ചെൽസിയയുടെ സ്വപ്​നങ്ങൾക്ക്​ മൂർച്ചയുണ്ട്​

09:47 AM
20/05/2018
chelsiya-miller

പാട്ടും നൃത്തവും അഭിനയവുമൊക്കെയായി നടന്നിരുന്ന പെൺകുട്ടിയായിരുന്നു ചെൽസിയ മില്ലർ. തന്‍റെ പതിനെട്ടാം വയസ്സിൽ പിറന്ന വീടിനോടും നാടിനോടും ഒ​െക്ക തോന്നിയ ഗൃഹാതുരത്വത്തിൽ നിന്നാണ്​​ അച്ഛൻ ചെയ്​തിരുന്ന ഇരുമ്പുപണി ചെയ്​തുതുടങ്ങുന്നത്​. സ്വന്തം കൈകൾകൊണ്ട്​ എെന്തങ്കിലും ഉണ്ടാക്കിയെടുക്കുന്നതി​ലെ സന്തോഷം ചെൽസിയയെ ആ ജോലി തുടരാൻ പ്രേരിപ്പിച്ചു. 

chelsea-miller-knives

ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലുകളിലെ പാചകക്കാർ ഉപയോഗിക്കുന്നത്​ ചെൽസിയയുടെ കത്തിയാണ്​. ഇതിനൊരു കാരണമുണ്ട്​. ചെൽസിയയുടെ കത്തിയുടെ മുകൾഭാഗത്ത്​ ഗ്രൈൻഡർ കൂടിയുണ്ട്​. ഇങ്ങനെ ഒരു കത്തി ആദ്യമായാണ്​ വിപണിയിലെത്തുന്നതെന്ന്​ ചെൽസിയ പറയുന്നു. 

chelsiya-miller

കുതിരയുടെ ലാടം ഉരക്കാനുപയോഗിക്കുന്ന മൂർച്ചയുള്ള വസ്​തുവിൽ നിന്നാണ്ണ്​ ഇൗ മോഡൽ ചെൽസിയക്ക്​ ലഭിച്ചത്​. ഇൗ കത്തികളിൽ ഏറ്റവും ചെറുതിന്​ 200 ഡോളറും വലുതിന്​ 800 ഡോളറുമാണ്​ വില. യു.എസിലെ ബ്രൂക്​ലിൻ ഫ്ലീയിലെ പണിപ്പുരയിൽ ഇരുമ്പുരുക്കിയും അടിച്ചുപരത്തിയും മിനുക്കിയും പിടിെവച്ചും തന്‍റെ കരവിരുത്​ ആസ്വദിച്ച്​ ഉപയോഗിക്കുകയാണ്​ ചെൽസി. 

Loading...
COMMENTS