Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
മ​ക്ക​ള്‍ പ​രീ​ക്ഷ​ണ​മാ​കു​​േമ്പാ​ള്‍
cancel

ലോക​ത്തി​െ​ൻ​റ ഏതൊരു മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള മാ​താ​പി​താ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന, അ​വ​ർ ഒാ​ർ​ക്കാ​നോ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കാ​നോ ഇ​ഷ്​​ട​പ്പെ​ടാ​ത്ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ണ്ട്. പ​ല​പ്പോ​ഴും മ​ത​പ്ര​ഭാ​ഷ​ക​നാ​യ​തു​ കൊ​ണ്ട്​ എ​ന്നോ​ട്​ അ​വ പ​ങ്കു​വെ​ക്കാ​റു​ണ്ട്. കൗ​മാ​ര​ത്തി​ലോ യൗ​വ​ന​ത്തി​ലോ എ​ത്തി​യ ദു​ഷി​ച്ച ജീ​വി​ത​രീ​തി​ക​ൾ സ്വീ​ക​രി​ച്ച മ​ക്ക​ൾ. മദ്യവും മയക്കുമരുന്നും സേവിച്ച്​ വീ​ട്ടി​ലേ​ക്കു വേ​ച്ചു വ​രു​ന്ന​വ​ർ. പ​രി​പൂ​ർ​ണ​മാ​യും സാ​മൂ​ഹി​ക​ വി​രു​ദ്ധ​മാ​യ സ്വ​ഭാ​വ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്ന​വ​ർ. മാ​താ​പി​താ​ക്ക​ളെ അ​നു​സ​രി​ക്കാ​ത്ത​വ​ർ. പ​ല​പ്പോ​ഴും അ​വ​ർ വ​രു​േ​മ്പാ​ൾ വീ​ട്​ യു​ദ്ധ​ക്ക​ള​മാ​കു​ന്നു. ചി​ല​രെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ​ക്കു​നേ​രെ കൈ​യു​യ​ർ​ത്തു​ന്നു. ക​ണ്ണീ​രു​നി​റ​ഞ്ഞ രാ​വു​ക​ളി​ൽ മാ​താ​പി​താ​ക്ക​ൾ ആ​കാ​ശ​ത്തേ​ക്ക്​ കൈ​യു​യ​ർ​ത്തു​ന്നു. ചി​ല​പ്പോ​ഴൊ​ക്കെ ശ​പി​ച്ചു​ പോ​കു​ന്നു.

മ​ക്ക​ളെ വ​ള​ർ​ത്തി​യ ആ​ദ്യ ദി​വ​സ​ങ്ങ​ൾ ഒാ​ർ​മ​യി​ല്ലേ. നി​ര​ന്ത​ര​മാ​യ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം. കു​ഞ്ഞു​കു​ഞ്ഞു അ​സു​ഖ​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്ത​രാ​യി പാ​തി​രാ​ക്കു​ പോ​ലും എ​ല്ലാം ഇ​െ​ട്ട​റി​ഞ്ഞ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ഒാ​ടി​യ നി​മി​ഷ​ങ്ങ​ൾ. ഉ​റ​ക്ക​മി​ള​ഞ്ഞ രാ​വു​ക​ൾ. അ​ന്നൊ​ക്കെ എ​ല്ലാ​വ​രും ക​രു​തും മ​ക്ക​ളെ വ​ള​ർ​ത്താ​ൻ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ലം അ​താ​ണെ​ന്ന്. പ​ക്ഷേ, യാ​ഥാ​ർ​ഥ്യം മ​റ്റൊ​ന്നാ​ണ്. ഒ​ന്നും ചെ​യ്യാ​നി​ല്ലാ​തെ കൈ​യും​കെ​ട്ടി അ​വ​ർ ദു​ഷി​ച്ച വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്​ കാ​ണേ​ണ്ടി​ വ​രു​ന്ന​താ​ണ്​ അ​ത്. മ​ക്ക​ളെ വ​ള​ർ​ത്തു​ന്ന​ത്​ മി​ക​ച്ച ശി​ക്ഷ​ണം ന​ൽ​കി​യാ​ക​ണം. അ​തി​ൽ വി​ട്ടു​വീ​ഴ്​​ച പാ​ടി​ല്ല. എ​ന്നാ​ലും ന​മ്മ​ളു​ടെ കൈ​ക​ളി​ല​ല്ലാ​ത്ത പ​ല കാ​ര്യ​ങ്ങ​ളു​മു​ണ്ട്.

