സർറിയലിസത്തിന്‍റെ മുത്ത്

  • കോഴിക്കോടിന്‍റെ കാൻവാസിൽ സ്​നേഹസാന്നിധ്യമായി  എൻ.കെ.പി. മുത്തുക്കോയ

nkp muthukoya
എ​ൻ.​കെ.​പി. മു​ത്തു​ക്കോ​യ

രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ്​ എ​ൻ.​കെ.​പി. മു​ത്തു​ക്കോ​യ എ​ന്ന ​േലാ​ക​മ​റി​യു​ന്ന ചി​ത്ര​കാ​ര​​​​​​െൻറ ര​ച​ന​ക​ൾ. മ​നു​ഷ്യ​ജീ​വി​ത​ത്തെ പി​ടി​ച്ചു​ല​ക്കു​ക​യെ​ന്ന​ത്​ ത​​​​​​െൻറ ഹ​ര​മാ​ണെ​ന്ന്​ സ​ർ​റി​യ​ലി​സ്​​റ്റ്​ ചി​ത്ര​ങ്ങ​ളു​ടെ ആ​ശാ​നാ​യ മു​ത്തു​ക്കോ​യ പ​റ​യു​ന്നു. മ​തേ​ത​ര​സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ​സ​മ്മേ​ള​ന​ത്തി​ൽ പ​​െ​ങ്ക​ടു​ക്കാ​നും ചി​ല ചി​ത്ര​പ​ഠ​ന ക്ലാ​സു​ക​ൾ ന​ട​ത്താ​നു​മാ​ണ്​ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​െ​ട്ട​ത്തി​യ​ത്. ല​ക്ഷ​ദ്വീ​പി​ലെ ആ​ന്ത്രോ​ത്തി​ൽ ജ​നി​ച്ച മു​ത്തു​ക്കോ​യ ചെ​റു​പ്പ​കാ​ല​ത്ത്​ കോ​ഴി​ക്കോ​ടി​​​​​​െൻറ സ്​​നേ​ഹ​മ​റി​ഞ്ഞ ക​ലാ​കാ​ര​നാ​ണ്. എ​ല​ത്തൂ​ർ സി.​എം.​സി ഹൈ​സ്​​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. 

യൂ​നി​വേ​ഴ്​​സ​ൽ ആ​ർ​ട്​​സു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. 1940ക​ളി​ൽ മു​ത്തു​ക്കോ​യ​യു​െ​ട കു​ടും​ബം ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​േ​ല​ക്ക്​ താ​മ​സം മാ​റി​യി​രു​ന്നു. അ​ക്കാ​ല​ത്ത്​ വ​സൂ​രി രോ​ഗ​ത്തി​ൽ വീ​ട്ടു​കാ​ര​ട​ക്കം മ​രി​ച്ചു​വീ​ണ​തി​​​​​​െൻറ ഒാ​ർ​മ​ക​ൾ  മ​ന​സ്സി​ലു​ണ്ട്. മൂ​ത്ത സ​ഹോ​ദ​രി​ക്കും അ​ന്ന്​ ജീ​വ​ൻ ന​ഷ്​​ട​മാ​യി​രു​ന്നു. അ​ന്ന്​ ക​ണ്ട ശ​വ​പ്പെ​ട്ടി​ക​ൾ പി​ന്നീ​ട്​  മു​ത്തു​ക്കോ​യ​യു​ടെ പ​ല ചി​ത്ര​ങ്ങ​ളി​ലും പ​തി​ഞ്ഞു. മ​ണ​ലി​ൽ ശ​വ​െ​പ്പ​ട്ടി വ​ര​ച്ചാ​ണ്​ വ​ര തു​ട​ങ്ങി​യ​ത്. 

