ജാ​നു ഏ​ട്ടീ... അ​തേ​താ​യാ​ലും പാ​ങ്ങാ​യ്​​നി

  • കാ​സ​ർ​കോ​ട്​ മടിക്കൈ മ​ണ​ക്ക​ട​വ്​ പുഴക്കരയിലെ ജാനു ഏട്ടിയുടെ ചായക്കടയെ കുറിച്ച്

janu tea shop Kasaragod
കാ​സ​ർ​കോ​ട്​ മടിക്കൈ മ​ണ​ക്ക​ട​വ്​ പുഴക്കരയിലെ ചായക്കടയിൽ ചർച്ചയിൽ പങ്കെടുക്കുന്നവർ (ചിത്രങ്ങൾ: ​ജയേഷ്​ പുല്ലൂർ)

‘‘ഗ്യാ​സിന്‍റെ സ​ബ്​​സി​ഡി എ​ടു​ത്തു​ക​ള​ഞ്ഞാ​ലെ​ന്താ, നി​ങ്ങ​ളെ പീ​ടി​യേ​ല്​ ​ബെ​റിന്‍റെ കൊ​ള്ളി​യോ​ണ്ട​ല്ലേ ചാ​യ​ തി​ള​പ്പി​ക്കു​ന്നേ? പി​ന്നെ​ന്താ​യാ​​ന്താ​​ല്ലേ...’’ ഏഴ​ര​യോ​ടെ ജാ​നു ഏ​ട്ടി​രെ പീ​ടി​ക​യി​ലെ​ത്തി​യ മു​ൻ ന​ക്​​സ​ൽ  പ്ര​വ​ർ​ത്ത​ക​ൻകൂ​ടി​യാ​യ ദേ​വ​ദാ​സി​ന്‍റെ സം​സാ​ര​ത്തോ​ടെ​യാ​ണ്​ മ​ണ​ക്ക​ട​വി​ൽ പു​ഴ​യ​രി​കി​ലെ ചാ​യ​പ്പീ​ടി​ക​യി​ലെ സം​സാ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ‘‘അ​പ്പോ, വീ​ട്ടി​ലോ ദാ​സാ... നീ ​മേ​ണി​ച്ചോ​രോ ഗ്യാ​സും​കു​റ്റി’’ -ജാ​നു ഏ​ട്ടി​രെ മ​റു​പ​ടി​യും പെ​െ​ട്ട​ന്നാ​യി​രു​ന്നു. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ മ​ടി​ക്കൈ ഗ്രാ​മ​ത്തി​ലെ മ​ണ​ക്ക​ട​വ്​ ദേ​ശ​ത്തെ പു​ഴ​യോ​ട്​ ചേ​ർ​ന്നു​ള്ള ജാ​നു ഏട്ടിരെ ചാ​യ​പ്പീ​ടി​ക​യി​ൽ ആ​കാ​ശ​ത്തി​ന്​ താ​ഴെവ​രു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളും  ച​ർ​ച്ച​യാ​കു​ന്നു​ണ്ടെ​ന്ന ഞ​ങ്ങ​ളു​ടെ തോ​ന്ന​ൽ വെ​റു​തെ​യാ​യി​രു​ന്നി​ല്ല. അ​വി​ടെ തു​ട​ങ്ങി​യ സം​സാ​രം ദി​ലീ​പിന്‍റെ ഡ്രൈ​വ​ർ അ​പ്പു​ണ്ണി​യു​ടെ അ​റ​സ്​​റ്റി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്​ കൃ​ഷ്​​ണേ​ട്ടന്‍റെ ചി​രി​പ​ട​ർ​ന്ന സം​സാ​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. ‘‘അ​പ്പു​ണ്ണി​ന്നെ​ല്ലം കേ​ട്ട​പ്പോ ഞാ​ൻ വി​ചാ​രി​ച്ചി​ന്​ തൊ​ണ്ട​നാ​റ്റാ​യി​രി​ക്കൂ​ന്ന്​’’ -കൃ​ഷ്​​ണേ​ട്ട​ൻ ഇ​ത്​ പ​റ​ഞ്ഞ​തും രാ​ഘ​വേ​ട്ട​ൻ ഏ​റ്റെ​ടു​ത്തു. ‘‘അ​തേ​താ​യാ​ലും പാ​ങ്ങാ​യി​ന്​, എ​ല്ലാ​രീം പി​ടി​ക്കു​ന്ന്​ അ​​ന​ക്ക്​ അ​ന്നേ തോ​ന്നീ​ന്​’’ എ​ന്നാ​യി​രു​ന്നു രാ​ഘ​വേ​ട്ടന്‍റെ മ​റു​പ​ടി. ‘‘പി​ടി​ച്ചി​ട്ട്​ എ​ന്തു​കാ​ര്യം, ഇ​തെ​ല്ലാം അ​വ​സാ​ന​മ്പം ഒ​ന്നൂ​ല്ലാ​താ​വും’’ -കൃ​ഷ്​​ണേ​ട്ടന്‍റെ ആ​ത്മ​ഗ​തം.

