അവളുടെ കണ്ണീർ

Swaliha-Naser-ali
സ്വാ​ലി​ഹ നാ​സ​ർ അ​ലി​ (ചിത്രങ്ങൾ: കെ.കെ. ഉസ്​മാൻ)

അവ​ളി​ലെ നി​സ്സ​ഹാ​യ​ത കാ​ൽ​പ​നി​ക ഭാ​വ​മാ​യി മാ​ത്രം നാം ​കാ​ണു​േ​മ്പാ​ൾ, അ​വ​നും അ​വ​ളും കൂ​ടി​​ച്ചേ​ർ​ന്നു​ള്ള ഒ​ന്നിന്‍റെ വേ​വും ചൂ​ടും പു​റ​പ്പെ​ടു​വി​ക്കു​ന്ന നീ​രാ​വി​യാ​ണ്​​ അ​തെ​ന്ന സ​ത്യം സ്​​ത്രീ​യു​ടെ ക​ണ്ണി​ലൂ​ടെ സ​മൂ​ഹ​ത്തെ ശ​ക്​​ത​മാ​യി ഒാ​ർ​മി​പ്പി​ക്കു​ന്ന​താ​യി​ ‘​െഎ ​ഡ്രോ​പ്​​സ്​’ എ​ന്ന മു​ഖ്യ ശീ​ർ​ഷ​ക​ത്തി​ൽ സ്വാ​ലി​ഹ നാ​സ​ർ അ​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ. ഫെ​ബ്രു​വ​രി എ​ട്ട്​ മു​ത​ൽ 11 വ​രെ കോ​ഴി​ക്കോ​ട്​ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട്​​ ഗാ​ല​റി​യി​ലാ​യി​രു​ന്നു ചി​ത്ര​ക​ലാ​പ്രേ​മി​ക​ളു​ടെ പ്ര​ശം​സ ഏ​റെ നേ​ടി​യ ഇൗ ​ചി​ത്ര​പ്ര​ദ​ർ​ശ​നം. അ​ക്രി​ലി​ക്കി​ൽ വ​ര​ച്ച 57 ഛായാ​ചി​ത്ര​ങ്ങ​ളി​ൽ സ്​​ത്രീ​ജീ​വി​ത​ത്തി​ലെ കയ്​പും മ​ധു​ര​വും ബ്ലാ​ക്ക്​ ആ​ൻ​ഡ്​ വൈ​റ്റി​ലും പ്ര​തീ​ക്ഷ​ക​ളും സ്വ​പ്​​ന​ങ്ങ​ളും മ​ഴ​വി​ൽ വ​ർ​ണ​ങ്ങ​ളി​ലും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. സ​ർറി​യ​ലി​സ​ത്തി​ന്‍റെ​യും ക​ണ്ടം​പ​റ​റി ആ​ർ​ട്ടിന്‍റെ​യും ല​ളി​താ​വി​ഷ്​​കാ​ര​മാ​യ ഒാ​രോ ചി​ത്ര​വും പ്ര​മേ​യതീക്ഷ്​​ണ​ത​ കൊ​ണ്ടും ക​ലാ​മേ​ന്മ​യി​ലും മി​ക​ച്ച​താ​യി.

Swaliha-Naser-ali
കോ​ഴി​ക്കോ​ട്​ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട്​​ ഗാ​ല​റി​യി​ലെ ചിത്രപ്രദർശനത്തിൽ നിന്ന്
 


