പുഴയിലെ കുത്തൊഴുക്കിൽ വയോധികയുടെ ജീവൻ കാത്ത് പഴനിസ്വാമിയും രതീഷും
text_fieldsകൊണ്ടാഴി: ഗായത്രിപ്പുഴയിൽ ബലിതർപ്പണം ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട വയോധികക്ക് രക്ഷകരായി പഴനിസ്വാമിയും രതീഷും. കുത്തിയൊഴുകുന്ന ഗായത്രി പുഴയുടെ പാറമേൽപ്പടി പാറക്കടവിൽ ചൊവ്വാഴ്ച രാവിലെ ബലിതർപ്പണം ചെയ്യാൻ എത്തിയ മേലേമുറി വേലൂർപ്പടി അമ്മുവാണ് (65) കാൽ വഴുതി ഒഴുക്കിൽപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഗോപാലനും മറ്റു രണ്ടുപേരും അടുത്തുള്ള വീട്ടിൽ ഓടിയെത്തി വിവരം അറിയിച്ചു. തുടർന്ന് പാറമേൽപ്പടി തെരുവിൽ പഴനിസ്വാമിയും (54) പാറമേൽപ്പടി സെന്ററിൽ ജ്വല്ലറി നടത്തുന്ന രതീഷും (39) ഓടി എത്തി. അപ്പോഴേക്കും വയോധിക 300 മീറ്ററോളം ഒഴുകിപ്പോയിരുന്നു. ആഴമുള്ള പ്രദേശത്ത് അവർ മുങ്ങിത്താഴുന്നത് കണ്ട് രണ്ടുപേരും പുഴയിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ഇട്ടുകൊടുത്ത ഹോസിൽ പിടിച്ച് വയോധികയെ കരക്കെത്തിച്ചു. തുടർന്ന് പ്രഥമശുശ്രൂഷ നൽകി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അമ്മു അപകട നില തരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

