ഷമ്മിയുടെ ‘ഹീറോയിസം’ ഭക്ഷണത്തിൽ വേണ്ട

  • ഭക്ഷ്യസുരക്ഷ വകുപ്പിനെ ‘തല്ലിയും തലോടി’യും ഉപഭോക്താക്കൾ

22:59 PM
31/07/2019
Food-Security-Department-Ad

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്‌​താ​ൽ ഉ​ട​ൻ പ​രാ​തി അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​​​െൻറ ട്രോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. അ​തോ​ടൊ​പ്പം വ​കു​പ്പി​നെ ത​ല്ലി​യും ത​ലോ​ടി​യും ഉ​പ​ഭോ​ക്താ​ക്ക​ളും രം​ഗ​ത്ത് എ​ത്തി.

‘കു​മ്പ​ള​ങ്ങി നൈ​റ്റ്സ്’ ചി​ത്ര​ത്തി​ൽ ഷ​മ്മി​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഫ​ഹ​ദ് ഫാ​സി​ലി​​​െൻറ അ​ഭി​ന​യ​ത്തെ​യാ​ണ് ട്രോ​ളാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‘ഷ​മ്മി​യു​ടെ ഹീ​റോ​യി​സം ഭ​ക്ഷ​ണ​ത്തി​ൽ വേ​ണ്ട’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​​​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച ട്രോ​ൾ മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ഷെ​യ​ർ ചെ​യ്‌​തു​ക​ഴി​ഞ്ഞു. ‘ത​രു​ന്ന കാ​ശി​ന് വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ത​ര​ണം, അ​ല്ലെ​ങ്കി​ൽ 18004251125 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചു പ​രാ​തി​പ​റ​യാ​ൻ മ​ടി​യി​ല്ലെ​ന്ന്’ സി​നി​മ​യി​ൽ ഫ​ഹ​ദി​​​െൻറ ഭാ​ര്യ​യാ​യി അ​ഭി​ന​യി​ച്ച ഗ്രേ​സ് ആ​ൻ​റ​ണി പ​റ​യു​ന്ന​താ​ണ് ട്രോ​ൾ. 

Food-Security-Department-Ad

അ​തേ​സ​മ​യം, അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി നി​ര​വ​ധി​പ്പേ​ർ എ​ത്തി. ‘കാ​ണാ​നും കേ​ൾ​ക്കാ​നും ന​ല്ല ര​സ​മു​ണ്ട്, പ​ക്ഷേ അ​നു​ഭ​വം... ഖേ​ദ​ക​രം’ എ​ന്ന് ഒ​രാ​ൾ കു​റി​ച്ച​പ്പോ​ൾ മ​റ്റൊ​രാ​ൾ പ​രാ​തി​ക​ൾ ന​ൽ​കി ഒ​രു​മാ​സ​മാ​യി​ട്ടു​ണ്ട് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റി​ച്ചു. നി​ങ്ങ​ൾ ഇ​ങ്ങ​നെ ആ​ക്റ്റീ​വ് ആ​യാ​ൽ അ​ടു​ത്ത​ു​ത​ന്നെ ഹോ​ട്ട​ൽ പ​ണി​മു​ട​ക്ക് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന പ്ര​തി​ക​ര​ണ​വും വ​ന്നു.

കൂ​ടു​ത​ൽ അ​ഭി​പ്രാ​യ​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന് എ​തി​രാ​യി​ട്ടാ​ണ് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ട്രോ​ളു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് രം​ഗ​ത്ത് എ​ത്തു​ക​യും ട്രോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും  ചെ​യ്തി​രു​ന്നു.

Loading...
COMMENTS