Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightജങ്ക് ചങ്കല്ല...

ജങ്ക് ചങ്കല്ല കുട്ടികളേ...

text_fields
bookmark_border
chidren
cancel

ന്യൂ​െജൻ കുട്ടികളുടെ ചങ്കാണിന്ന് ജങ്ക് ഫുഡ്. ​ജങ്ക്​ ഫുഡില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ സാധിക്കാത്ത ക ുട്ടികളെല്ലാം കോവിഡ്​ 19 വൈറസ്​ ബാധയുടെ ഭാഗമായി ലോക്​ഡൗൺ വന്നതോടെ നാടൻ ഭക്ഷണങ്ങളിലേക്ക്​ ചേക്കേറി. പ്രതീക് ഷിക്കുന്നതിലും അപകടകാരിയാണ്​ ജങ്ക്​ ഫുഡ്​. അതുകൊണ്ട്​ ഇതിൽ കുട്ടികളെ പിന്തിരിപ്പിക്കാൻ പറ്റിയ സമയാണ്​ കോവ ിഡ്​ കാലം.

സ്കൂളിലും തിയറ്ററിലും കളിസ്ഥലത്തും വീടുകളിലും ഒക്കെ ജങ്ക് മയം. വീട്ടിൽ നല്ല ചോറും കറിയും പലഹാര ങ്ങളും ഉണ്ടാക്കി വിളിച്ചാലൊന്നും പല കുട്ടികളുടെയും മുഖം പ്രസാദിക്കില്ല. പകരം ഒരു ബർഗറോ പിസ്സയോ ഓഫർ ചെയ്താ ലോ..ഏതു വാശിയും അവിടെ തീരും. പല വീടുകളിലും കുട്ടികളെ പാട്ടിലാക്കാൻ ന്യൂ​െജൻ രക്ഷിതാക്കൾ ഉപയോഗിക്കുന്ന മാന്ത ്രികവടിയും അതുതന്നെ. ഫലമോ, കുട്ടികളിൽ പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും പോഷകക്കുറവുമൊക്കെ വ്യാപകമായി.

ഒടുവിൽ കേന്ദ്രംതന്നെ ഇടപെട്ടിരിക്കുകയാണ്. സ്കൂൾപരിസരത്ത് നോ ജങ്ക്. കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ ഇൗ​റ്റ്​ റൈ​റ്റ്​ കാ​മ്പ​യി​നി​െ​ൻ​റ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി​യാ​ണ്​ സ്​​കൂ​ൾ കു​ട്ടി​ക​ളു​ടെ ഭ​ ക്ഷ​ണ​ക്ര​മം സം​ബ​ന്ധി​ച്ച്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. പൊ​ട്ട​റ്റോ ചി​പ്സ്, പ​ഫ് സ്, ബ​ർ​ഗ​ർ, പിസ്സ, മീ​റ്റ് റോ​ൾ, കോ​ള​ക​ൾ, കൃ​ത്രി​മപാ​നീ​യ​ങ്ങ​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, മി​ഠാ​യി, ചേ​ക്ല​റ ്റ്, െഎ​സ്ക്രീം എന്നിവക്കാണ് നിരോധനം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ​തു​കൊ​ണ്ടാ​ണ്​ ഇവ​ നി​രോ​ധ​ിച്ചത്. ഉ​യ​ർ​ന്ന അ​ള​വി​ൽ കൊ​ഴു​പ്പ്, മ​ധു​രം, ഉ​പ്പ്​ എ​ന്നി​വ അ​ട​ങ്ങി​യ ഇത ്തരം പാ​ക്ക​റ്റ്​ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ കാ​ൻ​റീ​ൻ, സ്​​കൂ​ൾ ഹോ​സ്​​റ്റ​ൽ, മെസ്സ്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ ൽ​പ​ന ന​ട​ത്താ​നോ വി​ത​ര​ണം ചെ​യ്യാ​നോ പാ​ടി​ല്ല എ​ന്നാണ് പു​തി​യ മാ​ർ​ഗനി​ർ​ദേ​ശം വ്യ​ക്​​ത​മാ​ക്കു​ന് നത്.

junk-food

ജങ്കല് ല, ച​വ​റ്​
ജ​ങ്ക്​ എ​ന്ന വാ​ക്കി​െ​ൻ​റ അ​ർ​ഥംത​ന്നെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ച​വ​റ്​ എ​ന്നാ​ണ്. രു​ചി​യും മ​ണ​വുംകൊ​ണ്ട്​ ഭ​ക്ഷ​ണപ്രേ​മി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നവയാ​ണ്​ ജ​ങ്ക്​​ഫു​ഡുകൾ. പ​ഞ്ച​സാ​ര, കൊ​ഴു​പ് പ്​ എ​ന്നി​വ​യു​ടെ അ​ള​വ്​ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ ഉ​യ​ർ​ന്ന ക​ലോ​റി​മൂ​ല്യമുള്ളതും എ​ന്നാ​ൽ, അ​നാ​രോ​ഗ് യ​ക​ര​വുമായ ഭ​ക്ഷ​ണപ​ദാ​ർ​ഥ​ങ്ങ​ളാണ്​ ജ​ങ്ക്​​ഫു​ഡ്. ഭ​ക്ഷ​ണ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കേ​ണ്ട പോ​ഷ​ക​ങ്ങ ​ളായ മാം​സ്യം, ജീ​വ​ക​ങ്ങ​ൾ, ല​വ​ണ​ങ്ങ​ൾ, ഭ​ക്ഷ്യനാ​രു​ക​ൾ തു​ട​ങ്ങി​യവ ഇത്തരം ഭക്ഷണങ്ങളിൽ കു​റ​വാ​യി​രി​ക് കും. സംസ്കരിക്കപ്പെട്ടതും, നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യ, ക​േലാ​റി കൂ​ടി​യ​, പോ​ഷ​കമൂല ്യത്തിൽ പി​ന്നാ​ക്കംനി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ക്ഷ്യപ​ദാ​ർ​ഥ​ങ്ങ​ളാണ്​ ജ​ങ്ക്​​ഫു​ഡ്.

