കാടിനൊപ്പം അ​കാഫി​യ​യുടെ 27 വര്‍ഷങ്ങൾ

20:32 PM
03/10/2017
Agafya Lykova
അ​കാ​ഫി​യ ല​കോ​വ

വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന ഘോ​ര​വ​ന​ത്തി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടു കാ​ല​മാ​യി വീ​ടു​വെ​ച്ച് ത​നി​ച്ച് താ​മ​സി​ക്കു​ന്ന ഒ​രു സ്ത്രീ. ​നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ​യും ഹൊ​റ​ർ സി​നി​മ​ക​ളി​ലെ​യും കേ​വ​ലം ക​ഥാ​പാ​ത്ര​മെ​ന്ന് പ​റ​ഞ്ഞ് ത​ള്ളാ​ൻ വ​ര​ട്ടെ, സൈ​ബീ​രി​യ​ൻ കാ​ട്ടിലെ യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണി​ത്. മി​ണ്ടാ​നും പ​റ​യാ​നും ആ​രോ​രു​മി​ല്ലാ​തെ, ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി കാ​ടിന്‍റെ വ​ന്യ​ത​യി​ൽ ജീ​വി​തം ജീ​വി​ച്ചു​തീ​ർ​ക്കു​ന്ന അ​കാ​ഫി​യ ല​കോ​വ എ​ന്ന എ​ഴു​പ​തു​കാ​രി​യു​ടേ​താ​ണ് ഇൗ ​വേ​റി​ട്ട ജീ​വി​തം.

ബാ​ല്യം മു​ത​ൽ കാ​ടാ​ണ് എ​ല്ലാം. സ്​​റ്റാ​ലിന്‍റെ ഭ​ര​ണ​കാ​ല​ത്ത് മ​ത​ ന​ട​പ​ടി​ക​ൾ ഭ​യ​ന്ന് റ​ഷ്യ​യി​ൽ​ നി​ന്ന് കാ​ട്ടി​ൽ അ​ഭ​യംതേ​ടി​യ കു​ടും​ബ​മാ​ണ് അ​കാഫി​യ​യു​ടേ​ത്. പി​താ​വും മാ​താ​വും മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി കാ​ടി​നൊ​പ്പം കൂ​ട്ടു​കൂ​ടി​യ അ​കാ​ഫി​യ​ക്ക് ന​ഗ​ര​ജീ​വി​ത​മെ​ന്ന് കേ​ൾ​ക്കു​ന്ന​തു പോ​ലും ഇ​പ്പോ​ൾ ഭ​യ​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട​വേ ഒ​റ്റ​ക്കാ​യി​ത്തീ​ർ​ന്ന അ​കാ​ഫി​യ​ക്ക് ഇ​പ്പോ​ൾ കൂ​ട്ട് ഘോ​ര​വ​ന​ത്തിന്‍റെ വ​ന്യ​ത മാ​ത്രം. 

Agafya Lykova

നി​റ​യെ വാഹനങ്ങളും പു​ക​പ​ട​ല​ങ്ങ​ളും വി​ഷ​വാ​ത​ക​ങ്ങ​ളും വ​മി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ ജീ​വി​തം വെ​റു​ക്കു​ന്ന അ​കാ​ഫി​യക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് മൈ​ലു​ക​ൾ​ക്കി​പ്പു​റ​ത്തു​ള്ള കാടാണ് ലോകം. ഇ​വി​ടെ​നി​ന്ന് മ​നു​ഷ്യ​വാ​സ​മു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും ന​ട​ക്കേ​ണ്ടി​വ​രു​മ​ത്രെ. ഉ​രു​ള​ക്കി​ഴ​ങ്ങ് സ്വയം കൃ​ഷി ചെ​യ്ത് സം​ഭ​രി​ച്ചാ​ണ് ആ​ഹാ​രം. മീ​ൻ പി​ടി​ച്ചും ധാ​ന്യ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചും കാ​ടി​നോ​ടൊ​പ്പം ഇ​ഴകി​ച്ചേ​ർ​ന്നാ​ണ് ജീ​വി​തം. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ദി​മ​മ​നു​ഷ്യ​രെ​പ്പോ​ലെ ക​രി​ങ്ക​ല്ലു​ക​ൾ കൂ​ട്ടി​യു​ര​ച്ചാ​ണ് തീ​യു​ണ്ടാ​ക്കു​ന്ന​ത്. 

കാ​ട്ടിൽ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി​യ സം​ഘ​മാ​ണ് ആ​ദ്യ​മാ​യി അ​കാഫി​യ​യെ കാ​ടി​ന​ക​ത്ത് ക​ണ്ടെ​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തെങ്കിലും സ്നേ​ഹ​പൂ​ർ​വം നി​ര​സി​ച്ച അകാഫിയക്ക് കണ്ണടയും വരെ കാട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടം.

COMMENTS