കുടുംബശ്രീ ഹോട്ടലുകൾ ഇനി ‘മലബാർ മക്കാനി’

malabar-makkani-malappuram
മലപ്പുറം കൂട്ടിലങ്ങാടിയിലെ മലബാർ മക്കാനി

മ​ല​പ്പു​റം: രു​ചി​യേ​റും വി​ഭ​വ​ങ്ങ​ൾ വി​ശ്വ​സി​ച്ച്​ ക​ഴി​ക്കാ​വു​ന്ന കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഏ​കീ​കൃ​ത​സ്വ​ഭാ​വം വ​രു​ന്നു. ‘മ​ല​ബാ​ർ മ​ക്കാ​നി’​യെ​ന്നാ​കും ഇ​നി കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ അ​റി​യ​പ്പെ​ടു​ക. സം​സ്​​ഥാ​ന​ത്താ​ദ്യ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ ഇ​ത്ത​രം ഹോ​ട്ട​ലു​ക​ളെ​ല്ലാം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ഇൗ ​ബ്രാ​ൻ​ഡി​ൽ ഒ​രു​ങ്ങും.

ക​ള​ർ​കോ​ഡും ഇ​ൻ​റീ​രി​യ​റും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡും കോ​ഫി​ഹൗ​സ്​ മാ​തൃ​ക​യി​ൽ ഭ​ക്ഷ​ണ​വും മെ​നു​വും ഒ​രു​പോ​ലാ​കും. കു​ടും​ബ​ശ്രീ ഫ​ണ്ടു​പ​യോ​ഗി​ച്ച്​ തു​ട​ങ്ങി​യ 87 ഹോ​ട്ട​ൽ, കാ​ൻ​റീ​ൻ യൂ​നി​റ്റു​ക​ളാ​ണ്​ മ​ല​പ്പു​റ​ത്തു​ള്ള​ത്. ഇ​തു​കൂ​ടാ​തെ കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്ത്​ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ൾ നൂ​റു​ക​ണ​ക്കി​നാ​ണ്. അ​വ​യും മ​ല​ബാ​ർ മ​ക്കാ​നി​ക​ളാ​കും. 

ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​ശ്രീ കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കും. ബാ​ങ്ക്​ വാ​യ്​​പ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ 40 ശ​ത​മാ​നം സ​ബ്​​സി​ഡി ന​ൽ​കും. റി​വോ​ൾ​വി​ങ്​ ഫ​ണ്ടാ​യി ആ​കെ ​​േപ്രാ​ജ​ക്​​ട്​ മൂ​ല്യ​ത്തി​​​​​​​െൻറ 10 ശ​ത​മാ​ന​വും ന​ൽ​കാ​നാ​കും. ഇ​ത്​ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നും ഹോ​ട്ട​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും ​ഉ​പ​യോ​ഗി​ക്കാം. ഇ​വ​യു​പ​യോ​ഗി​ച്ച്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടാ​നും അം​ഗ​ങ്ങ​ൾ​ക്കാ​കും. ഫ​ണ്ട്​ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ സി.​ഡി.​എ​സ്​ ഒാ​ഫി​സു​ക​ളി​ൽ അ​​േ​പ​ക്ഷ ന​ൽ​കാം.

മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ ഹോ​ട്ട​ൽ ഇ​ത്ത​ര​ത്തി​ലൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ളെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കും​വി​ധം വ​നി​ത ഹോ​ട്ട​ൽ എ​ന്ന ​േപ​രി​ൽ നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ സം​സ്​​ഥാ​ന​ത്തു​ള്ള​ത്. പ​ല​തും ന​ട​ത്തു​ന്ന​ത്​ വ​ൻ​കി​ട​ക്കാ​രും പു​രു​ഷ​ന്മാ​രു​മാ​കും. കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഏ​കീ​കൃ​ത രൂ​പം വ​രു​ന്ന​തോ​ടെ ഇ​ത്ത​രം ചൂ​ഷ​ണം ത​ട​യാ​നാ​കു​മെ​ന്ന്​ കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ സി.​കെ. ഹേ​മ​ല​ത പ​റ​ഞ്ഞു. 

Loading...
COMMENTS