ജ​ങ്ക്​​ഫു​ ഡ്​ ഇ​ട​ക്കി​ടെ ക​ഴി​ക്കു​ന്ന​തുവഴി​ അ​തൊരു ശീ​ല​മാ​കാനും പ​തി​യെ അ​ത്​ മ​ദ്യ​ം, ലഹരി വസ്തുക്കൾ എന്നിവയിൽ ആ ​സ​ക്​​തി ഉ​ണ്ടാ​ക്കാ​നും ക​ഴി​വു​ള്ള​വ​യാ​ണെ​ന്ന്​ ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ജ​ങ്ക്​​ഫു​ഡ്​ സ്​​ഥി​ര ​മാ​യി ക​ഴി​ക്കു​ന്ന​വ​രി​ൽ ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​​പ്ര​ശ്​​ന​ങ്ങ​ൾ ചെ​റു​തൊ​ന്നു​മ​ല്ല. പൊ​ണ്ണ​ത്ത​ട ി, ഹ​ൃ​ദ്രോ​ഗം, മസ്തിഷ്കാഘാതം, ടൈ​പ്പ്​ 2 പ്ര​മേ​ഹം, കാ​ൻ​സ​ർ, ദ​ഹ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നീ രോ​ ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ഭ​ക്ഷ്യ​നാ​രു​ക​ൾ വ​ള​രെ ​കു​റ​ഞ്ഞ ഭ​ക്ഷ​ണ​മാ​യ​തു​കെ ാ​ണ്ടു​തന്നെ ദ​ഹ​നവ്യൂഹത്തെ ഇത് വ​ള​രെ വേ​ഗ​ത്തി​ൽ ത​ക​രാ​റി​ലാ​ക്കും. ജ​ങ്ക്​​ഫു​ഡി​െ​ൻ​റ ആ​ക​ർ​ഷ​ക​മാ​യ മ​ണം അവ കൂ​ടു​ത​ൽ ക​ഴി​ക്കാനും പ്രേ​രി​പ്പി​ക്കും. ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​േ​മ്പാ​ൾ വ​യ​ർനി​റ​ഞ്ഞു എ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​കാ​ത്ത​തു​മൂലം ആ​വ​ശ്യ​ത്തി​ല​ധി​കം ക​ഴി​ക്കു​ം. എ​ന്നാ​ൽ, ഒ​രു പോ​ഷക​വും ശ​രീ​ര​ത്തി​ൽ എ​ത്തു​ക​യുമില്ല. സ്​​ഥി​ര​മാ​യ ജ​ങ്ക്​​ഫു​ഡി​െ​ൻ​റ ഉ​പ​യോ​ഗം പോഷണ​ക്കു​റ​വി​ന്​ കാ​ര​ണ​മാ​കു​മെന്നും ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണെന്നും അ​മേ​രി​ക്ക​യി​ലെ മിഷിഗ​ൻ സ​ർ​വ​ക​ലാ ​ശാ​ല​യി​ലെ പ​ഠ​ന​ത്തി​ൽ കണ്ടെത്തി. ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ പെ​െ​ട്ട​ന്നൊ​രു​ദി​വ​സ ം ഇ​തി​െ​ൻ​റ ഉ​പ​യോ​ഗം നി​ർ​ത്തി​യാ​ൽ മാ​ന​സി​ക സ​മ്മ​ർ​ദം, ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കാ​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

junk-food-12

2016​ൽ സെ​ൻ​റ​ർ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മെ​ൻ​റ്​ സം​ഘ​ടി​പ്പി​ച്ച സ​ർ​വേ പ്ര​കാ​രം രാ​ജ്യ​ത്ത്​ 93 ശ​ത​മാ​നം കു​ട്ടി​ക​ളും ജ​ങ്ക്​ ഫു​ഡി​െ​ൻ​റ പി​ടി​യി​ലാ​ണ്. കു​ട്ടി​ക​ൾ കൂ​ടു​ത​ലും കാ​ൻ​റീ​നി​ൽനി​ന്നോ സ്​​കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നോ ആ​ണ്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്​. നി​റ​ത്തി​നും രു​ചി​ക്കും ചേ​ർ​ക്കു​ന്ന ഫു​ഡ്​ അ​ഡിറ്റീ​വു​ക​ൾ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കും. പ്രാ​യ​മാ​യ​വ​രെ​ക്കാ​ൾ കു​ട്ടി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും ആ​ണ്​ ഇ​വ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ലെ പ​ഠ​ന വൈ​ക​ല്യ​ത്തി​ൽ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ പ​തി​വാ​യു​ള്ള ജ​ങ്ക്​ ഫു​ഡു​ക​ളു​ടെ ഉ​പ​യോ​ഗം.

ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ൾ
പൊ​ണ്ണ​ത്ത​ടി

പൊ​ണ്ണ​ത്ത​ടി കൂ​ടു​ന്ന​തി​ന്​ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ജ​ങ്ക്​​ഫു​ഡ്​. ഇത്തരം വിഭവങ്ങളുടെ തു​ട​ർ​ച്ച​യാ​യു​ള്ള ഉ​പ​യോ​ഗംമൂ​ലം ശ​രീ​ര​ത്തി​ലെ​ത്തു​ന്ന കൊ​ഴു​പ്പ്, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ പൊ​ണ്ണ​ത്ത​ടി​ക്കും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ൾക്കും കാ​ര​ണ​മാ​കും. കൗ​മാ​രക്കാ​രു​ടെ അ​മി​ത പ​ഞ്ച​സാ​ര ഉ​പ​യോ​ഗം പൊ​ണ്ണ​ത്ത​ടി​ക്ക്​ കാ​ര​ണ​മാ​കു​ം. ഇ​വ​ർ​ക്ക്​ നി​ത്യേ​ന 50 ​ഗ്രാംവ​രെ പ​ഞ്ച​സാ​ര ക​ഴി​ക്കാം എ​ന്ന്​ ഇ​പ്പോ​ൾ നി​ർ​ദേ​ശി​ക്കു​ന്നി​ല്ല. പുതുതലമുറ കൗ​മാ​ര​ക്കാ​രു​ടെ ശാ​രീ​രി​കാ​ധ്വാ​നം വ​ള​രെ കു​റ​വാ​യ​തി​നാ​ലാ​ണി​ത്.

ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​ന്ന​വ​രി​ൽ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഉ​പ​യോ​ഗ​വും കു​റ​വാ​യിരിക്കും. രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാ​നും ആ​യുർ​ദൈ​ർ​ഘ്യം കു​റ​യാനും പൊ​ണ്ണ​ത്ത​ടി കാ​ര​ണ​മാ​കു​ന്നു. ഭ​ക്ഷ​ണ​ത്തി​ൽ ഉൗ​ർ​ജ​ത്തി​െ​ൻ​റ കൂടിയ അ​ള​വും വ്യാ​യാ​മ​ക്കു​റ​വും ജ​നി​ത​ക​പ്രശ്​​നങ്ങളുമാണ് പൊ​ണ്ണ​ത്ത​ടി​യുടെ പ്രധാന കാരണങ്ങൾ. പോ​ഷ​ക​ങ്ങ​ൾ ഒ​ട്ടും​ത​ന്നെ ഇ​ല്ലാ​ത്ത ശൂന്യ ഉൗ​ർ​ജ​മാ​ണ്​ ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത്​ കൊ​ഴു​പ്പി​െ​ൻ​റ രൂ​പ​ത്തി​ൽ ശ​രീ​ര​ത്തി​ൽ അ​ട​ിഞ്ഞു​കൂടുന്നത് അ​മി​തവ​ണ്ണ​ത്തി​ന്​ കാ​ര​ണ​മാ​കും.

ഹൃ​ദ​യ രോഗങ്ങൾ
ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​ന്ന​വ​രി​ൽ ഹൃ​ദ​യസം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാണ്. ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​േ​മ്പാ​ൾ എ​ൽ.​ഡി.​എ​ൽ കൊ​ള​സ്​​ട്രോ​ൾ കൂ​ടു​ക​യും ശ​രീ​ര​ത്തി​ന്​ ഗു​ണ​ക​ര​മാ​യ എ​ച്ച്.​ഡി.​എ​ൽ കൊ​ള​സ്​​ട്രോ​ൾ കു​റ​യു​ക​യുമാണ്​ ചെ​യ്യു​ന്ന​ത്. ജ​ങ്ക്​​ഫു​ഡു​ക​ളി​ൽ പൂ​രി​ത കൊ​ഴു​പ്പി​െ​ൻ​റ അ​ള​വ്​ വ​ള​രെ കൂ​ടു​ത​ലായ​തി​നാ​ൽ ഇ​വ ക​ഴി​ക്കു​ന്ന​തി​ന്​ നിയ​ന്ത്ര​ണം ​വെ​ക്കേ​ണ്ട​താ​ണ്. ജ​ങ്ക്​​ഫു​ഡി​ൽ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റി​െ​ൻ​റ അ​ള​വു കൂ​ടു​ത​ലായ​തി​നാ​ൽ ശ​രീ​ര​ത്തി​ൽ ട്രൈ​​​ ഗ്ലിസ​റൈ​ഡി​െ​ൻ​റ അ​ള​വും വ​ർ​ധി​ക്കും.

heart-disase

ഫാ​റ്റി​ ലി​വ​ർ
പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്ന ഒ​ര​ു അസു​ഖമാ​യി മാ​റി​യി​രി​ക്കു​ന്നു ഫാ​റ്റി ​ലി​വ​ർ. കു​ട്ടി​ക​ളി​ൽ ഫാ​റ്റി​ ലി​വ​ർ വ്യാപകമാകുന്നതിന് ഒ​രു പ്ര​ധാ​ന കാ​ര​ണമാണ്​ ജ​ങ്ക്​​ഫു​ഡു​ക​ൾ. ക​ര​ളി​നെ കൂ​ടാ​തെ മ​റ്റു​ അ​വ​യ​വ​ങ്ങ​ളെ​യും ജ​ങ്ക്​​ഫു​ഡി​െ​ൻ​റ അ​മി​ത ഉ​പ​യോ​ഗം ബാ​ധി​ക്കാം. കൊ​ഴു​പ്പി​നെ സം​സ്​​ക​രി​ക്കാ​നു​ള്ള ക​ര​ളി​െ​ൻ​റ ശേ​ഷി കു​റ​യു​ക​യും അ​തു​വ​ഴി ക​ര​ളി​ൽ കൊ​ഴു​പ്പ്​ അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്​​ഥ​​യാ​ണ്​ ഫാ​റ്റി​ ലി​വ​ർ.

ടൈ​പ്പ്​ 2​ പ്ര​മേ​ഹം
സ്​​ഥി​ര​മാ​യി ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​ന്ന​വ​രി​ൽ ടൈ​പ്പ്​ 2 പ്ര​മേ​ഹം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂടു​ത​ലാ​ണെ​ന്ന്​ ഗ​വേ​ഷ​ണ​ങ്ങ​ൾ പ​റ​യു​ന്നു. പ​ഞ്ച​സാ​ര, കൊ​ഴു​പ്പ്​ എ​ന്നി​വ ജ​ങ്ക്​​ഫു​ഡി​ൽ വ​ള​രെ കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ര​ക്​​ത​ത്തി​ലെ പ​ഞ്ചാ​സാ​ര​യു​ടെ അ​ള​വി​ലും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കാം.

ശ്വാ​സ​കോ​ശ രോഗങ്ങൾ
സ്​​ഥി​ര​മാ​യി ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ച്ച്​ ശ​രീ​ര​ഭാ​രം വ​ർ​ധി​ക്കു​േ​മ്പാ​ൾ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പി​ടി​പെ​ടാം. ആ​സ്​​ത​്​മ ഉ​ള്ള​വ​ർ പരമാവധി ജ​ങ്ക്​​ഫു​ഡ്​ ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്.

