Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightരുചിയുടെ മിനാര വഴി

രുചിയുടെ മിനാര വഴി

text_fields
bookmark_border
kebabsatmohammadaliroad
cancel
camera_alt???????? ??? ?????? ????? ???????

മു​​ംബൈ മഹാനഗരത്തി​ന്‍റെ കേട്ടറിഞ്ഞ കഥകൾക്കും കെട്ട്​ കഥകൾക്കും നടുവിൽ രുചിയുടെ ഒരു തെരുവുണ്ട്​. തിളച്ച്​ മറിയുന്ന എണ്ണക്കും വീശിയടിക്കുന്ന കാറ്റിനും മസാലക്കൂട്ടുകളുടെ മണമുള്ള തെരുവ്​. അധോലോകവും ചോരയും ഗുണ്ടകളും ‘മെനു ലിസ്​റ്റിൽ’ പെടാത്ത ഇൗ തെരുവി​ന്‍റെ കഥ തോക്കുകളല്ല, തിളക്കുന്ന എണ്ണയിൽ നിന്ന്​ രുചി വൈവിധ്യങ്ങളെ കോരിയെടുക്കുന്ന ഒരു പറ്റം മനുഷ്യരാണ്​ പാകപ്പെടുത്തിയത്​. ഇങ്ങ്​ തെക്കേ അറ്റത്തെ കേരളം മുതൽ അങ്ങ്​ കശ്​മീർ വരെയുള്ള മനുഷ്യരുണ്ട്​ മുഹമ്മദലി റോഡി​ന്‍റെ ഇരുവശങ്ങളില​ും. 

minar-masjid
മ​ുഹമ്മദലി റോഡിലെ മിനാര മസ്​ജിദ്
 


ചരിത്രവും ആധുനികതയും വാനോളം ഉയർന്ന്​ നിൽക്കുന്ന മുംബൈ നഗരം കാണാനെത്തുന്നവർ മുഹമ്മദലി റോഡിലെ സ്വാദനുഭവങ്ങൾക്കൂടി ഒപ്പം കൂട്ടിയെ മടങ്ങാറുള്ളു. ഛത്രപതി ശിവജി ടെർമിനലിൽ നിന്ന്​ രണ്ട്​ കിലോമീറ്റർ മാത്രം ദൂരെയാണ്​ പുരാതനമായ മിനാര മസ്​ജിദും മ​ുഹമ്മദലി റോഡും സ്​ഥിതി ചെയ്യുന്നത്​. മുംബൈയുടെ ജീവനാഡിയായ സബർബൻ ട്രെയിനിൽ ‘മസ്​ജിദ്​ ജങ്​ഷനിൽ’ ഇറങ്ങിയാലും ഇൗ രുചിയിടത്തിലേക്കെത്താം. മഹാനഗരത്തി​ന്‍റെ സാധാരണ ജീവിതം അടുത്തറിയാൻ കൂടി പറ്റുന്നതാവും സബർബൻ യാത്ര.

കൊതിയൂറിക്കും വീഥി
മുംബൈയിൽ എത്തുന്ന ഒട്ടുമിക്ക സഞ്ചാരികളുടെയും സന്ദർശന ലിസ്​റ്റിൽപ്പെട്ട ഇടമാണ്​ മിനാര മസ്​ജിദും മുഹമ്മദലി റോഡും. പള്ളിയുടെ പൗരാണികത മാത്രമല്ല രുചിയുടെ പാരമ്പര്യം കൂടിയാണ്​ ഇൗ ആകർഷകതക്ക്​​ പിന്നിൽ. ഇന്ത്യൻ നാഷനൽ കോൺഗ്രസി​ന്‍റെ പ്രസിഡന്‍റും പിന്നീട്​ ഖിലാഫത്ത്​ പ്രസ്​ഥാനത്തി​ന്‍റെ നായകരിൽ ഒരാളുമായി മാറിയ മൗലാന മുഹമ്മദ്​ അലി ജൗഹറി​ന്‍റെ സ്​മരണാർഥമാണ്​ റോഡിന്​ ആ ​പേര്​ ലഭിച്ചത്​. 

