Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightഅൽനൂർ ഐലൻഡിൽ വേനൽക്കാല...

അൽനൂർ ഐലൻഡിൽ വേനൽക്കാല പരിപാടികൾ

text_fields
bookmark_border
അൽനൂർ ഐലൻഡിൽ വേനൽക്കാല പരിപാടികൾ
cancel

ഷാ​ർ​ജ: വേ​ന​ൽ​ക്കാ​ല​ത്ത്​ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു​മാ​യി വി​വി​ധ വ​ർ​ക്​​ഷോ​പ്പു​ക​ളും ​പ​രി​പാ​ടി​ക​ളു​മൊ​രു​ക്കി അ​ൽ​നൂ​ർ ഐ​ല​ൻ​ഡ്. എ​മി​റേ​റ്റി​ലെ ശ്ര​ദ്ധേ​യ​മാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഐ​ല​ൻ​ഡി​ൽ ക​ല, പ്ര​കൃ​തി, വി​ദ്യാ​ഭ്യാ​സം, വി​നോ​ദം എ​ന്നി​വ ചേ​ർ​ന്നു​വ​രു​ന്ന രീ​തി​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്ത്​ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലു​മാ​ണ്​ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​ത്. ഐ​ല​ൻ​ഡി​ലെ വ്യ​ത്യ​സ്ത സോ​ണു​ക​ളി​ലാ​യാ​ണ്​ വ​ർ​ക്​​ഷോ​പ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സോ​ൺ ഒ​ന്നി​ൽ നൂ​ർ ക​ഫെ​യി​​ൽ ക​പ്​​കേ​ക്ക്​ ഡെ​ക്ക​റേ​ഷ​ൻ വ​ർ​ക്​​ഷോ​പ്പാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ക​പ്​​കേ​ക്കും മ​റ്റ് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും ക​ഫെ​യി​ൽ​നി​ന്ന്​ ല​ഭി​ക്കും. സോ​ൺ ര​ണ്ടി​ൽ ആ​ർ​ട്ട്​ ആ​ൻ​ഡ്​ ക്രാ​ഫ്​​റ്റ്​ വ​ർ​ക്​​ഷോ​പ്പാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സോ​ൺ മൂ​ന്നി​ൽ ആ​ർ​ട്ട്​ ഇ​ൻ നാ​ച്വ​ർ, ന​ർ​ച​ർ നാ​ച്വ​ർ എ​ന്നീ ര​ണ്ട്​ വ​ർ​ക്​​ഷോ​പ്പു​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ക.

വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഏ​ഴു വ​രെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. വേ​ന​ൽ​ക്കാ​ല​ത്തെ ഏ​തു​ ഞാ​യ​റാ​ഴ്ച​യും സൗ​ക​​ര്യ​മ​നു​സ​രി​ച്ച്​ ബു​ക്ക്​ ചെ​യ്യാ​വു​ന്ന​താ​ണ്. 120 ദി​ർ​ഹ​മാ​ണ്​ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer eventsAlnur Island
News Summary - Summer events at Alnur Island
Next Story