Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightയമനിലെ മന്തി, സംസം...

യമനിലെ മന്തി, സംസം മന്തിയായ കഥ

text_fields
bookmark_border
യമനിലെ മന്തി, സംസം മന്തിയായ കഥ
cancel

മുപ്പത്തയ്യായിരത്തിലേറെ റസ്റ്റോറൻറുണ്ട് ദുബൈയിൽ. ലോകത്തി​​​െൻറ ഏത് മൂലയിലുള്ള ഭക്ഷണവും കിട്ടാനുള്ള സംവിധാനവുമുണ്ട്. പക്ഷേ, ഷാരൂഖ്ഖാനും സച്ചിൻതെണ്ടുൽക്കറും മുതൽ മമ്മൂട്ടി വരെ ദുബൈയിലെത്തിയാൽ അന്വേഷിക്കുന്നത് ഒരു മലയാളിയുടെ കടയാണ്. ഉദ്ദേശം മലയാളി ഭക്ഷണമല്ല, ഒന്നാന്തരം മന്തിയാണ്. അതും മന്തിയുടെ ജന്മനാടായ യമനിലെ തനത് മന്തി. സംസം മന്തി.

ഇൗ മന്തിയുടെ രുചി ഒന്നുവേറെയാണ്. അതുകൊണ്ടുതന്നെ സംസം ശാഖകൾക്കുള്ളിൽ തിരക്കും അൽപം കൂടും. മുന്തിയ ഷെഫുമാർ മുതൽ സാധാരണക്കാർ വരെ ഇൗ മന്തിയെ സൂചിപ്പിക്കുക റസ്റ്റോറൻറി​​​െൻറ പേര് പറഞ്ഞാണ്. പരമ്പരാഗതമായ ഒരു അറബ് ഭക്ഷണം അതുണ്ടാക്കുന്ന കടയുടെ പേരിൽ അറിയപ്പെടുന്നത് ചില്ലറക്കാര്യമല്ല.

സംസമിലെ മന്തി

ദുബൈയിലെത്തിയാൽ ബുർജ് ഖലീഫ കാണണം, ജുമൈറയിൽ കുളിക്കണം, ഗ്ലോബൽ വില്ലേജിൽ കറങ്ങണം സംസം മന്തി കഴിക്കണം എന്നതായിരിക്കുന്നു രീതി. രണ്ട് വർഷത്തെ കണക്ക് നോക്കിയാൽ ദിവസം ശരാശരി 18000 പേരാണ് സംസം മന്തി തേടി എത്തുന്നതെന്ന് അറിയുക. ദുബൈ മുൻസിപ്പാലിറ്റി, ഇമിഗ്രേഷൻ, പൊലീസ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി മന്തി നൽകുന്നത് സംസം ആണ്. പാലസുകളിൽ നിന്നുള്ളവരും സംസം മന്തി തേടിയെത്തുന്നുണ്ട്.

അറബ് ഭവനങ്ങളിലെ വിശേഷ ദിനങ്ങളിലെ പ്രലോഭനവും സംസം മന്തിയാണ്. വയനാട് സ്വദേശി ഷൈജൽ ഹുസൈനാണ് സംസമി​​​െൻറ നെടുന്തൂൺ. 25 ാം വയസിൽ ദുബൈയിലെത്തിയതാണ് ഷൈജൽ. 2006ൽ മിനിമാർട്ടിന് തുടക്കമിട്ടു. ഇതിനിെട യാദൃച്ഛികമായാണ് മന്തി കഴിക്കുന്നത്. ആ രുചി നാവിൽ നിന്ന് പോയില്ല. പാചകത്തോട് അഭിനിവേശവും അതിലേറെ കൈപ്പുണ്യവുമുള്ളതിനാൽ 2008ൽ കറാമയിൽ പത്ത് ജോലിക്കാരെയും വെച്ച് ആദ്യ മന്തി റസ്റ്റേറൻറിന് തുടക്കമിട്ടു.