‘‘അ​തെ​ല്ലും​ പോ​ട്ട്​, എ​ന്താ​യാ​ലും മു​ഖ്യ​മ​ന്ത്രി അ​ങ്ങ​നെ​യൊ​ന്നും പ​റ​യ​ണ്ടാ​യി​രു​ന്നു. പ​ത്ര​ക്കാ​റ്​ പോ​യി​റ്റേ​ങ്കി​ല്​ ആ​ട ന​ട​ന്ന​തെ​ല്ലാം അ​പ്യ മാ​ത്രം അ​റി​ഞ്ഞാ​ മ​തി​യോ...’’ മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ക​ട​ക്ക്​ പു​റ​ത്ത്​’ ആ​ക്രോ​ശ​ത്തി​നെ​തി​രാ​യി​രു​ന്നു പീ​ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സം​സാ​ര​മെ​ല്ലാം. ‘‘പാ​ർ​ട്ടി​ഗ്രാ​മം കൂ​ടി​യാ​യ മ​ടി​ക്കൈ​യി​ൽ​നി​ന്ന്​ ഇ​ങ്ങ​നെ​ങ്കീ​ല്​ പി​ണ​റാ​യി​ടെ വ​ർ​ത്താ​ന​ത്തി​ന്​ ഏ​ട പി​ന്തു​ണ​ കി​ട്ടാ​ൻ​പ്പ’’ -പ്ര​ഭാ​ക​രേ​ട്ട​നും ആ ​അ​ഭി​പ്രാ​യ​ത്തെ പി​ന്താ​ങ്ങി. ആ​കെ​യു​ള്ള 15 വാ​ർ​ഡി​ൽ 13ൽ ​സി.​പി.​എം അം​ഗ​ങ്ങ​ളും ഒാ​രോ വാ​ർ​ഡി​ൽ സി.​പി.​െ​എ​യും ബി.​ജെ.​പി​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​താ​ണ്​ മ​ടി​െ​ക്കെ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി. ജാ​നു​ ഏ​ട്ടിരെ ഭ​ർ​ത്താ​വും കേ​ണ​മം​ഗ​ലം ക​ഴ​ക​ത്തി​ലെ കാ​ര​ണ​വ​രു​മാ​യ കു​ഞ്ഞി​ക്ക​ണ്ണേ​ട്ട​നെ ആ​ശു​പ​ത്രി കൊ​ണ്ടാ​വാ​നു​ള്ള തി​ര​ക്കി​ല്​ ജാ​നു ഏട്ടിരെ മോ​നും പീ​ടി​യ​ല്​ ഒ​ന്ന്​ വ​ന്നുപോ​യി. വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ്​ ക​ണ്ണേ​ട്ട​ൻ തു​ട​ങ്ങി​യ കട ഇ​ന്ന്​ ജാ​നു ഏ​ട്ടി തന്നെയാണ്​ നോ​ക്കി​ന​ട​ത്തു​ന്ന​ത്. ‘‘കു​ഞ്ഞി​ക്ക​ണ്ണേ​ട്ട​ൻ രാ​വി​ലെ​ത്തന്നെ ഒ​രു​ങ്ങി​റ്റ്​ വ​ന്നീ​ന്, ആ​ശു​പ​ത്രി​യി​ല്​ പോ​വാ​ൻ’’ -ജി​ല്ല ആ​​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​ന​ത്തെ​ക്കു​റി​ച്ച്​ മോ​ശ​മാ​യി​രു​ന്നി​ല്ല കു​ഞ്ഞി​ക്ക​ണ്ണേ​ട്ടന്‍റെ അ​ഭി​പ്രാ​യം. പി​ന്നെ വ​യ​സ്സ്​ പ​ത്തെ​ൺ​പ​താ​യില്ലേ, ഇ​െ​ത്ര​ന്നാ​യ​ത്​ പ​റ​ഞ്ഞാ​മ​തി -ക​ണ്ണേ​ട്ട​ൻ പ​റ​ഞ്ഞു ​നി​ർ​ത്തി. ചാ​യ കു​ടി​ക്കാ​ൻ വ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​യ സ​തീ​ശേ​ട്ട​നും മു​തി​ർ​ന്ന​വ​രു​ടെ സം​സാ​രം കേ​ട്ട്​ ബെ​ഞ്ചിന്‍റെ സൈ​ഡി​ൽ ഇ​ടംപി​ടി​ച്ചു. സ്​​കൂ​ളി​ലേ​ക്കു​ള്ള ബ​സും കാ​ത്ത്​ പീ​ടി​കയ​രി​കി​ൽ എ​ത്തി​യ  കു​ഞ്ഞു​മ​ക്ക​ളോ​ട്​ ​‘‘ചാ​യ വേ​ണോ മ​ക്ക​ളേ’’ എ​ന്ന ജാ​നു ഏ​ട്ടീ​രെ ചോ​ദ്യം​കേ​ട്ട്​ ക​ണ്ണേ​ട്ട​നും പ​റ​ഞ്ഞു: ‘‘വേ​ണോ​ങ്കി കു​ടി​ച്ചോ കു​ഞ്ഞ്​​ളെ...’’ 

janu tea shop Kasaragod
ചായക്കടയിൽ ജാനു ഏട്ടി
 


അ​ത്രേം പ​റ​യു​േ​മ്പാ​ഴേ​ക്കും ഭാ​ഗ്യ​ക്കു​റി​യു​മാ​യി നാ​രാ​ണേ​ട്ട​ൻ പീ​ടി​യേ​ലേ​െ​ക്ക​ത്തി. പി​ന്നെ വ​ർ​ത്താ​നം ഭാ​ഗ്യാ​ന്വേ​ഷി​ക​ളെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ​ദി​വ​സം നാ​രാ​ണേ​ട്ട​​ൻ വി​റ്റ ലോ​ട്ട​റി​യി​ൽ​ നി​ന്ന്​ 65 ല​ക്ഷം സ​മ്മാ​നം സ്വ​ന്ത​മാ​ക്കി​യ ഇ​ത​ര സം​സ്ഥാ​ന െതാ​ഴി​ലാ​ളി​യെ​യും കു​റി​ച്ചാ​യി. ക​ഴി​ഞ്ഞ​ദി​വ​സം നാ​രാ​ണേ​ട്ട​​ൻ വി​റ്റ ടി​ക്ക​റ്റി​ലാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ മ​ടി​ക്കൈ ഗ്രാ​മ​ത്തി​ലേ​ക്ക്​ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ തൊ​ഴി​ലി​നാ​യെ​ത്തി​യ യു​വാ​വി​നാ​യി​രു​ന്നു സ​മ്മാ​നം ല​ഭി​ച്ച​ത്. സ​മ്മാ​നം ല​ഭി​ച്ച​പ്പോ​ൾ ര​ണ്ട്​ ക​ർ​ണാ​ട​ക​ക്കാ​ർ​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ച്ച​തും മ​ടി​ക്കൈക്കാരാ​യി​രു​ന്നു. ഒ​രാ​ളെ​ടു​ത്ത ടി​ക്ക​റ്റി​ൽ​നി​ന്ന്​ സു​ഹൃ​ത്താ​യ മ​റ്റൊ​രാ​ൾ വാ​ങ്ങി​യ ടി​ക്ക​റ്റി​നാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം. ആ ​ബേ​ജാ​റ്​ തീ​ർ​ക്കാ​ൻ പ​ത്ത്​ ല​ക്ഷ​മെ​ങ്കി​ലും ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നു​ ത​ന്നെ​യു​ള്ള സു​ഹൃ​ത്തി​ന്​ കൊ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​വെ​ച്ച​തും അ​വ​രത്​ അം​ഗീ​ക​രി​ച്ച കാ​ര്യ​വും പ്ര​ഭാ​ക​രേ​ട്ട​നാ​ണ്​ ഞ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞ​ത്. ടി​ക്ക​റ്റ്​ കാ​ഞ്ഞ​ങ്ങാ​െ​ട്ട ബാ​ങ്കി​ൽ ഏ​ൽ​പിച്ച​തും പി​ന്നെ​ല്ലാം അ​വ​ര്​ ത​മ്മി​ലാ​ക്കി​ക്കോ​െ​ട്ട​ന്ന്​ തീ​രു​മാ​നി​ച്ച​താ​യും ഭാ​ഗ്യ​ക്കു​റി ഏ​ജ​ൻ​റ്​ നാ​രാ​യ​ണേ​ട്ട​നും പ​റ​ഞ്ഞു. എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ക​ട​ന്നു​വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത്​  നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ർ  മു​ഴു​വ​ൻ ഗ​ൾ​ഫി​ലേ​ക്ക്​ പോ​യ​തി​നാ​ലാ​ണെ​ന്ന്​ രാ​ഘ​വേ​ട്ടന്‍റെ പ​ക്ഷം. ‘‘പി​ന്ന​ല്ല, ഇൗ​ട്​​ന്ന്​ കി​ട്ട്​​ന്ന പൈ​സ​ക്ക്​ ആ​ർ​ക്ക്​ ജീ​വി​ക്കാ​നാ​വൂ​പ്പ, ഗ​ൾ​ഫ​െ​ന്ന ആ​ശ്ര​യം’’ -പ്ര​വാ​സി കൂ​ടി​യാ​യ ദേ​വ​ദാ​സിന്‍റെ മ​റു​പ​ടി. ‘‘ഉം... ​ഇ​നി അ​ധി​കകാ​ലൊ​ന്നു​ണ്ടാ​വി​ല്ല ആ​ട​ത്തെ പ​ണി. എ​ല്ലാം അ​പ്പ​ന്നെ എ​ടു​ക്കാ​ൻ തൊ​ട​ങ്ങീ​റ്റ്​​ണ്ട്.’’ 

