Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാചകവാതകം ലാഭിക്കാം; എങ്ങനെയെന്നല്ലേ...
cancel

നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക്കൊ​പ്പം വീ​ട്ടി​ൽ​നി​ന്ന് വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ആ​ശ​ങ്ക​യു​ടെ ഗ്രാ​ഫും കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്.  അ​വ​ർ ‘എ​ന്തൊ​രു ക​ഷ്​​ട​മാ​ണി​തെ’​ന്ന് ത​ല​യി​ൽ കൈ​വെ​ച്ചും അ​ധി​കൃ​ത​രെ പ​ഴി​ച്ചു ഇ​രി​ക്കു​ന്ന​തി​നി​ട​ക്കാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റി​കൊ​ണ്ട് പാ​ച​ക വാ​ത​ക വി​ല​യും വ​ർ​ധി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​മാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. ഓ​ഹ്, വെ​റും ര​ണ്ടോ മൂ​ന്നോ രൂ​പ​യ​ല്ലേ കൂ​ടി​യി​ട്ടു​ള്ളൂ എ​ന്നോ​ർ​ത്ത് ലാ​ഘ​വ​ത്തോ​ടെ കാ​ണ​ണ്ട. പെ​ട്രോ​ളി​​​​െൻറ​യും ഡീ​സ​ലി​​​​െൻറ​യും പോ​ലെ​ത​ന്നെ ഇ​ട​ക്കി​ടെ പാ​ച​ക​വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ബ​ജ​റ്റ് താ​ളം തെ​റ്റും.

തൊ​ട്ട​തും പി​ടി​ച്ച​തു​മെ​ല്ലാം ഗ്യാ​സ​ടു​പ്പി​ൽ പാ​ച​കം ചെ​യ്യു​ന്ന​വ​രാ​ണ് മി​ക്ക​വ​രും. പ​ല​പ്പോ​ഴും പാ​ച​ക​വാ​ത​കം ‘ശൂ’​ന്ന് പ​റ​യും​പോ​ലെ​യാ​കും തീ​രു​ക. ഒ​ന്ന് മ​ന​സ്സു​വെ​ച്ചാ​ൽ, ഈ ​ദു​രി​ത​കാ​ല​ത്ത് എ​ളു​പ്പ​ത്തി​ൽ പാ​ച​ക​വാ​ത​കം ലാ​ഭി​ക്കാം. ചെ​റി​യ, ചെ​റി​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ മ​തി. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തേ​ക്ക് ഗ്യാ​സ് കൂ​ട്ടി​ക്കി​ട്ടും.

അ​ത്ത​രം ചി​ല അ​ടു​ക്ക​ള നു​റു​ങ്ങു​ക​ൾ:

പാ​ച​ക​ത്തി​ന്​ പ​ര​മാ​വ​ധി പ്ര​ഷ​ർ കു​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ക 
ഇ​ന്ധ​ന​ത്തി​നൊ​പ്പം സ​മ​യ​വും ലാ​ഭി​ക്കാം 
കു​ക്ക​റി​നു​ള്ളി​ൽ മൂ​ന്നും നാ​ലും സാ​ധ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം വേ​വി​ക്കാ​നു​ള്ള പ്ര​ഷ​ർ കു​ക്ക​ർ സെ​പ​റേ​റ്റ​ർ സം​വി​ധാ​ന​മു​ണ്ട്. ഇ​ത് വാ​ങ്ങാ​ൻ കി​ട്ടും. കോ​വി​ഡ് ഭീ​തി​യി​ൽ ക​ട​യി​ൽ പോ​വാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്ക് ഓ​ൺ​ലൈ​നി​ൽ വാ​ങ്ങാം.
പ​ര​മാ​വ​ധി അ​ട​ച്ചു​വെ​ച്ച് പാ​കം ചെ​യ്യു​ക.

