Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightകൂടെക്കൂട്ടാം...

കൂടെക്കൂട്ടാം ലോക്​ഡൗണിനൊപ്പം ശീലങ്ങളും

text_fields
bookmark_border
കൂടെക്കൂട്ടാം ലോക്​ഡൗണിനൊപ്പം ശീലങ്ങളും
cancel

രാനിരിക്കുന്ന ദിവസങ്ങളിലേക്കുള്ള കുറച്ച്​ ശീലങ്ങൾ ഇൗ ലോക്​ഡൗൺ തീര​ു​േമ്പാഴേക്ക്​​ തുടങ്ങിവെച്ചാല ോ?

1. സ്​കൂളിലേക്ക്​ കുട്ടികളെ വിടു​േമ്പാൾ

ശ്രദ്ധ പരമാവധി വേണം. സ്​കൂളിൽ പോകു​േമ ്പാഴും സ്​കൂളിലും ശ്രദ്ധിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ച്​ കൃത്യമായ ധാരണ കുട്ടികളിൽ ഉണ്ടാക്കിക്കൊടുക്ക ണം. സ്​കൂൾ വിട്ടുവന്നാൽ ശുചിയായതിനുശേഷം മാത്രം അകത്തുകയറാൻ സമ്മതിക്കുക. കൈ ഹാൻഡ്​വാഷോ സാനി​ൈറ്റസറോ സോപ്പേ ാ ഉപയോഗിച്ച്​ വൃത്തിയാക്കിയെന്ന്​ ഉറപ്പാക്കണം. ഇൗ കോവിഡ്​ കാലം ശുചിത്വ ശീലങ്ങളുടെ തുടക്കംകൂടിയാവ​െട്ട.

2. ഒാഫിസില േക്ക്​ പോകു​േമ്പാൾ

വീട്ടിൽതന്നെയല്ലേ ഇപ്പോൾ പാചകം? അപ്പോൾ പിന്നെ ലോക്​ഡൗൺ കഴിഞ്ഞ്​ ഒാഫിസിലേക ്കിറങ്ങു​േമ്പാൾ ഉച്ചക്കുള്ള ഭക്ഷണംകൂടി കൈയിൽ കരുതിക്കോളൂ. നല്ല ഭക്ഷണവും കഴിക്കാം കീശയും കാലിയാവില്ല. ശുചിത് വശീലം ഇനിമുതൽ ജീവിതത്തി​​​െൻറ ഭാഗമാക്കണം. ഒാഫിസിലേക്കിറങ്ങു​േമ്പാൾ ശുചിയായ ശേഷം മാത്രം ഇറങ്ങുക. ഒാഫിസിൽ എത്തിയാൽ ജോലിക്കിടെ ഇടക്കിടെ കൈയും മുഖവും ശുചിയാക്കുന്നത്​ നന്നാവും, ഒരുപാടുപേർ ഒാഫിസിൽ എത്തുന്നതല്ലേ... വീട്ടിൽ കയറുന്നതിനുമുമ്പും ശുചിത്വം ഉറപ്പുവരുത്തണം.

3. മഴക്കാലത്തേക്കുള്ള മുൻകരുതൽ

മഴക്കാലമാണ്​ ഇനി വരുന്നത്​. കോവിഡ്​ ഭീതിയൊഴിയു​േമ്പാഴേക്ക്​ മഴക്കാല അസുഖങ്ങൾ വന്നുപെടാൻ സാധ്യതയുണ്ട്​. അതിനാൽ മഴനനയാ​െത ശ്രദ്ധിക്കണം. പ്രത്യേകിച്ച്​ കുട്ടികളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. സ്​കൂളുകളിലേക്ക്​ വിടു​േമ്പാൾ കുടയെടുത്തിട്ടുണ്ടെന്ന്​ ഉറപ്പാക്കണം.
വേനൽ കടുത്തതായിരുന്നില്ലേ? ആ ഒാർമയിൽ മറ്റുചിലതുകൂടി ഇപ്പോഴേ റെഡിയാക്കി വെക്കാം.

-മഴവെള്ള സംഭരണി: മഴവെള്ളം പാഴാക്കി കളയണ്ട. ഇപ്പോൾത്ത​െന്ന മഴവെള്ള സംഭരണി നിർമിക്കാനുള്ള നടപടികൾ തുടങ്ങാം. അത്​ എങ്ങനെ, എവിടെനിന്ന്​ സഹായം ലഭിക്കും എന്നതിനെക്കുറിച്ചൊ​െക്ക അന്വേഷിച്ചുവെക്കൂ. ചെയ്യാവുന്ന പ്രവൃത്തികൾ ഇപ്പോഴേ നടത്താം, ബാക്കി ലോക്​ഡൗൺ കഴിഞ്ഞ ഉടൻ ചെയ്യാം.
-കിണർ റീചാർജിങ്​: വെള്ളം മുറ്റത്ത്​ വീഴാതെ നേരിട്ട്​ കിണറിലേക്കിറക്കിവിടുന്ന രീതിയാണ്​ കിണർ റീചാർജിങ്​. ഇതിന്​ അധികം അധ്വാനവുമില്ല. വെള്ളം ഇറക്കിവിടാനുള്ള കുഴികൾ ഇപ്പോൾത​െന്ന തയാറാക്കുകയും ചെയ്യാം. ബന്ധപ്പെട്ടവരോട്​ അന്വേഷിച്ച്​ ഇതേക്കുറിച്ച്​ ഇപ്പോൾതശന്ന മനസ്സിലാക്കി നടപടികൾ തുടങ്ങൂ.

