ദിവസം ലൈവാക്കാന്‍ കുറുക്കു വഴികള്‍

11:58 AM
02/05/2015

ഒന്ന് ശ്രദ്ധവെച്ചാല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉണര്‍വും ഉന്മേഷവും നേടാനുള്ള ആറ് വഴികള്‍ ഇതാ...

  1. രാവിലെ ഒരു കപ്പ് ചൂടു വെള്ളമോ നാരങ്ങാ ജ്യൂസോ കുടിക്കുക. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്‍െറ രാസ -ജൈവ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കരളിന്‍െറ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.
  2. അര മണിക്കൂര്‍ നേരത്തെ ശാരീരിക വ്യായാമം ഉന്മേഷം മാത്രമല്ല, ദിവസം ഉടനീളം ബുദ്ധിയെയും തിളക്കമുള്ളതാക്കി നിലനിര്‍ത്തുന്നു. നടത്തം തന്നെയാണ് ഇതില്‍ പ്രധാനം.
  3. പ്രാര്‍ഥന, ധ്യാനം, മന്ത്രണം ഇവ പതിവായി ചെയ്യുന്നത് ആത്മശാന്തി പ്രധാനം ചെയ്യുന്നു.  പ്രാര്‍ഥനയോടെ എല്ലാ ദിവസവും ജോലി തുടങ്ങിയാല്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ സാധിക്കും.
  4. പോഷകാംശങ്ങള്‍ അടങ്ങിയ പ്രഭാത ഭക്ഷണം പതിവാക്കുക. ഇത് ശരീരത്തിന്‍െറ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു. അധികം വരുന്ന കലോറി ഇതുവഴി ഇല്ലാതാവുന്നു. വിശപ്പിനെയും ഹോര്‍മോണിനെയും സമതുലിതമായി നിലനിര്‍ത്തുന്നു.
  5. അലാറം എപ്പോഴും 30 മനിറ്റ് നേരത്തെയാക്കിവെക്കുക. ഉണരണമെന്ന് വിചാരിക്കുന്ന സമയത്തിനും അര മണിക്കൂര്‍ മുമ്പെയാക്കി അലാറം ക്രമീകരിക്കുക. ഇത് സമയത്തിനെതിരായ പോരാട്ടത്തെ ലാഘവമാക്കാന്‍ സഹായിക്കും. ഇതുവഴി സമയം നമ്മെ കാത്തുനില്‍ക്കും.
  6. ഒരു ദിവസത്തെ കാര്യങ്ങള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുക. മുന്നൊരുക്കം ദിവസം മുഴുവന്‍ നിങ്ങളെ ആയാസരഹിതരാക്കും. അത് കാര്യക്ഷമത വര്‍ധിപ്പിക്കും. അതുകൊണ്ട് തന്നെ ഒരോ പ്രഭാതങ്ങളും ഒരോ പുതിയ അവസരങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കി വെക്കുന്നത്.

തയാറാക്കിയത്: വി.പി റജീന

COMMENTS