മ​നേ​റി​യ​ൻ പാ​ച​ക​പ്പെ​രു​മ

23:29 PM
11/05/2018
Maneria-village
മെനാറിലെ ഒരു പാചകക്കാരൻ

കൈ​പ്പു​ണ്യം ഒ​രു നാ​ടി​നു മു​ഴ​ു​വ​നും അ​നു​ഗ്ര​ഹ​മാ​യി​ത്തീ​ർ​ന്ന ക​ഥ കേ​ട്ടാ​ൽ ആ​രും വി​ശ്വ​സി​ക്കി​ല്ല. രാ​ജ​സ്ഥാ​നി​ലെ മെ​നാ​ർ ഗ്രാ​മം മു​ഴു​വ​ൻ പാ​ച​ക​ക്കാ​രാ​ണ്. അ​ങ്ങ​നെ വെ​റു​തെ പാ​ച​ക​ക്കാ​രെ​ന്നു പ​റ​ഞ്ഞാ​ൽ പോ​ര. ധി​രു​ബാ​യി അം​ബാ​നി മു​ത​ൽ ജൂ​ഹി ചൗ​ള​യു​ടെ വ​രെ അ​ടു​ക്ക​ള​യി​ലെ താ​ര​ങ്ങ​ൾ മെ​നാ​റി​ൽ നി​ന്നാ​ണ്. ഇൗ ​ര​സ​ക്കൂ​ട്ട്​ പ​ഠി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇൗ ​നാ​ടി​നെ ആ​രു​മ​റി​യി​ല്ലാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ലും ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ലും മെ​നാ​റി​ൽ നി​ന്ന്​ സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മാ​യി ഒ​രു​പാ​ട്​ പാ​ച​ക​ക്കാ​ർ ഇ​പ്പോ​ഴു​ണ്ട്. ഇ​വ​രു​ടെ പ​ല​രു​ടെ​യും ക​ഥ ര​സ​ക​ര​മാ​ണ്. 

Menaria-villlage

പ​തി​നാ​ലാം വ​യ​സ്സി​ൽ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​യു​ടെ കാ​ന്‍റീൻ ഏ​റ്റെ​ടു​ത്തു​ ന​ട​ത്തി​യാ​ണ്​ യ​ശ്വ​ന്ത്​ മ​നേ​റി​യ രു​ചി​യു​ടെ ലോ​ക​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​​പ്പോ​ൾ ഹി​ന്ദു​ജ ബ്ര​ദേ​ഴ്​​സി​ന്‍റെ ല​ണ്ട​ൻ കി​ച്ച​ണി​ന്‍റെ മാ​നേ​ജ​റാ​ണ്​ ​യ​ശ്വ​ന്ത്. പു​ന​ച​ന്ദ്​ അ​ക്​​ലി​ങ്ക്​ ദ​സോ​ത്​​സ്​ മ​റ്റൊ​രു പാ​ച​ക​ക്കാ​ര​നാ​ണ്. ആ​ദ്യം ല​ത മ​േ​ങ്ക​ഷ്​​ക​റി​ന്‍റെ​യും പി​ന്നീ​ട്​ അം​ബാ​നി​യു​ടെ​യും അ​ടു​ക്ക​ള കൈ​കാ​ര്യം ചെ​യ്​​ത​യാ​ളാ​ണ്​ പു​ന​ച​ന്ദ്. ഇ​വ​രാ​രും ത​ന്നെ ക്ലാസിൽ പോയി പാ​ച​കം പ​ഠി​ച്ചി​ട്ടി​ല്ല. പ​ര​സ്​​പ​രം പ​റ​ഞ്ഞും അ​റി​ഞ്ഞും പ​ഠി​ച്ച​താ​ണ്​ ഇ​റ്റാ​ലി​യ​ൻ-​ചൈ​നീ​സ്​ കോ​ണ്ടിെ​ന​ന്‍റൽ രു​ചി​ക​ളെ​ല്ലാം. 

menar-village
മെനാർ തടാകം
 


ദു​ബൈ​യി​ലെ ധ​നി​ക​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ മ​ഗ​ൻ​മാ​ൽ ജേ​താ​ന​ന്ദ്​ പ​ഞ്ചോ​ളി​യ​യു​ടെ പാ​ച​ക​ക്കാ​ര​നാ​യി​രു​ന്ന വി​ജ​യ്​ ലാ​ൽ ദ​ഹോ​ത്​​ ഒ​ടു​വി​ൽ വി​ര​മി​ക്കു​മ്പോ​ൾ മ​നേ​റി​യ​ക്ക്​ സ്വ​ന്ത​മാ​യൊ​രു ആ​ശു​പ​ത്രി​യും സ്​​കൂ​ളും ക​മ്യൂ​ണി​റ്റി ഹാ​ളും കെ​ട്ടി​ന​ൽ​കി​യാ​ണ്​ ന​ന്ദി​യും സ്​​നേ​ഹ​വും പ്ര​ക​ടി​പ്പി​ച്ച​ത്. രു​ചി​ക്കൊ​പ്പം മ​നേ​റി​യ​ക്കാ​ർ വി​ള​മ്പി​യ​ത്​ സ്​​നേ​ഹ​വും ക​രു​ത​ലും കൂ​ടി​യാ​യി​രു​ന്നി​രി​ക്ക​ണം.

Loading...
COMMENTS