Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sisily-george
cancel
camera_alt?????? ????????

‘‘എന്തായാലും താൻ ഇനി ആ വീട്ടിലേക്കില്ല, ഇത് വലിയ വിഷയം ആ​േക്കണ്ട. ഞാനും ഒരു മനുഷ്യജീവിയാണ് എന്ന്​ എല്ലാവരും മ നസ്സിലാക്കിയാൽ മാത്രം മതി’’ - പറയുന്നത് മറ്റാരുമല്ല, കോഴിക്കോ​െട്ട ട്രാൻസ്ജെൻഡർ സമൂഹത്തിന്​ വേണ്ടി നിരന്തരം ഓടിനടക്കുന്ന, ലോക്അദാലത്തി​​​​​​​െൻറ ആദ്യ ട്രാൻസ്ജെൻഡർ ജഡ്‌ജി സിസിലി ജോർജ്.

ഇക്കഴിഞ്ഞ സെപ്​റ്റംബറിൽ സിസ ിലി ജോർജിന് തന്നെ താനാക്കിയ വാടകവീട് നഷ്​ടമായി. മൂന്നുമാസങ്ങൾക്ക് മുമ്പ് തൃശൂരിലേക്ക് ബ്യൂട്ടിതെറപ്പി കോഴ്സ ് പഠിക്കാൻ പോയ സിസിലി മടങ്ങിവന്നപ്പോൾ കണ്ടത് വീടി​​​​​​​െൻറ താഴ് പൊട്ടിച്ച നിലയിൽ തറയിൽ കിടക്കുന്നതാണ്. പകരം, മറ്റൊരു താഴും. 12 വർഷമായി സിസിലി അമ്മ മറിയാമ്മയുമായി പൊക്കുന്നത്തെ വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്. പെട് ടെന്നുള്ള വീട്ടുടമസ്ഥ​​​​​​​െൻറ പെരുമാറ്റം ആദ്യമൊന്നും മനസ്സിലായില്ല. അയൽവാസിയാണ്​ സംഭവങ്ങൾ വിവരിച്ചത്. തന്നെക്കുറിച്ച്​ പത്രങ്ങളിൽ വന്ന വാർത്തകൾ തൊട്ടടു​െത്ത ഹോട്ടലുടമ വീട്ടുടമസ്ഥനെ കാണിച്ചുവത്രെ. ഒരു വർഷം മുമ്പാണ് 35 കാരനായ ബിജു ജോർജ് സിസിലി ജോർജായി മാറിയത്. ഈ വിവരം വീട്ടുടമ ഇപ്പോഴാണത്രെ അറിഞ്ഞത്. ലോഡ്ജിൽ ദിവസവാടക നൽകിയാണ് കഴിയുന്നത്. അമ്മയെ മറ്റൊരു ബന്ധുവീട്ടിലേക്കു മാറ്റുകയും ചെയ്തു. തലചായ്ക്കാൻ ഒരിടം അന്വേഷിച്ചുനടക്കുകയാണിപ്പോൾ.

എന്നെ ഞാനാക്കിയ വീട്
എല്ലാ ട്രാൻസ്​ജെൻ​േഡഴ്​സിനെയും പോലെ അവഗണനയും അധിക്ഷേപവും കുത്തുവാക്കുകളും മാത്രം നിറഞ്ഞതായിരുന്നു സിസിലിയുടെയും ഇന്ന​െലകൾ. വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ചതോടെ 2007ലാണ് കോഴിക്കോ​െട്ട വാടക വീട്ടിൽ എത്തുന്നത്. കോഴിക്കോട് ജില്ലയിലെ ട്രാൻസ്ജെൻഡേഴ്​സി​​​​​​​െൻറ അവകാശങ്ങൾക്കുവേണ്ടി രാപ്പകൽ ഓടിനടന്നു സിസിലി. ഉന്നതപഠനത്തിലൂടെ ലോക് അദാലത്തിൽ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജിയായി മാറി. ട്രാൻസ്ജെ​ൻഡേഴ്സി​​​​​​​െൻറ സംഘടനയായ പുനർജനി കൾചറൽ സൊസൈറ്റി രൂപവത്​കരിച്ച് അതി​​​​​​​െൻറ പ്രസിഡൻറ്​ സ്ഥാനമേറ്റു. ഇങ്ങനെനീളുന്നു സിസിലിയുടെ വിജയഗാഥ.

