കറ നീക്കാൻ ചില നുറുങ്ങുവിദ്യകള്‍

09:37 AM
08/09/2017

പാത്രങ്ങളില്‍ എന്തെങ്കിലും പറ്റിപ്പിടിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നത് സ്ഥിരം പ്രശ്നമാണ്. അധികം പണിപ്പെടാതെ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ചില നുറുങ്ങുവിദ്യകള്‍...

  1. ഉമിക്കരിയും ഉപ്പുവെള്ളവും ചേര്‍ത്ത് തേച്ചുകഴുകിയാല്‍ സ്റ്റീല്‍ പാത്രങ്ങളിലെ ചായക്കറ അപ്രത്യക്ഷമാകും.
  2. സ്റ്റീല്‍ പാത്രത്തിനടിയില്‍ ഭക്ഷണ സാധനങ്ങള്‍ കരിഞ്ഞു പിടിച്ച പാടുകള്‍ മാറാന്‍ പാത്രത്തില്‍ വെള്ളമൊഴിച്ച് സവാള തിളപ്പിച്ചാല്‍ മതി.
  3. അലക്കുകാരം ചേര്‍ത്ത ചൂടുവെള്ളത്തില്‍ മുക്കി വച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ പാത്രത്തിലെ കറകള്‍ മുഴുവനായും പോകും.
  4. ചാരം തേച്ച ശേഷം തുണി കൊണ്ട് തേച്ചുകഴുകിയാല്‍ പാത്രങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും.
  5. ചായച്ചണ്ടിയോ (ചായമട്ട്) കാപ്പിപ്പിണ്ടിയോ കൊണ്ട് തേച്ചാല്‍ പാത്രങ്ങളിലെ എണ്ണക്കറ എളുപ്പം കളയാം. 
  6. വൈറ്റ് വിനിഗറില്‍ മുക്കിയ തുണികൊണ്ട്  കഴുകിയാല്‍ പറ്റിപ്പിടിച്ച അഴുക്കും കറകളും പോവുകയും നല്ല തിളക്കം കിട്ടുകയും ചെയ്യും.  
  7. ഉരുളക്കിഴങ്ങ് മുറിച്ച് ഉപ്പുവെള്ളത്തിലിട്ടു വെക്കുക. അല്‍പേനരം കഴിഞ്ഞ് ഈ കിഴങ്ങു കൊണ്ട്  കറയുള്ളിടത്ത് ഉരക്കുക. തുരുമ്പു പിടിച്ച കറ പോകാന്‍ ഇത് നല്ല മാര്‍ഗമാണ്. 
  8. പാത്രങ്ങളിലെ വെള്ളം തുടച്ചു വെച്ചാല്‍ കറ വരുന്നത് ഒഴിവാകും.
COMMENTS