വി​ള​ർ​ച്ച
പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​യ​ർവ​ർ​ഗങ്ങ​ൾ, ഇ​ല​ക്ക​റി​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന്​ കി​ട്ടു​ന്ന പോ​ഷ​ക​ങ്ങ​െ​ളാന്നും ജ​ങ്ക്​​ഫു​ഡ്​ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ശ​രീ​ര​ത്തി​ൽ എ​ത്തു​ന്നി​ല്ല. ജ​ങ്ക്​​ഫു​ഡ്​ ക​ഴി​ക്കു​േ​മ്പാ​ൾ ശ​രീ​ര​ത്തി​ലേ​ക്ക് ആ​കെ ആ​ഗി​ര​ണം ചെ​യ്യപ്പെടുന്ന​ത്​ ശൂ​ന്യ ഉ​ൗർ​ജം ആ​ണ്. മ​റ്റു പോ​ഷ​ണ​ങ്ങ​ൾ ഒ​ന്നും ശ​രീ​ര​ത്തി​ലേ​ക്ക്​ ആ​ഗി​ര​ണം ചെ​യ്യാ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​ഷ​ക​ക്കു​റ​വുമൂ​ലം വി​ള​ർ​ച്ച ഉ​ണ്ടാ​കാം. ഉയർന്ന ക​േലാ​റിയുള്ള ജ​ങ്ക്​​ഫു​ഡി​െ​ൻ​റ നി​ര​ന്ത​ര ഉ​പ​യോ​ഗംമൂ​ലം ക​ഴി​ഞ്ഞ 10​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൊ​ണ്ണത്ത​ടി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ലേറെയായതാ​യി പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

junk

എ​ന്തു​കൊ​ണ്ട്​ ജ​ങ്ക്​​ഫു​ഡ്​?

ജ​ങ്ക്​​ഫു​ഡു​ക​ൾ അ​മി​ത​മാ​യി ക​ഴി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്​ അവയുടെ ആ​ക​ർ​ഷ​ക​മാ​യ രു​ചിത​ന്നെ​യാ​ണ്. നാ​രു​ക​ൾ ഇ​ല്ല എന്നതുകാരണം വ​ള​രെ പെ​െ​ട്ട​ന്ന​ു​ത​ന്നെ ച​വ​ച്ചിറക്കാനും കഴിയും എന്നത് മറ്റൊരു പ്ര​ത്യേ​ക​ത​യാ​ണ്. ചെ​റി​യ അ​ള​വി​ൽത​ന്നെ കൂ​ടു​ത​ൽ ഊർ​ജ​ല​ഭ്യ​ത, പ​ഞ്ച​സാ​ര, കൊ​ഴു​പ്പ്​ എ​ന്നീ ചേ​രു​വ​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം രു​ചി​ കൂ​ട്ടു​ന്ന​തി​നും സ​ഹാ​യ​ക​മാ​വും. ഫാ​സ്​​റ്റ്​ഫു​ഡു​ക​ളി​ൽ ഉപയോഗിക്കുന്ന​ത്​ സം​സ്​​ക​രി​ച്ചെ​ടു​ത്ത ധാ​ന്യ​ങ്ങ​ൾ ആ​യ​തി​നാ​ൽ ഇ​തു ര​ക്​​ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കൂ​ട്ടും. സം​സ്​​ക​രി​ച്ച മാം​സാ​ഹാ​ര​ത്തി​ലെ സോ​ഡി​യം നൈ​ട്രേ​റ്റ്​ കു​ട​ലി​ലെ അ​ർ​ബു​ദത്തി​ന്​ കാ​ര​ണ​മാ​കും. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും വ​റു​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ വ​റ്റു​ന്ന​തുവ​രെ വീ​ണ്ടും വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ അ​ക്രോലി​ൻ എ​ന്ന രാ​സ​വ​സ്​​തു ഉ​ണ്ടാ​കു​ന്ന​തി​ന് ഇടയാക്കും. ഇ​തി​െ​ൻ​റ ഉ​പ​യോ​ഗം പ​ല​വി​ധ കാ​ൻ​സ​റു​ക​ൾ​ക്ക് കാ​ര​ണ​മാ​വും.

നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​ക്കി കു​ട്ടി​ക​ൾ​ക്ക്​ കൊ​ടു​ത്തി​രു​ന്ന ആ ​കാ​ലം ഇ​പ്പോ​ൾ ഫാ​സ്​​റ്റ്​ ഫു​ഡു​ക​ൾ​ക്ക്​ വ​ഴി​മാ​റിക്കൊ​ടു​ത്തി​രി​ക്കു​ന്നു. നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ ആ​യ കൊ​ഴു​ക്ക​ട്ട, അ​ട, അ​വ​ൽ മ​റ്റു നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​​െയ​ക്കാ​ൾ കു​ട്ടി​ക​ൾ​ക്ക്​ പ്രി​യം ഫാ​സ്​​റ്റ്​ ഫു​ഡ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ കി​ട്ടു​ന്ന മാം​സാ​ഹാ​രം ത​ന്നെ​യാ​ണ്. സം​സ്​​ക​രി​ച്ച പ​ല ഭ​ക്ഷ​ണ​ങ്ങ​ളി​ലും മേ​ാ​േ​ണാ സോ​ഡി​യം ഗ്ലൂട്ടാ​മേ​റ്റി​െ​ൻ​റ (അ​ജി​നോമോ​േ​ട്ടാ) അ​ള​വ്​ വ​ള​രെ കൂടു​ത​ലാണ്. മോ​ണോ സോ​ഡി​യം ഗ്ലൂ​ട്ടാ​മേ​റ്റ്​ കൂ​ടി​യ തോ​തി​ൽ ശ​രീ​ര​ത്തി​ൽ എ​ത്തി​യാ​ൽ അ​തു​മൂ​ലം ശാ​രീ​രി​ക അ​സ്വ​സ്​​ത​തക​ൾ ഉ​ണ്ടാ​കും. ഇ​ത്​ കു​ട്ടി​ക​ളു​ടെ കോ​ശ​ങ്ങ​ൾ​ക്കു​വ​രെ ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കാം. അ​ജി​നോമോ​േ​ട്ടാ നാ​വി​ലു​ള്ള സ്വാ​ദ്​ മു​കു​ള​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​വ ഉ​ണ്ടാ​ക്കുന്ന ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ചൈ​നീ​സ്​ റ​സ്​​റ്റാ​റ​ൻ​റ്​ സി​ൻ​ഡ്രം.