sweet shop
മധുരവിഭവങ്ങൾ ലഭിക്കുന്ന കട
 


അത്തറും ഉൗദും പരിമളം പരത്തുന്ന പ്രധാന വഴിയിലെ കടകൾ പിന്നി​െട്ടത്തുന്നത്​ വ്യത്യസ്​തതയുടെ രുചി ലോക​േത്തക്കാണ്. റമദാൻ കാലമാണ്​ വീഥിയെ കൂടുതൽ സജീവമാക്കുന്നത്​. നോമ്പ്​ കാലത്ത്​ മാത്രം തുറക്കുന്ന കടകളുമുണ്ടിവിടെ. നോൺ വെജ്​ വിഭങ്ങളുടെ മഹാലോകമാണിവിടം​. ​ചിക്കനും മട്ടണും കൊണ്ട്​ നൂറു നൂറ്​​ വിഭവങ്ങൾ ഒരുക്കുന്നവരെ കാണാം​. മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്ന്​ പോലും പതിവായെത്തുന്ന ആഹാരപ്രിയരുടെ കഥകൾ​ ഒരോ കടക്കാർക്കും പറയാനുണ്ട്​.

muhammdali-road
മൗലാന മുഹമ്മദ്​ അലി ജൗഹറിന്‍റെ പേരിലുള്ള റോഡ്
 


നാവിൽ തേനൂറുന്ന മധുര പലഹാരങ്ങളിൽ തുടങ്ങി, ചിക്കൻ-മട്ടൺ കബാബ്​, മിർച്ചി ബജി, കീമാ പെറോട്ട, റൊമാൽ റൊട്ടി, ബലൂദ, സമോസ തുടങ്ങി നീണ്ടു​ േപാവുകയാണ്​ വിഭവങ്ങളുടെ പേരുകൾ. കൂടാതെ ഷവർമ, ചിക്കൻ സൂപ്പ്​, ചിക്കൻ ഠിക്ക, ചിക്കൻ ലെഗ്​സ്​, ചിക്കൻ-മട്ടൺ കരൾ വറുത്തത്​, ചിക്കൻ ലജവാബ്, ചിക്കൻ 88 (തന്തൂരി ചിക്കൻ കറിയാക്കിയത്​), കറുപ്പിലും മഞ്ഞയിലും ചുവപ്പിലും പച്ചയിലും പ്ലേറ്റിൽ നിറയുന്ന തന്തൂരി ചിക്കൻ തുടങ്ങി  നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ ഉറങ്ങാത്ത തെരുവിൽ  തീക്കനലേറ്റ്​ പാകപ്പെട്ട്​ കൊണ്ടേയിരിക്കും. 

mutton-keema-curry
മട്ടൻകീമ കറി
 


മുഗൾകാലം മുതൽക്കെ രുചിക്കൂട്ടുകളിൽ നിറയുന്ന ചിക്കൻ-മട്ടൺ ബിരിയാണിയും സുലഭമാണ്​. നോമ്പ്​ കാലത്ത്​ വൈകുന്നേരം തുറക്കുന്ന കടകൾ പുലരുംവരെ തുടരും. കറികളിലും മസാലക്കൂട്ടുകളിലും കുടിയേറ്റത്തി​ന്‍റെ ചരിത്രം തെളിഞ്ഞു കിടപ്പുണ്ട്​. മഹാരാഷ്​ട്രയുടെ തനത്​ ആഹാരശൈലിക്കും സ്വാദിനുമൊപ്പം പല നാടി​ന്‍റെ കൂട്ടിച്ചേർക്കലുകൾ കൂടി പാചകക്കൂട്ടുകളിൽ അലിഞ്ഞ്​ ചേർന്നിട്ടുണ്ട്​. 

chicken stall
ചിക്കൻ വിഭവങ്ങൾ
 


‘ഹിന്ദുസ്​ഥാൻ ഹോട്ടൽ’: പതിറ്റാണ്ടി​ന്‍റെ മലയാളി കൈപുണ്യം
മുംബൈക്കാർക്ക്​ ഏറെ ​പ്രിയപ്പെട്ട വിഭവമാണ്​ മട്ടൺ കബാബ്​. അത്​ കണ്ടും അറിഞ്ഞും തലമുറകളായി വിളമ്പുന്നവരാണ്​ ‘ഹിന്ദുസ്​ഥാൻ’ ഹോട്ടലി​ന്‍റെ നടത്തിപ്പുകാരായ കാസർഗോഡുകാർ. സ്വാതന്ത്യത്തിനും മുമ്പ്​ തുടങ്ങുന്നതാണ്​ ഇൗ മലയാള രുചിയുടെ ചരിത്രം. 1946ലാണ്​ കാസർഗോ​െട്ട ഉപ്പളയിൽ നിന്ന്​ ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്​ദുല്ല ഹാജി, മൊയ്​ദീൻ ഹാജി, മമ്മു ഹാജി, മൊയ്​ദീൻ ഹാജി എന്നിവർ  മുംബൈക്ക്​ വണ്ടി കയറുന്നത്​. ആ വർഷം തന്നെ അവർ മിനാര മസ്​ജിദിന്​ സമീപം ചെറുകട ഒരുക്കി മു​ംബൈക്കാർക്ക്​ സ്​നേഹക്കൂട്ടിൽ പരുവപ്പെടുത്തിയ സ്വാദിഷ്​ടമായ വിഭവങ്ങൾ വിളമ്പാൻ തുടങ്ങി.

