Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightമാമ്പഴ തീറ്റ...

മാമ്പഴ തീറ്റ മത്സരത്തിൽ പത്താം തവണയും 'വിജയ' താരം

text_fields
bookmark_border
mango-fest
cancel
camera_alt??????? ??????????? ??????? ???????? ?????????????????????? ???????

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഗാ​ന്ധി​പാ​ർ​ക്കി​ൽ ന​ട​ത്തു​ന്ന മാ​ മ്പ​ഴ പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ തീ​റ്റ മ​ത്സ​രം വാ​ശി​യും കൗ​തു​ക​വും നി​റ​ച്ചു. വ​നി​ത ാ വി​ഭാ​ഗ​ത്തി​ൽ ഇ​ത്ത​വ​ണ​യും വെ​സ്​​റ്റ്​​ഹി​ൽ കൊ​ടു​വ​ള്ളി വ​യ​ൽ വി​ജ​യ രാ​ജ​ഗോ​പാ​ലാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് വി​ജ​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ര​ണ്ടു മി​നി​റ്റു കൊ​ണ്ട് (670 ഗ്രാം) ​മാ​മ്പ​ഴം ക​ഴി​ച്ചു. ര​ണ്ടാം സ്ഥാ​നം എ​ല​ത്തൂ​ർ സ്വ​ദേ​ശി​നി ഷി​ദ ബാ​ബു​വും(450​ഗ്രാം) മൂ​ന്നാം സ്ഥാ​നം കു​തി​ര​വ​ട്ടം കി​ണ​റു​ക​ണ്ടി പ​റ​മ്പ് സ്വ​ദേ​ശി​നി വാ​ഹി​ദ​യും (440ഗ്രാം) ​നേ​ടി. 20പേ​ർ പ​ങ്കെ​ടു​ത്ത പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു പേ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. 685 ഗ്രാം ​മാ​മ്പ​ഴം ക​ഴി​ച്ചാ​ണ്​ കു​തി​ര​വ​ട്ടം കി​ണ​റു​ക​ണ്ടി പ​റ​മ്പ് എ​ൻ.​പി. സു​നീ​ന്ദ്ര​നും കു​ന്ന​ശ്ശേ​രി സ്വ​ദേ​ശി ഹ​ബീ​ബും മു​ന്നി​ൽ എ​ത്തി​യ​ത്.

അ​ജി​ത് കു​മാ​ർ (610ഗ്രാം) ​ര​ണ്ടാം സ്ഥാ​ന​വും പി.​ടി റാ​ഫി(555​ഗ്രാം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ര​ണ്ടു കി​ലോ സി​ന്ദൂ​രി ഇ​നം മാ​മ്പ​ഴ​മാ​ണ് ക​ഴി​ക്കാ​ൻ ആ​യി ന​ൽ​കി​യ​ത്. പി.​ജെ ജോ​ഷ്വ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്‌​ണ​നു​ണ്ണി രാ​ജ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി.​സു​ന്ദ​ർ രാ​ജ​ലു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fruitsmango festVijaya RajagopalLifestyle News
Next Story