ക​ഥ പ​റ​യാ​നൊ​രു  ക​ഫേ...

  • സിനിമക്കാരിലെ ആക്ടിവിസ്റ്റ് കൂടിയായ സംവിധായകൻ ആഷിക് അബുവിന്‍െറ എറണാകുളം ജനത ജങ്​ഷനിലെ കഫെ പപ്പായയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച്...

ലിഷ അന്ന
15:02 PM
09/12/2017
cafe papaya
എറണാകുളം ജനത ജങ്​ഷനിലെ കഫെ പപ്പായയിൽ നിന്നുള്ള ദൃശ്യം

കൊ​ച്ചി മ​ഴ പെ​യ്തു തോ​ര്‍ന്ന് രാ​ത്രി​യി​ലേ​ക്ക്​ മെ​ല്ലെ മെ​ല്ലെ ക​ണ്ണു തു​റ​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ പ​ല നി​റ​പ്പൊ​ട്ടു​ക​ള്‍. പാ​ലാ​രി​വ​ട്ടം ജ​ന​ത ജ​ങ്​​ഷ​നി​ല്‍ നി​ന്ന്​ ഉ​ള്ളി​ലോ​ട്ടു​ള്ള ഇ​ടു​ങ്ങി​യ വ​ഴി​യി​ല്‍ സ​മാ​ധാ​നം കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് ഉ​ള്ളി​ല്‍ ആ​രോ പ​റ​ഞ്ഞു. ക​ലൂ​രി​ല്‍ നി​ന്ന് വി​ളി​ച്ച ഒ​രോ​ട്ടോ​യി​ല്‍ കു​ലു​ങ്ങി​ക്കു​ലു​ങ്ങി അ​വ​സാ​നം അ​വി​ടെ​യെ​ത്തി.
cafe-pappaya
മു​നി​ഞ്ഞു ക​ത്തു​ന്ന റാ​ന്ത​ലി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ കാ​ണു​ന്ന ഒ​രു ഏ​റു​മാ​ടം പോ​ലെ​യാ​ണ്, സി​നി​മ​ക്കാ​രി​ലെ ആ​ക്​​ടി​വി​സ്​​റ്റ്​ കൂ​ടി​യാ​യ ആ​ഷി​ക് അ​ബു​വി​ന്‍റെ പ​പ്പാ​യ ക​ഫെ ആ​ദ്യം തോ​ന്നി​യ​ത്. കാ​ൽ​പ​നി​ക​ത​യു​ടെ മോ​ഡേ​ണ്‍  ആ​വി​ഷ്‌​കാ​രം എ​ന്ന് പ​റ​യാം.  മ​ഴ​ത്തു​ള്ളി​ക​ള്‍ ഇ​നി​യും പെ​യ്തു തോ​ര്‍ന്നി​ട്ടി​ല്ലാ​തെ ഒ​രു വ​ശ​ത്ത് ചെ​റി​യ മു​ള​ങ്കൂ​ട്ടം. ചി​ല്ലു​വാ​തി​ല്‍ തു​റ​ന്ന് ഉ​ള്ളി​ല്‍ ചെ​ന്നാ​ല്‍ ത​ന്നെ അ​റി​യാം, നേ​ര​ത്തേ പ​റ​ഞ്ഞ ആ ​സ​മാ​ധാ​നം. പാ​ട്ടും സി​നി​മ​യും ഒ​പ്പം കോ​ഫി​യും. കേ​ര​ള​ത്തി​ലെ ഒ​രു​വി​ധം സി​നി​മാ​ പ്രേ​മി​ക​ളു​ടെ​യെ​ല്ലാം ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട കോ​മ്പി​നേ​ഷ​ന്‍ ആ​ണി​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ത് കൊ​ച്ചി​യി​ലെ ഫ്രീ​ക്ക​ന്മാ​രു​ടെ​യും ഫ്രീ​ക്ക​ത്തി​ക​ളു​ടെ​യും ഇ​ഷ്​​ട ഹാ​ങൗ​ട്ട് പ്ലേ​സ് ആ​യി മാ​റി​യ​തും. 