എ​ത്ര ന​ന്നാ​ക്കി വ​ള​ർ​ത്തി​യി​ട്ടും വ​ഴി​പി​ഴ​ച്ചു​പോ​യ മ​ക്ക​ളെ ക​ണ്ടി​ട്ടി​ല്ലേ. അ​ത്ത​രം മ​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ​ല​പ്പോ​ഴും അ​ത​വ​രു​ടെ കു​റ്റ​മാ​ണെ​ന്ന്​ ക​രു​തി ഉ​രു​കി​ത്തീ​രാ​റു​ണ്ട്. പ​ണ്ട്​ മ​ക്ക​ളു​ടെ ഭാ​വി മാ​ത്രം വി​ചാ​രി​ച്ച്​ ഒ​രു സ്​​ഥ​ല​ത്തു​നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ താ​മ​സം മാ​റി​യ​വ​രാ​കും, ശ​മ്പ​ള​മു​ള്ള ജോ​ലി​യി​ൽ​ നി​ന്ന്​ ശ​മ്പ​ളം കു​റ​ഞ്ഞ ജോ​ലി​യി​ലേ​ക്ക്​ മാ​റി​യ, പ​ല​പ്പോ​ഴും ബി​സി​ന​സ്​ ത​ന്നെ ന​ഷ്​​ട​പ്പെ​ടു​ത്തി​യ പി​താ​ക്ക​ളെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. മ​ക്ക​ൾ മോ​ശ​പ്പെ​ട്ട സാ​ഹ​ച​ര്യത്തി​ൽ ​നി​ന്ന്​ മാ​റി ന​ല്ല അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​രാ​ൻ മാ​ത്ര​മാ​ണ്​ അ​വ​ർ ആ ​ക​ഷ്​​ട​പ്പാ​ടു​ക​ളൊ​ക്കെ ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നി​ട്ടും മ​ക്ക​ൾ വ​ഴി​മാ​റി സ​ഞ്ച​രി​ക്കു​​േമ്പാൾ സ്വ​ന്ത​ത്തെ പ​ഴി​ചാ​രി ക​ണ്ണീ​രൊ​ഴു​ക്കു​ക​യാ​ണ്​ പ​തി​വ്. അ​ത്ത​രം മാ​താ​പി​താ​ക്ക​ളോ​​ട്​ ഞാ​ൻ പ​റ​യു​ന്ന കാ​ര്യ​മു​ണ്ട്. ന​ല്ല രീ​തി​യി​ൽ വ​ള​ർ​ത്തു​ക​യാ​ണ്​ ന​മ്മു​ടെ ബാ​ധ്യ​ത. അ​തു ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ​പി​ന്നെ എ​ത്ര വേ​ദ​ന​യോ​ടെ​യെ​ങ്കി​ലും ഒ​രു യാ​ഥാ​ർ​ഥ്യം നാം ​മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്. അ​വ​ർ മാ​ത്ര​മാ​ണ്​ അ​വ​രു​ടെ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ക​ൾ. ദൈ​വ​ത്തി​നു മു​ന്നി​ൽ അ​വ​ർ മു​തി​ർ​ന്ന​വ​രാ​യി​ക്ക​ഴി​ഞ്ഞു. സ​മൂ​ഹ​ത്തി​നു മു​ന്നി​ലും നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​ക്കു മു​ന്നി​ലും അ​ങ്ങ​നെ​ത്ത​ന്നെ.

