ഇ​നി വെ​ടി​പ്പു​ള്ള നാ​ട​ൻ വാ​ഴ​യി​ല​യി​ലേ​ക്ക്​

16:07 PM
04/12/2019
Banana Leaf

ക​ല്യാ​ണ​വീ​ടു​ക​ളി​ൽ വാ​ഴ​യി​ല വെ​ട്ടാ​നു​ള്ള പാ​ച്ചി​ലും സ​ത്​​കാ​ര​ങ്ങ​ൾ​ക്കു​ള്ള പി​ഞ്ഞാ​ണ​പ്പാ​​ത്ര​ങ്ങ​ളു​മെ​ല്ലാം പ​ഴ​ങ്ക​ഥ​യാ​ണ്. ഇ​വ​യെ​ല്ലാം മു​തി​ർ​ന്ന ത​ല​മു​റ​ക്ക്​ ഗൃ​ഹാ​തു​ര​ത​​യോടെ ഒാ​ർ​ക്കാ​നു​ള്ള അ​നു​ഭ​വ​ങ്ങ​ളും. പ്ലാ​സ്​​റ്റി​ക്​ പാ​ത്ര​ങ്ങ​ൾ തീ​ൻ​മേ​ശ​ക​ൾ ​കൈയ​ട​ക്കി​യ​തോ​ടെ വാ​ഴ​യി​ല പു​റ​ത്താ​യി. വെ​ള്ള​നി​റ​ത്തി​ലു​ള്ള തെ​ർ​മോ​കോ​ൾ പ്ലേ​റ്റു​ക​ളാ​യി​രു​ന്നു ആ​ദ്യം.

സ്​​റ്റീ​ൽ പാ​ത്ര​ങ്ങ​ൾ​ക്ക്​ സ​മാ​നം കു​ഴി​ക​ളു​ള്ള പാ​ത്ര​ങ്ങ​ളാ​യി പി​ന്നീ​ട്. വാ​ഴ​യി​ല​യോ​ട്​ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള പ്ലാ​സ്​​റ്റി​ക്​ ഇ​ല​ക​ളും പി​ന്നീ​ട്​ രം​ഗം ​കൈ​യ​ട​ക്കി. പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​ന​ത്തോ​ടെ ഇ​വ​യെ​ല്ലാം ക​ളം വി​ടേ​ണ്ടി വ​രും. ഫ​ല​ത്തി​ൽ വാ​ഴ​യി​ല​യി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​ന്​ വ​ഴി തു​റ​ക്കു​ക​യാ​ണ്. പ്ലാ​സ്​​റ്റി​ക്​ പാ​ത്ര​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി പേ​പ്പ​റി​ലും പാ​ള, ഇ​ല എ​ന്നി​വ​യി​ലും തീ​ർ​ത്ത ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ൾ വി​പ​ണി​യി​ലു​ണ്ട്. പേ​പ്പ​റി​ൽ നി​ർ​മി​ച്ച സ്‌​ട്രോ​യും സു​ല​ഭ​മാ​ണ്.

ഒ​റ്റ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക്​ ​​പ്ലേ​റ്റ്, സ്ട്രോ, ​ഗ്ലാ​സ്​ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​ക്കു​ന്ന മ​ലി​നീ​ക​ര​ണം ചെ​റു​ത​ല്ല. പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും പ​ത്ത്​ മു​ത​ല്‍ ആ​യി​രം വ​രെ വ​ര്‍ഷ​മെ​ടു​ത്താ​ണ് വി​ഘ​ടി​ച്ച് മ​ണ്ണോ​ട് ചേ​രു​ന്ന​ത്. അ​ത്ര​യും വ​ർ​ഷം ഇ​വ മ​ണ്ണി​ല്‍ ജൈ​വ​ഘ​ട​ക​ങ്ങ​ള്‍ ല​യി​ച്ചു ​ചേ​രു​ന്ന​തി​നെ ത​ട​യു​ക​യും നീ​രൊ​ഴു​ക്കി​നെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ നി​ശ്ച​ല​മാ​ക്കു​ക​യും ചെ​യ്യു​ന്നു. പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​മാ​ക്കി മാ​റ്റു​ന്ന​ത് നൂ​റ്റാ​ണ്ടു​ക​ളോ​ളം നീ​ണ്ട വി​ഘ​ട​ന കാ​ല​മാ​ണ്.

Loading...
COMMENTS