sisily-george

അതിജീവന മോഹങ്ങൾ
ആഗ്രഹങ്ങൾ ഏറെയാണ്. ബ്യൂട്ടി പാർലർ തുടങ്ങണമെന്നുണ്ട്. ബ്യൂട്ടി തെറപ്പി ഡിപ്ലോമ കോഴ്സ് പഠിച്ചു. ഹോട്ടൽ തുടങ്ങാനും ആഗ്രഹം ഉണ്ട്. എല്ലാ വിഭവങ്ങളും ഉണ്ടാക്കാൻ അറിയാം. കൂൺകൃഷി, തെങ്ങുകയറ്റം എന്നിവ കൃഷി വിജ്​ഞാൻ കേന്ദ്രം പത്തനംതിട്ടയിൽ പോയി പഠിച്ച് സർട്ടിഫിക്കറ്റ് വാങ്ങിയതുകൊണ്ട് ഞങ്ങൾക്കുവേണ്ടി കൃഷി തുടങ്ങാൻ സ്ഥലം തരാമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ പറഞ്ഞിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സി​​​​​​​െൻറ ഉന്നമനത്തിനും ക്ഷേമത്തിനും പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനർജനി കഴിഞ്ഞവർഷം ജൂലൈ 27ന് ആരംഭിച്ചത്. ഇതുവഴി നിരവധി പദ്ധതികളാണ് പ്രാവർത്തികമാക്കിയിട്ടുള്ളത്. ജില്ലയിലെ മുന്നൂറോളം ട്രാൻസ്ജെ​ൻഡേഴ്സിനെ തിരിച്ചറിയാൻ കഴിഞ്ഞു.

സാമൂഹിക നീതി വകുപ്പി​​​​​​​െൻറ ടി.ജി ഐഡി കാർഡ് നേടിയെടുത്തു. ജില്ലയിൽ ആദ്യമായി കുടുംബശ്രീ ശിൽപശാല ശിഷക് സദനിൽ നടത്തുക വഴി മൂന്ന് കുടുംബശ്രീ യൂനിറ്റ് തുടങ്ങി. സ്നേഹതീരം, പുനർജന്മം എന്ന കുടുംബശ്രീ അയൽക്കൂട്ടം കോർപറേഷ​​​​​​​െൻറയും ജില്ല മിഷ​​​​​​​െൻറയും കീഴിൽ പ്രവർത്തിച്ചുവരുന്നു. തയ്യൽ പരിശീലനം, കൃഷി, തെങ്ങുകയറ്റം, കാർ ഡ്രൈവിങ്​ എന്നിങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ. പുനർജനി കലാസാംസ്കാരിക സമ്മേളനത്തിൽ വടകരയിലെ ഉൾഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ടിജികളെക്കുറിച്ച് അവബോധം നടത്തി.

പുനർജനി ഒരു വർഷം പിന്നിടുമ്പോൾ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ട്രാൻസ്ജെൻഡേഴ്സിനു മാത്രമായി ഒരു പ്രത്യേക ക്ലിനിക്കും ഒരു വാർഡും കൊണ്ടുവന്നു. കഴിഞ്ഞവർഷം ‘ചമയം 2017’ എന്ന പേരിലായിനു പുനർജനി കലാസാംസ്കാരിക സമ്മേളനം നടത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman​Transgender Sisily GeorgeFirst ​Transgender JudgeLifestyle News
News Summary - ​Transgender Sisily George First ​Transgender Judge -Lifestyle News
Next Story