cafe-pappaya

‘‘ഞ​ങ്ങ​ള്‍ സി​നി​മ​മോ​ഹി​ക​ളു​ടെ ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട ഇ​ട​മാ​ണ് ഇ​വി​ടം. ഇ​വി​ട​ത്തെ പ​ഴം​പൊ​രി​യും ബീ​ഫും ഞ​ങ്ങ​ളു​ടെ ഫേ​വ​റൈ​റ്റാ​ണ്. ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ഞ​ങ്ങ​ളു​ടെ ച​ര്‍ച്ച​ക​ളും ന​ട​ക്കു​ന്ന​ത് ഇ​വി​ടെ​ത്ത​ന്നെ​യാ​ണ്. കൂ​ട്ടു​കാ​രു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ഒ​ക്കെ ഇ​വി​ടെ​യാ​ണ്. ഇ​വി​ട​ത്തെ മി​നി സ്‌​ക്രീ​നി​ല്‍ ഞ​ങ്ങ​ളു​ടെ സി​നി​മ​ക​ളും ചെ​റി​യ ഡോ​ക്യു​മന്‍റെ​റി​ക​ളും ഒ​ക്കെ പ്ര​ദ​ര്‍ശി​പ്പി​ക്കാ​റു​മു​ണ്ട്’’ -സി​നി​മ​പ്ര​വ​ര്‍ത്ത​ക​രാ​യ റാ​ഷി​ദ് പ​ത്ത​റ​ക്ക​ലും ലി​ബി​ന്‍ ച​ന്ദ്ര​നും പ​റ​യു​ന്നു.

പുസ്തകങ്ങളും പാട്ടും പിന്നെ കോഫിയും 
ക​ഫേ പ​പ്പാ​യ​യി​ലേ​ക്ക്​ ക​യ​റി​ച്ചെ​ല്ലു​മ്പോ​ള്‍ ത​ന്നെ ഇ​ട​തു വ​ശ​ത്ത് ചെ​റി​യൊ​രു ലൈ​ബ്ര​റി കാ​ണാം. ഫി​ക്​​ഷ​ൻ മു​ത​ല്‍ ഫോ​ട്ടോ​ഗ്ര​ഫി വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ള്‍. കാ​പ്പി കു​ടി​ച്ച് പു​സ്ത​ക​മൊ​ക്കെ വാ​യി​ച്ച് സ​മാ​ധാ​ന​മാ​യി​ട്ടി​രി​ക്കാം. ഇ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കാ​ന്‍ ബെ​ഞ്ചും ​െഡ​സ്‌​കും ഒ​ക്കെ​യു​ണ്ട്. പു​റ​ത്ത് വി​ശാ​ല​മാ​യ ഹാ​ള്‍. നേ​ര്‍ത്ത വെ​ളി​ച്ചം. ഇ​ട​തു വ​ശ​ത്താ​യി മ്യൂ​സി​ക് പ്രോ​ഗ്രാ​മു​ക​ള്‍ ന​ട​ക്കു​ന്ന ചെ​റി​യ സ്​​റ്റേ​ജ്. വെ​ളു​ത്ത ചു​വ​രി​ല്‍ ക​റു​ത്ത മ​ഷി ​കൊ​ണ്ട് എ​ല്ലാ​വ​രു​മൊ​ന്നെ​ന്ന് വ​ര​ച്ചു​െ​വ​ച്ചി​രി​ക്കു​ന്ന മ​രം.

cafe-pappaya

ഹാ​ളി​ല്‍ നി​ന്ന് വ​ല​ത്തോ​ട്ട് പോ​കു​മ്പോ​ള്‍ വ​ള്ളി​പ്പ​ട​ര്‍പ്പു​ക​ള്‍ നി​റ​ഞ്ഞ ചെ​റി​യ ഇ​ട​മു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ സ്‌​മോ​ക്കി​ങ്​ കോ​ര്‍ണ​ര്‍ കൂ​ടി​യാ​ണ് ഇ​ത്. ‘‘കൊ​ച്ചി​യി​ല്‍ ക്രി​യേ​റ്റി​വ് ആ​യി​ട്ടു​ള്ള​വ​ര്‍ക്കു വേ​ണ്ടി​യു​ള്ള ഒ​രു സ്ഥ​ല​മാ​ണി​ത്. ആ​ഷി​ക് അ​ബു​വും കൂ​ട്ടു​കാ​രും ശ​രി​ക്കും അ​വ​രെ​പ്പോ​ലെ​യു​ള്ള ആ​ളു​ക​ള്‍ക്ക് ഇ​രി​ക്കാ​നു​ള്ള ഒ​രു സ്ഥ​ലം ആ​യി​ട്ടാ​ണ് ഇ​ത്  ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​േ​മ്പ കാ​ശി എ​ന്നൊ​രു ആ​ര്‍ട്ട് ഗാ​ല​റി ഉ​ണ്ടാ​യി​രു​ന്നു, ഫോ​ര്‍ട്ട് കൊ​ച്ചി​യി​ല്‍.