ഇ​തി​നു​പു​റ​മെ പ​ല റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ചേ​ർ​ക്കു​ന്ന മ​റ്റു രാ​സ​വ​സ്​​തു​ക്ക​ളാണ്​ ടാ​ർ​ടേ​സി​ൻ, എ​റി​ത്രോ​സി​ൻ തു​ട​ങ്ങി​യ​വ. പ്ര​മേ​ഹ​ത്തി​നു​വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ബെ​ൻ​സീൻ വ​രെ ഇ​തി​ൽ​പ്പെ​ടു​ന്നു. ഭ​ക്ഷ​ണം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും അ​പ​ക​ട​കാ​രി​ക​ളാണ്. പാ​ക്ക​റ്റ്​ ഭ​ക്ഷ​ണ​ത്തി​ലെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മറ്റൊരു അ​പ​ക​ടം അ​ള​വി​ൽക്കൂ​ടു​ത​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഉ​പ്പാ​ണ്. ഒ​രു ദി​വ​സ​ത്തേ​ക്ക്​ ഒ​രാ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഉ​പ്പി​െ​ൻ​റ അ​ള​വ്​ 20 മി. ​ഗ്രാം മാ​ത്രമാണ്.

കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ ഈറ്റ് റൈറ്റ് കാ​മ്പ​യി​നി​െ​ൻ​റ ഭാ​ഗ​മാ​യി ഫുഡ് സേഫ്​റ്റി ആൻഡ്​ സ്​റ്റാൻഡേഡ്സ് അതോറിറ്റിയാണ് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ നി​​യ​​ന്ത്രി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്. നി​യ​​ന്ത്ര​ണ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ കോ​ള, ചി​പ്​​സ്, പാ​ക്ക​റ്റ്​ ജ്യൂ​സ്, ബ​ർ​ഗ​ർ, പി​സ്സ, സ​മോ​സ, ഫ്ര​ഞ്ച്​ ഫ്രൈ​ഡ്​ റൈ​​സ്, ഗു​ലാ​ബ്​ ജാം ​എ​ന്നി​വ​യാ​ണ്.

pizza

പി​സ്സ

വി​ദേ​ശ വി​ഭ​വ​ങ്ങ​ളി​ലെ രാ​ജാ​വാ​ണ്​ പി​സ്സ; ഇ​റ്റ​ലി​ക്കാ​രു​ടെ ഇ​ഷ്​​ട വി​ഭ​വ​വും. വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ മൈ​ദ ഒ​ഴി​വാ​ക്കി ഗോ​ത​മ്പു​മാ​വ്​ പ​ര​ത്തി അ​തി​ന്മേ​ൽ ത​ക്കാ​ളി​യും ചീ​സും ഒ​ലിവി​െ​ൻ​റ കാ​യും ചേ​ർ​ത്ത്​ ഉ​യ​ർ​ന്ന ചൂ​ടി​ൽ പാ​​കം ചെ​യ്​െ​​ത​​ടു​ക്കു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ന​മ്മു​ടെ ഫാ​സ്​​റ്റ്​ ഫു​ഡ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ പി​സ്സ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ മൈ​ദ​ മാ​വാ​ണ്.

ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​വു​ന്ന ത​ര​ത്തി​ൽ പ​ല ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും ചേ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. ഉ​യ​ർ​ന്നതോ​തി​ൽ ഉ​പ്പ്, കൊ​ഴു​പ്പ്, ഉൗ​ർ​ജം എ​ന്നി​വ​യും പി​സ്സ ക​ഴി​ക്കു​േ​മ്പാ​ൾ ശ​രീ​ര​ത്തി​ൽ എ​ത്തു​ന്നു. സ്​​ഥി​ര​മാ​യി പി​സ്സ ക​ഴി​ക്കു​ന്ന​വ​രി​ൽ ഹൃ​ദ്രോ​ഗം, ദ​ഹ​നവ്യ​വ​സ്​​ഥ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ എ​ന്നി​വ ബാ​ധി​ച്ചു​തു​ട​ങ്ങി​യെ​ന്നാ​ണ്​ ക​ണ്ടെത്തൽ. പി​സ്സ​യി​ൽ വെ​ജി​റ്റേ​റി​യ​നും നോ​ൺ വെ​ജി​റ്റേ​റി​യും ല​ഭ്യ​മാ​ണ്. വ​ള​രെ കൂ​ടു​ത​ലാ​യി ചേ​ർ​ക്കു​ന്ന ചീ​സാ​ണ്​ പി​സ്സ​യി​ലെ വി​ല്ല​ൻ. ചീ​സി​െ​ൻ​റ അ​ള​വ്​ വ​ള​രെ കു​റ​ച്ച്​ ത​ക്കാ​ളി​യോ മ​റ്റു വെ​ജി​റ്റ​ബി​ൾ​സോ ചേ​ർ​ത്ത്​ പി​സ്സ ആ​രോ​ഗ്യ​ക​ര​മാ​ക്കാം.

100 ഗ്രാം ​പി​സ്സയി​ലെ ഘ​ട​ക​ങ്ങ​ൾ:
ക​േലാ​റി -266
പൂരിത​ ​െകാ​ഴു​പ്പ്​ - 22 ശതമാനം
കൊ​ള​സ്​​ട്രോ​ൾ - 17 മി.​ഗ്രാം
ഉ​പ്പ്​ - 598 മി.​ഗ്രാം
കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്​ - 33 ഗ്രാം
​ഷു​ഗ​ർ - 3.6 ഗ്രാം

burger

​ബ​ർ​ഗ​ർ
ബ​ർ​ഗ​റി​ൽ ചേ​ർ​ക്കു​ന്ന ഉ​പ്പി​ട്ട പ​ന്നി​യി​റ​ച്ചി, ഹാം​ബ​ർ​ഗ​ർ, സോേസജ്​ എ​ന്നി​വ കാ​ൻ​സ​റി​നും മ​റ്റ്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു എ​ന്നാ​ണ്​ ഏ​റ്റ​വും പു​തി​യ ക​ണ്ടെ​ത്ത​ൽ. മാം​സം കേ​ടാവാതി​രി​ക്കാ​ൻ ചേ​ർ​ക്കു​ന്ന രാ​സവ​സ്​​തു​ക്ക​ളാ​ണ്​ കാ​ൻ​സ​റിനു കാ​രണക്കാർ. സം​സ്​​ക​രി​ച്ച ഇ​റ​ച്ചിവ​ർ​ഗ​ങ്ങ​ളും ഈ ​ഗ​ണ​ത്തി​ൽ​പെ​ടു​ന്നു.

