Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഇഡ്ഡലിയും സാമ്പാറും...

ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തെത്തുമോ?

text_fields
bookmark_border
idli-sambar
cancel

ബംഗളൂരു: െഎ.എസ്​.ആർ.ഒയുടെ ചരി​ത്രദൗത്യമായ ഗഗൻയാനിൽ ഇന്ത്യക്കാരായ മൂന്നുപേർക്കൊപ്പം ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തെത്തുമോ? 2022ൽ ബഹിരാകാശത്തേക്ക്​ കുതിക്കുന്ന ഗഗൻയാനിലെ യാത്രക്കാരാവുന്ന ഇന്ത്യൻ ശാസ്​ത്രജ്​ഞർക്ക്​ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ പരീക്ഷണം മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ല​േബാറട്ടറിയിൽ (ഡി.എഫ്​.ആർ.എൽ) നടക്കുകയാണ്​. ദൗത്യത്തിൽ പങ്കാളികളാവേണ്ട ശാസ്​ത്രജ്​ഞരെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും അവർക്കുള്ള ഭക്ഷണ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്​.

ഇന്ത്യയുടെ തനത്​ വിഭവങ്ങൾ ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ്​ ഡിഫൻസ്​ റിസർച്​ ആൻഡ്​​ ഡെവലപ്​മ​​​െൻറ്​ ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അധികൃതർ വ്യക്തമാക്കുന്നത്​. റൊട്ടി, ഗോതമ്പ്​ റോൾ, ഇഡ്ഡലിയും സാമ്പാറും, കിച്ച​ടി, അവൽ, മാങ്ങയുടെയും പൈനാപ്പിളി​​​​െൻറയും ജ്യൂസ്​ തുടങ്ങി പൊട്ടറ്റോ ചിപ്​സ്​ വരെയുള്ള വിവിധ ഭക്ഷണങ്ങളാണ്​ ബഹിരാകാശത്തേക്ക്​ പറക്കാൻ സർക്കാറി​ൽനിന്ന്​ അനുമതി കാത്തിരിക്കുന്നത്​.

ബഹിരാകാശ യാത്രികർക്കായി റെഡി ടു ഇൗറ്റ്​, ഇൗസി ടു മേക്ക്​ ഭക്ഷണങ്ങളാണ്​ ഒരുക്കുക. മാവുകൊണ്ട്​ നിർമിക്കുന്നതും തിന്നാൻ കഴിയുന്നതുമായ പാത്രവും ഗ്ലാസും സ്​പൂണും വരെ ബഹിരാകാശ യാത്രികർക്കായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്​. ബഹിരാകാശ യാത്രക്കിടെ പലവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന യാത്രക്കാർക്ക്​ അവരുടെ ഭക്ഷണം ആവശ്യമായ ഉൗർജം ഉറപ്പാക്കുന്നതും രോഗപ്രതിരോധത്തിന്​ സഹായിക്കുന്നതുമായിരിക്കണം. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാനാകണം.

ഗുരുത്വാകർഷണമില്ലാത്തയിടങ്ങളിൽ ഉപയോഗിക്കാനാവുംവിധം പ്രത്യേകമായാണ്​ ബഹിരാകാശയാത്രികർക്കായി ഒരുക്കുക. ഇതിനാവശ്യമായ എല്ലാ സാ​േങ്കതികവിദ്യയും സ്​ഥാപനത്തിലുണ്ടെന്നും തുടർനടപടികൾക്ക്​ സർക്കാറി​​​​െൻറ അനുമതി കാത്തിരിക്കുകയാണെന്നും ഡി.എഫ്​.ആർ.എൽ അസോസിയേറ്റ്​ ഡയറക്​ടർ എ.ഡി. സെംവാൽ പറഞ്ഞു. സൈനിക ഭക്ഷ്യ സാ​േങ്കതികവിദ്യ സംബന്ധിച്ച്​ കഴിഞ്ഞദിവസം മൈസൂരുവിൽ നടന്ന പരിപാടിക്കിടെയാണ്​ അദ്ദേഹം ബഹിരാകാശ യാത്രികർക്കുള്ള തനത്​ ഇന്ത്യൻ വിഭവങ്ങളുടെ വിശേഷം പങ്കുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIdli sambarspace foodspace travellerdrlfLifestyle News
Next Story