സ്​​ത്രീ​ന​യ​ന​ങ്ങ​ൾ, സ്​​ത്രീ​ഉ​ട​ൽ, സം​ഗീ​തം, നി​റ​ക്കൂ​ട്ടു​ക​ൾ, അ​ശ്വം, പ​ക്ഷി, റാ​ന്ത​ൽ എ​ന്നി​വ മാ​ധ്യ​മ​ങ്ങ​ളാ​യി വ​രു​ന്ന ചി​ത്ര​ങ്ങ​ളോ​രോ​ന്നും ‘ക​ള​ർ ഒാ​ഫ്​ റി​ലേ​ഷ​ൻ’, ‘ബ്യൂ​ട്ടി’, ‘റെ​ക്ക​ഗ​നൈ​സ്​’ എ​ന്നി​വ​യി​ൽ തു​ട​ങ്ങി ‘സ്​​ട്രെ​ങ്​​ത്​ ഒാ​ഫ്​ വി​മ​നി​ൽ’ അ​വ​സാ​നി​ക്കു​ന്ന വ്യ​ത്യ​സ്​​ത​മാ​യ ത​ല​ക്കെ​ട്ടു​ക​ളി​ലാ​ണ്. സ്​​ത്രീ​യെ അ​ബ​ല​യാ​യി മാ​ത്രം കാ​ണു​ന്ന പൊ​തു​ബോ​ധ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ പോ​ന്ന​താ​ണ്​ ചി​ത്ര​കാ​രി വ​ര​ച്ചി​ട്ട ഒാ​രോ ​ഫ്രെ​യി​മും. അ​വ​ളു​ടെ ക​ണ്ണു​ക​ൾ കേ​വ​ലം സൗ​ന്ദ​ര്യ​ദാ​യ​ക​മോ കാ​ഴ്​​ചോ​പാ​ധി​യോ അ​ല്ല; കാ​ല​ദേ​ശ​ഭേ​ദ​മ​ന്യേ അ​വ​ള​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​ക​ൾ, അ​തി​ജീ​വ​നം, ക​രു​ത്ത്​ കൂ​ടാ​തെ മ​നു​ഷ്യ​പ്പ​റ്റിന്‍റെ വാ​ർ​പ്പു​മാ​തൃ​ക​ക​ളാ​യ മാ​തൃ​ത്വം, വാ​ർ​ധ​ക്യം തു​ട​ങ്ങി​യ​വ​യി​ലേ​ക്ക്​ തെ​ളി​ച്ച​മേ​കു​ന്ന പ്ര​തീ​ക​ങ്ങ​ൾ മാ​ത്ര​മാ​ണ്​. എ​ങ്കി​ലും വ​ര​ക​ളി​ൽ അ​വ​ളു​ടെ ​സ്​​ത്രൈ​ണ​ഭാ​വം ഒ​ട്ടും ചോ​രു​ന്നി​ല്ല​താ​നും. ക​റു​പ്പിന്‍റെ​യും വെ​ളു​പ്പി​ന്‍റെ​യും അ​ര​സി​ക​ത​ക്ക​പ്പു​റം പ​ല ചി​ത്ര​ങ്ങ​ളി​ലും അ​വ​ളു​ടെ പ്ര​തീ​ക്ഷ​ക​ളും ആ​ന​ന്ദാ​നു​ഭൂ​തി​ക​ളും നി​റ​ക്കൂ​ട്ടു​ക​ളാ​യി ചി​റ​കു​വി​ട​ർ​ത്തു​ന്നു​മു​ണ്ട്. അ​താ​യ​ത്, ഫെ​മി​നി​സ്​​റ്റ്​ ആ​ത്യ​ന്തി​ക​വാ​ദ​ത്തിന്‍റെ പ്ര​യോ​ക്താ​വ​ല്ല ചി​​ത്ര​കാ​രി​യി​വി​ടെ.  