പ​ല​രും ഇ​പ്പോ​ൾ ഉ​ച്ച​യൂ​ണിനോ രാ​ത്രിഭ​ക്ഷ​ണ​ത്തി​നോ പ​ക​ര​മാ​യി ബ​ർ​ഗ​ർ ക​ഴി​ച്ചു​തു​ട​ങ്ങി. വ​ള​രെ രു​ചി​യു​ള്ള​തും ശ​രീ​രഭാ​രം കൂ​ട്ടു​ന്ന​തും മ​നു​ഷ്യശ​രീ​ര​ത്തി​ന്​ വ​ള​രെ​യ​ധി​കം ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​യ ഒ​ന്നാ​ണ്​ ബ​ർ​ഗ​ർ. ബ​ർ​ഗ​റിൽ കൊ​ള​സ്​​ട്രോ​ൾ, പൂരിത കൊഴുപ്പ്, മ​റ്റു കൊ​ഴു​പ്പു​ക​ൾ എ​ന്നി​വ​യും വ​ള​രെ കൂടുതലാണ്​.

കൂ​ടാ​തെ, ഉ​പ്പി​െ​ൻ​റ അ​ള​വും. നോ​ൺവെ​ജ്​ ബ​ർ​ഗ​റി​ലാണ്​ ഈ ​പ്ര​ശ്​​ന​ങ്ങ​ൾ. സംസ്കരിച്ച ഇറച്ചി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ കൂ​ടു​ത​ൽ ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കുന്നത്. പ​ക​രം ഫ്രഷ് മീ​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​ൽ ഈ ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാം. ബ​ർ​ഗ​റി​ൽ ഇ​റ​ച്ചി​ക്ക്​ പ​ക​രം ബ്രോക്കോ​ളി, ലെ​റ്റ്യൂസ്​ ഇ​ല, കാ​ര​റ്റ്, ഗ്രീ​ൻ​പീ​സ്, കി​ഴ​ങ്ങ്, കാ​ബേ​ജ്, ത​ക്കാ​ളി എ​ന്നി​വ ചേ​ർ​ക്കാം. ബ​ർ​ഗ​ർ പാ​റ്റീ​സ്​ വ​റു​ക്കു​ന്ന​തി​ന​ു​ പ​ക​രം ഗ്രി​ൽ ചെ​യ്​​തും ആ​രോ​ഗ്യ​ക​ര​മാ​ക്കാം.

ബ​ർ​ഗ​റിൽ അടങ്ങിയത്:
ക​േലാറി- 343 കി.ക​േലാറി
കൊ​ഴു​പ്പ്​- 16.4 ഗ്രാം
​നാ​രു​ക​ൾ- 2.4 ഗ്രാം
​സോ​ഡി​യം- 798 മി​. ഗ്രാം
​ഷു​ഗ​ർ- 6.7 ഗ്രാം
​മാം​സ്യം- 17 ഗ്രാം

chips

ചി​പ്​​സ്​
വ​ള​രെ രു​ചി​യു​ള്ള​തും എ​പ്പോ​ഴും ല​ഭ്യ​മാ​യ​തു​മാ​ണ്​ ചി​പ്​​സ്. വ​ല്ല​പ്പോ​ഴും കു​റ​ച്ച്​ ചി​പ്​​സ്​ ക​ഴി​ച്ചു എ​ന്ന​ുക​രു​തി വ​ലി​യ ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ, സ്​​ഥി​ര​മാ​യ ചി​പ്​​സി​െ​ൻ​റ ഉ​പ​യോ​ഗം പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. ചി​പ്​​സി​ൽ ഊ​ർ​ജ​ത്തി​െ​ൻ​റ​യു​ം കൊ​ഴു​പ്പി​െ​ൻ​റ​യു​ം അ​ള​വ്​ ഉ​യ​ർ​ന്ന നി​ര​ക്കി​ലായ​തി​നാ​ൽ ശ​രീ​രഭാ​രം കൂ​ടു​ന്ന​തി​നും അ​തു​വ​ഴി പൊ​ണ്ണ​ത്ത​ടി​ക്കും കാ​ര​ണ​മാ​കും.

20 പീ​സ്​ പൊ​ട്ട​റ്റോ ചി​പ്​​സ്​ ക​ഴി​ക്കു​േ​മ്പാ​ൾത​ന്നെ 10 ഗ്രാം ​കൊ​ഴു​പ്പും 154 ക​ലോ​റി ഊ​ർ​ജ​വും ശ​രീ​ര​ത്തി​ലെത്തും. ശ​രീ​രഭാ​രം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്​ പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത​ കൂ​ട്ടും. സ്​​ഥി​ര​മായ ചി​പ്​​സി​െ​ൻ​റ ഉ​പ​യോ​ഗംവഴി വ​യ​ർനി​റ​യുമെന്ന​ല്ലാ​തെ ഒരുവിധ പോ​ഷ​ണ​വും ല​ഭി​ക്കു​ക​യി​ല്ല. ഇതു​പേ​ാ​ലെത്ത​ന്നെ​യാ​ണ്​ ചി​പ്​​സ്​ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​രി​ഞ്ഞ എ​ണ്ണ സൃ​ഷ്​​ടി​ക്കു​ന്ന ആ​രോ​ഗ്യപ്ര​ശ്​​ന​ങ്ങ​ളും.