hindustan-restuarent
മലയാളികളുടെ ഹിന്ദുസ്​ഥാൻ റെസ്റ്റോറന്‍റ്
 


1947 ആഗസ്​റ്റ്​ 15ന്​ ഇന്ത്യ സ്വാതന്ത്യപ്പുലരിയിലേക്ക്​ ഉണർന്നപ്പോൾ രാജ്യസ്​​േനഹത്താൽ കടയുടെ മുന്നിൽ ഉയർന്ന ബോർഡാണ്​​ ‘ഹിന്ദുസ്​ഥാൻ റെസ്റ്റോറന്‍റ്’​. ഏഴ്​ പതിറ്റാണ്ട്​ പിന്നിട്ടു, ഉടമകൾ നാലു പേരും മൺമറഞ്ഞു. ഇവരുടെ പിൻതലമുറയിലൂടെ ഹിന്ദുസ്​ഥാൻ റെസ്റ്റോറന്‍റി​ന്‍റെ അടുക്കള ഇടതടവില്ലാതെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്​. ‘ഹിന്ദുസ്​ഥാൻ ഛോട്ടാ കബാബ്’​ രുചിത്തെരുവിലെ പേരുകേട്ട വിഭവമാണ്​. നോമ്പ്​ കാലത്ത്​ നീളത്തിൽ വലിയൊരു കബാബ്​ കൗണ്ടർ തന്നെ ഹോട്ടലിന്​ മുന്നിൽ ഒരുങ്ങാറുണ്ട്​. രാവിലെ ആറുമുതൽ 11വരെയും വൈകീട്ട്​ ആറു മുതൽ 11​ വരെയുമാണ്​ ഛോട്ടാ കബാബി​ന്‍റെ സമയം​.

chotta-kabab
ഛോട്ടാ കബാബ്
 


കടയുടെ മുന്നിൽ വലിയ തിരക്ക്​ തന്നെ  ഇൗ സമയം​ രൂപപ്പെടും. കബാബിനൊപ്പം മഹാരാഷ്​ട്രരുടെ പ്രിയ ഭക്ഷണമായ ലംബ പാവാണ്​ കോമ്പിനേഷൻ. രാവിലെയും വൈകുന്നേരവും ഇത്​ തേടി മാത്രം എത്തുന്നവർ നിരവധിയാണ്​.  റമദാൻ കാലത്ത്​ നോമ്പ്​ തുറക്കായി ഇവിടെ മലയാളികളടക്കം ഒരുമിക്കാറുണ്ട്​. തുടക്കക്കാരുടെ മക്കളായ മുഹമ്മദ്​ ഹാജി, അബ്​ദുറഹുമാൻ, സിദ്ദീഖ്​, പോക്കർ, അസീസ്​ എന്നിവരാണ് ഇന്ന്​ കടയുടെ സാരഥികൾ. 

റെസ്റ്റോറന്‍റി​ന്‍റെ ഉടമകളിലൊരാളായ അബ്ദുറഹ്മാൻ
 


പൂർവികരുടെ സ്​നേഹവും ഒരുമയും രുചിക്കൂട്ടുകളും പിന്തുടരുന്നതിൽ ഇവരും മുന്നിലാണ്​. അന്ന്​ നാലു​ പേരിൽ തുടങ്ങിയെങ്കിൽ ഇന്ന്​ അംഗസംഖ്യ നാൽപ്പതും കഴി​ഞ്ഞെന്ന്​ ഉടമയായ അബ്​ദുറഹുമാൻ തമാശയെന്നോണം പറയുന്നു. ഇൗ സമയവും മട്ടൺ കീമാ (മട്ടൺ തീരെ ചെറുതായി അരിഞ്ഞ്​ അരച്ചെടുത്തത്​), ബ്രഡ്​ പൊടിച്ചത്,​ നാൽപത്​ തരം മസാലക്കൂട്ട് (അത്​ രഹസ്യം) എന്നിവ ചേർത്ത്​ ​ഉരുട്ടിയെടുത്ത കബാബ്​ നെയ്യിൽ പൊരിഞ്ഞു കൊ​ണ്ടേയിരിക്ക​ുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraMumbai Newsmalayalam newsHindustan RestaurantMinara MasjidMohammed Ali RoadTasty Way of MumbaiLifetsyle News
News Summary - Hindustan Restaurant and Minara Masjid Mohammed Ali Road mumbai, Maharashtra -Lifetsyle News
Next Story