Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightകല്യാണത്തിനൊരുങ്ങാന്‍...

കല്യാണത്തിനൊരുങ്ങാന്‍ "വനിത സെല്‍ഫി' ആയാലോ

text_fields
bookmark_border

ക​ല്യാ​ണ​ക്കു​റി അ​ടി​ക്ക​ണം, വി​ളി​ക്ക​ണം, പ​ന്ത​ൽ ഒ​രു​ക്ക​ണം, പാ​ച​ക​ക്കാ​ര​െ​ൻ​റ കു​റി​പ്പ​ടി​പ്ര​കാ​രം അ​ള​വും തൂ​ക്ക​വും കു​റ​യാ​തെ ഉ​പ്പു മു​ത​ൽ ക​ർ​പ്പൂ​രം വ​രെ​യു​ള്ള​ത്​ വാ​ങ്ങ​ണം. മു​ല്ല​പ്പൂ​വും ക​ല്യാ​ണ​ക്കാ​റും ഒ​രു​ക്ക​ണം. മ​ക​ളു​ടെ​യോ മ​ക​െ​ൻ​റ​യോ ക​ല്യാ​ണ​ക്കാ​ര്യം ആ​ലോ​ചി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ പ​ല​താ​ണ്. പ​ല​യി​ട​ത്തും ഒാ​ടി​യെ​ത്താ​ൻ പ​റ്റു​​മോ എ​ന്ന ആ​ശ​ങ്ക​യും കൂ​ടി​യാ​കു​േ​മ്പാ​ൾ ബി.​പി​യും കു​ത്ത​നെ കൂ​ടും. ബി.​പി​യും കൊ​ള​​സ്​​ട്രോ​ളും കൂ​ട്ടാ​തെ ​മ​ക്കൾക്ക്​ അ​നു​യോ​ജ്യ​രാ​യ ജീവിതപങ്കാളിയെ ക​ണ്ടെ​ത്തി കു​റ്റ​വും കു​റ​വും ഇ​ല്ലാ​െ​ത ക​ല്യാ​ണം ന​ട​ത്തി​ത്ത​രാ​ൻ ഒ​രു ടീ​മു​ണ്ട്​ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ. 

ആ​ല​പ്പു​ഴ​യി​ലെ ക​ഞ്ഞി​ക്കു​ഴി​യി​ൽ 50 കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ർ ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച ‘വ​നി​ത​ സെ​ല്‍ഫി’ എ​ന്ന ഇ​വ​ൻ​റ്​ മാ​നേ​ജ്‌​മെ​ൻ​റ്​ ഗ്രൂ​പ്. ഒ​രു വി​വാ​ഹ​മാ​ണ്​ നി​ങ്ങ​ള്‍ ഏ​ല്‍പി​ക്കു​ന്ന​തെ​ങ്കി​ൽ അ​നു​യോ​ജ്യ​രാ​യ വ​ധൂ​വ​ര​ന്മാ​രെ ക​ണ്ടു​പി​ടി​ക്കു​ന്ന​തും ക്ഷ​ണ​ക്ക​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത് അ​ച്ച​ടി​ക്ക​ലും പ​ന്ത​ലി​ടു​ന്ന​തും പാ​ച​ക​ക്കാ​രെ ഏ​ര്‍പ്പാ​ടാ​ക്ക​ലും പാ​ച​ക​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്ക​ലും ഭ​ക്ഷ​ണം വി​ള​മ്പ​ലും തു​ട​ങ്ങി ആദ്യവസാനം കാര്യക്കാരായി നിന്ന്​ ക​ല്യാ​ണം മം​ഗ​ള​പ​ര​മാ​യി ന​ട​ത്തി​ത്ത​രും ഇൗ ടീം. 

അ​ധ്യാ​പി​ക​യാ​യ സു​ദ​ര്‍ശ​ന​യു​ടെ ആ​ശ​യ​ത്തി​ന്​ ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ​ര്‍വി​സ് സ​ഹ​ക​ര​ണ​ ബാ​ങ്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെയാണ്​ സം​സ്ഥാ​ന സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ ആ​ദ്യ ഇ​വ​ൻ​റ്​ മാ​നേ​ജ്‌​മെ​ൻ​റ്​ ഗ്രൂ​പ്​ പി​റ​ന്നത്​.​ 2016 ഡി​സം​ബ​ർ 17ന്​ ​ഡോ. ബി. ​സ​ന്ധ്യ ഐ.​പി.​എ​സ് ആ​ണ് ‘ആ​ഘോ​ഷ​ങ്ങ​ളെ അ​ണി​യി​ച്ചൊ​രു​ക്കാ​ന്‍ വ​നി​ത സെ​ല്‍ഫി’ എ​ന്ന സം​രം​ഭം ഉ​ദ്ഘാ​ട​നം ചെ​യ്​​ത​ത്. ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​ ആ​ല​പ്പു​ഴ​യി​ലെ റെ​യ്​​ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന 2000 പേ​ര്‍ പ​െ​ങ്ക​ടു​ത്ത ക​ല്യാ​ണ​ത്തി​െ​ൻ​റ സ​ദ്യ വി​ള​മ്പി​യ​ത്​ ഇൗ ​ടീ​മാ​ണ്. 

വി​വാ​ഹം മാ​ത്ര​മ​ല്ല, ഏ​ത്​ ആ​ഘോ​ഷ​ പ​രി​പാ​ടി​ക​ളും സ​ന്തോ​ഷ​ത്തോ​ടെ ​ഗ്രൂ​പ്​ ഏ​റ്റെ​ടു​ക്കും. ഓ​രോ അം​ഗ​ത്തി​നും 400 രൂ​പ​യും യാ​ത്രച്ചെ​ല​വു​മാ​ണ്​ ഒരുദിവസത്തെ വേതനമെന്ന്​ വ​നി​ത സെ​ല്‍ഫി​യു​ടെ കോ​ഓ​ഡി​നേ​റ്റ​റാ​യ സു​ദ​ര്‍ശ​ന ടീ​ച്ച​ര്‍ പ​റ​ഞ്ഞു. വ​നി​ത സെ​ല്‍ഫി​യു​ടെ അ​ധ്യ​ക്ഷ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​െ​ൻ​റ മു​ന്‍പ്ര​സി​ഡ​ൻ​റ്​ ഗീ​ത ​കാ​ര്‍ത്തി​കേ​യ​നും സെ​ക്ര​ട്ട​റി സി.​ഡി.​എ​സ് മു​ന്‍ ക​ണ്‍വീ​ന​ര്‍ അ​നി​ല ബോ​സു​മാ​ണ്. കെ. ​സു​ദ​ര്‍ശ​നാ​ബാ​യി​യു​ടെ​യും വി. ​പ്ര​സ​ന്ന​െ​ൻ​റ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​പ​ദേ​ശ​ക​സ​മി​തി​യും ഇ​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു. 
   
തയാറാക്കിയത്: ​തൗഫീഖ് അസ് ലം 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodVanitha SelfieEvent management groupalappuyzhaLifestyle News
News Summary - Vanitha Selfie, Event management group in alappuyzha -lifestyle news
Next Story