പതിനൊന്നാം വയസിലെ വിപ്ലവം

14:06 PM
23/02/2018
meghan-markle
മേ​ഘ​ൻ മാ​ർ​ക്​​ലേ

മേ​ഘ​ൻ മാ​ർ​ക്​​ലേ എ​ന്ന ​േലാ​കപ്ര​ശ​സ്​​ത അ​ഭി​​േ​ന​ത്രി​യു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല എ​ന്ന്​ വി​ളി​ച്ചോ​തു​ന്ന​താ​ണ്​ ത​ന്‍റെ 11ാം വ​യ​സ്സി​ൽ സ്​​ത്രീ​വി​രു​ദ്ധ പ​ര​സ്യം ഒ​രു ക​ത്തു ​കൊ​ണ്ട്​ മാ​റ്റി​ച്ച ക​ഥ. എ​ല​മെന്‍റ​റി സ്​​കൂ​ളി​ൽ പ​ഠി​ച്ചി​രു​ന്ന കാ​ല​ത്താ​ണ്​ സം​ഭ​വം. 

സ്​​കൂ​ളി​ലെ ടി.​വി​യി​ൽ ക​ണ്ട പ​ര​സ്യ​ത്തി​ലാ​ണ്​ അ​മേ​രി​ക്ക​യി​ലെ മു​ഴു​വ​ൻ സ്​​ത്രീ​ക​ളും മെ​ഴു​ക്കു​പു​ര​ണ്ട പാ​ത്ര​ങ്ങ​ളോ​ട്​ പൊ​രു​തു​ക​യാ​ണ്​ എ​ന്ന വാ​ച​കം ശ്ര​ദ്ധി​ച്ച​ത്. ക്ലാ​സി​ലെ ആ​ൺ​കു​ട്ടി​ക​ൾ അ​ത്​ ശ​രി​യാ​ണ്​, സ്​​ത്രീ​ക​ളു​ടെ സ്ഥാ​നം അ​ടു​ക്ക​ള​യാ​ണെ​ന്ന്​ പ​റ​യു​ക ​കൂ​ടി ചെ​യ്​​ത​പ്പോ​ൾ മി​സി​സ്​ മാ​ർ​ക്​​ലേ തീ​രു​മാ​നി​ച്ചു ഇ​തി​നെ​തി​രെ എ​ന്തെ​ങ്കി​ലും  ചെ​യ്​​തേ മ​തി​യാ​കൂ. 

അ​വ​ർ അ​ന്ന​ത്തെ പ്ര​ഥ​മ വ​നി​ത​യാ​യി​രു​ന്ന ഹി​ല​രി ക്ലി​ൻ​റ​നും ആ ​സോ​പ്​ ക​മ്പ​നി​യു​ടെ ഉ​ട​മ​യു​മ​ട​ക്കം ​അ​ധി​കാ​ര​പ്പെ​ട്ട നാ​ലു​ പേ​ർ​ക്ക്​ ക​ത്തെ​ഴു​തി. ക​ത്തി​നു മ​റു​പ​ടി ല​ഭി​ച്ചു എ​ന്ന്​ മാ​ത്ര​മ​ല്ല, ഒ​രു​ മാ​സ​ത്തി​നു ശേ​ഷം ആ ​പ​ര​സ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ സ്​​ത്രീ​ക​ൾ എ​ന്ന​തി​നു പ​ക​രം അ​മേ​രി​ക്ക​യി​ലെ ജ​ന​ങ്ങ​ൾ എ​ന്ന്​​ മാ​റ്റു​ക ​കൂ​ടി ചെ​യ്​​തു. 

11 വ​യ​സ്സു​ള്ള ആ ​പെ​ൺ​കു​ട്ടി​യു​ടെ ചി​ന്ത​ക്ക്​ കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ്​ ആ ​മാ​റ്റം. ഒ​രു​പ​ക്ഷേ, ത​നി​ക്കും മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കാ​ൻ ക​ഴി​യു​മെ​ന്ന ചി​ന്ത​യാ​യി​രി​ക്കാം ഇ​ന്നും അ​വ​രെ ന​യി​ക്കു​ന്ന​ത്.

Loading...
COMMENTS