Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 60 വയസിന് മുകളിലുള്ളവരുടെ എണ്ണത്തിൽ വർധനവ്; മരണനിരക്ക് കുറഞ്ഞു

text_fields
bookmark_border
ഒമാനിൽ 60 വയസിന് മുകളിലുള്ളവരുടെ എണ്ണത്തിൽ വർധനവ്; മരണനിരക്ക് കുറഞ്ഞു
cancel

മസ്‌കത്ത്: ഒമാനിൽ 60 വയസ്സും അതിനുമുകളിലുമുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം 1,88,390 ആയി ഉയർന്നതായി ദേശീയ സ്ഥിതിവിവര വിവരസാങ്കേതിക കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) പുതിയ കണക്കുകൾ. യു.എൻ അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വാർഷിക വർധനവാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ വയോജനങ്ങളുടെ മരണനിരക്കിൽ 45 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

2024-ൽ 1,81,241 ആയിരുന്ന വയോജനങ്ങളുടെ എണ്ണമാണ് 2025-ൽ 1.88 ലക്ഷമായി ഉയർന്നത്. ഒമാനിലെ ആകെ വയോജന ജനസംഖ്യയായ 2,56,469-ൽ (വിദേശികൾ ഉൾപ്പെടെ) 73.5 ശതമാനവും സ്വദേശികളായ ഒമാനി പൗരന്മാരാണ്. 2021-ൽ 1,49,824 ആയിരുന്ന ഒമാനി വയോജനങ്ങളുടെ എണ്ണം തുടർച്ചയായ വർഷങ്ങളിൽ വർദ്ധിച്ച് വരികയാണ്. നിലവിലെ ഈ വളർച്ചാ നിരക്ക് തുടർന്നാൽ 2040-ഓടെ ഒമാനിലെ മുതിർന്ന പൗരന്മാരുടെ എണ്ണം 3,85,395 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Elderly Population Rises
Next Story