പീ​ടി​കയുടെ മു​ന്നി​ലെ പു​ഴ​യി​ലു​ള്ള ക​ല​ക്ക​വെ​ള്ളം ക​ണ്ടി​ട്ട്​ സ​തീ​ശേ​ട്ട​ൻ പ​റ​ഞ്ഞു: ‘‘കു​റ​ച്ച്​ തെ​ളി​ഞ്ഞ്​ കി​ട്ടി​നെ​ങ്കി​ല്​ ചൂ​ണ്ട ഇ​ടാ​യി​രു​ന്നു’’. ചൂ​ണ്ട​യി​ട്ട്​ മീ​ൻ പി​ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​തീ​ശ​ന ക​യി​​ഞ്ഞെ​റ്റേ ഇൗ ​മ​ണ​ക്ക​ട​വി​ല്​ വേ​റെ ആ​ളി​ല്ലൂ’’ -ജാ​നു ഏ​ട്ടി പ​റ​ഞ്ഞു. ‘‘കി​ട്ടി​യ മീ​നി​ൽ കൊ​റ​ച്ച്​ എ​പ്പ​ളും ജാ​നു ഏ​ട്ടി​ക്കും കൊ​ട​ക്ക​ല്​​ണ്ട്​, അ​യിന്‍റെ സ്​​നേ​ഹാ’’ -സ​തീ​ശേ​ട്ട​ൻ പ​റ​ഞ്ഞു.  ഇ​തൊ​ക്കെ ന​ട​ക്കു​​ന്ന​തി​നി​ട​യി​ൽ  ര​ണ്ട്​ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ചാ​യ​ക്ക​ടേ​ലെ​ത്തി ചാ​​േയം ക​ടീം തി​ന്നശേ​ഷം പൈ​സ ക​ടം പ​റ​ഞ്ഞും​പോ​യി. ശ​നി​യാ​ഴ്​​ച കൃ​ത്യം കൂ​ലി കി​ട്ടി​യാ​ൽ ഉ​ട​നെ അ​വ​ർ ക​ടം ത​ന്നു​തീ​ർ​ക്കും. പ​റ്റി​ക്കു​ന്ന ഏ​ർ​പ്പാ​ട്​ ഇ​തു​വ​രെ​യാ​യി​ട്ട്​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കു​ഞ്ഞി​ക്ക​ണ്ണേ​ട്ട​ൻ പ​റ​ഞ്ഞ​ത്.  സ​മ​യം എ​ട്ട​​ര​യോ​ട​ടു​ത്ത​തോ​ടെ നാ​ട​ൻ​പ​ണി​ക്കു​ള്ള കൈ​ക്കോ​ട്ടും ഉ​ൾ​ക്കോ​ട്ടു​മാ​യി ദ​ാ​മോ​ദ​രേ​ട്ട​ൻ പീ​ടി​യേ​ൽ നി​ന്നി​റ​ങ്ങി. ‘‘ന്നാ​പ്പി​ന്നെ ഞാ​നും അ​ടു​ത്ത ബ​സി​ന്​ ചെ​മ്മ​ട്ടം​വ​യ​ലി​ലേ​ക്ക്​ പോ​ലാ​യി​േ​ട്ടാ കു​ഞ്ഞോ​ളേ’’ -കു​ഞ്ഞി​​ക്ക​ണ്ണേ​ട്ട​നും ബ​സ്​​സ്​​റ്റോ​പ്പി​ലേ​ക്ക്​ നീ​ങ്ങി. ഇ​നി ആ​ളും അ​ന​ക്കും ആ​വ​ണോ​ങ്കി ബൈ​ന്നേ​രാ​വു​ന്ന്​ പ​റ​ഞ്ഞ്​ ചെ​റു​ക​ടി എ​​​ന്തെ​ങ്കി​ലു​ണ്ടാ​ക്കി ബെ​ക്കാ​നാ​യി ജാ​നു ഏ​ട്ടീം അ​ടു​ക്ക​ളേ​ലേ​ക്ക്​ കേ​റി​പ്പോ​യി. ഗ്രാ​മീ​ണ​ത നി​റ​ഞ്ഞ ആ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ൽ​പ​നേ​രം ​നി​ന്ന്​ അ​വ​രു​ടെ വാ​ക്കു​ക​ൾ കേ​ട്ട​റി​ഞ്ഞ്​ ഞങ്ങളും ജാ​നു ഏട്ടിയോ​ട്​​ യാ​ത്രപ​റ​ഞ്ഞ്​ അ​വി​ടന്നി​റ​ങ്ങി.

COMMENTS