നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം, സമ്മാനങ്ങള്‍ വാങ്ങാം

07:51 AM
05/08/2018

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ലെ ഓ​ണ​ന​ന്മ ആ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​െ​ല ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍. ‘നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ ഓ​ണം ഉ​ണ്ണാം, ഓ​ണ സ​മ്മാ​ന​ങ്ങ​ള്‍  വാ​ങ്ങാം’ എ​ന്ന പ​ദ്ധ​തി​യാ​ണ്​ ഇ​തി​നു വ​ഴി​യൊ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​രം​ഭി​ച്ച ഈ ​പ​രി​പാ​ടി വ​ലി​യ ആ​വേ​ശ​ത്തോ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. വി​ദേ​ശീ​യ​ർ​ക്കൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും ന​ഗ​ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളും നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ ഓ​ണ​മു​ണ്ടും ഓ​ണ​സ​മ്മാ​ന​ങ്ങ​ള്‍ വാ​ങ്ങി​യും സ​ന്തോ​ഷ​ത്തോ​ടെ മ​ട​ങ്ങി​യ അ​നു​ഭ​വ​ത്തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ പ​രി​പാ​ടി കു​റെ​ക്കൂ​ടി വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ന്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.  

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ബാ​ല​രാ​മ​പു​രം, മ​ട​വൂ​ര്‍ പാ​റ, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കു​ഞ്ഞി​മം​ഗ​ലം, വൈ​ക്കം താ​ലൂ​ക്കി​ലെ മ​റ​വ​ന്തു​രു​ത്ത്, ചെ​മ്പ്, കു​മ​ര​ക​ത്തി​ന​ടു​ത്ത് മാ​ഞ്ചി​റ, വ​ര​മ്പി​ന​കം, അ​യ്മ​നം, തി​രു​വാ​ര്‍പ്പ് , കാ​സ​ര്‍കോ​ട്  ബേ​ക്ക​ല്‍, കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ, ക​ട​ലു​ണ്ടി, വ​യ​നാ​ട്ടി​ലെ ചേ​കാ​ടി, ചെ​റു​വ​യ​ല്‍, നെ​ല്ല​റ​ച്ചാ​ല്‍ തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഓ​ണ​മു​ണ്ണാ​നും യാ​ത്ര ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. 

ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ ഒ​രു ദി​വ​സം ന​ട​ത്തു​ന്ന ‘ഓ​ണം സ്പെ​ഷ​ല്‍ വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ന്‍സ്’ പാ​ക്കേ​ജു​ക​ളാ​യാ​ണ് ഇ​ത്ത​വ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മയാ​ത്ര​ക​ളാ​ണ് ഒ​രു ഭാ​ഗം. സ്വ​ന്തം വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന, ര​ണ്ടു​ കു​ട്ടി​ക​ളു​ള്‍പ്പെ​ടെ​യു​ള്ള (12 വ​യ​സ്സു​വ​രെ) നാ​ലം​ഗ കു​ടും​ബ​ത്തി​ന് 3000 രൂ​പ നി​ര​ക്കി​ല്‍ ഓ​ണ​സ​ദ്യ​യും സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. അ​ര കി​ലോ ഏ​ത്ത​ക്ക ഉ​പ്പേ​രി, ഒ​രു ക​ര​കൗ​ശ​ല ഉ​ൽ​​പ​ന്നം, പ​പ്പ​ടം, വി​ത്തു​പേ​ന​ക​ള്‍, ഒ​രു ഓ​ണ​ക്കോ​ടി എ​ന്നി​വ​യാ​ണ്​ സ​മ്മാ​നം. ​െത​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലെ ഹോം ​സ്​​റ്റേ​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ താ​മ​സം ഉ​ള്‍പ്പെ​ടു​ത്തി​യ പാ​ക്കേ​ജു​ക​ളു​മു​ണ്ട്. നാ​ലം​ഗ കു​ടും​ബ​ത്തി​ന്​ 4000 മു​ത​ല്‍ 5000 രൂ​പ വ​രെ​യാ​ണ്​ പാ​ക്കേ​ജ്​.  പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലെ ഓ​ണ​സ​ദ്യ മാ​ത്രം ന​ല്‍കു​ന്ന പാ​ക്കേ​ജു​മു​ണ്ട്. 

ആ​ഗ​സ്​​റ്റ്​ 10വ​രെ ഹോം ​സ്​​റ്റേ​ക​ള്‍ക്ക് ഇ​തി​നാ​യി ര​ജി​സ്​​റ്റ​ർ  ചെ​യ്യാം. ഇ​തി​നാ​യി rt@keralatourism.org എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക്​ മെ​യി​ല്‍ അ​യ​ക്ക​ണം. വീ​ടു​ക​ള്‍, നാ​ട​ന്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, കു​ടും​ബ​ശ്രീ റ​സ്​​റ്റാ​റ​ൻ​റു​ക​ള്‍, കാ​റ്റ​റി​ങ് യൂ​നി​റ്റു​ക​ള്‍, ഹോം​സ്​​റ്റേ​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം. അം​ഗീ​കൃ​ത ഹോ​ട്ട​ലു​ക​ൾ മു​ത​ൽ വ​ഴി​യോ​ര​ക്ക​ട​ക​ൾ​ക്കു​ വ​രെ അ​വ​സ​ര​മു​ണ്ട്. ഒാ​ണ​ക്കാ​ല​ത്ത്​ ഗ്രാ​മീ​ണ​ർ​ക്ക്​ വ​രു​മാ​ന​മാ​ർ​ഗം കൂ​ടി ഒ​രു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ്​ ഇൗ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.   

Loading...
COMMENTS