ഖു​ർ​ആ​നി​ലെ മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യും ക​ഥ​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലേ. വി​ഗ്ര​ഹ ​നി​ർ​മാ​താ​വാ​യി​രു​ന്ന ആ​സ​റി​െ​ൻ​റ മ​ക​നാ​ണ്​ എ​ല്ലാ ഏ​ക​ദൈ​വ മ​ത​ങ്ങ​ളു​ടെ​യും പ്ര​പി​താ​മ​ഹ​നാ​യ ഇ​ബ്രാ​ഹീം ന​ബി. എ​ല്ലാ രീ​തി​യി​ലും അ​ന്ധ​കാ​രം ന​ട​മാ​ടി​യി​രു​ന്ന ആ ​നാ​ട്ടി​ൽ ഇ​ബ്രാ​ഹീം ന​ല്ല മ​ക​നാ​യി. ലോ​ക​ത്തി​നു വെ​ളി​ച്ച​മാ​യി. തി​രി​ച്ചു​മു​ണ്ട്​ ക​ഥ​ക​ൾ. പ്ര​വാ​ച​ക​ൻ നൂ​ഹി​െ​ൻ​റ മ​ക​ൻ അ​ദ്ദേ​ഹ​ത്തെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന സ​ത്യ​നി​ഷേ​ധി​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​യി​രു​ന്നു. പ്ര​വാ​ച​ക​ൻ യ​അ്​​ഖൂ​ബ്​ ആ​വ​െ​ട്ട ന​ല്ല​വ​രും ചീ​ത്ത​വ​രു​മാ​യ മ​ക്ക​ളു​ടെ പി​താ​വാ​യി​രു​ന്നു. ജീ​വി​ച്ചു​പോ​യ​വ​രി​ൽ ഏ​റ്റ​വും സ്വ​ഭാ​വ​ ശു​ദ്ധി​യു​ള്ള​വ​രാ​ണ്​ പ്ര​വാ​ച​ക​ന്മാ​ർ. അ​വ​ർ മ​ക്ക​ളെ ദു​ഷി​ച്ച രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ന്നു സ​ങ്ക​ൽ​പി​ക്കാ​ൻ ക​ഴി​യു​മോ? അ​വ​ർ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യാ​ൻ സാ​ധ്യ​ത​യി​ല്ല. പി​ന്നെ എ​ങ്ങ​നെ അ​വ​രു​ടെ മ​ക്ക​ൾ വ​ഴി​പി​ഴ​ച്ച​വ​രാ​യി?

ഇ​വി​ടെ​യാ​ണ്​ ഒ​ട്ടു​മി​ക്ക മാ​താ​പി​താ​ക്ക​ളും പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. മ​ക്ക​ൾ കൈ​യി​ൽ​ നി​ന്നു വ​ഴു​തു​ന്നു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന നി​മി​ഷം അ​വ​ർ പ​രി​ഭ്രാ​ന്ത​രാ​കു​ന്നു. പി​ന്നെ അ​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ്​ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. ക​ണ്ണീ​രു കാ​ണി​ച്ചും ദേ​ഷ്യ​പ്പെ​ട്ടും പ്രാ​​കി​യു​മാ​ണ്​​ മാ​താ​പി​താ​ക്ക​ളും ഇ​ൗ അവ​സ്​​ഥ​യി​ൽ മ​ക്ക​ളെ നേ​രി​ടു​ന്ന​ത്. കാ​ണു​ന്ന മാ​ത്ര​യി​ൽ അ​വ​രെ ഉ​പ​ദേ​ശി​ച്ചു​തു​ട​ങ്ങു​ം. നി​ര​ന്ത​രം അ​വ​രെ ന​ന്നാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഫ​ല​മോ, വീ​ട്ടി​ൽ നി​ല​ക്കാ​ത്ത ക​ല​ഹം. വാ​ക്​​ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും. ചി​ല​ർ മ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്നു. പ​ല​പ്പോ​ഴും മ​ക്ക​ൾ തി​രി​ച്ചും. ഇ​തൊ​രി​ക്ക​ലും മ​ക്ക​ളെ അ​ടു​പ്പി​ക്കു​ക​യി​ല്ല, കൂ​ടു​ത​ൽ അ​ക​റ്റു​ക​യേ ഉ​ള്ളൂ.