പൊ​ട്ട​റ്റോ ചി​പ്​​സിൽ അടങ്ങിയത് (100 gm):
ക​േല​ാറി -​536 കി. കാ​േലാറി
പൂരിത കൊഴുപ്പ് -11 ഗ്രാം
​സോ​ഡി​യം -8 മി​ല്ലി ഗ്രാം
​കാ​ർ​ബോ ഹൈ​ഡ്രേ​റ്റ്​ -53 ഗ്രാം
​മാം​സ്യം- 7 ഗ്രാം

coca-cola

കോ​ള

കാ​ർ​ബ​ണേ​റ്റ്​ ചെ​യ്യ​പ്പെ​ട്ട ല​ഘുപാ​നീ​യ​മാ​ണ്​ കൊ​ക്ക​ക്കോള. ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു എ​ന്ന​താ​ണ്​ കോ​ള​യു​ടെ പ്ര​ശ്​​നം. സ്​​ഥി​ര​മാ​യി കോ​ള കു​ടി​ക്കു​ന്ന​വ​രി​ൽ മ​ഗ്​​നീ​ഷ്യം, കാ​ത്സ്യം, ജീ​വ​കം എ, ​അ​സ്കോ​ർ​ബി​ക്​ ആ​സി​ഡ്​ എ​ന്നി​വ​യു​ടെ ആ​ഗി​ര​ണം വേ​ണ്ടരീ​തി​യി​ൽ ന​ട​ക്കി​ല്ല. ക​ഫീ​െ​ൻ​റ അ​ള​വും കോ​ള​യി​ൽ കൂ​ടു​ത​ലാ​ണ്. കോ​ള​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫോ​സ്​​ഫോ​റി​ക്​ ആസി​ഡ്​ എ​ല്ലു​ക​ൾ​ക്കും പ​ല്ലു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്യും.

ഗ്ലൂ​ക്കോ​സി​ന്​ പ​ക​രം കൂ​ടു​ത​ൽ ഫ്രക്​​റ്റോ​സ്​ അ​ട​ങ്ങി​യ കോ​ൺ​സി​റ​പ്പാ​ണ്​ കോ​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്​ പൊ​ണ്ണ​ത്ത​ടി​ക്കും പ്ര​മേ​ഹ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. സെ​ൻ​റ​ർ​ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മെ​ൻ​റ്​ 2003ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കോ​ള​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ഡി.​ഡി.​ടി, മാ​ല​ത്തി​യോ​ൺ, ലി​ൻ​​ഡേ​ൻ, ക്ലോ​ർപൈ​റീ​ഫോ​സ്​ എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. വേ​ൾ​ഡ്​ ഹെ​ൽ​ത്ത്​ ഓ​ർ​ഗ​നൈ​സേ​ഷ​െ​ൻ​റ ക​ണ​ക്ക്​ പ്ര​കാ​രം ആ​റു ടേ​ബി​ൾ സ്​​പൂ​ൺ പ​ഞ്ച​സാ​ര മാ​ത്ര​മേ 100 മി​ല്ലി ലി​റ്റ​റി​ൽ ചേ​ർ​ക്കാ​ൻ പാ​ടു​ള്ളൂ.

എ​ന്നാ​ൽ, കോ​ള​യി​ൽ ഇ​ത്​ 10 ടീ​സ്​​പൂ​ൺ ആ​ണ്. ക​ര​ൾ, വൃക്ക, പ​ല്ല്​ എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും പ്ര​മേ​ഹം, നെ​​െഞ്ച​രി​ച്ചി​ൽ, എ​ല്ല്​ തേ​യ്​​മാ​നം, ര​ക്​​താ​തിമ​ർ​ദം, ഹൃ​ദ്രോഗം, ദ​ഹ​ന പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യും കോ​ള​യു​ടെ സ്​​ഥി​ര ഉ​പ​യോ​ഗം കൊ​ണ്ട്​ ഉ​ണ്ടാ​കാം.

കോളയിൽ അടങ്ങിയത് (100 ml):
കാ​​േല​ാറി -41കി. ക​േലാറി
സോ​ഡി​യം -4 മി. ഗ്രാം
കാ​ർ​ബോ ഹൈ​ഡ്രേ​റ്റ്​ -11ഗ്രാം
ഷു​ഗ​ർ -11 ഗ്രാം
പൊ​ട്ടാ​സ്യം -3 മി. ഗ്രാം

5. സ​മോ​സ
ക​േല​ാറി​യു​ടെ കാ​ര്യ​ത്തി​ൽ സ​മോ​സ മു​ന്നി​ൽത​ന്നെ. എ​ന്നാ​ൽ, മൈ​ദ​ക്ക്​ പ​ക​രം ഗോ​ത​മ്പ്​ പൊ​ടി, പ​യ​ർവ​ർ​ഗ​ങ്ങ​ൾ, കി​ഴ​ങ്ങ്, സ​വാ​ള, ഉ​പ്പ്, എ​ണ്ണ, നെ​യ്യ്​ എ​ന്നി​വ കു​റ​ച്ച്​ ചേ​ർ​ത്ത്​ സ​മോ​സ ഹെ​ൽ​ത്തി​യാ​ക്കാം. പ​നീ​ർ, മീ​ൻ, ഇ​റ​ച്ചി എ​ന്നി​വ ചേ​ർത്തും സ​മോ​സ ഉ​ണ്ടാ​ക്കാം. ഒ​രു ചെ​റി​യ സ​മോ​സ ക​ഴി​ച്ചാ​ൽ​ത​ന്നെ 262 കലോറി ഊ​ർ​ജം ഉ​ള്ളി​ൽ എ​ത്തും. അ​തു​പോ​ലെ കാ​ർ​ബോഹൈ​ഡ്രേ​റ്റും പൂരിത കൊ​ഴു​പ്പു​ക​ളും. വ്യ​വ​സാ​യി​ക അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​മോ​സ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഹൈ​ഡ്രോജ​േ​ന​റ്റ​ഡ്​ ഓ​യി​ൽ ആ​ണ്. ഇ​തി​ൽ ട്രാ​ൻ​സ്​ ഫാറ്റി ആ​സി​ഡി​െ​ൻ​റ അ​ള​വും കൂ​ടു​ത​ലാണ്.