4. ആശുപത്രികൾ സന്ദർശിക്കുന്ന സമയം

എവിടെ പോയാലും കാണാം ചെരിപ്പുകൾ പുറത്തിടരുതെന്ന്​ ബോർഡ്​. ആശുപത്രിയിലും കാണാം. എന്നാൽ ആശുപത്രിയിൽ നഗ്​നപാദയായി പ്രവേശിക്കുന്നതിൽ എന്തെങ്കിലും പ്രശ്​നമുള്ളതായി തോന്നിയിട്ടുണ്ടോ. അനേകം കീടാണുക്കളുടെ കേന്ദ്രമാണ്​ ആശുപത്രികൾ. ഒരു രക്തതുള്ളിയിൽ ചവിട്ടിയാൽ പോലും എത്രയെത്ര കീടാണുക്കൾ ശരീരത്തിലെത്തു​െമന്ന്​ ചിന്തിച്ചുനോക്കൂ. ആശുപത്രിയിൽ നിർബന്ധമായും ചെരിപ്പ്​ പുറത്തിടാതിരിക്കുക, പ്രത്യേകിച്ച്​ കാലിൽ മുറിവുള്ളവരോ മറ്റു അസുഖങ്ങൾ ഉള്ളവരോ. കാലും ചെരിപ്പും കഴുകി അകത്തുകടക്കുകയാണെങ്കിൽ ആശുപത്രിയുടെ അകവും വൃത്തിയായി കിടക്കും.

ആശുപത്രികൾ ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്​. പക്ഷേ, ഇനി അൽപം മാറ്റം വരുത്തിയിട്ടാകാം ആശുപത്രി സന്ദർശനങ്ങൾ. മാസ്​ക്​ ഉപയോഗം നമുക്ക്​ അധികം പരിചയമില്ലാത്ത ഒന്നായിരുന്നു. എന്നാൽ, ഇൗ കോവിഡ്​ കാലത്ത്​ നമ്മളത്​ ശീലിച്ചു. ആ ശീലം അൽപം ഇനിയും തുടരാം. ആശുപത്രി സന്ദർശന സമയത്ത്​ ഇനിമുതൽ മാസ്​ക്​ നിർബന്ധമായും ധരിച്ചുതുടങ്ങാം. ഇത്​ വലിയവർക്കും കുട്ടികൾക്കും ബാധകമാക്കണം. കോവിഡ്​ മാത്രമല്ല, പല ദൈനംദിന അസുഖങ്ങളും മാസ്​ക്​ ഉപയോഗം മൂലം നമുക്ക്​ തടയാൻ കഴിഞ്ഞേക്കും. മാസ്​കില്ലെങ്കിൽ ഒരു തൂവാലയെങ്കിലും ​ൈകയിൽ ഉണ്ടെന്ന്​ ഉറപ്പാക്കണം. ഇൗ കോവിഡ്​ കാലത്ത്​ നമ്മൾ പഠിച്ച ആരോഗ്യപാഠങ്ങൾ തുടർന്നുകൊണ്ടുപോകാൻ കഴിയണം.

5. വീട്ടിലെ ശുചിത്വം

വീട്​ ശുചിയായിരുന്നാൽതന്നെ നമ്മുടെ പകുതി പ്രശ്​നങ്ങളും തീരും. അതുകൊണ്ട്​ എന്നും വീട്​ വൃത്തിയായി കിടക്കാൻ ശ്രദ്ധിക്കണം. തറ തുടക്കു​​േമ്പാൾ ഡെറ്റോൾ പോലുള്ളവകൂടി ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ലോക്​ഡൗൺ കാലത്ത്​ വീട്ടിലെ എല്ലാവരും ഒരുമിച്ച്​ ജോലിചെയ്​ത്​ പഠിച്ചതല്ലേ, അതുകൊണ്ട്​ ഇനി അത്​ മാറ്റണ്ട. എല്ലാവരും ഷെയർ ചെയ്​തുകൊണ്ടുത​െന്ന വീടി​​​െൻറ ശുചിത്വം ഉറപ്പാക്കാം.

Show Full Article
TAGS:lockdown lifestyle cleaning malayalam news 
Web Title - Lochdown Special Tips -Lifestyle
Next Story