Swaliha-Naser-ali
ലൈം​ഗി​ക​ത​യെ ​േമ്ല​ച്ഛ​ഭാ​വ​ത്തി​ൽ കാ​ണു​ന്ന ക​പ​ട സ​ദാ​ചാ​ര ഭാ​വ​ത്തെ ത​ള്ളി അ​തി​നെ ആ​ന​ന്ദ​നി​ർ​വൃ​തി​യു​ടെ വ​ർ​ണം ചാ​ലി​ച്ച പ​വി​ത്ര​വും സം​ഗീ​താ​ത്​​മ​ക​മാ​െ​യാ​രു ജൈ​വി​കാ​സ്വാ​ദ​ന​വു​മാ​യി കാ​ണു​ന്ന  ‘ക​ള​ർ ഒാ​ഫ്​ റി​ലേ​ഷ​ൻ’ എ​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ്​ പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. മ​നു​ഷ്യ​​ സൃ​ഷ്​​ടി​പ്പിന്‍റെ സൗ​ന്ദ​ര്യ​വും നൈ​ർ​മ​ല്യ​വും സ്​​ത്രീ​യാ​ണെ​ന്ന്​ വി​ളി​ച്ചോ​തു​ന്ന ‘ബ്യൂ​ട്ടി’​ എ​ന്ന തൂ​വെ​ള്ള കു​തി​ര; ക​രു​ത്ത് പു​രു​ഷന്‍റെ മാ​ത്രം കു​ത്ത​ക​യ​ല്ല സ്ത്രീ​ക്കു​കൂ​ടി​യു​ള്ള​താ​ണെ​ന്ന ബോ​ധ്യം അ​വ​ളി​ൽ ജ​നി​പ്പി​ക്കാ​ൻ​പോ​ന്ന ‘പ​വ​ർ’, ‘ഫോ​ളോ’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ക​റു​പ്പും വെ​ളു​പ്പും വ​ർ​ണ​മു​ള്ള കു​തി​ര​ക​ൾ  അ​ർ​ധ ​സ്​​ത്രീ​പ​ക്ഷ ​വാ​ദ​ത്തിന്‍റെ തോ​ന്ന​ലു​ള​വാ​ക്കു​ന്ന​വ​യാ​ണ്.
Swaliha-Naser-ali
സ്​​ത്രീ ന​യ​ന​ങ്ങ​ൾ ഒ​രു ക​ലാ​കാ​രി​യു​ടെ കൈ​യി​ൽ അ​വ​ളു​ടെ ഭാ​വ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കാ​ൻ പ​റ്റു​ന്ന എ​ത്ര ന​ല്ല മാ​ധ്യ​മ​മാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​യി​ ‘റെ​ക്കഗ​നൈ​സ്’ , ‘റി​വ​ഞ്ച്​’ എ​ന്നീ ചി​ത്ര​ങ്ങ​ൾ. ചി​ത്ര​കാ​രി​യു​ടെ ഭാ​വ​ന​യും ക​ലാ​വൈ​ഭ​വ​വും വി​ളി​ച്ചോ​തു​ന്ന ഇ​വ​യി​ലൂ​ടെ ഒ​ന്നും അ​റി​യാ​ത്ത വി​ഡ്​​ഢി​യ​ല്ല സ്​​ത്രീ എ​ന്ന്​ സ​മൂ​ഹ​ത്തെ ബോ​ധി​പ്പി​ക്കാ​നാ​യി. മ​നു​ഷ്യ​​വ​ർ​ഗ​ത്തിന്‍റെ ന​ല്ല​പാ​തി​യാ​യ സ്​​ത്രീ​യോ​ട്​ പു​രു​ഷ​ൻ കാ​ണി​ക്കു​ന്ന ക്രൂ​ര​ത ചി​ത്രീ​ക​രി​ക്കു​ന്ന ‘റേ​പ്​’ ഏ​റെ വ്യ​ത്യ​സ്​​ത ര​ച​ന​യാ​ണ്. ക​രു​ണ​ക്കു യാ​ചി​ക്കു​ന്ന കൈ​ക​ളും മു​ഖ​വും മാ​ത്ര​മാ​ണ്​ ചി​ത്ര​ത്തി​ൽ തെ​ളി​യു​ന്ന​ത്​; കാ​മ​വെ​റി പൂ​ണ്ട​വ​ൻ മ​റ്റൊ​ന്നും കാ​ണാ​ത്ത കാ​മാ​ന്ധ​ത​യു​ടെ അ​വ്യ​ക്ത​ത​യാ​ണി​വി​ടെ കോ​റി​യി​ട്ടി​ട്ടു​ള്ള​ത്. 
Swaliha-Naser-ali
അ​തു​പോ​ലെ ചു​വ​പ്പി​ലും പ​ച്ച​യി​ലും വ​ര​ച്ച ‘സ്​​ട്രെ​ങ്​​ത്​ ഒാ​ഫ്​ വി​മ​നി’​ൽ പീ​ഡ​ന​മേ​റ്റ​തി​ലൂ​ടെ രൂ​പ​പ്പെ​ട്ട ഭ്രൂ​ണ​ത്തെ ഒ​രു ശാ​പ​മാ​യി കാ​ണാ​തെ അ​തി​​ന്​ ത​ണ​ലേ​കു​ന്ന വ​ട​വൃ​ക്ഷ​മാ​യി സ​ങ്ക​ൽ​പി​ക്കാ​ൻ അ​വ​ളെ ​പ്രേ​രി​പ്പി​ക്കു​ന്ന ചി​ത്ര​കാ​രി, പ​രി​പൂ​ർ​ണ​താ​വാ​ദ​ത്തിന്‍റെ അ​​പ്പോ​സ്​​ത​ലാ​യി മാ​റു​ന്ന ശ​ക്ത​മാ​യ ര​ച​ന​യാ​ണ്. ജീ​വി​ത​ത്തി​ൽ ആ​ന​ന്ദ​ന​ട​നം ന​ട​ത്താ​ൻ തു​നി​യു​ന്ന​വ​ർ അ​വ​സാ​നം ച​തി​ക്കു​ഴി​യി​ൽ ചെ​ന്നു ചാ​ടു​ന്ന​തി​െ​ന കാ​ണി​ക്കു​ന്ന ‘ഡെ​ഡ്​ ലൈ​ഫ്​’, ആ​ഗ്ര​ഹ​ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ജീ​വി​ത​ത്തിന്‍റെ പു​റം​മോ​ടി ക​ണ്ട്​ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​തി​നെ കു​റി​ക്കു​ന്ന പു​റ​മേ​ക്ക്​ തി​ള​ക്ക​മു​​ള്ള​െ​ത​ങ്കി​ലും അ​ടി​യി​ൽ ച​ളി അ​ടി​ഞ്ഞ ഷൂ ​മാ​ധ്യ​മ​മാ​ക്കി​യ ‘പോ​ളി​ഷ്​’ മി​ക​ച്ച ര​ച​ന​യാ​യി.
Swaliha-Naser-ali
സൗ​ദി അ​റേ​ബ്യ, ഹൈ​ദ​രാ​ബാ​ദ്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യ സ്വാ​ലി​ഹ ഇ​ൻ​സ്റ്റന്‍റ് ചിത്ര​ര​ച​ന​ക​ളി​ൽ പ​ല പു​ര​സ്​​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. ജി​ല്ല സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​തി​ല​ക​മാ​യി​രു​ന്നു. ഇ​ൻ​റീ​രി​യ​ർ ആ​ർ​ക്കി​ടെ​ക്​​റ്റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ കോ​ഴി​ക്കോ​ട്​ ത​ല​ക്കു​ള​ത്തൂ​ർ വാ​സി​യാ​ണ്.
Loading...
COMMENTS