പെ​യി​ൻ​റി​ങ്സ്​ ഒ​ക്കെ ഉ​ണ്ടാ​യി​രു​ന്നു അ​വി​ടെ. ഇ​പ്പോ​ഴി​ല്ല. ക്രി​യേ​റ്റി​വ് ആ​യ​വ​ര്‍ ശ​ല്യ​പ്പെ​ടാ​തി​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​സ്​​പേ​സിന്‍റെ പ്രാ​ധാ​ന്യം. ക​ഫേ കൂ​ടാ​തെ ഇ​തിന്‍റെ പു​റ​ത്ത് വേ​റൊ​രു ലോ​ക​മു​ണ്ട്. എ​പ്പോ​ഴും ആ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ഗ്രാ​മു​ക​ളും ഇ​വി​ടെ ന​ട​ക്കാ​റു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ന​ല്ല ഇ​വി​ടെ പ്രാ​ധാ​ന്യം. എ​ങ്കി​ലും ഇ​വി​ടെ കി​ട്ടു​ന്ന സ്‌​നാ​ക്‌​സും കൊ​ള്ളാം’’ -എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യ ലാ​സ​ര്‍ ഷൈ​ന്‍ പ​റ​യു​ന്നു.

cafe-pappaya

മു​ക​ളി​ല്‍ സി​നി​മ ​പ്രേ​മി​ക​ള്‍ക്കാ​യി പ്രി​വ്യൂ തി​യ​റ്റ​ര്‍ സൗ​ക​ര്യ​വും ഉ​ണ്ട് ഇ​വി​ടെ. വീ​ട്ടു​കാ​ര്‍ക്കും കൂ​ട്ടു​കാ​ര്‍ക്കു​മാ​യി ഷോ​ര്‍ട്ട്ഫി​ലി​മു​ക​ളും ഡോ​ക്യു​മെന്‍റ​റി​ക​ളു​മെ​ല്ലാം ഇ​വി​ടെ പ്ര​ദ​ര്‍ശി​പ്പി​ക്കാം. കൊ​ച്ചി​യി​ലെ ഏ​റ്റ​വും മി​ക​ച്ച കോ​ഫി എ​ന്നാ​ണ് ഇ​വി​ട​ത്തെ കോ​ഫി​യെ പൊ​തു​വെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കു​ട​കി​ലെ പ്ര​സി​ദ്ധ​മാ​യ സി​ദ്ധാ​പ്പൂ​ര്‍ കോ​ഫി​യാ​ണ് ഇ​വി​ടെ വ​രു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഫേ പ​പ്പാ​യ​യു​ടെ മി​ക​ച്ച ഒ​രു സ​വി​ശേ​ഷ​ത​യാ​ണ് ഈ ​കോ​ഫി. 

വീണ്ടും വിളിച്ചു വരുത്തും കഫേ
‘‘ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ​യാ​ണ് ഇ​വി​ടെ തു​റ​ക്കു​ന്ന​ത്. രാ​ത്രി 11 മ​ണി വ​രെ തു​റ​ന്നി​രി​ക്കും. വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ മൊ​ത്തം ലൈ​വാ​വും. ഇ​വി​ടെ സ്ഥി​രം വ​ന്നി​രു​ന്നു ക​ഥ പ​റ​യു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ദി​നം​പ്ര​തി ഒ​രു​പാ​ട് പു​തി​യ ആ​ളു​ക​ളും എ​ത്തു​ന്നു​ണ്ട്. ക​ലാ​കാ​ര​ന്മാ​ര്‍ ആ​ണെ​ങ്കി​ല്‍ ഒ​രി​ക്ക​ല്‍ വ​ന്നു​ ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ വീ​ണ്ടും ഇ​ങ്ങോ​ട്ട് വ​രാ​ന്‍ തോ​ന്നു​മെ​ന്ന് ഉ​റ​പ്പാ​ണ്’’ -ക​ഫേ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ല്‍ പ​റ​യു​ന്നു.

cafe-pappaya
Photo Courtesy: Cafe Papaya facebook Page
 


അ​ങ്ങ​നെ​യാ​ണ​ത്. മ​ന​സ്സ്​ വി​ളി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചെ​ന്നി​രി​ക്കു​മ്പോ​ള്‍ ആ ​സ​മ​യ​ത്ത് ഒ​ന്നും തോ​ന്ന​ണ​മെ​ന്നി​ല്ല. പ​ക്ഷേ, പി​ന്നീ​ട് അ​തേ​ക്കു​റി​ച്ച് ഓ​ര്‍ക്കു​മ്പോ​ള്‍ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത് ഉ​മ്മ​റ​ത്തി​രു​ന്ന് പു​റ​ത്തേ​ക്ക്​ നോ​ക്കി സു​ഗ​ന്ധ​മു​ള്ള ഒ​രു കാ​പ്പി ഊ​തി​യൂ​തി കു​ടി​ക്കു​ന്ന പോ​ലെ​യു​ള്ള സു​ഖ​മാ​ണ്.

COMMENTS