മലേർകോട് ലയിലെ മട്ടൻ കുറുമ

kuruma
ജീരു റഹ്മാനിയിലെ കാഴ്ച

പഞ്ചാബിൽ ചെന്നാലും നല്ല പഞ്ച് ചിക്കനും മട്ടനും കഴിക്കാൻ തോന്നുന്നെങ്കിൽ ഒരിടമുണ്ട്. വ്യവസായ നഗരമായ ലുധിയാനക്ക് അടുത്ത് മലേർകോട്​ലയിൽ നോൺവെജ് രുചി പകരുന്ന റസ്റ്ററന്‍റാണ് ജീരു റഹ്മാനി. ലുധിയാനയിൽ നിന്ന് അൽപം ദൂരമുണ്ടെങ്കിലും ഈ നഗരപ്രാന്തം എപ്പോഴും ഭക്ഷണ​േപ്രമികളെക്കൊണ്ട് നിറയും. ജയ്പുരിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ ഏകദേശം 30 കിലോമീറ്റർ പിന്നിട്ട് ഉൾവഴിയിലൂടെ നീങ്ങിയാൽ എത്താം. 

ജീരു റഹ്മാനി ചിക്കൻ പോയൻറ് എന്ന പേര് അന്വർഥമാക്കുന്ന തരത്തിൽ ചിക്കൻ വിഭവങ്ങൾ ഇവിടെയേറെ. കബാബ് മുതൽ ബിരിയാണി വരെ വാങ്ങാൻ എത്തുന്നവർ കൂടി നിൽപുണ്ടാകും. ചിക്കൻ ബിരിയാണിയാണ് ഫേവറിറ്റ്. സാക്ഷാൽ മലബാർ ബിരിയാണിയുടെ രുചിവട്ടങ്ങളിൽ നിന്ന് ഏറെ വ്യത്യാസമുണ്ട് ഇതിന്. 

kuruma
ജീരു റഹ്മാനിയിലെ കാഴ്ച
 

 

മട്ടൻ കുറുമയാണെങ്കിൽ കഴിച്ചിറങ്ങിയാലും നാവിൻ തുമ്പിൽ രുചി വിളയാടും. റസ്​റ്റാറന്‍റിന്‍റെ അടുക്കള മുൻവശത്തെ റോഡരികിലാണെന്നത് കൗതുകം പകരും. കാഷ് കൗണ്ടറിന് തൊട്ടടുത്ത് പുകയുന്ന അടുപ്പിന് മുകളിലെ വലിയ ചെമ്പി​​​​െൻറ അടപ്പ് പോലുള്ള പാത്രത്തിൽ വേവുന്ന മട്ടൻ കറിയാണ് ആദ്യം വരവേൽക്കുക. 

വേവുന്ന മുറക്ക് കോരിയെടുത്ത് പാത്രങ്ങളിലും പാർസൽ പ്ലേറ്റുകളിലേക്കും ഒഴുകുകയാണ് കുറുമ. റോഡരികിൽ തന്നെയുള്ള തന്തൂരി അടുപ്പിൽ ചുട്ടെടുക്കുന്ന റൊട്ടിക്കൊപ്പം ഇത് കഴിച്ചാൽ ‘ഹൊ പിന്നെയൊന്നും പറയാനില്ല’. 

Loading...
COMMENTS