നിലവിൽ യു.എ.ഇയിലും ഒമാനിലുമായി ഡസനിലേറെ ഒൗട്ട്ലെറ്റുകളുണ്ട്. 2020 ആകുേമ്പാൾ ഇവയുടെ എണ്ണം 20 ആകും. ജീവനക്കാർ 700 കവിഞ്ഞു. അബൂദബി, അജ്മാൻ എന്നിവിടങ്ങളിൽ സംസം ഉടൻ മന്തി വിളമ്പിത്തുടങ്ങും. ജുമൈറയിൽ 36000 അടി വിസ്തൃതിയിൽ പുതിയ റെസ്റ്റോറൻറ് ഒരുങ്ങുന്നു. ഏറ്റവും വലിയ മാളായ ദുബൈ മാളിലും ഏറ്റവും നല്ല മന്തിയായ സംസം മന്തി കിട്ടും. അതിമനോഹരമായി ഒരുക്കിയ അകത്തളങ്ങളും സംസമി​​​െൻറ പ്രത്യേകതയാണ്.

യമനിൽ നിന്നുള്ളവരാണ് പാചകത്തിന് നേതൃത്വം നൽകുന്നത്. എണ്ണയുപയോഗം തീരെക്കുറച്ച് ആവിയിലാണ് പാചകം. മന്തിക്കുള്ള ഫ്രഷ് മട്ടൻ എന്നും രാവിലെ വിമാനത്തിലെത്തും. ദുബൈയിൽ ഏറ്റവും കൂടുതൽ ഫ്രഷ് മട്ടൻ ഇറക്കുമതി ചെയ്യുന്നത് സംസമാണ്. മന്തിയുടെ തനത് രുചി നിലനിർത്താനാണ് കുറുക്കുവഴികൾ തേടി പോകാത്തത്. മന്തി മദ്ബി, മന്തി മദ്ഫൂൽ എന്നിവക്ക് പുറമെ വെജിറ്റബിൾ മന്തി അവതരിപ്പിച്ച് ഭക്ഷണപ്രിയരെ ഞെട്ടിച്ച ചരിത്രവും സംസമിനുണ്ട്.

സംസം മന്തി റസ്​റ്ററൻറ്​ ഉടമ വയനാട്​ സ്വദേശി ഷൈജൽ ഹുസൈൻ

അറബികൾ ആഘോഷ അവസരങ്ങളിൽ മാത്രം തയാറാക്കുന്ന കീമാത്ത് സംസമിൽ എപ്പോഴും കിട്ടും. ഇതിന് പുറമെ കാവ, സ്പെഷൽ സുലൈമാനി, കുനാഫ എന്നിവയൊക്കെ ചേർത്താണ് സംസം മന്തി വിളമ്പുന്നത്. പ്രവാസികൾ നാട്ടിലേക്ക് പോകുേമ്പാൾ കുടുംബങ്ങൾക്കായി കൊണ്ടുപോകുന്ന സമ്മാനമായും സംസം മന്തി മാറിയിട്ടുണ്ട്. അഞ്ച് കിലോയുടെ എയർപായ്ക്കായാണ് സംസം ഇൗ സമ്മാനപ്പൊതി തയാറാക്കുന്നത്. മറ്റ് റെസ്റ്റോറൻറുകളുടെ ഉടമകൾ വരെ സംസം മന്തിയുടെ ആരാധകരാണ്. മന്തിയൊക്കെ പണക്കാർക്കുള്ളതല്ലേയെന്ന് പറഞ്ഞുതള്ളാൻ വരെട്ട. പണമില്ലാതെ വിശന്നുവലഞ്ഞു വരുന്നവർക്ക് ധൈര്യമായി സംസമിലേക്ക് കയറിച്ചെല്ലാം. വിശപ്പ് മാറും വരെ അവർക്ക് ഭക്ഷണം സൗജന്യമാണ്. എന്നും എപ്പോഴും.

Show Full Article
TAGS:Zam Zam Mandi Restaurant Mandi Restaurant yemen food lifestyle news 
Next Story