സ​മോ​സ​യി​ൽ അടങ്ങിയിരിക്കുന്നത് (100 ഗ്രാം):
ക​േല​ാറി -262 ഗ്രാം
​കൊ​ഴു​പ്പ്​ -7.5 ഗ്രാം
​ട്രാ​ൻ​സ്​​ഫാ​റ്റ്​ 0.6 ഗ്രാം
​കൊ​ള​സ്​​ട്രോ​ൾ -27 മി. ​ഗ്രാം
സോ​ഡി​യം -423 മി. ​ഗ്രാം
കാ​ർ​ബോ ഹൈ​ഡ്രേ​റ്റ്​ -24 ഗ്രാം

samosa

ഗു​ലാ​ബ്​ ജാമുൻ:
​ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​ച്ച മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ഗു​ലാ​ബ്​ ജാമുൻ. ​പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടാ​ണ്​ ഗു​ലാ​ബ്​ ജാമുൻ ​ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ൽ ചേ​ർ​ക്കു​ന്ന കൊ​ഴു​പ്പ്​ അ​ധി​ക​മാ​യ പാ​ലും പ​ഞ്ച​സാ​ര ലാ​യ​നി​യുമാ​ണ്​ അ​പ​ക​ട​കാ​രി​ക​ൾ. ഗു​ലാ​ബ്​ ജാ​മുനിെ​ൻ​റ സ്​​ഥി​ര​മാ​യ ഉ​പ​യോ​ഗം ര​ക്​​ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കൊ​ള​സ്​​ട്രോ​ൾ, ശ​രീ​ര​ഭാ​രം എ​ന്നി​വ കൂ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും.

ഗുലാബ് ജാമുനിൽ അടങ്ങിയത്( 50 gm)
കലോറി 149 ക​ലോ​റി
കൊ​ഴു​പ്പ്​ -7.3 ​​ഗ്രാം
​കൊ​ള​സ്​​ട്രോ​ൾ -5.5 മി. ​ഗ്രാം
ഷു​ഗ​ർ -18 ഗ്രാം
​മാം​സ്യം 2 ഗ്രാം

​പാ​ക്ക​റ്റ്​ ജ്യൂസു​ക​ൾ
ദി​വ​സേ​ന ഏ​തെ​ങ്കി​ലും പാ​ക്ക​റ്റ്​ ജൂ​സ്​ കു​ടി​ക്കു​ന്ന​വ​രി​ൽ ടൈ​പ്​-2 പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടും എ​ന്ന്​ ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. കൃ​ത്രി​മ പ​ഴ​ച്ചാ​റു​ക​ളി​ൽ നാ​രി​െ​ൻ​റ അം​ശം തീ​രെ ഇ​ല്ലാ​ത്ത​തും അ​മി​ത​മാ​യി പ​ഞ്ച​സാ​ര അ​ട​ങ്ങി​യി​രി​ക്കു​ന്ന​തു​മാ​ണ്​ പ്ര​മേ​ഹ കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​പാ​ക്ക​റ്റ്​ ജ്യൂസു​ക​ളി​ൽ പ​ഴ​ത്തി​െ​ൻ​റ അം​ശം പോ​ലും ഉ​ണ്ടാ​കി​ല്ല. പ​ക​രം കൃ​ത്രിമ ​​േഫ്ലവ​റു​ക​ൾ ചേ​ർ​ത്താ​ണ്​ ഓ​രോ പ​ഴ​ച്ചാ​റു​ം ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം പാ​ക്ക​റ്റ്​ ജ്യൂസു​ക​ൾ​ക്ക്​ പ​ക​രം ല​സ്സി, സം​ഭാ​രം, നാ​ര​ങ്ങവെ​ള്ളം, പാ​ൽ, ഗ്രീ​ൻ ടീ, ​ക​രി​ക്കി​ൻ വെ​ള്ളം എ​ന്നി​വ ശീ​ല​മാ​ക്കാം.

പാ​ക്ക​റ്റു​ക​ളി​ൽ വ​രു​ന്ന പ​ഴ​ച്ചാ​റു​ക​ൾ കേ​ടു​കൂ​ടാ​തി​രി​ക്കാ​ൻ ചേ​ർ​ക്കു​ന്ന വ​സ്​​തു​ക്ക​ളും ശ​രീ​ര​ത്തി​ന്​ ദോ​ഷ​ക​രമാണ്. പാ​ക്ക​റ്റ്​ ജ്യൂസി​െ​ൻ​റ ക​വ​റി​നുപു​റ​ത്ത്​ പ്രിസ​ർ​വേ​റ്റി​വ്​​സ്​ ഒ​ന്നും ചേ​ർ​ത്തി​ട്ടി​ല്ല എ​ന്ന ലേ​ബ​ലി​ൽ വ​രു​ന്ന​വ​യി​ൽ ഓ​ക്​​സി​ജ​ൻ നീ​ക്ക​പ്പെ​ട്ട​വ​യാ​ണ്. പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽനി​ന്നും ഓ​ക്​​സി​ജ​ൻ നീ​ക്കം ചെ​യ്യു​ന്ന​ത്​ അ​തി​​െൻറ​ ഗു​ണ​ത്തെ ബാ​ധി​ക്കും. പാ​ക്ക​റ്റ്​ ജ്യൂസു​ക​ളി​ൽ എ​പ്പോ​ഴും ഊ​ർ​ജ​ത്തി​െ​ൻ​റ അ​ള​വ്​ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും. കോ​ൺ സി​റ​പ്പ്​ ചേ​ർ​ത്ത ജ്യൂസു​ക​ൾ കു​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

പാ​ക്ക​റ്റ്​ ജ്യൂസിൽ അടങ്ങിയത് (100 ml)
കലോറി -270,
കാ​ർ​ബോ ഹൈ​ഡ്രേ​റ്റ്​ -63 ഗ്രാം, ​
ഷു​ഗ​ർ -​53 ഗ്രാം, ​
നാ​രു​ക​ൾ- 1.3 ഗ്രാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junk foodchildrenmalayalam newsLifestyle Newscovid 19
News Summary - Junk food issue-Life style
Next Story