ഒ​രു കാ​ര്യം മ​ന​സ്സി​ലാ​ക്കു​ക. ന​മു​ക്ക്​ ബാ​ധ്യ​ത​ക​ളു​​ണ്ട്. പ​ക്ഷേ, ബ​ല​പ്ര​യോ​ഗ​ത്തി​നു​ള്ള അ​വ​കാ​ശം ഒ​ട്ടു​മി​ല്ല. കാ​ര​ണം, അ​വ​ർ മു​തി​ർ​ന്നു​ ക​ഴി​ഞ്ഞു. സ്വ​ന്തം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​രി​ണ​ത​ഫ​ല​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​വാ​ദി അ​വ​ർ മാ​ത്ര​മാ​ണ്. അ​വ​ർ തെ​റ്റു ചെ​യ്യും. തി​രു​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ർ​ക്കു ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത്​ ഉ​പ​ദേ​ശ​ത്തി​െ​ൻ​റ വ​ഴി​യി​ലൂ​ടെ​യ​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കു​ക. അ​റി​ഞ്ഞി​ട്ടും, നി​ങ്ങ​ൾ ബാ​ല്യം മു​ഴു​വ​ൻ ന​ന്മ പ​ക​ർ​ന്നോ​തി​യി​ട്ടും സ്വ​യം ​െത​ര​ഞ്ഞെ​ടു​ത്ത​താ​ണ്​ അ​വ​ർ ആ ​വ​ഴി. പി​ന്നെ നി​ങ്ങ​ളു​ടെ സു​വി​ശേ​ഷ​ പ്ര​സം​ഗം കേ​ട്ട്​ അ​വ​ർ ന​ന്നാ​കു​മെ​ന്ന്​ ധ​രി​ക്കു​ന്ന​ു​ണ്ടോ? പി​ന്നെ ഒ​രു കാ​ര്യം, ഉ​പ​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക്​ ഏ​റ്റ​വും അ​സ​ഹ​നീ​യം സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടേ​താ​ണ്. ചെ​റു​പ്പം മു​ത​ൽ കേ​ൾ​ക്കു​ന്ന​ത​ല്ലേ എ​ന്ന മു​ൻ​ധാ​ര​ണ​യി​ൽ അ​വ​ർ കേ​ൾ​ക്കാ​ൻ​പോ​ലും ത​യാ​റാ​വി​ല്ല. എ​ന്നി​ട്ടും ന​ന്നാ​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മം തു​ട​രു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ വീ​ട്ടി​ലേ​ക്കു ​പോ​ലും വ​രാ​താ​യി​ത്തീ​രും. ഇ​തി​െ​ൻ​റ അ​ർ​ഥം അ​വ​രെ പ​റ്റെ കൈ​യൊ​ഴി​ഞ്ഞ്​ അ​വ​ർ ന​ശി​ച്ചു​പോ​കു​ന്ന​ത്​ കൈ​യും കെ​ട്ടി നോ​ക്കി​ നി​ൽ​ക്ക​ണ​മെ​ന്നാ​ണോ? ഒ​രി​ക്ക​ലു​മ​ല്ല.