അ​ടു​പ്പ് ക​ത്തി​ക്കും​മു​മ്പ്​ പാ​കം ചെ​യ്യാ​നു​ള്ള ചേ​രു​വ​ക​ളും സാ​ധ​ന​ങ്ങ​ളുെ​മ​ല്ലാം സ​മീ​പ​ത്ത് വെ​ക്കൂ. ഇ​വ അ​ടു​പ്പി​ൽ വെ​ച്ച​ശേ​ഷം തീ​ക​ത്തി​ച്ചാ​ൽ മ​തി.  
അ​ടു​പ്പ​ത്തു​ള്ള​ത് തി​ള​ച്ചു തു​ട​ങ്ങി​യാ​ൽ തീ ​കു​റ​ക്കു​ക. വ​ലി​യ ബ​ർ​ണ​റി​നെ​ക്കാ​ളും, ഉ​യ​ർ​ന്ന ഫ്ലെ​യി​മി​നെ​ക്കാ​ളും ഇ​ന്ധ​നം ലാ​ഭി​ക്കു​ന്ന​താ​ണ് ചെ​റി​യ ബ​ർ​ണ​റും ഇ​ട​ത്ത​രം ഫ്ലെ​യി​മും.
പാ​ച​ക​ത്തി​ന്​ പാ​ക​ത്തി​ന്​ വെ​ള്ളം മ​തി. വെ​ള്ള​ത്തി​​​​െൻറ അ​ള​വ്​ കൂ​ടി​യാ​ൽ ഇ​ന്ധ​ന ചെ​ല​വ്​ കൂ​ടും.
പ​യ​ർ വ​ർ​ഗ​ങ്ങ​ളും പ​രി​പ്പും വെ​ള്ള​ത്തി​ലി​ട്ടു കു​തി​ർ​ത്താ​ൽ എ​ളു​പ്പ​ത്തി​ൽ വേ​വും. രാ​വി​ല​ത്തെ പാ​ച​ക​ത്തി​ന്​ ത​ലേ​ദി​വ​സം വെ​ള്ള​ത്തി​ലി​ട​ണം.
ഗ്യാ​സ​ടു​പ്പി​​​​െൻറ ബ​ർ​ണ​ർ ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്കു​ക. ക​ര​ട് കു​ടു​ങ്ങു​ന്ന​തും ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ൾ പ​റ്റി​പ്പി​ടി​ക്കു​ന്ന​തും ഇ​ന്ധ​ന​ന​ഷ്​​ട​മു​ണ്ടാ​ക്കും.
പാ​ച​ക​ത്തി​ന്​ പ​ര​ന്ന പാ​ത്ര​ങ്ങ​ളാ​ണ് ന​ല്ല​ത്.

ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഇ​ട​ക്കി​ടെ ചൂ​ടാ​ക്കു​ന്ന​തി​നു പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ ഒ​റ്റ​ത്ത​വ​ണ ചൂ​ടാ​ക്കു​ക.
ഫ്രി​ഡ്ജി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണം നേ​രി​ട്ട് അ​ടു​പ്പി​ൽ വെ​ക്കു​ന്ന​തി​നു പ​ക​രം ത​ണു​പ്പ് കു​റ​യാ​ൻ വെ​ക്കു​ക. 
തീ​ർ​ത്തും പ്രാ​യോ​ഗി​ക​മാ​യ കാ​ര്യ​ങ്ങ​ള​ല്ലേ എ​ല്ലാം. ന​മു​ക്കെ​ല്ലാം അ​റി​യാ​വു​ന്ന​തും എ​ന്നാ​ൽ പ​ല​പ്പോ​ഴും അ​ത്ര കാ​ര്യ​മാ​ക്കാ​ത്ത​തു​മാ​യി​രി​ക്കും ഇ​വ. അ​തു​കൊ​ണ്ട് അ​ൽ​പം മ​ന​സ്സു​വെ​ച്ചാ​ൽ ഗ്യാ​സി​​​​െൻറ കാ​ര്യ​ത്തി​ലു​ള്ള ആ​ധി കു​റ​ക്കാം. അ​ണ്ണാ​ൻ​കു​ഞ്ഞും ത​ന്നാ​ലാ​യ​ത്. അ​പ്പോ​ൾ തു​ട​ങ്ങാ​മ​ല്ലേ, ഇ​ന്നു​ത​ന്നെ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscooking
News Summary - we can reduce the use of cooking gas -
Next Story