Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_right23 വർഷം മുമ്പ്...

23 വർഷം മുമ്പ് ഒളിച്ചോടി; ദുരിതപർവങ്ങൾക്കൊടുവിൽ പ്രകാശ് അമ്മക്കരികിൽ

text_fields
bookmark_border
23 വർഷം മുമ്പ് ഒളിച്ചോടി; ദുരിതപർവങ്ങൾക്കൊടുവിൽ പ്രകാശ് അമ്മക്കരികിൽ
cancel
camera_alt

സു​ന്ദ​രി 23 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​നെ ക​ണ്ട​പ്പോ​ൾ

കോ​യ​മ്പ​ത്തൂ​ർ: 23 വ​ർ​ഷം മു​മ്പ് വീ​ട്ടി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ​യാ​ൾ ദു​രി​ത​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ അ​മ്മ​യു​ടെ അ​ടു​ക്ക​ൽ തി​രി​ച്ചെ​ത്തി. വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ പൂ​മ​ല​പ്പ​ട്ടി​യി​ലെ ആ​നൈ​കു​ള​ത്ത് രാ​മ​മൂ​ർ​ത്തി-​സു​ന്ദ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​കാ​ശാ​ണ് അ​മ്മ​ക്കൊ​പ്പം ചേ​ർ​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ൽ താ​മ​സി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള ചെ​റി​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് പ്ര​കാ​ശ് 16ാം വ​യ​സ്സി​ൽ വീ​ട് വി​ട്ടു​പോ​യ​ത്. മാ​താ​പി​താ​ക്ക​ളും ബ​ന്ധു ക്ക​ളും പ​ല​യി​ട​ങ്ങ​ളി​ലും തി​ര​ഞ്ഞ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ജൂ​ലൈ ഒ​ന്നി​ന് തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ പ​ല്ല​ടം പ്ര​ദേ​ശ​ത്തെ മു​ത്ത​യ്യ എ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പ്ര​കാ​ശി​ന്റെ അ​മ്മ സു​ന്ദ​രി​യെ ക​ണ്ടെ​ത്തി പ്ര​കാ​ശ് പ​ഞ്ചാ​ബി​ലെ പ​ട്യാ​ല ജി​ല്ല​യി​ലെ ല​ച്ച്ഖാ​നി​യി​ൽ അ​പ്ന ഫ​ർ​സ് സേ​വാ സൊ​സൈ​റ്റി​യു​ടെ ഷെ​ൽ​ട്ട​ർ ഹോ​മി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞു. മ​രി​ച്ചു​പോ​യെ​ന്ന് ക​രു​തി​യ മ​ക​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി​പ്പോ​യ സു​ന്ദ​രി പ്ര​കാ​ശി​നെ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ബ​ന്ധു​ക്ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​മൊ​പ്പം ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് പോ​യി.

പ​ഞ്ചാ​ബി​ലെ പാ​കി​സ്താ​ൻ അ​തി​ർ​ത്തി​യി​ൽ അ​ടി​മ തൊ​ഴി​ലാ​ളി​യാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​കാ​ശി​നെ മോ​ചി​പ്പി​ക്കു​ന്ന​ത്. വ​ൻ​കി​ട തോ​ട്ട ഉ​ട​മ​ക​ളു​ടെ ത​ട​വി​ലാ​യി​രു​ന്ന സ​മ​യ​ത്ത് പ്ര​കാ​ശ​ത്തെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച് ഒ​രു ഇ​ഷ്ടി​ക ചൂ​ള​യി​ൽ ജോ​ലി ചെ​യ്യാ​നും ഒ​രു ഷെ​ഡി​ലാ​ക്കി 30ഓ​ളം എ​രു​മ​ക​ളെ വ​ള​ർ​ത്താ​നും നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന പ്ര​കാ​ശി​ന് ആ​വ​ർ​ത്തി​ച്ചു​ള്ള കൗ​ൺ​സ​ലി​ങ് മാ​സ​ങ്ങളോ​ളം ന​ൽ​കി​യാ​ണ് സ്വ​ദേ​ശം ത​മി​ഴ്നാ​ട് ആ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. കൗ​ൺ​സ​ലി​ങ്ങി​നി​ടെ പ്ര​കാ​ശ് അ​രു​പ്പു​കോ​ട്ടൈ എ​ന്ന പേ​ര് പ​രാ​മ​ർ​ശി​ച്ച​പ്പോ​ഴാ​ണ് സ്വ​ദേ​ശം അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് മു​ത്ത​യ്യ​യു​മാ​യി പ​ഞ്ചാ​ബി​ലു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ടു. ശേ​ഷ​മാ​ണ് മു​ത്ത​യ പ്ര​കാ​ശി​ന്റെ അ​മ്മ സു​ന്ദ​രി​യെ ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​ബി​ലെ​ത്തി​യ സു​ന്ദ​രി 23 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​നെ ക​ണ്ട് കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞു. 39കാ​ര​നാ​യ പ്ര​കാ​ശ​ത്തെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച​താ​യി ക​ല​ക്ട​ർ പ​വ​ൻ​കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing Caseshelter homelife`
News Summary - Ran away 23 years ago
Next Story