​ടി​യാ​ണ് ബി​ൽ​കീ​സ് ബാ​നു കേ​സ് ന​ല്‍കു​ന്ന​ത്. എ​നി​ക്കു​പി​ന്നി​ല്‍ പ​ല​രു​മു​ണ്ട​ല്ലോ എ​ന്ന ചി​ന്ത വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്. പോ​രാ​ട്ട​വീ​ഥി​യി​ലു​റ​ച്ചു​നി​ന്ന​തി​ന് ഈ ​അ​മ്മ​യെ ഒ​രു നൂ​റു​ത​വ​ണ സ​ല്യൂ​ട്ട് ചെ​യ്താ​ല്‍ മ​തി​യാ​വി​ല്ല ^ശോ​ഭ ഗു​പ്ത പ​റ​യു​ന്നു.  

പോരാട്ടത്തി​​​​​​െൻറ കനൽവഴികൾ
എക്കാലവും ഓര്‍മിക്കപ്പെടുന്ന നിയമയുദ്ധമാണ് ബിൽകീസി​േൻറത്. നീതിപുലരുന്നതുവരെ ജീവന്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച് ഓരോ സ്ഥലങ്ങളില്‍നിന്നും മാറി മാറി താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍. ഇത്രയും അപകടകരമായ ജീവിതസാഹചര്യത്തിലായിട്ടും ഗുജറാത്ത് ഭരണകൂടം അവര്‍ക്ക് ഒരു തരത്തിലുമുള്ള സംരക്ഷണവും നല്‍കിയിരുന്നില്ല. ഇരയെ സംരക്ഷിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കുകയായിരുന്നു ഭരണകൂടം. ഒരാവര്‍ത്തി ആ എഫ്.ഐ.ആര്‍ വായിച്ചെങ്കില്‍ മാത്രമേ അവര്‍ കടന്നുപോയ വേദന നമുക്ക് മനസ്സിലാകൂ. 

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതാണ് കേസിലെ വഴിത്തിരിവായി മാറിയത്. ഇരക്ക് നീതികിട്ടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചതെങ്ങനെയെന്നതി​​​​​​െൻറ സാക്ഷ്യപത്രമാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പ്രതികളുടെ  രോമംപോലും തൊടാന്‍ സാധ്യമല്ലെന്നു കാണിച്ചുതരുകയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഓരോ പ്രതികളും എന്തൊക്കെ ചെയ്തുവെന്ന് പേരെടുത്ത് അവര്‍ പറഞ്ഞത് എഫ്.ഐ.ആറിലുണ്ടായിരുന്നു. എന്നാല്‍, ബില്‍കീസ് ആരുടെ പേരും പറഞ്ഞിട്ടില്ല എന്നാക്കി മാറ്റി. 15 മുതല്‍ 20 വരെ പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത് എന്ന് ബിൽകീസ് പറഞ്ഞത് 400 മുതല്‍ 500 വരെ ആളുകളുള്ള സംഘം എന്നാക്കി.

കൂട്ടക്കൊലയും കൂട്ടമാനഭംഗവും നടന്ന സ്ഥലം വ്യക്തമായി ബിൽകീസ് പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍, മൃതദേഹങ്ങള്‍ അവിടെനിന്ന് സ്ഥലം മാറ്റി ഒരു കാട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. അവിടെയാണ് സംഭവം നടന്നതെന്നും ഒരു വാഹനത്തിന് അങ്ങോട്ടുപോകാന്‍ കഴിയില്ലെന്നും സ്ഥാപിക്കാനായിരുന്നു അത്. താന്‍ പറഞ്ഞതെല്ലാം നുണയാണെന്നു സ്ഥാപിക്കാനായിരുന്നു പൊലീസ് ഉദ്യോഗസ്​ഥര്‍ ഇങ്ങനെ ചെയ്തത്. ത​​​​​​െൻറ പരാതിയും മൊഴിയും അത്രയും വ്യാജമാണെന്നുപറഞ്ഞ് ഗുജറാത്ത് പൊലീസ് അന്വേഷണം അവസാനിപ്പിച്ച് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍പോലും കൂട്ടമാനഭംഗത്തിനിരയായതിനുള്ള വൈദ്യപരിശോധനക്കുപോലും വിധേയമാക്കിയിരുന്നില്ല. ശരീരത്തിലേറ്റ മുറിവുകള്‍ മാത്രം ആശുപത്രിയില്‍ കാണിക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്.

Bilkis-Bano

ഇവിടംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് ബിൽകീസ് തന്നെയാണ് പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചത്. ബിൽകീസ് നല്‍കിയ മൊഴികള്‍ അടക്കം രേഖയാക്കി ശേഖരിച്ച്​ കോടതിയില്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ഗുജറാത്ത് പൊലീസി​​​​​​െൻറ അന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് വിചാരണ കോടതി എടുത്ത് വലിച്ചെറിഞ്ഞത്. അതോടെ, പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നും അവരെല്ലാവരും ഒളിവിലാണെന്നും പറഞ്ഞ് കൈകഴുകാന്‍ നോക്കി. സി.ബി.ഐ ചിത്രത്തിലേക്കുവരുന്നത് അത്തരമൊരു ഘട്ടത്തിലാണ്. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ അലിഞ്ഞില്ലാതാകാന്‍ 19 കിലോ ഉപ്പ് ഉപയോഗിച്ച് അലിയിച്ചുകളഞ്ഞുവെങ്കിലും അസ്ഥികള്‍ ബാക്കിയായെന്നു സി.ബി.ഐ ക​ണ്ടെത്തി. ദൈവികനീതി എന്നേ പറയേണ്ടു.

ഈ പണിചെയ്ത് ഇരകളെ രക്ഷിക്കാന്‍നോക്കിയ ഗുജറാത്ത് പൊലീസിലെ ഉദ്യോഗസ്ഥരെല്ലാം സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതികളായി. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയും ലഭിച്ചു. ഗുജറാത്ത് പൊലീസിലെ ഈ ഉദ്യോഗസ്​ഥരാണ് ബിൽകീസിന് നീതി കിട്ടരുതെന്ന ശാഠ്യത്തില്‍ കേസ് അട്ടിമറിച്ചതിന് ഉത്തരവാദികള്‍ എന്ന് സുപ്രീംകോടതിയും ശരിവെച്ചു. വര്‍ഗീയകലാപത്തിനും മാനഭംഗത്തിനും ഇരയായ ഒരാള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ കിട്ടിയ പരമാവധി നഷ്​ടപരിഹാരത്തുകയാണ് 50 ലക്ഷം. ഇത്തരമൊരു കേസില്‍ ഒരു ഇരക്ക് ലഭിച്ച പരമാവധി നഷ്​ടപരിഹാരത്തുക 2017ല്‍ സുപ്രീംകോടതി വിധിച്ച 10 ലക്ഷം രൂപയാണ്. സുപ്രീംകോടതി വിധിച്ച ആ സര്‍ക്കാര്‍ ജോലി വാങ്ങി രാജ്യത്തെങ്ങുമുള്ള ഇരകള്‍ക്ക് ഒരു മാതൃകയായി മാറണമെന്നാണ് ബിൽകീസ്​ ബാനു എന്ന പോരാളി വനിതയുടെ ആഗ്രഹം.

Loading...
COMMENTS