മാതാവിന് ‘പുനർജന്മം'; ഈറനണിഞ്ഞ് സന്തോഷും ലക്ഷ്മിയും
text_fieldsസന്തോഷ് കുമാറും ലക്ഷ്മിയും അമ്മക്കൊപ്പം
കോഴിക്കോട്: മരിച്ചെന്ന് കരുതി കര്മങ്ങളടക്കം ചെയ്ത മാതാവിനെത്തേടി കോഴിക്കോട്ടെത്തുമ്പോൾ സന്തോഷ് കുമാര്‍ വാഗ്മാരെയുടെയും ലക്ഷ്മി വാഗ്മാരെയുടെയും ഹൃദയം പടാപടാന്ന് മിടിച്ചു. മാതാവ് ഗീതയെ കൺമുന്നിൽ കണ്ടപ്പോൾ സന്തോഷമടക്കാനാവാതെ കെട്ടിപ്പിടിച്ച അവർ വിതുമ്പി... മായനാട് ഗവ. ആശാ ഭവനിലായിരുന്നു മാതാവിന്റെയും രണ്ടുമക്കളുടെയും വൈകാരിക പുനസമാഗമം.
ഒമ്പതുവര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തി മായനാട് ആശാ ഭവനില്‍ കഴിയുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിനി ഗീതയാണ് വ്യാഴാഴ്ച മക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്. മാതാപിതാക്കളുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് മനോനില തെറ്റിയാണ് ഗീത കോഴിക്കോട്ടെത്തിയത്. പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും ഇവിടെനിന്ന് ആശാ ഭവനിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫിസറും സാമൂഹിക പ്രവര്‍ത്തകനുമായ എം. ശിവന്റെ ഇടപെടലാണ് ഗീതക്ക് പതിറ്റാണ്ടോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം മടങ്ങാന്‍ അവസരമൊരുക്കിയത്.
വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ മരിച്ചെന്ന് കരുതി കര്മങ്ങളടക്കം ചെയ്തിരുന്നു മക്കള്‍. അമ്മയെ കാണാതായത് മുതല്‍ തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ മക്കള്‍ ശിവൻ മൂനത്തിലുമായി പങ്കുവെച്ചു. മാതാവിനെ സംരക്ഷിച്ച് തിരിച്ചേൽപ്പിച്ചതിന് നന്ദി പറഞ്ഞ മക്കള്‍ മാതാവിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

