കോൺഗ്രസ് സ്ഥാനാർഥി ട്രാൻസ്ജെൻഡർ വുമൺ
text_fieldsഅമേയ പ്രസാദ്
പോത്തൻകോട്: സംസ്ഥാനത്ത് ആദ്യമായി തന്നെ ട്രാൻസ് വുമണിനെ തെരഞ്ഞെടുപ്പ് മത്സരത്തിനിറക്കി കോൺഗ്രസ്. ചലച്ചിത്ര സീരിയൽ താരം ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ അമേയ പ്രസാദാണ് മത്സര രംഗത്തുള്ളത്. വനിത സംവരണമായ പോത്തൻകോട് ജില്ല പഞ്ചായത്ത് ഡിവിഷനിലാണ് സ്ഥാനാർഥി. പാപ്പനംകോട് സ്വദേശിയായ അമേയ എട്ട് വർഷമായി ട്രാൻസ്ജെൻഡർ കോൺഗ്രസ് ഭാരവാഹിയാണ്.
നേരത്തെ കൊച്ചിയിലും കണ്ണൂരും ട്രാൻസ്ജെൻഡറുകൾ സ്വതന്ത്രരായി മത്സരിച്ചിരുന്നു. ആലപ്പുഴയിലും കൊച്ചിയിലും ട്രാൻസ്ജെൻഡർ വുമണുകളെ മത്സരിപ്പിക്കുന്നതും ചർച്ചയിലാണ്. ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണെന്ന് അമേയ പറയുന്നു.
പാപ്പനംകോട് ജനസേവന കേന്ദ്രം നടത്തുകയാണ് അമേയ. സ്ഥാനാർഥിത്വം ചരിത്രനേട്ടം എന്നാണ് കോൺഗ്രസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