മ​ക്ക​ൾ എ​ത്ത​ര​ക്കാ​ര​ാെ​ണ​ങ്കി​ലും അ​വ​രു​ടെ ​ഉ​ള്ളി​ൽ മാ​താ​പി​താ​ക്ക​ളോ​ട്​ അ​ൽ​പ​മെ​ങ്കി​ലും സ്​​നേ​ഹം കാ​ണും. പ്ര​ത്യേ​കി​ച്ചും മാ​താ​വി​നോ​ട്. ഏ​തൊ​രു മ​നു​ഷ്യ​നും മാ​താ​വി​െ​ൻ​റ ക​ല​ർ​പ്പി​ല്ലാ​ത്ത സ്​​നേ​ഹം ഏ​തു കാ​ല​ത്തും ആ​ഗ്ര​ഹി​ക്കും. മാ​ന​സി​ക​മാ​യ ഒ​രു പി​ന്തു​ണ മാ​താ​വി​ൽ ​നി​ന്ന്​ ല​ഭി​ച്ചാ​ണ്​ ഒാ​രോ​രു​ത്ത​രും വ​ലു​താ​കു​ന്ന​ത്. ആ ​മാ​താ​വ്​ കാ​ലം​ ചെ​ല്ലു​േ​മ്പാ​ൾ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യാ​ലേ ത​ന്നെ സ്​​നേ​ഹി​ക്കൂ എ​ന്ന്​ അ​വ​ർ മ​ന​സ്സി​ലാ​ക്കി​വെ​ക്ക​രു​ത്. വെ​റു​മൊ​രു മാ​താ​വാ​കാ​ൻ ക​ഷ്​​ട​പ്പെ​ട്ടു ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. ഉ​പ​ദേ​ശം ആ​വു​ക​യേ വേ​ണ്ട. പി​താ​വും ചെ​യ്യേ​ണ്ട​ത്​ അ​തു​ത​ന്നെ. അ​ങ്ങ​നെ​യാ​കു​േ​മ്പാ​ൾ അ​വ​ർ വീ​ട്ടി​ലേ​ക്ക്​ വ​ന്നെ​ന്നി​രി​ക്കും, സം​സാ​രി​ച്ചെ​ന്നി​രി​ക്കും, അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​ങ്കു​വെ​ച്ചെ​ന്നി​രി​ക്കും. സാ​ധ്യ​ത​ക​ൾ അ​വി​ടെ​യേ ഉ​ള്ളൂ. ന​മ്മെ വി​ശ്വ​സി​ക്കാ​മെ​ന്നും എ​ന്തു​ണ്ടെ​ങ്കി​ലും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും തോ​ന്നി​ക്ക​ഴി​ഞ്ഞാ​ൽ ന​ന്മ​യു​ടെ ചി​ല വേ​രു​ക​ൾ അ​റ്റു​പോ​വാ​തെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ ധൈ​ര്യ​മാ​യി പ​റ​യാം. മ​റ്റാ​ളു​ക​ളു​മാ​യി അ​വ​രെ സം​സാ​രി​പ്പി​ക്കാം. മ​റ്റാ​ളു​ക​ളി​ലൂ​ടെ ശ​രി​തെ​റ്റു​ക​ൾ പ​ക​ർ​ന്നു​ ന​ൽ​കാം. ഫ​ല​മു​ണ്ടാ​ക​ണ​മെ​ന്നു പ്രാ​ർ​ഥി​ക്കാം. ഏ​റ്റ​വും ക​ഠി​ന​മാ​യ ഒ​രു പ​രി​ശ്ര​മ​വും താ​ഴ്​​ച​യു​മാ​ണി​ത്. പ​ക്ഷേ, ചെ​റു​തെ​ങ്കി​ലു​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ങ്കി​ലും സു​ന്ദ​ര​മാ​യി ക്ഷ​മി​ച്ചേ തീ​രൂ.

തയാറാക്കിയത്: നുഅ്മാന്‍ അലി ഖാന്‍, ബയ്യിന ഇൻസ്​റ്റിറ്റ്യൂട്ട്, ടെക്സസ്​, യു.എസ്​.എ. (സ്വതന്ത്ര പുനരാഖ്യാനം: മലിക മര്‍യം)

Show Full Article
TAGS:Parents Children's Relationship parenting lifestyle news malayalam news 
Next Story