Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ സാമ്പാറും ചമ്മന്തിയും ഇനി ഓസിനില്ല...

text_fields
bookmark_border
പത്തനംതിട്ടയിൽ സാമ്പാറും ചമ്മന്തിയും ഇനി ഓസിനില്ല...
cancel

ഫ്രീയായി കിട്ടിയിരുന്ന സാമ്പാറും ചമ്മന്തിയും ഇനിയില്ല. രണ്ട്​ ദോശയോ പൊ​േറാട്ടയോ കഴിക്കണമെങ്കിൽ ഇനി കാശുകൊടുത്ത്​ വേറെ കറി വാങ്ങണം. പത്തനംതിട്ടയിലെ ചില ഹോട്ടലുകളിലാണ്​ കോവിഡിനെ തുടർന്ന്​ പരിഷ്​കാരം വരുത്തിയിട്ടുള്ളത്​. കോവിഡ്​ വന്നതിൽ പിന്നെ പാവപ്പെട്ട ആളുകൾ കടയിൽകയറി രണ്ടോ മൂന്നോ ദോശ​േയാ പൊ​േറാട്ടയോ മാത്രം കഴിച്ച്​ വിശപ്പടക്കുകയായിരുന്നു​ പതിവ്​.

ഇതി​​െൻറ കൂടെ സ്​പെഷലായി കറികൾ വാങ്ങാൻ പണം കാണില്ല. പകരം ഫ്രീയായുള്ള സാമ്പാറോ ചമ്മന്തിയോ വാങ്ങുമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ ചില ചെറിയകടകളിൽ കയറി ദോശയും അപ്പവുമൊക്കെ കഴിച്ചവർക്ക്​ ചമ്മന്തി നൽകാത്തത്​ ചോദിച്ചപ്പോൾ കോവിഡ്​ വന്നതോടെ ഇതെല്ലാം നിർത്തേണ്ടിവന്നെന്നാണ്​ പറഞ്ഞത്​.

കോവിഡിനെ തുടർന്ന്​ മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില വർധിക്കയും കച്ചവടം കുറയുകയും ചെയ്​തതോടെ ഹോട്ടലുകാർക്കും ചെലവ്​ ചുരുക്കേണ്ടിവന്നുവ​െത്ര. നല്ല രീതിയിൽ കച്ചവടം നടന്ന നഗരത്തിലെ ഹോട്ടലുകളിൽ പോലും ദിവസം 1000 രൂപായിൽ താഴെയാണ്​ വരുമാനം. പല പ്രമുഖ ഹോട്ടലുകളോടും ചേർന്നുള്ള ലോഡ്​ജുകൾ ഇൻസ്​റിറ്റ്യൂഷൻ ക്വാറൻറീൻ കേന്ദ്രങ്ങളും കൂടിയായതിനാൽ ഇവിടങ്ങളിലേക്ക്​ പേടിച്ച്​ പുറത്തുനിന്ന്​ ആരും എത്താതെയുമായി.

ജില്ലയിൽ ക്വാറൻറീൻ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത ചില ഹോട്ടലുകളിലാക​ട്ടെ ഇതുവരെ കോവിഡ്​രോഗവുമായി ബ​ന്ധപ്പെട്ട്​ പ്രവാസികൾ ആരും താമസിച്ചിട്ടുമില്ല. ദിവസം 500 മുതൽ 4000 ​രൂപ വരെയായിരുന്നു വാടക. ഇ​േപ്പാൾ ഹോം ക്വാറ​ൻറീൻ അനുവദിച്ചതോടെയാണ്​ ആളുകൾക്ക്​ ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീൻ വേണ്ടാതായത്​​. പല ഹോട്ടലുകളിലും അന്തർസംസ്ഥാന തൊഴിലാളികളായിരുന്നു ജോലിചെയ്​തിരുന്നത്​. അവരെല്ലാം നാട്ടിലേക്കുപോയി. നാട്ടുകാരായ ജോലിക്കാർ ഭയന്ന്​ ജോലിക്കും വരാതായി. ഹോട്ടലുടമയും അത്യാവശ്യം ഒന്നോ രണ്ടോ ജോലിക്കാരും മാത്രമാണ്​ ഇ​േപ്പാൾ എല്ലാ ഹോട്ടലുകളിലുമുള്ളത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaSambarLifestyle NewsSammanthi
News Summary - Sambar and Sammanthi Pathanamthitta District
Next Story