റോഡിലെ തടസ്സംനീക്കി മാതൃകയായ ഡെലിവറി ബോയിയെ ആദരിച്ചു
text_fieldsഡെലിവറി ബോയ് അബ്ദുൽഗഫൂറിന് ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതിയുടെ സമ്മാനങ്ങളും സർട്ടിഫിക്കറ്റും കൈമാറുന്നു
ദുബൈ: അല്ഖൂസിലെ തിരക്കേറിയ റോഡിൽനിന്ന് സിമന്റ്കട്ട നീക്കംചെയ്ത് സമൂഹമാധ്യമങ്ങളിൽ തരംഗമായ പാകിസ്താൻ സ്വദേശിയായ ഡെലിവറി ബോയ്ക്ക് ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതിയുടെ അഭിനന്ദനം.
സമൂഹത്തിന് മാതൃകയായ അബ്ദുൽ ഗഫൂറിനെ ജബൽഅലി ഓഫിസിലേക്ക് ക്ഷണിച്ചാണ് വകുപ്പ് പ്രത്യേകം അഭിനന്ദിച്ചത്. ദുബൈ പെർമനന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സിന്റെ ചെയർമാനും ജി.ഡി.ആർ.എഫ്.എഡി അസി. ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സൂറുർ ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
നന്മ അടയാളപ്പെടുത്തിയ ഗഫൂറിന്റെ പ്രവൃത്തി സമൂഹത്തിന് വലിയ സന്ദേശമാണ് നൽകിയത്. സാമൂഹികബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് റോഡിലുള്ള തടസ്സംനീക്കാൻ കാണിച്ച സന്നദ്ധതയെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാശിദ് ആല് മക്തൂമും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തെ നേരിൽ കണ്ട് പ്രശംസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