nkp muthukoya
മു​ത്തു​ക്കോ​യ വരച്ച ചിത്രം
 


അ​ന്ന​ത്തെ മ​ദ്രാ​സി​ലെ ഗ​വ. കോ​ള​ജ്​ ഒാ​ഫ്​ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ ക്രാ​ഫ്റ്റി​ൽ സാ​ക്ഷാ​ൽ കെ.​സി.​എ​സ്. പ​ണി​ക്ക​രു​ടെ ശി​ഷ്യ​നാ​യി​രു​ന്നു. സി.​എ​ൻ. ക​രു​ണാ​ക​ര​ൻ കോ​ള​ജി​ൽ മ​റ്റൊ​രു ക്ലാ​സി​ലു​മു​ണ്ടാ​യി​രു​ന്നു. ന​മ്പൂ​തി​രി​യും ടി.​െ​ക. പ​ത്മി​നി​യു​മെ​ല്ലാം സീ​നി​യേ​ഴ്​​സാ​യി​രു​ന്നു. പ​ഠ​ന​ത്തി​നു​ ശേ​ഷം കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ​പ്പോ​ഴും വ​ര തു​ട​ർ​ന്നു. ചീ​ഫ്​ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ ഒാ​ഫി​സ​റാ​യാ​ണ്​ വി​ര​മി​ച്ച​ത്. അ​ക്ര​ലി​ക്​ പ്ര​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ ര​ച​ന​ക​ൾ ന​ട​ത്തി​യ മു​ത്തു​ക്കോ​യ​ക്ക്​ ജ​ല​ച്ചാ​യ​വും പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങും ഇ​ഷ്​​ട​മാ​ണ്. സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന കാ​ർ​ട്ടൂ​ണും വ​ഴ​ങ്ങും.

 ര​ച​ന​ക​ൾ​ക്ക്​ ത​ല​ക്കെ​ട്ടി​ടു​ന്ന​താ​ണ്​ മു​ത്തു​ക്കോ​യ​ക്ക്​ വി​ഷ​മ​ക​രം. ചി​ത്ര​വും ത​ല​ക്കെ​ട്ടും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്ന്​ ചി​ത്ര​കാ​ര​ൻ പ​റ​യു​മെ​ങ്കി​ലും ആ​സ്വാ​ദ​ക​ർ​ക്ക്​ മ​റി​ച്ചാ​യി​രി​ക്കും അ​ഭി​പ്രാ​യം. ‘ഇ​ൻ​ട്രോ​വെ​ർ​ട്ട്​’, ‘സാ​ത്താ​നി​ക്​ ഗോ​സ്​​പ​ൽ​സ്​’, ‘ട്രം​പ​ൻ​റ്​ മ്യു​ട്നി’ തു​ട​ങ്ങി​യ​വ പ്ര​സി​ദ്ധ ചി​ത്ര​ങ്ങ​ളാ​ണ്. പു​സ്​​ത​ക​ങ്ങ​ൾ പ​ല ചി​ത്ര​ങ്ങ​ളി​ലും ക​ട​ന്നു​വ​രു​ന്നു​ണ്ട്. ക​ലാ​കാ​ര​ന്മാ​രെ കു​റ്റം പ​റ​യു​ന്ന​വ​രാ​ണ്​ നി​രൂ​പ​ക​രെ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​​​​​െൻറ അ​ഭി​പ്രാ​യം. 

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യ മു​ത്തു​ക്കോ​യ, ട്രി​നാ​ലെ-80​യി​ലും പ​െ​ങ്ക​ടു​ത്തി​രു​ന്നു. 1965ൽ ​ല​ളി​ത​ക​ല അ​ക്കാ​ദ​മി ന​ട​ത്തി​യ നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ഒാ​ഫ്​ ആ​ർ​ട്ടി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​​​​​​െൻറ  സ​ർ​റി​യ​ലി​സ്​​റ്റ്​ ​ചി​ത്രം ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ കു​ടും​ബ​സ​മേ​തം സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ മു​ത്തു​ക്കോ​യ കു​റ​ച്ചു​മാ​സ​മാ​യി ബം​ഗ​ളൂ​രു​വി​ൽ മ​ക​ൾ​ക്കൊപ്പ​മാ​ണ്​ ക​ഴി​യു​ന്ന​ത്.

COMMENTS