'കുമരകം ടു കുട്ടനാട്'; കോഴിക്കോട് മെസ്ബാനിൽ ഫുഡ് ഫെസ്റ്റ്

17:07 PM
03/05/2018
mezban-restaurant

കോഴിക്കോട് മാവൂർ റോഡ് അസ്മ ടവറിൽ പ്രവർത്തിക്കുന്ന മെസ്ബാൻ റെസ്റ്റോറന്‍റിൽ ഫുഡ് ഫെസ്റ്റ്. 'കുമരകം ടു കുട്ടനാട് കോംബോ ഫീസ്റ്റ്' എന്ന പേരിൽ മെയ് 5, 6, 7 തീയതികളിലാണ് ഫുഡ് ഫെസ്റ്റ് നടക്കുക. ഷെഫ് ശ്രീനാഥ് ആർ.ജിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന രുചികരമായ വിഭവങ്ങൾ വൈകീട്ട് ഏഴു മണി മുതൽ രാത്രി 10 മണി വരെ ആസ്വദിക്കാം.  

ചെമ്മീൻ കൊച്ചുള്ളി റോസ്റ്റ്, ഞണ്ട് വറുത്തരച്ചത്, കരിമീൻ ആവിയിൽ പൊള്ളിച്ചത്, ഇടിയിറച്ചി വിത്ത് ഇടിച്ചക്ക, താറാവ് മപ്പാസ്, മുള്ളറ്റ് മൊയ് ലി എന്നിവയാണ് ഫീസ്റ്റിലെ പ്രത്യേക വിഭവങ്ങൾ.

ഫോൺ വഴി വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഹോം ഡെലിവറിയും ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 8594088000.

mezban-restaurant
mezban-restaurant
Loading...
COMMENTS